ജന്മദിനത്തില്‍ പിതാവിന് സ്വപ്‌ന ബൈക്ക് സമ്മാനിച്ച് മകന്‍; ഈ വീഡിയോ നിങ്ങള്‍ക്ക് പുഞ്ചിരി സമ്മാനിക്കും
തങ്ങളെ ഓര്‍ത്ത് മാതാപിതാക്കള്‍ അഭിമാനം കൊള്ളുന്ന ഒരു ദിവസമായിരിക്കും ഏതൊരു മക്കളുടെയും വലിയ ആഗ്രഹങ്ങളില്‍ ഒന്ന്. സാധാരണയായി ജന്മദിനങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് സര്‍പ്രൈസ് സമ്മാനങ്ങള്‍ നല്‍കി ഞെട്ടിക്കുന്നത് മാതാപിതാക്കളാണ്. അവര്‍ ഏറെ നാളായി ആഗ്രഹിക്കുന്ന സ്വന്തമാക്കണമെന്ന് പറയുന്ന എന്തെങ്കിലുമായിരിക്കും ചിലപ്പോള്‍ സമ്മാനമായി നല്‍കുക.
എന്നാല്‍ ഇവിടെ ഒരു മകന്‍ ഇവിടെ ഈ രീതി നേരെ തിരിച്ചിട്ടു. ഉജ്വല്‍ സിദ്‌നാഗ് ആണ് തന്റെ പിതാവിന്റെ 59-ാം ജന്മദിനത്തില്‍ എന്തെങ്കിലും 'സ്‌പെഷ്യലായി' ചെയ്യാന്‍ ആഗ്രഹിച്ചത്. കുറെ ആലോചിച്ച ശേഷം അപ്രതീക്ഷിത സമ്മാനം നല്‍കിക്കൊണ്ട് അച്ഛനെ അത്ഭുതപ്പെടുത്താന്‍ അവന്‍ തീരുമാനിച്ചു. പിറന്നാള്‍ ആഘോഷത്തിനിടെ അച്ഛന് തന്റെ സ്വപ്ന ബൈക്കിന്റെ താക്കോല്‍ സമ്മാനമായി നല്‍കിയാണ് ഉജ്വല്‍ ഞെട്ടിച്ചത്. തികഞ്ഞ സന്തോഷവാനായ പിതാവ് മകന്റെ പ്രവര്‍ത്തി കണ്ട് വികാരഭരിതനായി.

കുടംബത്തില്‍ നടന്ന പിറന്നാള്‍ ആഘോഷം വീഡിയോയില്‍ പകര്‍ത്തുകയും @usidbodypro എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്.
ജന്മദിനത്തില്‍ പിതാവ് കട്ടിലില്‍ ഇരിക്കുന്നതാണ് നമുക്ക് വൈറൽ വീഡിയോയുടെ തുടക്കത്തില്‍ കാണാനാകു. അതിനിടയില്‍, ഉജ്വല്‍ സിദ്‌നാഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ ഒരു സമ്മാനപെട്ടി പിതാവിന്റെ കൈയ്യി സമ്മാനമായി നല്‍കുന്നു. പിതാവ് സമ്മാനപ്പൊതി അഴിച്ചപ്പോള്‍ കുട്ടികള്‍ അദ്ദേഹത്തിന്റെ പ്രതികരണം ചോദിക്കാന്‍ തുടങ്ങുന്നു.
പെട്ടിക്കുള്ളില്‍ ഒരു ബൈക്ക് താക്കോല്‍ കണ്ടു, പ്രതീക്ഷിച്ച പോലെ തന്നെ അച്ഛന് ആവേശഭരിതനായി. അദ്ദേഹത്തിന്റെ മുഖത്ത് പുഞ്ചിരി വിടരുന്നത് കാണാം. ശേഷം ബൈക്ക് കാണാനുള്ള ആവേശത്തില്‍ അദ്ദേഹം വീടിന് പുറത്തേക്ക് നടന്നു. ഇതിനിടെ സ്‌പെഷ്യല്‍ സര്‍പ്രൈസ് സമ്മാനം നല്‍കിയ മകനെ കെട്ടിപ്പിടിച്ച് അദ്ദേഹം ഉമ്മ വെക്കുകയും ചെയ്യുന്നു. മകന്‍ നല്‍കിയ സമ്മാനം കണ്ട് അദ്ദേഹം ആനന്ദക്കണ്ണീര്‍ പൊഴിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ ഇതിനോടകം 2 ദശലക്ഷത്തിലധികം കാഴ്ചക്കാരെ സ്വന്തമാക്കുകയും ചെയ്തു.
പിതാവിനോടുള്ള മകന്റെ ഊഷ്മളമായ സ്‌നേഹം കാണിക്കുന്ന വീഡിയോ ജനങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കുകയും അവര്‍ ഏറ്റെടുക്കുകയും ചെയ്യുകയായിരുന്നു. ഒരു ഫിറ്റ്‌നസ് ഇന്‍സ്ട്രക്ടറാണ് ഉജ്വല് സിദ്‌നാഗ്. 'ഹാപ്പി ബര്‍ത്ത്‌ഡേ ഡാഡ് നിങ്ങളെക്കുറിച്ച് പറയാന്‍ വാക്കുകളില്ല, നിങ്ങളാണ് എന്റെ സൂപ്പര്‍മാന്‍, സൂപ്പര്‍ഗോഡ് എല്ലാം' വീഡിയോ പങ്കുവെച്ച് ഉജ്വല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ഇതായിരുന്നു. സബ് ഇന്‍സ്പെക്ടറായിരുന്ന ഉജ്വല്‍ സിദ്നാഗിന്റെ മുത്തച്ഛന് ഡിപ്പാര്‍ട്ട്മെന്റ് പഴയ ബുള്ളറ്റ് മോഡല്‍ നല്‍കിയിരുന്നു. എന്നാല്‍ പിന്‍കാലത്ത് അത് തിരികെ നല്‍കേണ്ടി വന്നു.
അടുത്ത കാലത്താണ് ഉജ്വല്‍ സിദ്നാഗ് ക്ലാസിക് ബൈക്കുകളോടുള്ള തന്റെ പിതാവിന്റെ സ്നേഹം തിരിച്ചറിഞ്ഞത്. ഒരിക്കല്‍ ഒരു ഷോറൂം സന്ദര്‍ശിക്കുന്ന സമയത്ത് പുതിയ ക്ലാസിക് ബൈക്ക് മോഡല്‍ കാണാനുള്ള അദ്ദേഹത്തിന്റെ ആവേശം ഉജ്വല്‍ ശ്രദ്ധിച്ചിരുന്നു. കൂടാതെ ബൈക്കിനെ കുറിച്ച് കൂടുതല്‍ അറിയാനായി അദ്ദേഹം ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു. അച്ഛന്റെ 59-ാം ജന്മദിനത്തില്‍ സ്വപ്‌ന ബൈക്ക് സമ്മാനിക്കാന്‍ സാധിച്ച ദിനം തന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളില്‍ ഒന്നാണെന്ന് ഉജ്വല്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം വരെ വില നോക്കാന്‍ തങ്ങള്‍ ഷോറൂം സന്ദര്‍ശിക്കുന്നത് വരെ ഈ ബൈക്ക് അദ്ദേഹം എത്രമാത്രം ഇഷ്ടപ്പെട്ടുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ഉജ്വല്‍ പറയുന്നത്. ഇത് വളരെ ചെലവേറിയതാണെന്നും നമുക്ക് ഇപ്പോള്‍ താങ്ങാന്‍ കഴിയില്ലെന്നുമായിരുന്നു അദ്ദേഹം അപ്പോള്‍ പറഞ്ഞിരുന്നത്. പക്ഷെ അന്ന് അച്ഛന്‍ അവിടെയുള്ള ജീവനക്കാരനോട് കൗതുകത്തോടെ എല്ലാ ചോദ്യങ്ങളും ചോദിക്കുന്നത് ഉജ്വല്‍ ശരിക്കും ശ്രദ്ധിച്ചു. പിതാവിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ തനിക്ക് ശക്തി നല്‍കിയതിന് താന്‍ ദൈവത്തോട് നന്ദിയുള്ളവനാനാണെന്ന് ഉജ്വൽ പറഞ്ഞു.
ഇന്ന് ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അത് നിങ്ങളുടെ പിന്തുണ കൊണ്ടാണ്. ഞാന്‍ എന്റെ ജോലി ഉപേക്ഷിച്ച് വന്ന് നിങ്ങളോട് എന്റെ പാഷന്‍ പിന്തുടരാന്‍ പോകുകയാണെന്നും ഒരു ബിസിനസ്സ് ആരംഭിക്കാന്‍ പോകുകയാണെന്നും പറഞ്ഞപ്പോള്‍ നിങ്ങള്‍ പറഞ്ഞത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഓകെ നിന്നെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുക. ഞാന്‍ എപ്പോഴും നിനക്ക് താങ്ങായുണ്ടാകും. ഇതായിരുന്നു അച്ഛന്റെ വാക്കുകള്‍. ഇതില്‍ കൂടുതല്‍ എനിക്ക് എന്ത് ചോദിക്കാന്‍ കഴിയും? ഇത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളിലൊന്നാണ്' ഉജ്വല്‍ സിദ്‌നാഗ് പറഞ്ഞ് അവസാനിപ്പിച്ചു.


Click it and Unblock the Notifications








