പണി കിട്ടും മച്ചാനേ;യമുന എക്സ്പ്രസ് ഹൈവേയിൽ വേഗപരിധി കുറച്ചു

യമുന എക്‌സ്‌പ്രസ്‌വേയിൽ വാഹനമോടിക്കുമ്പോൾ ഇനി ശ്രദ്ധിക്കണം, സ്പീഡ് ഒന്ന് കുറച്ചേക്ക്. നിയമങ്ങൾ നിയന്ത്രിക്കുന്നതും എക്‌സ്പ്രസ് വേയുടെ അറ്റകുറ്റപ്പണികളുടെ ഉത്തരവാദിത്തമുള്ളതുമായ ഏജൻസിയായ യമുന എക്‌സ്‌പ്രസ്‌വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി (YEIDA) പുതിയ സ്പീഡ് നിയമങ്ങൾ നിലവിൽ വരുത്തിയെന്ന് അറിയിപ്പ് നൽകി.

കാർ, ഇരുചക്രവാഹനങ്ങൾ തുടങ്ങിയ ചെറുവാഹനങ്ങൾക്ക് നിലവിൽ 100 കിലോമീറ്റർ വേഗത്തിലുള്ള വേഗപരിധി ഡിസംബർ 15 മുതൽ കുറയ്ക്കും. മൂടൽമഞ്ഞ് കാരണം ഈ ഭാഗത്ത് അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടിയായാണ് തീരുമാനം. യമുന എക്‌സ്‌പ്രസ് വേയിൽ കുറഞ്ഞ വേഗപരിധി ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വരും, അടുത്ത വർഷം ഫെബ്രുവരി 15 വരെ തുടരും. ചെറുവാഹനങ്ങളുടെ വേഗപരിധി 80 കിലോമീറ്ററായി കുറയ്ക്കുമ്പോൾ ട്രക്കുകൾ, ബസുകൾ തുടങ്ങിയ ഹെവി വാഹനങ്ങളുടെ വേഗപരിധി 60 കിലോമീറ്ററായി കുറയ്ക്കുമെന്ന് അതോറിറ്റി അറിയിച്ചു.

പണി കിട്ടും മച്ചാനേ;യമുന എക്സ്പ്രസ് ഹൈവേയിൽ വേഗപരിധി കുറച്ചു

പുതിയ ട്രാഫിക് നിയമം ഡിസംബർ 15 മുതൽ അടുത്ത വർഷം ഫെബ്രുവരി 15 വരെ തുടരും. യമുന എക്‌സ്പ്രസ് വേയിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി ലൈറ്റ്, ഹെവി വാഹനങ്ങളുടെ വേഗപരിധി കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വേഗത കുറയുമ്പോൾ, ഡ്രൈവിംഗ് അൽപ്പം സുരക്ഷിതമാകും, പുതുക്കിയ വേഗത പരിധി ലംഘിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്, ഇത് ₹2,000 വരെ പിഴ ഈടാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഡൽഹി, നോയിഡ, മഥുര, ആഗ്ര തുടങ്ങിയ നഗരങ്ങളെ ആറുവരി എക്സ്പ്രസ് വേയിലൂടെ ബന്ധിപ്പിക്കുന്ന ഏറ്റവും തിരക്കേറിയ റോഡ് ശൃംഖലകളിലൊന്നാണ് യമുന എക്സ്പ്രസ് വേ. യമുന എക്‌സ്‌പ്രസ്‌വേയിൽ സംഭവിക്കുന്ന അപകടങ്ങളിൽ പകുതിയോളം അമിതവേഗത മൂലമാണെന്നാണഅ YEIDA പറയുന്നത്.

ഇത് അത്തരം സംഭവങ്ങളുടെ 19 ശതമാനത്തിനും കാരണമാകുന്നു. ശൈത്യകാലത്ത്, എക്‌സ്‌പ്രസ്‌വേ പലപ്പോഴും കനത്ത മൂടൽമഞ്ഞിൽ മുങ്ങുന്നത് പലപ്പോഴും വലിയ അപകടങ്ങളിലേക്ക് നയിക്കുന്നു എന്നത് സത്യമാണ്. സ്റ്റേഷനറി വാഹനങ്ങളും ഈ പാതയിൽ വലിയ തോതിൽ അപകടങ്ങൾക്ക് കാരണമാകുന്നു. കേരളത്തിൽ എംവിഡി പുത്തൻ ക്യാമറകൾ സ്ഥാപിച്ചരിക്കുകയാണ്. അപകടം കുറയ്ക്കുക എന്നതാണല്ലോ എല്ലാ സംസ്ഥാനങ്ങളുടേയും ലക്ഷ്യം. സംസ്ഥാനത്ത് നടപ്പാക്കുന്ന ഏകീകൃത ട്രാഫിക് മാനേജ്മെന്റ് സംവിധാനത്തിനായി നിരത്തുകളില്‍ മിഴി തുറന്നത് എണ്ണൂറോളം ക്യാമറകളാണ്. സീറ്റ്ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവയൊന്നും ധരിക്കാതെ ട്രാഫിക് ലംഘനങ്ങള്‍ നടത്തി ചീറിപ്പായുന്നവരെ കുടുക്കുകയാണ് ലക്ഷ്യം.

കെല്‍ട്രോണ്‍വഴി നടപ്പാക്കുന്ന പദ്ധതിയുടെ കരട് ധാരണാപത്രം സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചുകഴിഞ്ഞു. പോലീസിന്റെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള 8,000 ക്യാമറകള്‍ക്കുപുറമേയാണ് ഏകീകൃത ട്രാഫിക് മാനേജ്മെന്റ് സംവിധാനത്തിന്റെ ഭാഗമായും നിരത്തുകളില്‍ ക്യാമറകള്‍ നിറയുന്നത്. പദ്ധതി നടപ്പാക്കി സ്വന്തം ഉടമസ്ഥതയില്‍ പ്രവര്‍ത്തിപ്പിച്ച് നിശ്ചിത കാലാവധിക്കുശേഷം സര്‍ക്കാരിന് കൈമാറുന്ന തരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. കെല്‍ട്രോണിനെയാണ് ഇതിനായി തിരഞ്ഞെടുത്തത്.റഡാര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 200 ക്യാമറകളുണ്ടാകും. ഇതില്‍ പരിധി ലംഘിക്കുന്ന വേഗക്കാരെ പിടികൂടാനാകും.

കൂടാതെ വാഹനത്തിന്റെ ചിത്രം, നമ്പര്‍ പ്ലേറ്റ് സ്വമേധയാ തിരിച്ചറിയാനുള്ള സംവിധാനം എന്നീ സവിശേഷതകളുമുണ്ടാകും. കുറ്റകൃത്യങ്ങള്‍ കണ്ടെത്താനുതകുന്ന തരത്തിലാകും ഇതില്‍ നിന്നുള്ള വിവരങ്ങള്‍. ചുവന്ന സിഗ്‌നല്‍ മറികടക്കുന്നവരെ കുടുക്കാന്‍ 30 ക്യാമറകള്‍ വേറെയുണ്ടാകും. ഇതും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും. ഇരുചക്രവാഹനം ഓടിക്കുന്നവരും പിന്നിലിരിക്കുന്നവരും ഹെല്‍മെറ്റ് ഇല്ലാതെയാണ് യാത്രചെയ്യുന്നതെങ്കില്‍ അവരെ കുടുക്കാനായിമാത്രം 100 ക്യാമറകളുണ്ടാകും. റഡാര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 60 മൊബൈല്‍ ക്യാമറകളുമുണ്ട്. കൂടാതെ നിര്‍മിതബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 400 ക്യാമറകളും വിവിധയിടങ്ങളില്‍ സ്ഥാപിക്കും. എല്ലാവർക്കും സ്പീഡ് ക്യാമറ എന്നത് ചെറിയ പേടിയുളള കാര്യമാണല്ലോ. അത് കൊണ്ട് തന്നെ ഇനിയുളള യാത്രകൾ അൽപ്പം സൂക്ഷിച്ച് പോകുന്നതാണ് നല്ലത്.

കാരണം എംവിഡി മാമൻമാർ എപ്പോഴും ജാഗരൂകരാണ്. അത് മാത്രമല്ല എന്തിനാണ് അമിതവേഗതയിൽ പോകുന്നതിൻ്റെ ആവശ്യകത. നിങ്ങളെ നിരീക്ഷിക്കാൻ ക്യാമറ കണ്ണുകൾ എപ്പോഴും ഉണ്ട്. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ്, മൊബൈൽ ഫോണുകൾ എന്നിവ നിർബന്ധമാക്കാൻ AI- പ്രാപ്തമാക്കിയ ക്യാമറകൾ ആദ്യം ഉപയോഗിക്കും. ആദ്യ തവണ നിയമം ലംഘിക്കുകയോ, ക്യാമറ കണ്ണുകളിൽ പെട്ടാൽ വാഹനത്തിൻ്റെ ഉടമയ്ക്ക് ഫോണിൽ ഒരു മെസേജ് വരുമെന്നാണ് മോട്ടോർ വാഹന വകുപ്പ് നൽകുന്ന നിർദേശം.

കേരളത്തിലെ ഹൈവേകളിൽ ബൈക്കുകളിലും കാറുകളിലും ചീറിപാഞ്ഞ് നടക്കുന്ന റൈഡർ ബോയ്സ് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്.കാരണം ക്യാമറയുടെ കണ്ണ് വെട്ടിച്ച് പോകാം എന്ന് വിചാരിക്കേണ്ട. കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തിൽ അപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ വർഷം ജൂൺ വരെ 2,269 അപകടങ്ങളാണ് നടന്നത്. ഇതിൽ 769 സംഭവങ്ങൾ നഗരത്തിലും 1,500 എണ്ണം ഗ്രാമപ്രദേശങ്ങളിലുമാണ് നടന്നത്. ഈ അപകടങ്ങളിൽ 201 പേർ മരിച്ചു. മൊത്തം അപകടങ്ങളുടെ എണ്ണം 28,000 ആയിരുന്നു!

Most Read Articles

Malayalam
English summary
Speed limit reduced in yamuna express highway
Story first published: Thursday, December 8, 2022, 19:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X