പ്രശസ്തനായത് ഡേറ്റിംഗ് റിയാലിറ്റി ഷോയിലൂടെ! ലക്ഷങ്ങള്‍ വാരിവിതറി ലക്ഷ്വറി എസ്‌യുവി വാങ്ങിയ ചുള്ളനെ മനസ്സിലായോ?

ടിവിയില്‍ പല തരത്തിലുള്ള റിയാലിറ്റി ഷോകള്‍ സംപ്രേഷണം ചെയ്യുന്നത് നമുക്കറിയാം. സംഗീതം, നൃത്തം, കോമഡി എന്നിവയുമായി ബന്ധപ്പെട്ടവ കൂടാതെ ബിഗ്‌ബോസ് പോലുള്ള റിയാലിറ്റി ഷോകള്‍ക്കും കാഴ്ചക്കാര്‍ ഏറെയാണ്. എന്നാല്‍ എംടിവി എന്ന ചാനല്‍ സംപ്രേഷണം ചെയ്ത ഡേറ്റിംഗ് റിയാലിറ്റി ഷോ ആണ് സ്പ്ലിറ്റ്‌സ്‌വില്ല. റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ നടനാണ് അലി ഗോണി. സ്റ്റാര്‍ പ്ലസിലെ 'യേ ഹേന്‍ മുഹബ്ബത്തേന്‍' സീരിയലിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെയും ഇഷ്ടം പിടിച്ചുപറ്റിയ അലി ഗോണി അഡ്വഞ്ചര്‍ റിയാലിറ്റി ഷോ ആയ 'ഖത്‌രോന്‍ കാ ഖിലാഡി 9', ഡാന്‍ട് റിയാലിറ്റി ഷോ നാച്ച്ബാലിയേ 9 എന്നിവയിലും പങ്കെടുത്തിട്ടുണ്ട്.

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ അലി ഗോണി അടുത്തിടെ ഒരു പുതിയ കാര്‍ സ്വന്തമാക്കി. ലാന്‍ഡ് റോവറിന്റെ ആഡംബര എസ്‌യുവിയായ ഡിഫെന്‍ഡറാണ് നടന്‍ വാങ്ങിയത്. നടന്‍ ആഡംബര എസ്‌യുവിയുടെ ഡെലവറിയെടുക്കുന്ന വീഡിയോ അദ്ദേഹത്തിന്റെ പങ്കാളിയായ ജാസ്മിന്‍ ഭാസിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. കാര്‍ഗോ പാന്റ്സ്, കറുത്ത ടീ, ബേസിക് സണ്‍ഗ്ലാസുകള്‍, ഒരു തൊപ്പി എന്നിവ ധരിച്ച കാഷ്വല്‍ ലുക്കിലാണ് അലി കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങാന്‍ എത്തിയത്.

aly goni land rover defener

വലിയ ലക്ഷ്യത്തിലെത്തിയതിന്റെ സന്തോഷം അഭിമാനവും അലിയുടെ ഓരോ ചിത്രങ്ങളിലും വ്യക്തമാണ്. കവര്‍ നീക്കിക്കൊണ്ട് അലി തന്റെ ഡിഫെന്‍ഡര്‍ അനാവരണം ചെയ്യുന്നത് വീഡിയോയില്‍ കാണാം. അലിയുടെ സഹപ്രവര്‍ത്തകരും ആരാധകരും അദ്ദേഹത്തിന് കമന്റ് ബോക്‌സില്‍ ആശംസകളും അഭിനന്ദനങ്ങളുമായി എത്തി. സാന്റോറിനി ബ്ലാക്ക് പെയിന്റ് സ്‌കീമിലുള്ള ഡിഫെന്‍ഡറാണ് അലി വാങ്ങിയത്. പ്രഫഷന്‍ വശം നോക്കുമ്പോള്‍ അലി ഗോണി നിലവില്‍ ലാഫ്റ്റര്‍ ഷെഫ്‌സ് എന്റര്‍ടൈന്‍മെന്റ് അണ്‍ലിമിറ്റഡില്‍ പ്രത്യക്ഷപ്പെടുന്നു. രാഹുല്‍ വൈദ്യയാണ് ഷോയിലെ അദ്ദേഹത്തിന്റെ പങ്കാളി.

ഡിഫെന്‍ഡറിനെ കുറിച്ച് പറയുകയാണെങ്കില്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ ഓഫ്-റോഡിംഗ് എസ്‌യുവികളില്‍ ഒന്നാണിത്. മുന്‍നിര സെലിബ്രിറ്റികളുടെ ഇഷ്ട വാഹനങ്ങളില്‍ ഒന്നാണ് ഇത്. അടുത്തിടെ സിനിമ, ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം നിരവധി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സും ഈ കാര്‍ സ്വന്തമാക്കുന്നത് നാം കണ്ടു. പ്രീമിയം ഇന്റീരിയര്‍, ഏറ്റവും പുതിയ സാങ്കേതികവിദ്യ, കണക്റ്റിവിറ്റി, സൗകര്യങ്ങള്‍, ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്ഷനുകളുടെ ലഭ്യത, സമാനതകളില്ലാത്ത ഓഫ്-റോഡിംഗ് ശേഷി എന്നിവയാണ് ഡിഫെന്‍ഡറിനെ ജനപ്രിയമാക്കുന്ന സംഗതികള്‍.

aly goni land rover defener

അതിനാല്‍, തന്നെ കാടുംമേടും അത്യാഡംബരത്തില്‍ കയറിച്ചെല്ലാന്‍ ആഗ്രഹിക്കുന്നവരുടെ പ്രഥമ പരിഗണന അര്‍ഹിക്കുന്ന മോഡലായി ഡിഫെന്‍ഡര്‍ അതിവേഗം മാറി. ഡിഫെന്‍ഡര്‍ 90, 110 എന്നിങ്ങനെ രണ്ട് ഓപ്ഷനുകളില്‍ എസ്‌യുവി ലഭ്യമാണ്. വിശേഷതകളുടെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് വിവിധ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഡിഫെന്‍ഡര്‍ തിരഞ്ഞെടുക്കാം.

296 bhp പവറും 650 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന 3.0 ലിറ്റര്‍ ഡീസല്‍, 296 bhp പരമാവധി പവറും 400 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിവയാണ് ഇവയില്‍ ഏറ്റവും പ്രധാനമായവ. കൂടാതെ 394 bhp മാക്‌സ് പവറും 550 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന P400 പെട്രോള്‍ എഞ്ചിന്‍ വേരിയന്റുകളും ഡിഫെന്‍ഡറിലുണ്ട്.

aly goni land rover defener

അവസാനമായി 517 bhp പവറും, 625 Nm പീക്ക് ടോര്‍ക്കും വാഗ്ദാനം ചെയ്യുന്ന 5.0 ലിറ്റര്‍ V8 എഞ്ചിന്‍ ഓപ്ഷനും ഡിഫന്‍ഡറില്‍ നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എഞ്ചിനുകളെല്ലാം നാല് വീലുകളിലേക്കും പവര്‍ അയയ്ക്കുന്ന ഒരു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കുന്നു.ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സപ്പോര്‍ട്ടുള്ള 10 ഇഞ്ച് ഇന്‍ഫര്‍ട്ടെയിന്‍മെന്റ് സിസ്റ്റം, എസ്‌യുവിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നല്‍കുന്ന ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവ അകത്തളത്തില്‍ ഒരുക്കിയിട്ടുണ്ട്.

മെമ്മറി ഫംഗഷനോടു കൂടിയ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഡ്രൈവര്‍ കണ്ടീഷന്‍ മോണിറ്ററിംഗ്, 360 ഡിഗ്രി ക്യാമറ, 3D മെറിഡിയന്‍ സറൗണ്ട് സൗണ്ട് സിസ്റ്റം എന്നിങ്ങനെ നിരവധി സൗകര്യങ്ങള്‍ എസ്യുവിയില്‍ ബ്രിട്ടീഷ് കമ്പനി ഒരുക്കിയിരിക്കുന്നു. 97 ലക്ഷം മുതല്‍ 2.35 കോടി വരെയാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിന്റെ എക്സ് ഷോറൂം വില പോകുന്നത്.

More from DriveSpark

Article Published On: Thursday, June 27, 2024, 16:00 [IST]
English summary
Splitsvilla dating reality show fame aly goni bought new land rover defender
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X