ഇക്കാലത്ത് ഇവയൊരു ആഢംബരമല്ല! കാറുകളിൽ സ്റ്റാൻഡേർഡായി മാറേണ്ട 10 കംഫർട്ട് ഫീച്ചറുകൾ
സാങ്കേതികവിദ്യ കൂടുതൽ പുരോഗതി കൈവരിച്ചതോടെ, ഒരിക്കലും സാധ്യമല്ലെന്ന് നമ്മിൽ പലരും കരുതിയ ഫീച്ചറുകളുള്ള കാറുകൾ ഇപ്പോൾ വിപണിയിലുണ്ട്, അവ ആഡംബരവും സൗകര്യവും ഒരു പുതിയ തലത്തിലേക്ക് ഉയർത്തുന്നു. അത്തരം കാറുകൾ വലിയ വിലയിലാണ് വരുന്നത്.

എന്നാൽ എല്ലാ കാറുകളിലും ലഭ്യമാക്കാവുന്ന അല്പം പഴക്കമുള്ളതും വലിയ ചിലവില്ലാത്തതുമായ മറ്റ് പല സവിശേഷതകളുണ്ട്. ഈ ലേഖനത്തിൽ, ആധുനിക കാറുകളിൽ സ്റ്റാൻഡേർഡായി നൽകേണ്ട പത്ത് കംഫർട്ട് ഫീച്ചറുകൾ ഞങ്ങൾ ചർച്ചചെയ്യുന്നു. കാര്യമായ മാറ്റമൊന്നും ഇല്ലാതെ വാഹനങ്ങളുടെ വില ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ, ഈ ഫീച്ചറുകളെങ്കിലും ചേർക്കുന്നത് കൂടുതൽ അർത്ഥമാക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

1. ഡെഡ് പെഡൽ
ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്മിഷൻ വാഹനങ്ങൾക്കുള്ള ഒരു ഹാൻഡി ഉപകരണമാണ് ഡെഡ് പെഡൽ. ഇത് ഒന്ന് പരീക്ഷിക്കുന്നതുവരെ നിങ്ങൾ ആഗ്രഹിച്ചിട്ടില്ലാത്ത ഒരു സവിശേഷതയായിരിക്കും ഇത്. മിക്കപ്പോഴും, പ്രത്യേകിച്ച് ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ, കൂടുതൽ ജോലികളില്ലാത്ത ഇടതുകാൽ തങ്ങി വെക്കാൻ മുൻകൂട്ടി നിശ്ചയിച്ച സ്ഥാനങ്ങളൊന്നും ഉണ്ടാവില്ല.

ഇക്കാരണത്താൽ, നിങ്ങൾ കാൽ വെക്കാൻ വ്യത്യസ്‌ത പൊസിഷനുകൾ പരീക്ഷിക്കാൻ തുടങ്ങും, വാഹനമോടിക്കുമ്പോൾ നിങ്ങൾ ഈ ആശയക്കുഴപ്പത്തിലായാൽ അത് ഹാനികരമായേക്കാം. ഡെഡ് പെഡൽ ഇല്ലാതെ, ഫുട്‌വെല്ലിലെ ഒരേ ഇടത്ത് കാൽ നിലനിർത്തുന്നത് വെല്ലുവിളിയാകും. എന്നാൽ ഒരു ഡെഡ് പെഡൽ ഉണ്ടെങ്കിൽ, നിങ്ങളുടെ ഇടത് കാൽ അതിൽ വെച്ച് സുഖകരമായി വാഹനം ഓടിക്കാം.

2. റിയർ സീറ്റ് ഹെഡ്‌റെസ്റ്റുകൾ
ഒരു ഡ്രൈവർ എന്ന നിലയിൽ നിങ്ങൾക്ക് ഇത് മനസ്സിലാക്കാൻ കഴിഞ്ഞേക്കില്ല, എന്നാൽ ആധുനിക കാറുകളിൽ സ്റ്റാൻഡേർഡ് ചെയ്യേണ്ട ഏറ്റവും മികച്ച കംഫർട്ട് ഫീച്ചറുകളിൽ ഒന്നാണ് റിയർ സീറ്റ് ഹെഡ്‌റെസ്റ്റുകൾ.

ഈ റിയർ സീറ്റ് ഹെഡ്‌റെസ്റ്റുകൾ പിന്നിലെ യാത്രക്കാരുടെ കഴുത്തിന് ആവശ്യമായ റെസ്റ്റ് മാത്രമല്ല, അതിനെ സംരക്ഷിക്കുകയും ചെയ്യുന്നു. ഒരു ഫ്രണ്ടൽ ക്രാഷ് സമയത്ത്, ഹെഡ്‌റെസ്റ്റ് ഇല്ലാതെ, പിൻസീറ്റിൽ ഇരിക്കുന്നയാളുടെ കഴുത്ത് വിപ്ലാഷ് ഇഫക്റ്റ് എന്ന് വിളിക്കപ്പെടുന്ന ഫിനോമിനയാൽ സ്‌നാപ്പ് ചെയ്യും.

എന്നാൽ ഹെഡ്‌റെസ്റ്റുകൾ യാത്രക്കാരുടെ തല പുറകിലേക്ക് ഉലയുന്നത് തടയുകയും വിപ്ലാഷ് ഇഫക്ട് തടുകുകയും അതുവഴി യാത്രക്കാരുടെ കഴുത്തിനെ സംരക്ഷിക്കുകയും ചെയ്യുന്നു. അതിനാൽ, ഇത് ഒരു സുഖപ്രദമായ ഒരു സുരക്ഷാ സവിശേഷതയാണ്, അത് ഒരു മാനദണ്ഡമാക്കേണ്ടതുണ്ട്.

3. സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ
റോഡിൽ നോക്കിക്കോണ്ട് തന്നെ മ്യൂസിക്ക് സിസ്റ്റത്തിന്റെ വോളിയം കൂട്ടാനോ കുറയ്ക്കാനോ വേണ്ടി സ്റ്റിയറിംഗിന് മുകളിലൂടെ എത്തി വലിയുന്നത് ഒന്ന് ചിന്തിച്ച് നോക്കിക്കെ, ഈ സർക്കസിലൂടെയെല്ലാം കടന്നുപോകുന്നത് നമുക്ക് അവസാനിപ്പിച്ച് കൂടെ?

കൂടുതൽ ഫാൻസി ഫീച്ചറുകൾ എല്ലാം വേണമെന്നില്ല, എന്നാൽ വോളിയം സെറ്റ് ചെയ്യുന്നതിനും റേഡിയോ സ്റ്റേഷനുകൾ സെലക്ട് ചെയ്യുന്നതിനും ട്രാക്കുകൾ മാറ്റുന്നതിനും സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ നൽകിയാൽ അവ കൂടുതൽ സൗകര്യപ്രദമാണ്.

ഇവ ഉണ്ടെങ്കിൽ ഇരു കൈകളും സ്റ്റിയറിംഗ് വീലിൽ തന്നെ കീപ്പ് ചെയ്യാനും റോഡിൽ നിന്ന് ശ്രദ്ധ മാറാതെ തന്നെ ഇൻഫൊട്ടെയിൻമെന്റ് സിസ്റ്റത്തിൽ കാര്യങ്ങൾ ക്രമീകരിക്കാനും സഹായിക്കുന്നു.

4. ഡേ/നൈറ്റ് ഇന്റേണൽ റിയർ വ്യൂ മിറർ
രാത്രിയിൽ വാഹനമോടിക്കുമ്പോൾ ഏറ്റവും അലോസരപ്പെടുത്തുന്നതും അപകടകരവുമായ ഘടകം എതിരെ വരുന്നതും നിന്നും നമ്മുടെ പുറകിൽ നിന്നുമുള്ള വാഹനങ്ങളുടെ ഹെഡ്‌ലൈറ്റുകളാണ്.

റോഡിലുള്ള എല്ലാവരോടും ലോ ബീം യൂസ് ചെയ്യാൻ നമുക്ക് ഒരുതരത്തിലും പറഞ്ഞ് ചെയ്യിപ്പിക്കാൻ സാധ്യമല്ല, എന്നാൽ ഒരു ഡേ/നൈറ്റ് ഇന്റേണൽ റിയർ വ്യൂ മിറർ നമുക്ക് പിന്നിൽ നിന്ന് കണ്ണിലേക്ക് അടിക്കുന്ന പ്രകാശം കുറയ്ക്കുന്നു.

വാഹനമോടിക്കുമ്പോൾ കണ്ണുകൾക്ക് ഒരു നിമിഷം പോലും വിശ്രമമില്ല എന്നതിനാൽ, അവയിലെ സ്ട്രെയിൻ വളരെയധികം കുറയ്ക്കാൻ സഹായിക്കുന്ന ഇത്തരം സവിശേഷതകൾ വാഹനത്തിൽ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. കൂടാതെ എക്‌സ്‌റ്റേണൽ റിയർവ്യൂ മിററിലും ഇതുപോലൊരു ഫീച്ചർ ഉണ്ടെങ്കിൽ അത് വളരെ സഹായകരമായിരിക്കും.

5. പവർ വിൻഡോസ്
2022 -ൽ നിങ്ങൾ ഇപ്പോൾ ഒരു പുതിയ കാർ വാങ്ങുന്നതായി സങ്കൽപ്പിക്കുക, ഡോറിലെ ലിവർ ഉപയോഗിച്ച് ഒരു വൈൻഡർ സെറ്റപ്പിൽ നിങ്ങൾ കാർ വിൻഡോ മുകളിലേക്ക് ക്രാങ്ക് ചെയ്യേണ്ടി വന്നാലോ? പവർ വിൻഡോകളുള്ള കാറുകളുള്ള മറ്റുള്ളവരുടെ മുന്നിൽ നിങ്ങൾക്ക് ഔട്ട്ഡേറ്റഡായി തോന്നിയേക്കാം.

കൂടുതൽ അഡ്വാൻസ്ഡും മികച്ചതുമായ സാങ്കേതിക സവിശേഷതകളുള്ള കാറുകളുടെ ഈ കാലഘട്ടത്തിൽ പവർ വിൻഡോകൾ വളരെ ബേസിക്കായ ഒരു ആവശ്യകതയാണ്.

കാർ ലോക്കുചെയ്യുമ്പോഴോ തുറക്കുമ്പോഴോ എല്ലാ വിൻഡോകളും ഒരേസമയം അടയ്ക്കുന്നതിനോ തുറക്കുന്നതിനോ ഡ്രൈവർ എന്ന നിലയിൽ നിങ്ങൾക്ക് ഇവ ഉണ്ടെങ്കിൽ എളുപ്പമായിരിക്കും. ഇന്നത്തെ കാലഘട്ടത്തിൽ, പവർ വിൻഡോകൾ സ്റ്റാൻഡേർഡൈസ് ചെയ്യേണ്ട ഒരു കംഫർട്ട് ഫീച്ചറാണ്.

6. സെൻട്രൽ ഡോർ ലോക്കിംഗ്
മാനുവൽ റൊട്ടേറ്റിംഗ് വിൻഡോകൾ പോലെ, ഡോർ ഹാൻഡിൽ താക്കോൽ തിരുകി വാഹനം തുറക്കാനും പിന്നീട് അവ അടയ്ക്കാനും ഇപ്പോൾ അധികം ആരും ആഗ്രഹിക്കുന്നില്ല.

എലിവേറ്റർ ഇല്ലാത്ത ഒരു കെട്ടിടത്തിൽ നിങ്ങളുടെ വീട് രണ്ടാം നിലയിലോ മൂന്നാം നിലയിലോ ആണെന്ന് സങ്കൽപ്പിക്കുക, നിങ്ങൾ കാർ ലോക്ക് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് നിങ്ങൾക്ക് ഉറപ്പില്ല. എന്നാൽ അത് ചെക്ക് ചെയ്യാതെ അവഗണിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നില്ല, അതിനാൽ നിങ്ങൾ താഴേക്ക് പോയി കീ സ്ലോട്ടിലേക്ക് ഇട്ട് അത് ഉറപ്പ് വരുത്തണം.

നിങ്ങൾക്ക് ഈ ബുദ്ധിമുട്ട് ഒഴിവാക്കാൻ, സെൻട്രൽ ലോക്കിംഗ് സിസ്റ്റം എന്ന് വിളിക്കപ്പെടുന്ന സ്ട്രെയിറ്റ് ഫോർവേഡും സൗകര്യപ്രദവും അതോടൊപ്പം തന്നെ പ്രധാനപ്പെട്ടതുമായ ഈ സവിശേഷത ഉപയോഗിക്കാം. ഇത് സുഖകരം മാത്രമല്ല, സുരക്ഷിതവുമാണ്.

7. ടിൽറ്റും ടെലിസ്കോപ്പിക് അഡ്ജസ്റ്റ്മെന്റുമുള്ള പവർ സ്റ്റിയറിംഗ്
പവർ സ്റ്റിയറിംഗ് ഫീച്ചർ എല്ലാ കാറുകളിലും സാധാരണമായിരിക്കുമ്പോൾ, ടിൽറ്റും ടെലിസ്‌കോപ്പിക് അഡ്ജസ്റ്റ്‌മെന്റും സ്റ്റാൻഡേർഡൈസ് ചെയ്യേണ്ട മറ്റൊരു കംഫർട്ട് ഫീച്ചറാണെന്ന് ഞങ്ങൾക്ക് തോന്നുന്നു. ഓരോരുത്തരും വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലും ഉള്ളവരാണ്, കാറിൽ ചെലവഴിക്കുന്ന ദൂരവും സമയവും പരിഗണിക്കാതെ സുഖകരമായ ഡ്രൈവിംഗ് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് നിർമ്മാതാക്കൾ മനസ്സിലാക്കേണ്ടതുണ്ട്.

ടിൽറ്റ് അഡ്ജസ്റ്റ്‌മെന്റ് നിലവിൽ ഒരു മിഡ് സ്പെക്ക് കാറുകളിൽ വരുന്നുണ്ട്, എന്നാൽ 10 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള കാറുകളിൽ പോലും ടെലിസ്‌കോപ്പിക് ഫീച്ചർ നഷ്‌ടപ്പെടുന്നതായി കാണുന്നു, ഇതും ഒന്ന് സ്റ്റാൻഡേർഡ് ആക്കണം.

8. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ
ത്രീ സോൺ അല്ലെങ്കിൽ ഫോർ സോൺ ക്ലൈമറ്റ് കൺട്രോളുകളുള്ള കാറുകൾ ഇപ്പോൾ വിപണിയിലുണ്ട്, അത് വ്യത്യസ്ത ടെമ്പറേച്ചറുകൾ സജ്ജമാക്കുകയും ഒരേ കാറിൽ വ്യത്യസ്ത ആളുകൾക്ക് അത് മെയിന്റെയിൻ ചെയ്യുകയും ചെയ്യുന്നു. മറുവശത്ത്, എയർ കണ്ടീഷനിംഗ് പോലും വരാത്തതും ബ്ലോവറുകൾ ഘടിപ്പിച്ചതുമായ കാറുകളും വിൽപ്പനയ്ക്ക് എത്തുന്നുണ്ട്.

ഒരു ഏഴ് ലക്ഷം രൂപയ്ക്ക് മുകളിലുള്ള സെഗ്‌മെന്റിന് നിങ്ങൾ നൽകുന്ന വിലയ്ക്ക്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സ്റ്റാൻഡേർഡ് ആക്കണം. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ഇല്ലാത്ത കാറുകളുടെ പ്രശ്‌നങ്ങളിലൊന്ന്, ചില നഗരങ്ങളിൽ, ചൂടിൽ നിന്ന് രക്ഷപ്പെടാൻ നമ്മൾ ടെമ്പറേച്ചറോ ഫാനിന്റെ വേഗതയോ നിരന്തരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യണം എന്നതാണ്.

9. നാവിഗേഷൻ
ഒരാൾക്ക് ലക്ഷ്യസ്ഥാനത്ത് എത്താൻ ആവശ്യമായ വളരെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ് നാവിഗേഷൻ, അത് നഗരത്തിലായാലും മറ്റ് സ്ഥലങ്ങളിലേക്കായാലും റൂട്ട് നിങ്ങൾക്ക് എല്ലായ്പ്പോഴും അറിയണമെന്നില്ല.

നിലവിൽ, നാവിഗേഷനായി ആളുകൾ തങ്ങളുടെ സ്മാർട്ടഫോണുകളാണ് ഉപയോഗിക്കുന്നത്, അവ ഫോൺ ഹോൾഡറുകളിൽ തൂക്കിയിടുകയിട്ടാണ് പലപ്പോഴും ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നത്, ഇത് ഒരു മോശം കാര്യമല്ല, എന്നാൽ നിങ്ങൾക്ക് നാവിഗേഷനായി പ്രത്യേക ഉപകരണങ്ങൾ ഉണ്ടെങ്കിൽ, ഡ്രൈവർക്ക് അത് കൂടുതൽ കൃത്യവും എളുപ്പവുമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

10. USB, ബ്ലൂടൂത്ത് സിസ്റ്റങ്ങൾ
നിങ്ങളുടെ കാറിന്റെ വലിപ്പവും ശക്തിയും പ്രശ്നമല്ല, എന്നാൽ മ്യൂസിക്ക് ഇല്ലാതെ നിങ്ങൾക്ക് അതിൽ കൂടുതൽ സമയം ചെലവഴിക്കാൻ കഴിയില്ല. ബേസ് മോഡലുകളിൽ പല കാറുകളിലും സിംഗിൾ-ഡിൻ മ്യൂസിക് സിസ്റ്റം പോലുമില്ലെന്ന് മാത്രമല്ല അതിശയകരമെന്നു പറയട്ടെ, അവയ്ക്ക് സ്പീക്കറുകളും ഇല്ലെന്ന് ഞങ്ങൾ നിരീക്ഷിച്ചു.

ശരാശരി നിലവാരമുള്ള സ്പീക്കറുകളുള്ള ഒരു അടിസ്ഥാന മ്യൂസിക് സംവിധാനം സ്റ്റാൻഡേർഡ് ചെയ്യേണ്ട ഒരു കംഫർട്ട് ഫീച്ചറാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.


Click it and Unblock the Notifications








