ഈച്ചയിലെ വില്ലൻ്റെ ആഡംബര എംപിവി കണ്ടോ; നടനും നിർമാതാവുമായ താരത്തിൻ്റെ ലുക്ക് വേറെ ലെവൽ
ഈച്ച എന്ന ഒറ്റ ചിത്രത്തിലൂടെ വില്ലൻ പരിവേഷത്തെ വേറെ ലെവലിൽ എത്തിച്ച നടനാണ് സോനു സൂദ്. സോനു സൂദ് ഒരു നടന്‍ മാത്രമല്ല, ബോളിവുഡിലെ ഒരു നിര്‍മ്മാതാവ് കൂടിയാണ്. താരം വിമാനത്താവളത്തിൽ തൻ്റെ ആഡംബര എംപിവിയായ ടൊയോട്ട വെൽഫയറിൽ വന്നിറങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. സിനിമയിൽ വില്ലൻ വേഷമാണെങ്കിലും ജീവിതത്തിൽ അദ്ദേഹം ഒരുപാട് നന്മ നിറഞ്ഞ വ്യക്തിത്വമാണ് എന്നതാണ് പ്രത്യേകത. ഇന്ത്യന്‍ സിനിമാ മേഖലയിലെ മറ്റ് പല അഭിനേതാക്കളെപ്പോലെ സോനു സൂദിന് ആഡംബര കാറുകളുടെ വലിയ ശേഖരമില്ല എങ്കിലും താരത്തിൻ്റെ പക്കൽ ഒരു ആഡംബര എംപിവിയുണ്ട്.
അതാണ് ടൊയോട്ട വെൽഫയർ.താരത്തിൻ്റെ വാഹനത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ അറിയാൻ തുടന്ന് വായിക്കാൻ മറക്കരുതേ. ടൊയോട്ട പുറത്തിറക്കുന്ന ആഡംബര എംപിവിയായ വെല്‍ഫെയര്‍ ഉടമകളായ ഒത്തിരി സെലിബ്രിറ്റികള്‍ ഉണ്ട്. മോഹന്‍ലാല്‍, ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍, ഫഹദ് ഫാസില്‍, ആലിയ ഭട്ട്, അനില്‍ കപൂര്‍, ജാന്‍വി കപൂര്‍ തുടങ്ങിയവരാണ് ടൊയോട്ട ഓണേഴ്സ് ക്ലബിലുള്ള പ്രമുഖ സിനിമാ താരങ്ങള്‍.

ഇന്ത്യന്‍ വിപണിയിലെത്തുന്ന ഒട്ടുമിക്ക വില കൂടിയ കാറുകളും സ്വന്തമാക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ജിയോ ഗരാജിലുമുണ്ട് ഒരു വെല്‍ഫെയര്‍ (Toyota Vellfire). ആഡംബരം, സുഖസൗകര്യങ്ങള്‍, അത്യാധുനിക സവിശേഷതകള്‍ എന്നി നിറഞ്ഞ ഒരു വാഹനമായതിനാല്‍ തന്നെയാണ് പണക്കാര്‍ ഈ വണ്ടിയെ ഇത്രകണ്ട് സ്നേഹിക്കുന്നത്.
നിലവില്‍ ഇന്ത്യയില്‍ ടൊയോട്ട വെല്‍ഫയറിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന് 1.22 കോടി രൂപയാണ് വില. അതേസമയം ഈ കാറിന്റെ റേഞ്ച് ടോപിംഗ് വേരിയന്റിന് 1.32 കോടി രൂപ മുടക്കേണ്ടതായുണ്ട്. ഇവ എക്സ്-ഷോറൂം വിലകളാണ്. ഓണ്‍-റോഡ് വില യഥാക്രമം 1.52 കോടി രൂപയും 1.64 കോടി രൂപയുമായിരിക്കും.

ഈ കാറിന് 2.5 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനാണ് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ പരമാവധി 193 PS പവറും 240 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്. ഈ എഞ്ചിന്‍ ഒരു e-CVT ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് വളരെ വിലയേറിയ കാറായതിനാല്‍ തന്നെ അത്യാധുനിക സവിശേഷതകള്‍ക്ക് ഒരു കുറവുമില്ല.
14 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 14-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, 15-സ്പീക്കര്‍ JBL സൗണ്ട് സിസ്റ്റം, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, സണ്‍റൂഫ്, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍ എന്ന് തുടങ്ങി നിരവധി നൂതന സവിശേഷതകള്‍ കാറില്‍ ജാപ്പനീസ് ബ്രാന്‍ഡ് സജ്ജീകരിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ സെറ്റില്‍ നിന്ന് സെറ്റിലേക്ക് നിരന്തരം യാത്രചെയ്യുന്ന സിനിമാക്കാര്‍ ഈ കാര്‍ തെരഞ്ഞെടുക്കുന്നത്.
ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന ഏറ്റവും വിലയേറിയ കാറുകളില്‍ ഒന്നാണ് ടൊയോട്ട വെല്‍ഫെയര്‍. ആഡംബര പൂര്‍ണമായ ഇന്റീരിയര്‍ സജ്ജമാക്കിയ ഈ കാര്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് ഉത്തമമാണ്. അതുകൊണ്ട് സിനിമാ താരങ്ങളും ബിസിനസുകാരും രാഷ്ട്രീയക്കാരും ഇത് മത്സരിച്ച് വാങ്ങുന്നു. വെല്‍ഫെയറിന്റെ കസിന്‍ മോഡലായ ലെക്സസ് LM 350h എന്ന പ്രീമിയം എംപിവിക്കും ഇപ്പോള്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വന്‍ ഡിമാന്‍ഡ് ആണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








