ഭർത്താവുമൊത്ത് ഒന്നരകോടിയുടെ ആഡംബര എസ്‌യുവിയിലെത്തിയ സുന്ദരി; ചിത്രങ്ങൾ കാണാം
സെലിബ്രിറ്റികൾക്ക് ആഡംബര വാഹനങ്ങളോട് വലിയ രീതിയിൽ ഭ്രമമാണ്. അത് കൊണ്ട് തന്നെ താരങ്ങളുടെ ഗാരേജിൽ ആഡംബര വാഹനങ്ങളുടെ നീണ്ടനിര തന്നെയുണ്ട്. ബോളിവുഡ് ഇതിഹാസം ശത്രുഘ്നന്‍ സിന്‍ഹയുടെ മകളായ സൊനാക്ഷി സിന്‍ഹ (Sonakshi Sinha) ഒരു സമയത്ത് ഇന്‍ഡസ്ട്രിയിലെ ഏറ്റവും വിലപിടിപ്പുള്ള താരമായിരുന്നു. 2010-ല്‍ നായികയായി അഭിനയിച്ച ആദ്യ സിനിമയായ ദബംഗിലൂടെ ബ്ലോക്ക്ബസ്റ്ററടിച്ച സൊനാക്ഷി തുടര്‍ന്ന് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു. താരത്തിൻ്റെ ഭത്താവുമൊത്ത് വിമാനത്താവളത്തിൽ വന്നിറങ്ങുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
താരത്തിൻ്റെ ഭർത്താവ് അടുത്തിടയ്ക്കാണ് ബിഎംഡബ്ല്യുവിൻ്റെ ആഡംബര എസ്‌യുവിയായ BMW X7 സ്വന്തമാക്കിയിരുന്നു.1.31 കോടി മുതല്‍ 1.35 കോടി രൂപ വരെയാണ് ഈ കാറിന്റെ എക്‌സ്‌ഷോറൂം വില. ഓണ്‍റോഡ് വില 1.50 കോടിക്ക് മുകളിലാകും.അതിശയിപ്പിക്കുന്ന രൂപകല്‍പ്പനയുള്ള ആഡംബര എസ്‌യുവി ശക്തമായ പെര്‍ഫോമന്‍സ് പുറത്തെടുക്കുന്നതിനൊപ്പം സുഖസൗകര്യങ്ങള്‍ക്കായുള്ള പ്രീമിയം സാങ്കേതിക സവിശേഷതകളാല്‍ നിറഞ്ഞിരിക്കുന്നു.

ബിഎംഡബ്ല്യു X7 xDrive40i M സ്പോര്‍ട്ട്, xDrive40d M സ്‌പോര്‍ട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് രാജ്യത്ത് വില്‍പ്പനക്കെത്തുന്നത്. ഇതില്‍ ഏത് വേരിയന്റ് ആണ് സഹീര്‍ വാങ്ങിയതെന്ന് അറിയില്ലെങ്കിലും മിനറല്‍ വൈറ്റ് മെറ്റാലിക് പെയിന്റ് സ്‌കീമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. മോഡലിന്റെ പെട്രോള്‍ എഞ്ചിന് 381 bhp പവറും 520 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.
ഡീസല്‍ വേരിയന്റാണെങ്കില്‍ 340 bhp പവറും 700 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. എസ്‌യുവിക്ക് 48V മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്. കൂറ്റന്‍ കിഡ്‌നി ഗ്രില്‍, സ്ലീക്കര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ക്രോമില്‍ അലങ്കരിച്ച എയര്‍ വെന്റുകള്‍, 3D ടെയില്‍ ലാമ്പുകള്‍ എന്നിവയാണ് ബിഎംഡബ്ല്യു കാറിന്റെ എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.
അകത്തളം പ്രീമിയം സവിശേഷതകള്‍ കൊണ്ട് സമ്പന്നമാണ്. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റുമുള്ള ഡാഷ്‌ബോര്‍ഡിലെ ഡ്യുവല്‍ സ്‌ക്രീനുകളാണ് എസ്‌യുവിയുടെ ക്യാബിനിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. പനോരമിക് സണ്‍റൂഫ്, 14-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, ഡിജിറ്റല്‍ കീ, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പ്രീമിയം ലെതര്‍ അപ്ഹോള്‍സ്റ്ററി, സീറ്റ് വെന്റിലേഷന്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍, പാസഞ്ചര്‍ സീറ്റുകള്‍ എന്നിവ ഈ കാറിന്റെ മറ്റ് സവിശേഷതകളാണ്. സേഫ്റ്റിയുടെ കാര്യത്തിലും കുറ്റമൊന്നും പറയാനില്ല.
ബിഎംഡബ്ല്യു X7 എസ്‌യുവിയില്‍ യാത്രക്കാരുടെ സുരക്ഷക്കായി 7 എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍ (CBC), ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (DSC) എന്നിവ നല്‍കിയിട്ടുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഡ്രൈവര്‍ ഡ്രൗസിനെസ് ഡിറ്റെക്ഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങളും (ADAS) സേഫ്റ്റി കിറ്റില്‍ ഉള്‍പ്പെടുന്നു.
ഇരുവരുടെയും മിശ്രവിവാഹം ബോളിവുഡില്‍ വലിയ ചര്‍ച്ചയായിരുന്നു. തങ്ങള്‍ മതം നോക്കിയല്ല പ്രണയിച്ചതെന്നും പരസ്പരം സ്നേഹിക്കുന്ന രണ്ട് പേര്‍ ഒന്നാകുക മാത്രമാണ് ചെയ്തതെന്നുമാണ് നടി പറഞ്ഞത്. സോഷ്യ്യ മീഡിയയില്‍ ദമ്പതികള്‍ വേര്‍പിരിയാന്‍ പോകുകയാണെന്ന് കമന്റ് ഇടുന്നവര്‍ക്ക് വായടക്കുന്ന മറുപടിയും സൊനാക്ഷി നല്‍കാറുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








