കിലോമീറ്റേഴ്സ് ആൻ്റ് കിലോമീറ്റേഴ്സ്! അമ്മയെ കാണാൻ ലണ്ടനിൽ നിന്ന് കാറോടിച്ച് എത്തി മകൻ, ചിത്രങ്ങൾ വൈറൽ

ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് കാറോടിച്ച് പോകുന്നതൊക്കെ നിങ്ങൾ എപ്പോഴും കാണാറുളളതാണല്ലോ, എന്നാൽ അമ്മയെ കാണാൻ വേണ്ടി 18300 കിലോമീറ്റർ തൻ്റെ ടൊയോട്ട പ്രാഡോയിൽ സഞ്ചരിച്ച് എത്തിയ മകൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ലണ്ടൻ നിവാസിയായ വിരാജിത് മുംഗലെ തൻ്റെ 25 വർഷം പഴക്കമുളള ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ 59 ദിവസം കൊണ്ട് ഓടിച്ചാണ് താനെയിൽ തൻ്റെ അമ്മയെ കാണാൻ എത്തിയത്. ഏപ്രിൽ 20 ന് ഡ്രൈവിംഗ് ആരംഭിച്ച അദ്ദേഹം ജൂൺ 17 നാണ് താനെയിൽ എത്തിയത്. വിമാനത്തിൽ പോകുന്നതിനുപകരം, ഇത്തവണ, തൻ്റെ സ്വന്തം ടൊയോട്ട എസ്‌യുവി ഓടിച്ച് ഇന്ത്യയിലെത്താൻ അദ്ദേഹം ആഗ്രഹിക്കുകയായിരുന്നു.

ഫ്രാൻസ്, ജർമ്മനി, പോളണ്ട്, ബെൽജിയം, ലിത്വാനിയ, എസ്തോണിയ, ലാത്വിയ, ഉസ്ബെക്കിസ്ഥാൻ, റഷ്യ, കിർഗിസ്ഥാൻ, ചൈന, ടിബറ്റ്, നേപ്പാൾ തുടങ്ങി ഒരുപിടി രാജ്യങ്ങളിലൂടെ അദ്ദേഹം വണ്ടിയോടിച്ചു. അദ്ദേഹത്തിൻ്റെ ഇതിഹാസ ഡ്രൈവിന് പിന്നിലെ പ്രചോദനം സിൽക്ക് റൂട്ടിൽ നിന്നാണ്. അതിനാൽ, അവൻ തൻ്റെ മുഴുവൻ യാത്രയും ഏകദേശം ഒരേ വഴിയിലൂടെ തന്നെയാമ് പ്ലാൻ ചെയ്തത്. ഡ്രൈവ് ആരംഭിക്കുന്നതിന് മുമ്പ്, പല രാജ്യങ്ങളിലും പലപ്പോഴും ഡ്രൈവ് ചെയ്തിട്ടുള്ള ഒരു കുടുംബവുമായി ബന്ധപ്പെടാൻ പോലും അദ്ദേഹം ശ്രമിച്ചിരുന്നു.

ഞാൻ പ്രതിദിനം ഏകദേശം 400-600 കിലോമീറ്റർ ഓടിച്ചു, ഇടയ്ക്കിടെ 1,000 കിലോമീറ്റർ വരെ ഓടിച്ച ദിവസങ്ങളുണ്ട്, രാത്രി ഡ്രൈവിംഗ് ഒഴിവാക്കി. തുടക്കത്തിൽ, അദ്ദേഹത്തിൻ്റെ പദ്ധതി കേട്ടപ്പോൾ, ഭാര്യ അത് നിസ്സാരമായി കാണുകയും തമാശയായി കരുതുകയും ചെയ്തു. പിന്നീട്, തൻ്റെ ഭർത്താവിൻ്റെ ഗൗരവം മനസ്സിലാക്കിയ ഭാര്യ ഭർത്താവിന് പൂർണ പിന്തുണ നൽകുകയായിരുന്നു. വിരാജിത് തൻ്റെ ലാൻഡ് ക്രൂയിസർ പ്രാഡോ ഓടിക്കാൻ വർഷങ്ങൾക്ക് മുമ്പ് ലണ്ടനിൽ നിന്ന് താനെയിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും COVID-19 പൊട്ടിപ്പുറപ്പെട്ടതിനാൽ സാധിച്ചില്ല.

യാത്ര ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം തൻ്റെ രണ്ടാം തലമുറയിലെ ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോയുടെ പതിവ് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും, അദ്ദേഹം പ്രത്യേക പരിഷ്കാരങ്ങളൊന്നും നടത്തിയില്ല. എസ്‌യുവിക്ക് പോളണ്ടിൽ പോലും ചില പ്രശ്‌നങ്ങൾ നേരിടേണ്ടിവന്നു, പക്ഷേ അത് പരിഹരിച്ചു, ബാക്കിയുള്ള യാത്ര പ്രശ്‌നരഹിതമായി കടന്നുപോയി എന്നാണ് അദ്ദേഹം പറയുന്നത്. തൻ്റെ ബ്രിട്ടീഷ് പാസ്‌പോർട്ട് എല്ലാ രാജ്യങ്ങളിലും ഒരു തടസ്സവുമില്ലാതെ പ്രവേശിക്കാൻ സഹായിച്ചതായി അദ്ദേഹം പറയുന്നു.

ഇത്തരം ഭൂഖണ്ഡാന്തര യാത്രകൾ കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുമ്പോൾ, വിരാജിൻ്റെ യാത്രയെ കൂടുതൽ സവിശേഷമാക്കുന്നത് അദ്ദേഹത്തിൻ്റെ രണ്ടാം തലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോയാണ്. ഏകദേശം 25 വർഷം പഴക്കമുള്ള ഈ എസ്‌യുവിക്ക് കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലാതെ ഇത്രയും വലിയ ദൂരം പിന്നിടാൻ കഴിയുമെന്നത് ടൊയോട്ട എസ്‌യുവികളുടെ വിശ്വാസ്യതയെയാണ് വ്യക്തമാക്കുന്നുത്.

ടൊയോട്ടയുടെ കോംപാക്ട് ക്രൂയിസർ ഇവി, തുടക്കത്തിൽ 2021 -ൽ ഒരു കൺസെപ്റ്റ് ആയി കമ്പനി പ്രദർശിപ്പിച്ചിരുന്നു. 2024 മോഡൽ ലാൻഡ് ക്രൂയിസറിന്റെ വലിപ്പം കുറഞ്ഞ പതിപ്പായിട്ടാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സിറ്റി പ്രേമികളായ ചെറുപ്പക്കാരായ ഉപഭോക്താക്കളെ, ഈ കോംപാക്ട് ഇലക്ട്രിക് എസ്‌യുവി ലക്ഷ്യമിടുന്നത് ലാൻഡ് ക്രൂയിസറിന്റെ സ്പിരിറ്റ് കൂടുതൽ താങ്ങാനാവുന്നതും സ്റ്റൈലിഷുള്ളതുമായ പാക്കേജിൽ എത്തിക്കാനാണ്. ഇലക്ട്രിക് പവർട്രെയിനിനൊപ്പം bZ4X -ന് സമാനമായി ടൊയോട്ടയുടെ E-TNGA പ്ലാറ്റ്‌ഫോം ഇതിനായി ഉപയോഗിക്കും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മെർസിഡീസ് ബെൻസിൽ നിന്നുള്ള ബേബി G-ക്ലാസ് പോലുള്ള ഓഫറുകളുമായി ഇത് മത്സരിക്കും. ഫ്യൂച്ചറിസ്റ്റിക് ഇവി ഡിസൈൻ ഘടകങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ക്ലാസിക് ലാൻഡ് ക്രൂയിസറിനെ പ്രതിധ്വനിപ്പിക്കുന്ന പരുക്കൻ പുറംഭാഗമാണ് ഈ ഇലക്ട്രിക് അഡ്വഞ്ചർ മോഡലിനുള്ളത്. ചതുരാകൃതിയിലുള്ള ആർച്ചുകൾ, ഒരു ബോക്‌സി സിലൗട്ട്, റൂഫ് റാക്കുകൾ, ഓക്‌സിലറി ലൈറ്റുകൾ എന്നിവ പോലെ എവിടെയും പോകാവുന്ന ആക്‌സസറികളുടെ ഒരു റേഞ്ച് എന്നിവ പോലുള്ള സവിശേഷതകൾ ഇതിൽ കാണാനാവും എന്ന് പ്രതീക്ഷിക്കാം.

റഗ്ഗഡ്നെസിന്റെയും ആഡംബരത്തിന്റെയും ഒരു സമ്മിശ്രണം ആഗ്രഹിക്കുന്ന വാഹന പ്രേമികൾക്കായി, ലാൻഡ് ക്രൂയിസർ Se കൺസെപ്റ്റ് പ്രൊഡക്ഷനിലേക്ക് കൊണ്ടുവരാൻ ടൊയോട്ട പദ്ധതിയിടുന്നു. 2026 ഓടെ അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്ന ഈ അപ്പ്മാർക്കറ്റ് എസ്‌യുവി, ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ 75 -ാം വാർഷികത്തെ സൂചിപ്പിക്കുന്നു. കാർ പോലെയുള്ള യൂണിബോഡി ഘടന, 2024 മോഡൽ ലാൻഡ് ക്രൂയിസറിനേക്കാൾ ദൈർഘ്യമേറിയ അളവുകൾ, ടൊയോട്ടയുടെ നെക്സ്റ്റ് ജെൻ പ്രിസ്മാറ്റിക് സെൽ ബാറ്ററി എന്നിവ ഉൾക്കൊള്ളുന്ന ഈ കൺസെപ്റ്റ് മോഡൽ സിംഗിൾ ചാർജിൽ ഏകദേശം 600 മൈൽ/ 965 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Tuesday, July 2, 2024, 14:45 [IST]
English summary
Son driven 18300 km across 16 nations to meet his mother in india photos goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X