മമ്മൂട്ടിക്ക് മാത്രമല്ല ഇങ്ങേര്‍ക്കും പ്രായം വെറും അക്കങ്ങള്‍! 64-ാം പിറന്നാളിന് മകന്‍ സമ്മാനിച്ചത് ഹിമാലയന്‍

ആണ്‍കുട്ടികളുടെ ജീവിതത്തിലെ ആദ്യത്തെ ഹീറോ അവരുടെ പിതാവായിരിക്കും. പലരും ഡ്രൈവിംഗിലെ ആദ്യാക്ഷരങ്ങള്‍ പഠിച്ചത് പിതാവിന്റെ ബൈക്കിലോ കാറിലോ ആയിരിക്കും. പലപ്പോഴും അറുപതുകള്‍ കഴിയുമ്പോള്‍ ആളുകള്‍ കൂടുതല്‍ പ്രയോഗികമായ സ്‌കൂട്ടറുകളിലേക്കും മറ്റും മാറുകയാണ് ചെയ്യാറ്. അതിന്റെ ചുവട്പിടിച്ച് മക്കള്‍ അച്ഛന്‍മാര്‍ക്ക് ഒരു ടൂവീലര്‍ വാങ്ങിക്കൊടുക്കുമ്പോള്‍ ഒരു സ്‌കൂട്ടറോ അല്ലെങ്കില്‍ ഒരു കമ്മ്യൂട്ടര്‍ ബൈക്കോ സമ്മാനിക്കാറാണ് പതിവ്.

എന്നാല്‍ തന്റെ പിതാവിന്റെ 64-ാം പിറന്നാളിന് റോയല്‍ എന്‍ഫീല്‍ഡിന്റെ ഒരു അഡ്വഞ്ചര്‍ ബൈക്ക് സമ്മാനിച്ച മകനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. റൈഡിംഗിനോടുള്ള അഭിനിവേശം യുവാക്കളുടെ മാത്രം കുത്തകയല്ലെന്ന് തെളിയിക്കുന്ന ചില 'സീനിയര്‍ സിറ്റിസണ്‍സിനെ' നമ്മള്‍ മുമ്പും കണ്ടിട്ടുണ്ട്. അവരെ നമുക്ക് അക്ഷരം തെറ്റാതെ മോട്ടോര്‍സൈക്കിള്‍ പ്രേമി എന്ന് വിളിക്കാം.

son gifts 64-year old dad enfield himalayan

ഇവിടെ തന്റെ രണ്ട് പേരക്കുട്ടികള്‍ക്കൊപ്പമാണ് 64-കാരനായ പിതാവ് മകന്‍ സമ്മാനിച്ച റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 ബൈക്കിന്റെ താക്കോല്‍ സ്വീകരിക്കാനെത്തിയത്. ഹൃദയഹാരിയായ രംഗങ്ങള്‍ ഉള്‍പ്പെടുന്ന ഇതിന്റെ വീഡിയോ ഡിനോസ് വോള്‍ട്ട് തങ്ങളുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്. രവി എന്നാണ് 64-കാരനായ മോട്ടോര്‍ സൈക്കിള്‍ പ്രേമിയുടെ പേര്. മോട്ടോര്‍സൈക്കിള്‍ റൈഡുകള്‍ എന്നും പാഷനായി കൊണ്ടുനടക്കുന്ന രവിക്ക് ഗോള്‍ഡന്‍ ആക്‌സന്റുകളോട് കൂടിയ ഹാന്‍ലെ ബ്ലാക്ക് നിറത്തിലുള്ള ഹിമാലയനാണ് മകന്‍ വാങ്ങി നല്‍കിയത്.

മാത്രമല്ല മോട്ടോര്‍സൈക്കിള്‍ റൈഡിംഗിനോട് രവിക്കുള്ള പാഷന്‍ വെളിവാക്കുന്ന മറ്റൊരു സംഗതിയും വീഡിയോയിലൂടെ വെളിവാക്കി. 64-ാം പിറന്നാളിനോട് അനുബന്ധിച്ച് തന്റെ ശരീരത്തില്‍ അദ്ദേഹം പതിച്ച ടാറ്റുവും മോട്ടോര്‍സൈക്കിള്‍ റൈഡിംഗുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് തെളിയിക്കുന്ന രവിയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് നെറ്റിസണ്‍സ് കമന്റ് ബോക്‌സില്‍.

son gifts 64-year old dad enfield himalayan

ചെന്നൈ ആസ്ഥാനമായുള്ള ഐക്കണിക് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഏറ്റവും പുതിയ ഹിമാലയന്‍ 452 പുറത്തിറക്കിയത്. പുതിയ ഭാരം കുറഞ്ഞതും കരുത്തുറ്റതുമായ സ്റ്റീല്‍, ട്വിന്‍-സ്പാര്‍ ട്യൂബുലാര്‍ ഫ്രെയിമിലാണ് ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്. കമ്പനിയുടെ പുതിയ 450 സിസി ഷെര്‍പ്പ എഞ്ചിനുമായി വരുന്ന ആദ്യ മോഡലാണെന്നതായിരുന്നു ഹിമാലയന്‍ 450-യുടെ ഏറ്റവും വലിയ പ്രത്യേകത.

6 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ ഈ എഞ്ചിന്‍, ഒരു 450 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് DOHC ഫോര്‍ വാല്‍വ് ഫ്യൂവല്‍ ഇഞ്ചക്റ്റഡ് യൂണിറ്റാണ്. 40 bhp പവറും 40 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ള ഇത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന സിംഗിള്‍ സിലിണ്ടര്‍ യൂണിറ്റാണിത് എന്നതും ശ്രദ്ധേയമാണ്.

son gifts 64-year old dad enfield himalayan

ഇക്കോ, പെര്‍ഫോമെന്‍സ് എന്നിങ്ങനെ രണ്ട് റൈഡ് മോഡുകളും ഇതില്‍ വരുന്നു. മുന്‍തലമുറ മോഡലുകളെ അപേക്ഷിച്ച് വലിയ ഡിസ്‌ക് ബ്രേക്കുകള്‍, സ്വിച്ചബിള്‍ റിയര്‍ ABS, ലോംഗ് വീല്‍ബേസ്, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ പുതിയ ഹിമാലയന്‍ 450 വാഗ്ദാനം ചെയ്യുന്നുണ്ട്. ഫ്യുവല്‍ ടാങ്കിന്റെയും എഞ്ചിന്റെയും ഒപ്റ്റിമല്‍ പൊസിഷനിംഗ് കാരണം, ബൈക്കിന്റെ വാട്ടര്‍ വേഡിംഗ് കപ്പാസിറ്റിയും മെച്ചപ്പെട്ടിട്ടുണ്ട് എന്ന് റോയല്‍ എന്‍ഫീല്‍ഡ് പറയുന്നു.

21 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയര്‍ വയര്‍-സ്പോക്ക് വീലുകള്‍, CEAT-ല്‍ നിന്നുള്ള നോബി ഡ്യുവല്‍ പര്‍പ്പസ് ട്യൂബ് ടയറുകള്‍ എന്നിവ പുതിയ ഹിമാലയന്‍ 450 മോട്ടോര്‍സൈക്കിളില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. സൂപ്പര്‍ മീറ്റിയോര്‍ 650 -ക്ക് ശേഷം അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍ ലഭിക്കുന്ന രണ്ടാമത്തെ റോയല്‍ എന്‍ഫീല്‍ഡ് മോഡലും ആദ്യത്തെ സിംഗിള്‍ സിലിണ്ടര്‍ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുമാണ് ഹിമാലയന്‍ 450 എന്നതാണ് മറ്റൊരു പ്രത്യേകത.

മുന്‍ മോഡലില്‍ നിന്ന് വ്യത്യസ്തമായി എല്‍ഇഡി ഹെഡ്ലാമ്പ്, ടെയില്‍ ലാമ്പ്, ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ പോലുള്ള ഫീച്ചറുകള്‍ ഇതില്‍ വരുന്നു. ഇന്റഗ്രേറ്റഡ് ഗൂഗിള്‍ മാപ്സോടുകൂടിയ റൗണ്ട് ഷെയ്പ്പിലുള്ള TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പോലെയുള്ള നിരവധി ഫസ്റ്റ് ഫോര്‍ റോയല്‍ എന്‍ഫീല്‍ഡ് ടെക്‌നോളജികളും ഇതിലുണ്ട്.

വലിയ വിന്‍ഡ്സ്‌ക്രീന്‍, അപ്പ്‌റൈറ്റ് ഹാന്‍ഡില്‍ബാര്‍, ടില്‍റ്റഡ് ഇന്‍സ്ട്രുമെന്റ് സ്‌ക്രീന്‍, കംഫര്‍ട്ടബിള്‍ സീറ്റിംഗ് എന്നിവ ലോംഗ് ടൂറിംഗ് വേളയില്‍ മികവുറ്റ റൈഡിംഗ് എക്‌സ്പീരിയന്‍സ് ഉറപ്പാക്കുന്ന ചില അഡീഷനുകളാണ്. ഇന്ത്യന്‍ വിപണിയില്‍ 2.85 ലക്ഷം രൂപ മുതലാണ് പുതിയ ഹിമാലയന്‍ 450 മോട്ടോര്‍സൈക്കിളിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. റേഞ്ച് ടോപ്പിംഗ് വേരിയന്റിന് 2.98 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരിക.

More from DriveSpark

Article Published On: Monday, March 11, 2024, 12:16 [IST]
English summary
Son gifted father brand new royal enfield himalayan 450 on his 64th birthday viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X