പിറന്നാൾ ദിനത്തിൽ ഇരട്ടി മധുരം! സ്കോർപിയോ എൻ അച്ഛന് സമ്മാനിച്ച് മകൻ, വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ സമ്മാനങ്ങൾ ലഭിക്കുന്നത് എല്ലാവർക്കും സന്തോഷമുളള കാര്യമാണ്. ഒരു പിതാവിനെ സംബന്ധിച്ചിടത്തോളം മകൻ്റെ കൈയിൽ നിന്ന് സമ്മാനം ലഭിച്ചാൽ അതിന് ഇരട്ടി മധുരമായിരിക്കും. കിട്ടുന്നത് ഒരു അടിപൊളി സ്കോർപിയോ എൻ ആണെങ്കിൽ പിന്നെ സന്തോഷത്തിന് ഒരു അതിരും കാണില്ല എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. അത്തരത്തിലൊരും വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഈ വീഡിയോയിൽ, ഒരു മഹീന്ദ്ര ഡീലർഷിപ്പിൻ്റെ ഡെലിവറി ബേയിൽ പാർക്ക് ചെയ്തിരിക്കുന്ന ഒരു പുതിയ എസ്‌യുവിയിലേക്ക് ഒരു കുടുംബം നടക്കുന്നത് കാണാം. കുടുംബം കാറിനടുത്തേക്ക് നടക്കുന്നതോടെ, ഡീലർഷിപ്പ് ജീവനക്കാർ കാർ കുടുംബത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ്.

തുടർന്ന് താക്കോൽ ഉപഭോക്താവിന് കൈമാറുകയും കുടുംബം ചിത്രങ്ങൾക്കായി പോസ് ചെയ്യുകയും ചെയ്യുന്നു. ഇത്തരം സർപ്രൈസ് വീഡിയോകളിൽ, ആളുകൾ എപ്പോഴും ശ്രദ്ധിക്കുന്നത് സമ്മാനം സ്വീകരിക്കുന്ന വ്യക്തിയുടെ പ്രതികരണമാണ്. ഈ വീഡിയോയിൽ, പിതാവ് അങ്ങേയറ്റം സന്തോഷവാനായിരുന്നു, അവൻ്റെ മുഖത്ത് പുഞ്ചിരി വളരെ പ്രകടമായിരുന്നു. കാറിൽ ഇരുന്ന ശേഷം എല്ലാവരോടും നന്ദി പറയുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

സ്കോർപിയോ N എസ്‌യുവിക്ക് 13.26 ലക്ഷം മുതൽ 24.54 ലക്ഷം വരെയാണ് എക്‌സ്ഷോറൂം വില വരുന്നത്. അരങ്ങേറ്റം മുതൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് വലിയ വഴിത്തിരിവ് ഒരുക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഓഫ്-റോഡ് ശേഷിയുള്ള എസ്‌യുവി ഓരോ മാസവും ശരാശരി 8,000 യൂണിറ്റിലധികമാണ് വിറ്റഴിക്കപ്പെടുന്നത്. സ്‌കോർപിയോ ക്ലാസിക് പതിപ്പിനൊപ്പമാണ് N മോഡലും വിറ്റഴിക്കപ്പെടുന്നത്.

6-സീറ്റർ, 7-സീറ്റർ കോൺഫിഗറേഷനുകളിൽ മഹീന്ദ്ര സ്കോർപിയോ N വാങ്ങാനാവുമെന്നതും ശ്രദ്ധേയമായ കാര്യമാണ്. Z2, Z4, Z6, Z8 എന്നീ നാല് വേരിയന്റുകളിലായാണ് എസ്‌യുവി വിപണനത്തിന് എത്തുന്നത്. ബോഡി ഓൺ ഫ്രെയിം ഷാസിയിൽ പണികഴിപ്പിച്ചിരിക്കുന്നതിനാൽ മുൻഗാമിയേക്കാൾ യാത്രാ സുഖവും പെർഫോമൻസും നൽകാൻ ഇതിനാവുന്നുണ്ട്. 2.0 ലിറ്റർ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് സ്കോർപിയോ N എസ്‌യുവിക്ക് തുടിപ്പേകുന്നത്.

ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കി രണ്ട് എഞ്ചിൻ ഓപ്ഷനും വീട്ടിലെത്തിക്കാം. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ പെട്രോൾ മോഡൽ 198 bhp പവറിൽ പരമാവധി 380 Nm torque വരെ ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ എഞ്ചിന് 173 bhp കരുത്തിൽ 400 Nm torque ആണ് വികസിപ്പിക്കുന്നത്. മോഡലിന്റെ എല്ലാ വേരിയന്റുകളിലും RWD ലേഔട്ട് സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി ലഭിക്കും.

എസ്‌യുവി വിഭാഗത്തില്‍ മത്സരം കടുത്ത സാഹചര്യത്തില്‍ വില ഉയര്‍ത്താതെ തന്നെ സ്‌കോര്‍പിയോയില്‍ മഹീന്ദ്ര പുത്തന്‍ ഫീച്ചറുകള്‍ ചോര്‍ത്തിരുന്നു. Z8 സെലക്ട്, Z8, Z8 L എന്നീ ട്രിമ്മുകളാണ് നവീകരിച്ചത്. Z8 സെലക്ട്, Z8 ട്രിമ്മുകളില്‍ ഇപ്പോള്‍ വയര്‍ലെസ് ചാര്‍ജറും സെന്റര്‍ കണ്‍സോളിനുള്ള ഹൈ-ഗ്ലോസ് ഫിനിഷും ഉള്‍പ്പെടെയുള്ള അപ്‌ഡേറ്റുകള്‍ ലഭിച്ചു.

വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഒരു ഓട്ടോ-ഡിമ്മിംഗ് റിയര്‍വ്യൂ മിറര്‍, ആക്റ്റീവ് കൂളിംഗ് ഉള്ള ഒരു വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, മറ്റ് ട്രിമ്മുകളുടെ അതേ ഹൈ-ഗ്ലോസ് ഫിനിഷ് എന്നിവ ഉപയോഗിച്ചാണ് റേഞ്ച്-ടോപ്പിംഗ് Z8 L ട്രിം മെച്ചപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല കാറിന്റെ കളര്‍ പാലറ്റിലും മാറ്റമുണ്ട്. മുമ്പ് Z8 സെലക്ട് ട്രിമ്മല്‍ മാത്രം വാഗ്ദാനം ചെയ്തിരുന്ന മിഡ്നൈറ്റ് ബ്ലാക്ക് നിറം ഇപ്പോള്‍ എല്ലാ Z8 ട്രിമ്മുകളിലും ലഭ്യമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, September 16, 2024, 10:38 [IST]
English summary
Son gifted scorpio n to dad on his birthday video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X