ബസ് ലെയിനുകളിൽ ഇനി വാഹനമോടിച്ചാൽ 10,000 രൂപ പിഴ; പുത്തൻ ചട്ടങ്ങൾ പുറപ്പെടുവിച്ച് ഡൽഹി ഗതാഗത മന്ത്രി

ഏപ്രിൽ 1 മുതൽ, ബസ് ലെയിനിൽ വാഹനമോടിച്ചാൽ 10,000 രൂപ വരെ പിഴയോ അല്ലെങ്കിൽ 6 മാസത്തെ തടവ് ശിക്ഷയോ ലഭിച്ചേക്കാം! പേടിക്കേണ്ട, നിലവിൽ ഡൽഹിയിൽ മാത്രമാണ് ഈ നിയമം ബാധകം.

ബസ് ലെയിനുകളിൽ ഇനി വാഹനമോടിച്ചാൽ 10,000 രൂപ പിഴ; പുത്തൻ ചട്ടങ്ങൾ പുറപ്പെടുവിച്ച് ഡൽഹി ഗതാഗത മന്ത്രി

ബസുകൾക്കും ചരക്ക് വാഹനങ്ങൾക്കും പ്രത്യേക പാതയുള്ള 15 റോഡുകൾ തെരഞ്ഞെടുത്താണ് ഈ നിയമം നടപ്പിലാക്കുന്നത്. രാവിലെ 8 മുതൽ രാത്രി 10 വരെ ബസുകളും ചരക്ക് വാഹകരും മാത്രം ഉപയോഗിക്കേണ്ട സമർപ്പിത പാതകളിൽ ട്രാഫിക് പോലീസും ഗതാഗത വകുപ്പും ഐഡന്റിഫിക്കേഷൻ മാർക്കുകൾ (തിരിച്ചറിയൽ അടയാളം) ഇടും.

ബസ് ലെയിനുകളിൽ ഇനി വാഹനമോടിച്ചാൽ 10,000 രൂപ പിഴ; പുത്തൻ ചട്ടങ്ങൾ പുറപ്പെടുവിച്ച് ഡൽഹി ഗതാഗത മന്ത്രി

ബാക്കിയുള്ള സമയങ്ങളിൽ മറ്റ് വാഹനങ്ങൾക്കും ഈ പ്രത്യേക പാതകൾ ഉപയോഗിക്കാൻ അനുവദിക്കും. എന്നിരുന്നാലും, ബസുകളും ചരക്ക് വാഹനങ്ങളും സമയം എത്രയായാലും അവയുടെ സ്വന്തം ലെയിനുളിൽ തന്നെ നിൽക്കും.

ബസ് ലെയിനുകളിൽ ഇനി വാഹനമോടിച്ചാൽ 10,000 രൂപ പിഴ; പുത്തൻ ചട്ടങ്ങൾ പുറപ്പെടുവിച്ച് ഡൽഹി ഗതാഗത മന്ത്രി

ആദ്യം, 46 കൊറിഡോറുകളിൽ 15 എണ്ണത്തിലും ഈ പുതിയ എൻഫോഴ്‌സ്‌മെന്റ് സംരംഭം ലഭിക്കും. അനുവ്രത് മാർഗ് ടി-പോയിന്റ് മുതൽ പുൽ പ്രഹ്ലാദ്പൂർ ടി-പോയിന്റ്, ജഹാംഗീർപുരി മെട്രോ സ്റ്റേഷൻ-കാശ്മീർ ഗേറ്റ് ISBT, ITO-അംബേദ്കർ നഗർ, മോത്തി നഗർ മുതൽ ദ്വാരക മോർ, ആശ്രമം ചൗക്ക് മുതൽ ബദർപൂർ ബോർഡർ, സിഗ്നേച്ചർ ബ്രിഡ്ജ്-ബിഹോപുര ബോർഡർ, ബ്രിട്ടാനിയ ചൗക്ക് മുതൽ ധൗല ക്വാൻ, ജനക്പുരി മുതൽ മധുബൻ ചൗക്ക്, കശ്മീർ ഗേറ്റ് ISBT മുതൽ അപ്സ്ര ബോർഡർ വരെ എന്നിവയാണ് ഈ റോഡുകൾ. വേറെയും ചില റോഡുകളുണ്ട്.

ബസ് ലെയിനുകളിൽ ഇനി വാഹനമോടിച്ചാൽ 10,000 രൂപ പിഴ; പുത്തൻ ചട്ടങ്ങൾ പുറപ്പെടുവിച്ച് ഡൽഹി ഗതാഗത മന്ത്രി

ഡൽഹി റോഡുകൾ സുരക്ഷിതമാക്കാൻ, യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനും തിരക്ക് പരിഹരിക്കുന്നതിനുമായി, അരവിന്ദ് കെജ്‌രിവാൾ സർക്കാർ ബസ് ലെയ്‌ൻ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവുകൾ ആരംഭിക്കുന്നു എന്ന് ഗതാഗത മന്ത്രി കൈലാഷ് ഗഹ്‌ലോട്ട് ട്വീറ്റ് ചെയ്തു.

ബസ് ലെയിനുകളിൽ ഇനി വാഹനമോടിച്ചാൽ 10,000 രൂപ പിഴ; പുത്തൻ ചട്ടങ്ങൾ പുറപ്പെടുവിച്ച് ഡൽഹി ഗതാഗത മന്ത്രി

ഡ്രൈവർ സെൻസിറ്റൈസേഷനായി DTC -ക്കും ക്ലസ്റ്ററിനും, ബസ് ലെയ്‌നുകൾ, ഗതാഗതം, പോലീസ് എൻഫോഴ്‌സ്‌മെന്റ് ടീമുകൾ എന്നിവയ്ക്കായി PWD -ക്കും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

ബസ് ലെയിനുകളിൽ ഇനി വാഹനമോടിച്ചാൽ 10,000 രൂപ പിഴ; പുത്തൻ ചട്ടങ്ങൾ പുറപ്പെടുവിച്ച് ഡൽഹി ഗതാഗത മന്ത്രി

നിയമം ലംഘിക്കുന്ന ആളുകൾക്കെതിരെ മോട്ടോർ വെഹിക്കിൾസ് ആക്ട്, 1988, ഡൽഹി മെയിന്റനൻസ് ആൻഡ് മാനേജ്‌മെന്റ് ഓഫ് പാർക്കിംഗ് പ്ലേസ് റൂൾസ്, 2019 എന്നിവയുടെ വകുപ്പുകൾ പ്രകാരം പിഴ ചുമത്തുകയും പ്രോസിക്യൂട്ട് ചെയ്യുകയും ചെയ്യും.

ബസ് ലെയിനുകളിൽ ഇനി വാഹനമോടിച്ചാൽ 10,000 രൂപ പിഴ; പുത്തൻ ചട്ടങ്ങൾ പുറപ്പെടുവിച്ച് ഡൽഹി ഗതാഗത മന്ത്രി

ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷനും ഡൽഹി ഇന്റഗ്രേറ്റഡ് മൾട്ടി-മോഡൽ ട്രാൻസിറ്റ് സിസ്റ്റം ലിമിറ്റഡിനും അവയുടെ ഡ്രൈവർമാർ പുതിയ നിയമത്തെക്കുറിച്ച് ബോധവാന്മാരാണെന്ന് ഉറപ്പ് വരുത്താൻ ഡൽഹി ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് ഒരു അഡ്വൈസറിയും നൽകിയിട്ടുണ്ട്.

ബസ് ലെയിനുകളിൽ ഇനി വാഹനമോടിച്ചാൽ 10,000 രൂപ പിഴ; പുത്തൻ ചട്ടങ്ങൾ പുറപ്പെടുവിച്ച് ഡൽഹി ഗതാഗത മന്ത്രി

ചട്ടം ബാധകമായ നിർദ്ദിഷ്ട കൊറിഡോറുകൾ അടയാളപ്പെടുത്തുന്നതിനും ശരിയായ ബോർഡുകളും അടയാളങ്ങളും സ്ഥാപിക്കുന്നതിനും പൊതുമരാമത്ത് വകുപ്പിനാവും ഉത്തരവാദിത്തം.

ബസ് ലെയിനുകളിൽ ഇനി വാഹനമോടിച്ചാൽ 10,000 രൂപ പിഴ; പുത്തൻ ചട്ടങ്ങൾ പുറപ്പെടുവിച്ച് ഡൽഹി ഗതാഗത മന്ത്രി

ബസ് പാതയിൽ ഒരു കാർ പാർക്ക് ചെയ്തിരിക്കുകയോ ശ്രദ്ധിക്കപ്പെടാതിരിക്കുകയോ ചെയ്താൽ, ഉടമയോ ഡ്രൈവറോ വാഹനം നീക്കം ചെയ്യാൻ വിസമ്മതിച്ചാൽ അത് ടൗ ചെയ്യപ്പെടും. പിഴയ്‌ക്ക് പുറമേ ഡ്രൈവർ/ഉടമ ടൗവിംഗ് ചാർജ്ജ് നൽകേണ്ടിവരുമെന്നതും ശ്രദ്ധിക്കേണ്ടതാണ്.

ബസ് ലെയിനുകളിൽ ഇനി വാഹനമോടിച്ചാൽ 10,000 രൂപ പിഴ; പുത്തൻ ചട്ടങ്ങൾ പുറപ്പെടുവിച്ച് ഡൽഹി ഗതാഗത മന്ത്രി

ലെയിൻ ഡിസിപ്ലിൻ (അച്ചടക്കം) പരിപാലിക്കാൻ രണ്ട് ഷിഫ്റ്റുകളിലായി രണ്ട് ടീമുകളെ നിയമിക്കും. ബസ് പാതയിൽ തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനും നീക്കം ചെയ്യുന്നതിനും ക്രെയിനുകളും കൊറിഡോറുകൾക്ക് സമീപം നിലയുറപ്പിക്കും. വഴിക്ക് തടസമാവുന്ന വാഹനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പൊലീസ് തെളിവായി എടുക്കും.

ബസ് ലെയിനുകളിൽ ഇനി വാഹനമോടിച്ചാൽ 10,000 രൂപ പിഴ; പുത്തൻ ചട്ടങ്ങൾ പുറപ്പെടുവിച്ച് ഡൽഹി ഗതാഗത മന്ത്രി

ഡൽഹിയിൽ ഗതാഗതം സുഗമമാക്കാൻ പ്രത്യേക ബസ് പാതകൾ സ്ഥാപിക്കുമെന്ന് കഴിഞ്ഞ വർഷം ആം ആദ്മി പാർട്ടി സർക്കാർ തീരുമാനിച്ചിരുന്നു. അനധികൃത പാർക്കിംഗ്, ബസ് പാതകളിലെ കൈയേറ്റം എന്നിവ നീക്കം ചെയ്യാനും സർക്കാർ ശ്രമിക്കും.

ബസ് ലെയിനുകളിൽ ഇനി വാഹനമോടിച്ചാൽ 10,000 രൂപ പിഴ; പുത്തൻ ചട്ടങ്ങൾ പുറപ്പെടുവിച്ച് ഡൽഹി ഗതാഗത മന്ത്രി

റോഡിന്റെ ഇടതുവശം ബസുകൾക്കായി സമർപ്പിക്കും. ഡൽഹിക്ക് BRT -ൽ ഒരു പ്രത്യേക ബസ് പാതയുണ്ടായിരുന്നു പക്ഷേ അത് പരാജയപ്പെട്ടു, PWD ഇതിന് പിന്നിലെ കാരണം പറഞ്ഞു. കനത്ത ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും സാക്ഷ്യം വഹിച്ചതിനാൽ റോഡിന്റെ മധ്യഭാഗത്ത് സൃഷ്ടിച്ചതിനാലാണ് BRT പരാജയപ്പെട്ടതെന്ന് അവർ പറഞ്ഞു.

ബസ് ലെയിനുകളിൽ ഇനി വാഹനമോടിച്ചാൽ 10,000 രൂപ പിഴ; പുത്തൻ ചട്ടങ്ങൾ പുറപ്പെടുവിച്ച് ഡൽഹി ഗതാഗത മന്ത്രി

എന്നാൽ ഈ പുതിയ സ്കപെഷ്യൽ ലെയിനുകൾ നിലവിലുള്ള സമർപ്പിത ബസ് പാതകളിൽ വികസിപ്പിക്കും. റോഡുകളിലെ ഇടത് വശത്താവും ഇത് എന്നത് മുകളിൽ സൂചിപ്പിച്ച മറ്റ് പ്രശ്നങ്ങൾ ഉണ്ടാവുന്നത് കുറയ്ക്കും.

More from DriveSpark

Article Published On: Thursday, March 24, 2022, 15:19 [IST]
English summary
Special lanes for bus in delhi and new traffic rules from april 1st
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X