ഒത്തിരി അങ്ങ് പറപ്പിക്കേണ്ട; വേഗപരിധിയുമായി ദില്ലി സർക്കാർ

ടാക്സി കാറുകൾക്ക് എക്സ്പ്രസ് ഹൈവേകളിലും ദേശീയ പാതകളിലും 120 ഉം 100 ഉം എന്ന ക്രമത്തിലാണ് വേഗത ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ ദില്ലി സർക്കാരിൻ്റെ പുതിയ ഉത്തരവ് പ്രകാരം ടാക്സി കാറുകൾക്ക് വേഗത 80 കിലോമിറ്ററാണ് ക്രമീകരിച്ചിരിക്കുന്നത്. ടാക്സി കാറുകൾക്കും മറ്റ് കാറുകൾക്കും പ്രത്യേകം വേഗ പരിധി കൊണ്ടു വരുന്നതിനേക്കാൾ നല്ലത് വിവിധ റോഡുകൾക്ക് വ്യത്യസ്ത വേഗപരിധി കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്.

കേന്ദ്ര മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം, വാണിജ്യ വാഹനങ്ങൾക്ക് മാത്രമാണ് വേഗ പരിധി ഉപകരണങ്ങൾ (അതായത് മണിക്കൂറിൽ 80 കിലോമീറ്റർ വരെ) നൽകിയിട്ടുള്ളതെന്ന് ബസ് ആൻഡ് കാർ ഓപ്പറേറ്റേഴ്സ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഒസിഐ) അടുത്തിടെ മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. 2017 ഏപ്രിലിൽ റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതിയുടെ കമ്മിറ്റി എല്ലാ സംസ്ഥാനങ്ങൾക്കും സ്പീഡ് ലിമിറ്റിങ്ങ് ഡിവൈസ് ഉറപ്പാക്കണമെന്നും അത് പരിശോധിക്കണമെന്നും ഉത്തരവുളളതായിരുന്നു.

ഒത്തിരി അങ്ങ് പറപ്പിക്കേണ്ട; വേഗപരിധിയുമായി ദില്ലി സർക്കാർ

പുതിയ എക്സ്പ്രസ് ഹൈവേ എന്ന് പറയുന്നത് മൈസൂർ ബംഗ്ലൂരു ഹൈവേയാണ്. നിഡഘട്ടയിലൂടെ കടന്നുപോകുന്ന ഈ എക്സ്പ്രസ് വേയ്ക്ക് 118 കിലോമീറ്റര്‍ നീളമാണുള്ളത്. ഏകദേശം 8,480 കോടി രൂപ മുടക്കിയാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഈ പാത പൂര്‍ത്തീകരിച്ചിരിക്കുന്നത്. ബെംഗളൂരുവിനും മൈസൂരുവിനുമിടയിലുള്ള യാത്രാസമയം വെറും 75 മിനിറ്റായി കുറയ്ക്കാനാകുമെന്നതാണ് ഈ പുതിയ പാതയുടെ ഏറ്റവും വലിയ നേട്ടം. നിലവില്‍ ബെംഗളൂരുവില്‍ നിന്ന് ചരിത്ര നഗരമായ മൈസൂരില്‍ എത്താന്‍ മൂന്ന് മണിക്കൂര്‍ സമയമെടുക്കും.

ദേശീയ പാത 275-ന്റെ ഭാഗമായ പുതിയ എക്സ്പ്രസ് വേയില്‍ നാല് റെയില്‍ മേല്‍പ്പാലങ്ങള്‍, ഒമ്പത് വലിയ പാലങ്ങള്‍, 40 ചെറിയ പാലങ്ങള്‍, 89 അണ്ടര്‍പാസുകളും മേല്‍പ്പാലങ്ങളും ഉണ്ട്.10 വരികളുള്ള ബെംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേ ബെംഗളൂരുവിലെ നൈസ് റോഡ് എന്‍ട്രിയില്‍ നിന്ന് ആരംഭിച്ച് മൈസൂരിലെ റിംഗ് റോഡ് ജംഗ്ഷനില്‍ അവസാനിക്കുന്നു. മണിക്കൂറില്‍ 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ പറ്റുന്ന തരത്തിലാണ് എക്സ്പ്രസ് വേ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വേഗപരിധി 100 കിലോമീറ്ററിനും 120 കിലോമീറ്ററിനും ഇടയിലാണ്.

ഒത്തിരി അങ്ങ് പറപ്പിക്കേണ്ട; വേഗപരിധിയുമായി ദില്ലി സർക്കാർ

സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ടോള്‍ ഫീസ് നടപ്പാക്കിയ ശേഷം എക്സ്പ്രസ് വേയില്‍ ടൂവീലറുകളും, ത്രീവീലറുകളും ഉപയോഗിക്കുന്നത് ഹൈവേ അതോററിറ്റി നിരോധിച്ചു. ബെംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേയില്‍ ടോള്‍ നിരക്ക് ഏകദേശം 135 രൂപയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും ഹൈവേ അതോറിറ്റി ടോള്‍ ഫീസ് നടപ്പിലാക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബംഗളൂരു-നിദാഘട്ട പാതയിലെ ടോള്‍ പിരിവ് ആയിരിക്കും ആദ്യം ആരംഭിക്കുക.

നിദാഘട്ടയ്ക്കും മൈസൂരുവിനുമിടയില്‍ രണ്ടാം ഘട്ടം പിന്നീട് നടപ്പാക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ടോള്‍ പ്ലാസകള്‍ക്ക് 10-ലധികം ഗേറ്റുകളുണ്ടായിരിക്കും. വാഹനങ്ങള്‍ക്ക് സുഗമമായി കടന്ന് പോകാന്‍ ഫാസ്ടാഗ് പാതകളും ഉണ്ടായിരിക്കും. അതിവേഗ പാതയില്‍ യാത്രക്കാരുടെ സൗകര്യത്തിനായി നിരവധി പിറ്റ് സ്റ്റോപ്പുകളും ഉണ്ടായിരിക്കും. ചന്നപട്ടണയില്‍ പാതയോരത്ത് ഇതിനായി 30 ഏക്കര്‍ സ്ഥലത്ത് സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഭക്ഷണം, വിശ്രമമുറികള്‍, പെട്രോള്‍ പമ്പ്, ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എന്നീ സൗകര്യങ്ങള്‍ ഈ സ്‌റ്റോപ്പുകളില്‍ ഒരുക്കും.

എക്‌സ്പ്രസ് ഹൈവേ ഉദ്ഘാടനം ചെയ്യപ്പെട്ടുവെങ്കിലും ഈ സൗകര്യങ്ങളെല്ലാം പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകാന്‍ അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരും. ശ്രീരംഗപട്ടണ്, മാണ്ഡ്യ, ബിഡഡി, രാമനഗര, ചന്നപട്ടണ, മദ്ദൂര്‍ എന്നിവിടങ്ങളിലായി ടൗണുകള്‍ ഒഴിവാക്കി അഞ്ച് ബൈപാസുകളും എക്‌സ്പ്രസ് വേയുടെ ഭാഗമായി പണിതിട്ടുണ്ട്. പ്രധാനമായും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനാണ് ഈ ബൈപ്പാസുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ഉത്തര കേരളത്തിലുള്ളവര്‍ അധികവും ബെംഗളൂരുവിലെത്താന്‍ കൂടുതലായും ആശ്രയിക്കുന്ന റൂട്ടാണിത്. മലയാളികള്‍ക്ക് കൂടി ഏറെ പ്രയോജനകരമാകുന്ന ബെംഗളൂരു- മൈസൂര്‍ എക്‌സ്പ്രസ് ഹൈവേ മാർച്ച് 12-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയ്ക്ക് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ മറ്റൊരു എക്സ്പ്രസ് വേ കൂടി തുറന്നത്.

More from DriveSpark

Article Published On: Friday, April 7, 2023, 19:44 [IST]
English summary
Speed limit for taxi cars limited to 80 kmph by delhi government
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X