'അതുലിന്റെ സുവിശേഷം'; കടം കയറി കാറുകൾ വിറ്റ അച്ഛന് പുത്തൻ എസ്‌യുവി സമ്മാനിച്ച് മകൻ

ജീവിത വഴിയില്‍ ചെറുതായി കാലിടറിയ മാതാപിതാക്കളെ കൈപിടിച്ച് കയറ്റുന്ന മക്കളുടെ ജീവിത കഥ നാം സിനിമയിലും ജീവിതത്തിലും ഒരുപാട് കണ്ടിട്ടുണ്ട്. അച്ഛനമ്മമാരുടെ സന്തോഷത്തേക്കാളുപരി വലിയ സ്വപ്‌നങ്ങളൊന്നുമില്ലാത്ത ഒരുപാട് മക്കളുണ്ട്. ഒരുനാള്‍ കൈവിട്ട് പോയതെല്ലാം തിരിച്ചുപിടിച്ച് മാതാപിതാക്കളുടെ അഭിമാനമായ ഒരു മകനാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കടബാധ്യതകളെ തുടര്‍ന്ന് പ്രിയപ്പെട്ട വാഹനം വില്‍ക്കേണ്ടി വന്ന അച്ഛന് പുതുപുത്തന്‍ എസ്‌യുവി സമ്മാനിച്ച മലയാളി പയ്യനാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി മാറിയത്. പലപ്പോഴും സര്‍പ്രൈസ് സമ്മാനമായി മാതാപിതാക്കള്‍ക്ക് സമ്മാനം നല്‍കുന്ന കാഴ്ചകള്‍ നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും അതുല്‍ ഷൈലജന്‍ എന്ന യുവാവിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ഈ വീഡിയോ ഒരു പോസിറ്റീവ് ഫീലാണ് കാഴ്ചക്കാരിലേക്ക് പകരുന്നത്. പ്രൊഫഷണല്‍ ഷെഫാണ് അതുല്‍ ഷൈലജന്‍.

son gifts mahindra scorpio n to father

തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷത്തിന്റെ വീഡിയോക്കൊപ്പം താന്‍ കടന്ന് വന്ന വഴിയെ കുറിച്ച് അവന്‍ ചെറുകുറിപ്പും പങ്കുവെച്ചിട്ടുണ്ട്. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ ആ കാലഘട്ടത്തില്‍ കടബാധ്യതകള്‍ കാരണം അച്ഛന് തന്റെ പ്രിയപ്പെട്ട രണ്ട് വാഹനങ്ങള്‍ വില്‍ക്കേണ്ടി വന്നതായാണ് അതുല്‍ പറയുന്നത്. താനും പപ്പയും കരഞ്ഞ ആ ദിവസം ഒരുനാള്‍ നമ്മള്‍ക്ക് തിരികെ ലഭിക്കുമെന്ന് അച്ഛന്‍ പറഞ്ഞത് അവന്‍ പോസ്റ്റില്‍ ഓര്‍ത്തെടുക്കുന്നു.

നഷ്ടപ്പെട്ടതെല്ലാം തിരികെപിടിക്കാന്‍ തനിക്ക് പ്രചോദനമായത് ആ വാക്കുകളാണെന്നും ഇത് നിങ്ങള്‍ക്കുള്ളതാണ് അച്ഛാ... എന്ന് പറഞ്ഞാണ് അതുല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച റീല്‍സില്‍ മഹീന്ദ്ര സ്‌കോര്‍പിയോ N എസ്‌യുവിയുടെ ഡെലിവറി സ്വീകരിക്കാന്‍ മഹീന്ദ്ര ഷോറൂമിന്റെ പടികള്‍ കയറുന്ന അതുലിനെയാണ് കാണാന്‍ സാധിക്കുക.
പുത്തന്‍ കാര്‍ വാങ്ങുന്നതിന്റെ ആവേശം അതുലിന്റെ മാതാപിതാക്കളുടെ മുഖത്തും പ്രകടമായിരുന്നു. പുത്തന്‍ കാര്‍ സര്‍പ്രൈസായിട്ടാണോ അതുല്‍ മാതാപിതാക്കള്‍ക്കായി നല്‍കിയതെന്ന കാര്യം തീര്‍ച്ചയില്ലെങ്കിലും ഇരുവരും ഭയങ്കര സന്തോഷത്തിലായിരുന്നു.

ഡീലര്‍ഷിപ്പിലെത്തിയ അച്ഛനും മകനും കാര്‍ പരിശോധിക്കുന്നത് ഹ്രസ്വ വീഡിയോയില്‍ കാണാം. ഡിമാന്‍ഡുള്ള എസ്‌യുവി ആയതിനാല്‍ തന്നെ ഇവര്‍ കാര്‍ ബുക്ക് ചെയ്ത ശേഷം തന്നെയാകും ഡെലിവറിക്കെത്തിയതെന്ന് നമുക്ക് അനുമാനിക്കാം. ഡീലര്‍ഷിപ്പിലെ ജീവനക്കാരോട് സംസാരിച്ച് എഴുത്ത്കുത്ത് പരിപാടികള്‍ അവസാനിപ്പിച്ച ശേഷം മൂവരും ചേര്‍ന്ന് തങ്ങളുടെ സ്‌കോര്‍പിയോ N ഏറ്റുവാങ്ങി. ആ നിമിഷത്തിന്റെ നിര്‍വൃതി എത്രത്തോളമാണെന്ന് അതുലിന്റെ പിതാവിന്റെ മുഖത്ത് കാണാമായിരുന്നു.

അച്ഛനെ ഡ്രൈവിംഗ് സീറ്റില്‍ ഇരുത്തിയ ശേഷം മകന്‍ അമ്മയെ അച്ഛനരികില്‍ കോ-പാസഞ്ചര്‍ സീറ്റില്‍ കയറ്റി ഇരുത്തുന്നത് കാണാം. വീഡിയേക്ക് ബാക്ക്ഗ്രൗണ്ടായി ഹിറ്റ് മലയാളം പാട്ടുകളിലൊന്നാണ് ചേര്‍ത്തിരിക്കുന്നത്. ശേഷം യുവാവിന്റെ പിതാവ് കാര്‍ ഡീലര്‍ഷിപ്പില്‍ നിന്ന് പുറത്തിറക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു. നിരവധി പേരാണ് വീഡിയോ കണ്ട് യുവാവിനെ അഭിനന്ദിക്കുന്നത്. വീഡിയോ കണ്ട ശേഷം മനസ്സിന് നല്ല കുളിര്‍മ ലഭിച്ചതായാണ് അവര്‍ സാക്ഷ്യപ്പെടുത്തുന്നത്.

mahindra scorpio n

ഇനി എസ്‌യുവിയിലേക്ക് തിരിച്ചുവന്നാല്‍ മഹീന്ദ്ര പുറത്തിറക്കിയ സമീപകാലത്തെ ബമ്പര്‍ ഹിറ്റ് മോഡലുകളില്‍ ഒന്നാണ് മഹീന്ദ്ര സ്‌കോര്‍പിയോ N. ഒരു മണിക്കൂറുകൊണ്ട് ലക്ഷം ബുക്കിംഗ് നേടി എസ്‌യുവി റെക്കോഡിട്ടിരുന്നു. എന്നാല്‍ മോഡലിന്റെ ഉയര്‍ന്ന കാത്തിരിപ്പ് കാലയളവിന്റെ പേരില്‍ മഹീന്ദ്ര ഒരുപാട് പഴി കേള്‍ക്കുന്നുണ്ട്. 4x4 ഓപ്ഷനായി വാഗ്ദാനം ചെയ്യുന്ന വാഹനമായതിനാല്‍ തന്നെ സ്‌കോര്‍പിയോ N അതിവേഗമാണ് ജനപ്രിയമായത്. പുതിയ സ്‌കോര്‍പിയോ N പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

ലെതറെറ്റ് ഡ്യുവല്‍-ടോണ്‍ അപ്ഹോള്‍സ്റ്ററി, ഇലക്ട്രിക് സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍ എന്ന് തുടങ്ങി ഫീച്ചറുകളുടെ ഒരു നിര തന്നെ എസ്‌യുവി വാഗ്ദാനം ചെയ്യുന്നു. സ്‌കോര്‍പിയോ N എസ്‌യുവിയുടെ എഞ്ചിന്‍ വശങ്ങളിലേക്ക് വന്നാല്‍ പെട്രോള്‍ പതിപ്പിന് 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് സ്റ്റാലിയന്‍ സീരീസ് എഞ്ചിനാണ് കരുത്ത് പകരുന്നത്.

ഈ എഞ്ചിന്‍ 200 bhp പവറും 370 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. 2.2 ലിറ്റര്‍ എംഹോക് ഡീസല്‍ എഞ്ചിന്‍ 172 bhp പവറും 400 Nm ടോര്‍ക്കും നല്‍കുന്നു. ഈ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയിലും ലഭ്യമാണ്. ഡീസല്‍ വേരിയന്റിന്റെ ഉയര്‍ന്ന മോഡലുകള്‍ക്കാണ് 4×4 ഓപ്ഷന്‍ ലഭിക്കുന്നത്.

6 എയര്‍ബാഗുകള്‍, ABS, EBD, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്റര്‍ സിസ്റ്റം, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നിവയാണ് സേഫ്റ്റി ഫീച്ചറുകള്‍. 6,7 സീറ്റര്‍ സീറ്റിംഗ് കേണ്‍ഫിഗറേഷനില്‍ ഇത് ലഭ്യമാണ്. 12.74 ലക്ഷം രൂപ മുതല്‍ 24.05 ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ വില പോകുന്നത്.

More from DriveSpark

Article Published On: Saturday, April 1, 2023, 20:00 [IST]
English summary
Son gifts new mahindra scorpio n to father who sold his cars years ago due to debt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X