700 കോടി മുതൽ മുടക്കുളള ഫ്ലോപ്പായ ചിത്രത്തിലെ സുന്ദരി നായിക! യാത്ര 90 ലക്ഷത്തിൻ്റെ ആഡംബര സെഡാനിൽ
രാജകുടുംബ പാരമ്പര്യമുള്ള നിരവധി താരങ്ങൾ ബോളിവുഡിലുണ്ട്. 2005 മുതൽ സിനിമകളിൽ സജീവമായ നടിയാണ് സോണാൽ ചൗഹാൻ. രജപുത്ര കുടുംബത്തിൽ ജനിച്ച സോണാൽ മോഡലിങ്ങിലൂടെയാണ് തൻ്റെ കരിയർ ആരംഭിച്ചത്. മിസ്സ് വേൾഡ് ടൂറിസം കിരീടം നേടിയ ആദ്യ ഇന്ത്യക്കാരിയാണ് കൂടിയാണ് സോണാൽ. നന്ദമുരി ബാലകൃഷ്ണയ്‌ക്കൊപ്പം അഭിനയിച്ച ലെജൻഡ് എന്ന തെലുങ്ക് ചിത്രത്തിലൂടെ തെലുങ്കിൽ ആരാധകരെ നേടാനും താരത്തിന് സാധിച്ചു. 2023 -ലാണ് രാമായണത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച ഇന്ത്യൻ ഇതിഹാസ പുരാണ ചിത്രമായ ആദിപുരുഷിൽ മണ്ഡോദരിയുടെ വേഷം അഭിനയിച്ചത് സോണാൽ ചൗഹാനായിരുന്നു.
താരത്തിൻ്റെ പുതിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഒരു കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വരുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. പുറത്തേക്കിറങ്ങി തൻ്റെ ഇ ക്ലാസ് ബെൻസിലേക്ക് താരം കയറി പോകുന്നത് കാണാം. S-ക്ലാസിനും EQS-നും പിറകില്‍ ബ്രാന്‍ഡിന്റെ ലൈനപ്പിലെ ഏറ്റവും വിലപിടിപ്പുള്ള സെഡാനാണ് E-ക്ലാസ് എന്ന പ്രത്യേകതയും ഉണ്ട്.

മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ് നിലവില്‍ 79.50 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. അതേസമയം ഈ കാറിന്റെ ടോപ്-എന്‍ഡ് വേരിയന്റിന്റെ വില 92.50 ലക്ഷം രൂപയാണ്. ഇവയെല്ലാം തന്നെ എക്‌സ്-ഷോറൂം വിലകളാണ്. E200, E 450 4Matic, E220d എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ഈ കാര്‍ വാങ്ങാൻ സാധിക്കുന്നതാണ്. താരത്തിൻ്റെ പക്കലുളളത് E 200 മോഡലാണ്.
മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ് ലക്ഷ്വറി സെഡാനിന്റെ ഓരോ വേരിയന്റിലും വ്യത്യസ്ത പവര്‍ട്രെയിനാണുള്ളത്. E 450 വേരിയന്റിന് 3.0 ലിറ്റര്‍ 6് സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 381 bhp പവറും 500 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു.

E200 വേരിയന്റിന് 204 bhp പവറുള്ള 2.0 ലിറ്റര്‍ ഫോര്‍് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ലഭിക്കുന്നത്. E220d വേരിയന്റിന് 197 bhp പവര്‍ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കരുത്ത് പകരുന്നു. മൂന്ന് എഞ്ചിനുകളും 9-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയിരിക്കുന്നു. എല്ലാ മെര്‍സിഡീസ് മോഡലുകളെയും പോലെ നിരവധി ആഡംബര സവിശേഷതകളുമായാണ് ഈ കാറും വരുന്നത്.
12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 14.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമടക്കം കാറിന്റെ മുന്‍വശത്തെ ഡാഷ്ബോര്‍ഡില്‍ 3 സ്‌ക്രീനുകള്‍ നല്‍കിയിട്ടുണ്ട്. മുന്‍വശത്തെ യാത്രക്കാരനും 12.3 ഇഞ്ച് സ്‌ക്രീനും നല്‍കിയിട്ടുണ്ട്. ഫ്രണ്ട് സീറ്റുകള്‍ക്ക് മെമ്മറി ഫംഗ്ഷന്‍, പനോരമിക് സണ്‍റൂഫ്, 64 കളര്‍ ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകളും കാറില്‍ നല്‍കിയിരിക്കുന്നു.

ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) സേഫ്റ്റി സ്യൂട്ട്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), 8 എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയ സവിശേഷതകളും മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസില്‍ ലഭ്യമാണ്. താരം കാറിൽ കയറി പോകുന്നതിന് മുൻപായി പാപ്പരാസികളുമായി കുശലം പറയുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








