താരസുന്ദരിയുടെ അത്ര ഫെയ്മസല്ലാത്ത ഭര്‍ത്താവ്! 1.50 കോടിയുടെ BMW സ്വന്തമാക്കിയ നടനെ അറിയുമോ?

ബോളിവുഡിലെ താരസുന്ദരിമാര്‍ താരതമ്യേന സ്റ്റാര്‍ വാല്യു കുറഞ്ഞ നടന്‍മാരുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതുമെല്ലാം നാം കണ്ടിട്ടുണ്ട്. ബോളിവുഡ് ഇതിഹാസം ശത്രുഘ്നന്‍ സിന്‍ഹയുടെ മകളായ സൊനാക്ഷി സിന്‍ഹ (Sonakshi Sinha) ഒരു സമയത്ത് ഇന്‍ഡസ്ട്രിയിലെ ഏറ്റവും വിലപിടിപ്പുള്ള താരമായിരുന്നു. 2010-ല്‍ നായികയായി അഭിനയിച്ച ആദ്യ സിനിമയായ ദബംഗിലൂടെ ബ്ലോക്ക്ബസ്റ്ററടിച്ച സൊനാക്ഷി തുടര്‍ന്ന് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു. റൗഡി റാത്തോര്‍, സണ്‍ ഓഫ് സര്‍ദാര്‍, ദബംഗ് 2, ഹോളിഡേ എന്നിവയാണ് അവയില്‍ ചിലത്. സമീപകാലത്തായി മിഷന്‍ മംഗള്‍, വെബ്സീരീസുകളായ ദാഹദ്, ഹീരമന്ഡി എന്നിവയിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ചു.

താരറാണിയായ സൊനാക്ഷി സിന്‍ഹ വിവാഹം ചെയ്തിരിക്കുന്നത് യുവ നടനും ബിസിനസുകാരനുമായ സഹീര്‍ ഇഖ്ബാലിനെയാണ് (Zaheer Iqbal). 36-കാരനായ സഹീറിനെ സൂപ്പര്‍ താരം സല്‍മാന്‍ ഖാനാണ് ബോളിവുഡില്‍ അവതരിപ്പിച്ചത്. കരിയറില്‍ നോട്ട്ബുക്ക്, ഡബിള്‍ XL, റുസ്ലാന്‍ എന്നീ സിനിമകളില്‍ മാത്രം അഭിനയിച്ചിട്ടുള്ള സഹീറിന് പറയത്തക്ക ഹിറ്റുകള്‍ പോലുമില്ല. എന്നിരുന്നാലും 2017 മുതല്‍ സൊനാക്ഷിയുമായി പ്രണയത്തിലായിരുന്ന സഹീര്‍ കഴിഞ്ഞ വര്‍ഷമാണ് നടിയെ പങ്കാളിയാക്കിയത്.

sonakshi sinha husband zaheer iqbal bmw-x7

ഇരുവരുടെയും മിശ്രവിവാഹം ബോളിവുഡില്‍ വലിയ ചര്‍ച്ചയായിരുന്നു. തങ്ങള്‍ മതം നോക്കിയല്ല പ്രണയിച്ചതെന്നും പരസ്പരം സ്നേഹിക്കുന്ന രണ്ട് പേര്‍ ഒന്നാകുക മാത്രമാണ് ചെയ്തതെന്നുമാണ് നടി പറഞ്ഞത്. സോഷ്യ്യ മീഡിയയില്‍ ദമ്പതികള്‍ വേര്‍പിരിയാന്‍ പോകുകയാണെന്ന് കമന്റ് ഇടുന്നവര്‍ക്ക് വായടക്കുന്ന മറുപടിയും സൊനാക്ഷി നല്‍കാറുണ്ട്. ജൂണ്‍ 23-ന് ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന് മുമ്പായി തങ്ങളുടെ വീട്ടിലേക്ക് ഒരു പുത്തന്‍ അതിഥിയെ വരവേറ്റിരിക്കുകയാണ് താരദമ്പതികള്‍.

പുത്തന്‍ ബിഎംഡബ്ല്യു X7 ആണ് സഹീര്‍ ഇഖ്ബാല്‍ സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം ഒരു മാസം മുമ്പാണ് താരം കാര്‍ വാങ്ങിയതെങ്കിലും ഇതിന്റെ ഡെലിവറി വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധക്കപ്പെടുകയാണ്. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ബിഎംഡബ്ല്യു ഡീലര്‍ഷിപ്പ് ഡെലിവറി ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. 1.31 കോടി മുതല്‍ 1.35 കോടി രൂപ വരെയാണ് ഈ കാറിന്റെ എക്‌സ്‌ഷോറൂം വില. ഓണ്‍റോഡ് വില 1.50 കോടിക്ക് മുകളിലാകും.

zaheer iqbal buys bmw x7

അതിശയിപ്പിക്കുന്ന രൂപകല്‍പ്പനയുള്ള ആഡംബര എസ്‌യുവി ശക്തമായ പെര്‍ഫോമന്‍സ് പുറത്തെടുക്കുന്നതിനൊപ്പം സുഖസൗകര്യങ്ങള്‍ക്കായുള്ള പ്രീമിയം സാങ്കേതിക സവിശേഷതകളാല്‍ നിറഞ്ഞിരിക്കുന്നു. ബിഎംഡബ്ല്യു X7 xDrive40i M സ്പോര്‍ട്ട്, xDrive40d M സ്‌പോര്‍ട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് രാജ്യത്ത് വില്‍പ്പനക്കെത്തുന്നത്. ഇതില്‍ ഏത് വേരിയന്റ് ആണ് സഹീര്‍ വാങ്ങിയതെന്ന് അറിയില്ലെങ്കിലും മിനറല്‍ വൈറ്റ് മെറ്റാലിക് പെയിന്റ് സ്‌കീമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

മോഡലിന്റെ പെട്രോള്‍ എഞ്ചിന് 381 bhp പവറും 520 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഡീസല്‍ വേരിയന്റാണെങ്കില്‍ 340 bhp പവറും 700 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. എസ്‌യുവിക്ക് 48V മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്.

bmw x7

കൂറ്റന്‍ കിഡ്‌നി ഗ്രില്‍, സ്ലീക്കര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ക്രോമില്‍ അലങ്കരിച്ച എയര്‍ വെന്റുകള്‍, 3D ടെയില്‍ ലാമ്പുകള്‍ എന്നിവയാണ് ബിഎംഡബ്ല്യു കാറിന്റെ എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. അകത്തളം പ്രീമിയം സവിശേഷതകള്‍ കൊണ്ട് സമ്പന്നമാണ്. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റുമുള്ള ഡാഷ്‌ബോര്‍ഡിലെ ഡ്യുവല്‍ സ്‌ക്രീനുകളാണ് എസ്‌യുവിയുടെ ക്യാബിനിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്.

പനോരമിക് സണ്‍റൂഫ്, 14-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, ഡിജിറ്റല്‍ കീ, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പ്രീമിയം ലെതര്‍ അപ്ഹോള്‍സ്റ്ററി, സീറ്റ് വെന്റിലേഷന്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍, പാസഞ്ചര്‍ സീറ്റുകള്‍ എന്നിവ ഈ കാറിന്റെ മറ്റ് സവിശേഷതകളാണ്. സേഫ്റ്റിയുടെ കാര്യത്തിലും കുറ്റമൊന്നും പറയാനില്ല.

ബിഎംഡബ്ല്യു X7 എസ്‌യുവിയില്‍ യാത്രക്കാരുടെ സുരക്ഷക്കായി 7 എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍ (CBC), ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (DSC) എന്നിവ നല്‍കിയിട്ടുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഡ്രൈവര്‍ ഡ്രൗസിനെസ് ഡിറ്റെക്ഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങളും (ADAS) സേഫ്റ്റി കിറ്റില്‍ ഉള്‍പ്പെടുന്നു.

സഹീറിനെ കൂടാതെ രജനീകാന്ത്, അജയ് ദേവ്ഗണ്‍, യാമി ഗൗതം, ഷോയിബ് ഇബ്രാഹിം, ദീപിക കാക്കര്‍ എന്നീ സെലിബ്രിറ്റികളും ബിഎംഡബ്ല്യു X7 സ്വന്തമാക്കിയിട്ടുണ്ട്. 6-സീറ്റര്‍, 7-സീറ്റര്‍ ഓപ്ഷനുകളില്‍ ലഭ്യമായ ഈ കാര്‍ മെര്‍സിഡീസ് ബെന്‍സ് GLS, ഔഡി Q7, വോള്‍വോ XC90 എന്നിവയുമായി ഏറ്റുമുട്ടുന്നു. കഴിഞ്ഞ വര്‍ഷം വിവാഹ സമയത്ത് സഹീര്‍ സൊനാക്ഷിക്ക് വിവാഹ സമ്മാനമായി ബിഎംഡബ്ല്യു i7 ഇലക്ട്രിക് സെഡാന്‍ നല്‍കിയിരുന്നു. ഏകദേശം 2 കോടി രൂപയ്ക്കടുത്തായിരുന്നു ഇതിന്റെ വില.

More from DriveSpark

Article Published On: Thursday, May 29, 2025, 17:35 [IST]
English summary
Sonakshi sinha husband zaheer iqbal gifts himself bmw x7 see delivery images
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X