കൂലിയിൽ കൂലി 1 കോടി! നേരെ പോയി വാങ്ങിയത് 3.27 കോടിയുടെ ആഡംബര എസ്‌യുവി
ചില സിനിമകൾക്ക് വേണ്ടി കാത്തിരിക്കുന്നത് ചിലപ്പോൾ അതിലെ നായകൻമാർക്ക് വേണ്ടിയായിരിക്കില്ല, സംവിധായകന് വേണ്ടിയായിരിക്കും. സംവിധാനം ലോകേഷ് എന്ന ഒറ്റ പേര് സ്ക്രീനിൽ തെളിയുമ്പോൾ തന്നെ ചാർജാകും. അങ്ങനെ ആരാധകർ കാത്തിരുന്ന ചിത്രമായിരുന്നു കൂലി. എല്ലാ ഭാഷയിലേയും നടൻമാർ ചിത്രത്തിലുണ്ട് എന്നതായിരുന്നു ഇതിൻ്റെ ഹൈലൈറ്റ്. അതിൽ തന്നെ മോളിവുഡിൽ നിന്ന് രണ്ട് പേരാണുളളത്. ഗ്യാങ്ങ് ലീഡറായി എത്തുന്നത് ജനപ്രിയ നടനായ സൗബിൻ ഷാഹിർ ആണ്. മറ്റൊരു റോളിൽ പഴയ വില്ലനും ഇപ്പോൾ കോമഡി റോളുകൾ കൈകാര്യം ചെയ്യുന്ന ബാബുരാജുമാണ്.
കൂലി ചിത്രത്തിലെ സൗബിൻ്റെ പ്രതിഫലം ഒരു കോടി ആണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്തായാലും കൂലിയുടെ വിജയത്തിൽ സൗബിൻ 3.27 കോടി മുടക്കി പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. ബിഎംഡബ്ല്യുവിൻ്റെ ആഡംബര എസ്‌യുവിയും ഹൈബ്രിഡ് മോഡലുമായ XM ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്.മോളിവുഡിൽ ആദ്യം സ്വന്തമാക്കിയത് ടൊവിനോ തോമസ് ആയിരുന്നു.

2.60 കോടി രൂപ എക്സ്ഷോറൂം വില വരുന്ന ഈ പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവിക്ക് കൊച്ചിയിൽ ഏകദേശം 3.26 കോടി രൂപയാണ് ഓൺ-റോഡ് വില വരുന്നത്. വാഹനത്തിന്റെ ഇൻഷുറൻസിന് തന്നെ 6.72 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കുകൾ. ഇലക്ട്രിക്കായും പെട്രോളിലും ഒരുപോലെ പ്രവർത്തിക്കുന്ന വാഹനമെന്ന പ്രത്യേകതയാണ് ബിഎംഡബ്ല്യു XM എസ്‌യുവിക്കുള്ളത്.
ഡിസൈനിലേക്ക് നോക്കിയാൽ ആരേയും മോഹിപ്പിക്കുന്ന രൂപമാണ് ഈ ലക്ഷ്വറി കാറിന്റെ പ്രത്യേകത. വലിയ ഇലുമിനേറ്റഡ് കിഡ്‌നി ഗ്രിൽ, ട്വിൻ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, ഷാർപ്പ് ഫ്രണ്ട് ബമ്പർ, മുൻവശത്തെ വലിയ എയർ ഇൻടേക്ക് എന്നിവയെല്ലാമാണ് വണ്ടിയെ കിടിലമാക്കുന്നത്. വശക്കാഴ്ച്ചയിലേക്ക് വന്നാൽ BMW iX ഇലക്ട്രിക് എസ്‌യുവിയോട് സാമ്യമുള്ളതാണ് ടൊവിയുടെ പുത്തൻ കാർ. എന്നാൽ 22 ഇഞ്ച് M സ്പെക്ക് അലോയ് വീലുകൾ സംഭവം കളറാക്കുന്ന കാര്യമാണ്.

താൽപ്പര്യമുളള ഉപഭോക്താക്കൾക്ക് 23 ഇഞ്ച് അലോയ് വീലിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. മുന്‍വശത്തിന് സമാനമായി ലക്ഷ്വറി എസ്‌യുവിയുടെ പിന്‍ഭാഗവും ആങ്കുലാര്‍ ഷാര്‍പ്പ് ലുക്കിലാണ് ജർമൻ ബ്രാൻഡ് പണികഴിപ്പിച്ചിരിക്കുന്നത്. ഓള്‍-എല്‍ഇഡി ടെയില്‍ ലാമ്പുകളിലെ 'L' ഷേപ്പിലുള്ള ഘടകങ്ങളും ലംബമായി വരുന്ന എക്സ്ഹോസ്റ്റ് ടിപ്പുകള്‍ക്ക് ചുറ്റുമുള്ള ബ്ലാക്ക് ഇന്‍സെര്‍ട്ടുകളുമാണ് ബിഎംഡബ്ല്യു XM എസ്‌യുവിയുടെ റിയർ എൻഡിനെ മികച്ചതാക്കുന്നത്.
പുറത്തു കാണുന്നതിനേക്കാൾ ഗംഭീരമാണ് വാഹനത്തിനകത്തെ കാര്യങ്ങൾ. കോടികൾ മുടക്കുന്ന വാഹനമായതിനാൽ തന്നെ വേറെ ലെവലാണ് ഇന്റീരിയർ. മികച്ച യാത്രാ സുഖവും സ്പേസുമാണ് ഏറ്റവും വലിയ പ്രത്യേകത. അതോടൊപ്പം തന്നെ സൗബിൻ സ്വന്തമാക്കിയ ബിഎംഡബ്ല്യു XM മോഡലിൻ്റെ മൈലേജാണ് മറ്റൊരു ഹൈലൈറ്റായി എടുത്തു പറയേണ്ടത്.

12.3 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡെഡിക്കേറ്റഡ് റെഡ് കളർ M മോഡ് ബട്ടണുകൾ, ആംബിയൻ്റ് ലൈറ്റുകൾ, ഫോർ സോൺ ക്ലൈമറ്റ് കൺട്രോൾ, പ്രീമിയം സൗണ്ട് സിസ്റ്റം, ADAS എന്നിവയും അതിലേറെയും പോലുള്ള മോഡേൺ ഫീച്ചറുകളാൽ XM സമ്പന്നമാണ്. അന്യായ വലിപ്പമാണെങ്കിലും ഇതൊരു 4-സീറ്റർ കാറാണെന്നതാണ് ഹൈലൈറ്റ്.
4.4 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ബിഎംഡബ്ല്യു XM എസ്‌യുവിയുടെ ഹൃദയം. ഇത് ഇലക്ട്രിക് മോട്ടോറിനൊപ്പം ജോടിയാക്കിയിരിക്കുന്നതിനാൽ 653 bhp കരുത്തിൽ പരമാവധി 800 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. കൂടാതെ എസ്‌യുവിക്ക് ഇവി മോഡിൽ 88 കിലോമീറ്റർ റേഞ്ചും നൽകാനാവും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








