സീറ്റ് ബെൽറ്റ് മുന്നിൽ മാത്രമല്ല പിന്നിലുമുണ്ടേ; സോനു സൂദ് പറയുന്നത് കേട്ടോ
കാറിൽ കയറുമ്പോൾ സീറ്റ ബെൽറ്റ് ധരിക്കണമെന്ന് എല്ലാവർക്കും അറിയാം, എന്നാൽ പിന്നിൽ കയറുമ്പോൾ നിങ്ങൾ സീറ്റ് ബെൽറ്റ് ധരിക്കാറുണ്ടോ. ഇല്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ നിങ്ങൾ കാണിക്കുന്നത് വലിയ മണ്ടത്തരമെന്നേ പറയാൻ സാധിക്കു.ഒരു അപകടം കൊണ്ടായിരിക്കും ചിലപ്പോൾ നിങ്ങൾ പാഠം പഠിക്കാൻ പോകുന്നത്. അതിന് മുൻപ് തന്നെ പിന്നിൽ ഇരിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കുന്നത് നല്ലതായിരിക്കും.നടൻ സോനു സൂദിൻ്റെ ഭാര്യ യാത്ര ചെയ്യുമ്പോൾ അപകടം സംഭവിച്ചത് നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. തൻ്റെ ഭാര്യയെ അന്ന് അപകടത്തിൽ രക്ഷിച്ചത് സീറ്റ് ബെൽറ്റാണ് എന്നാണ് നടൻ ഒരു വീഡിയോയിൽ പറയുന്നത്.
അതിനൊപ്പം പിന്നിൽ ഇരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിക്കേണ്ട ആവശ്യകതയും നടൻ ഓർമിപ്പിക്കുന്നുണ്ട്. നടൻ തന്റെ മെർസിഡീസ് ബെൻസ് മെയ്‌ബാക്ക് GLS600 ആഡംബര എസ്‌യുവിയുടെ പിൻസീറ്റിൽ ഇരുന്നുകൊണ്ടാണ് സംസാരിക്കുന്നത്. ഇന്ന് തനിക്ക് വളരെ പ്രധാനപ്പെട്ട ഒരു സന്ദേശം പങ്കിടാനുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ആരംഭിക്കുന്നത്. തൻ്റെ ഭാര്യക്ക് സംഭവിച്ചത് എന്താണെന്നും സീറ്റ് ബെൽറ്റ് ധരിച്ചത് കൊണ്ട് മാത്രമാണ് വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നും നടൻ വിശദീകരിക്കുന്നു.

100 -ൽ 99 പേരും പിൻ സീറ്റ് ബെൽറ്റ് ധരിക്കാറില്ലെന്നും ചിലർ വിചാരിക്കുന്നത് മുന്നിൽ ഇരിക്കുന്നവർക്ക് മാത്രമാണ് സീറ്റ് ബെൽറ്റ് ധരിക്കേണ്ടതെന്നുമാണ്. ഇപ്പോഴുളള വാഹനത്തിലെല്ലാം കോ-പാസഞ്ചർ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ വാർണിങ്ങ് ശബ്ദം കേൾക്കും. അതിന് ചില വിരുതൻമാർ സീറ്റിൽ കയറുന്നതിന് മുൻപ് പിറകിലൂടെ സീറ്റ് ബെൽറ്റ് ക്ലിപ്പ് ചെയും. വാർണിങ്ങ് ശബ്ദം ഒഴിവാക്കാനുളള പല ഉപകരണങ്ങളും ആഫ്റ്റർ മാർക്കറ്റിൽ ലഭ്യമാണ്, പക്ഷേ അതിന് സർക്കാർ നിരോധനം ഏർപ്പെടുത്തിയിട്ടുമുണ്ട്.
സീറ്റ് ബെൽറ്റ് ധരിക്കുകയും മറ്റുളളവരെ ധരിക്കാൻ നിർബന്ധിക്കുകയും വേണം. സീറ്റ് ബെൽറ്റ് ധരിക്കുമ്പോഴും ശ്രദ്ധിക്കണം, മറ്റൊന്നും കൊണ്ടല്ല സീറ്റ് ബെൽറ്റ് ധരിക്കുന്നതിന് ശരിയായ രീതിയുണ്ട്. ആദ്യം സീറ്റിലേക്ക് ശരിക്കും ചേർന്നിരുന്നതിന് ശേഷം മാത്രം സീറ്റ് ബെൽറ്റ് ധരിക്കുക. പുതിയ വാഹനത്തിൽ സീറ്റുകളിൽ പ്ലാസ്റ്റിക്ക് കവറുകളാൽ പൊതിഞ്ഞിരിക്കുകയായിരിക്കും.
അത് മാറ്റുന്നതായിരിക്കും നല്ലത്. പുതിയ സീറ്റ്കവർ ഇടുമ്പോഴും സീറ്റ് ബെൽറ്റിൻ്റെ ദ്വാരം മൂടിപോകാതിരിക്കാൻ ശ്രദ്ധിക്കണം. അപകടങ്ങളിൽ കൂടുതലും വെളുപ്പിനെ മൂന്ന് മണിക്കും എട്ട് മണിക്കും ഇടയ്ക്കാണ് സംഭവിക്കുന്നത് എന്നാണ് കണക്കുകളും പഠനങ്ങളും സൂചിപ്പിക്കുന്നത്. സീറ്റ്ബെൽറ്റ് നിങ്ങളുടെ കഴുത്തിൻ്റെ കോളർബോൺ വഴി ഷോൾഡർ ബെൽറ്റ് ഇടുക. അത് പോലെ തന്നെ ഇടുപ്പ് വഴിയിടുന്ന ബെൽറ്റ് ഒരുപാട് മുറുക്കരുത്. നിങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ ധരിക്കുക.
സീറ്റ്ബെൽറ്റ് നിങ്ങളുടെ ജീവൻ രക്ഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് എന്ന് ഒരിക്കലും മറക്കരുത്. മുൻസീറ്റിലും പിൻസീറ്റിലും ഇരിക്കുന്നവർ സീറ്റ്ബെൽറ്റ് ധരിക്കുക. ഓരോ വര്‍ഷവും രാജ്യത്തെ അപകടങ്ങളുടെയും മരണങ്ങളുടെയും എണ്ണം കൂടിവരികയാണ്. സര്‍ക്കാര്‍ നല്‍കുന്ന ട്രാഫിക് നിയമങ്ങള്‍ പാലിച്ചാല്‍ മതി. പലപ്പോഴും ഇത് പാലിക്കാത്തതാണ് ചെറിയ അപകടങ്ങള്‍ പോലും വലിയ അപകടങ്ങളിലേക്ക് കലാശിക്കുന്നതിന്റെ കാരണം.

ലോകത്ത് റോഡപകടങ്ങളില്‍ മരിക്കുന്നവരുടെയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്യുന്നവരുടെയും കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അതുകൊണ്ടാണ് റിയര്‍ സീറ്റ്‌ബെല്‍റ്റ് അലാറം പോലുള്ള ഫീച്ചറുകള്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കുന്നത്. ഇതുപോലെ തന്നെ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന കാറുകളില്‍ 6 എയര്‍ബാഗുകള്‍ 3 പോയിന്റ് സീറ്റ്‌ബെല്‍റ്റും നിര്‍ബന്ധമാക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. സൈറസ് മിസ്ത്രിയുടെ ദാരുണ അന്ത്യത്തിന് പിന്നാലെ ആയിരുന്നു ഈ നീക്കവും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








