അകത്തള്ളങ്ങളിൽ ആഡംബരത്വം തുളുമ്പുന്ന സ്പോർട്സ് കാറുകൾ

By Praseetha

കാറിന്റെ ഉൾവശം എങ്ങനെയിരിക്കണമെന്നല്ല പുറംമോടി വർധിപ്പിക്കുന്നതിലാണ് മിക്കവരും ശ്രദ്ധപുലർത്താറുള്ളത്. ഒരു നല്ല ഇന്റീരിയർ യാത്രാസുഖം വർധിപ്പിക്കുക മാത്രമല്ല ഡ്രൈവിംഗ് ആസ്വാദ്യകരമാക്കുകയും ചെയ്യും. മികച്ച ഇന്റീരിയറുകൾ ഉൾപ്പെടുത്തിയിട്ടുള്ള കാറുകൾ യഥേഷ്ടം ലഭ്യവുമാണ്.

കൗതുകമുണർത്തും കുഞ്ഞൻ കാർ

സ്പോർട്സ് കാറുകളുടെ കാര്യത്തിലാണെങ്കിൽ ഭാരം കുറയ്ക്കുന്നതിനായി ആഡംബരതയ്ക്ക് മുൻതൂക്കം നൽകാതെ ഡ്രൈവിംഗിന് ആവശ്യമായുള്ള ഘടകങ്ങൾക്കാണ് നിർമാതാക്കൾ മുൻതൂക്കം നൽകാറുള്ളത്. എന്നാൽ മികച്ച സവിശേഷതകളും ആഡംബരത്വവും കോർത്തിണക്കിയ സ്പോർട്സ് കാറുകളും നിലവിലുണ്ട്. അത്തരത്തിൽ ആഡംബരത നിറഞ്ഞ സ്പോർട്സ് കാറുകളെ ഇവിടെ പരിചയപ്പെടുത്തുന്നു.

ജാഗ്വർ- എഫ്-ടൈപ്പ്

ജാഗ്വർ- എഫ്-ടൈപ്പ്

ജാഗ്വറിന്റെ ഈ ടൂ-സീറ്റർ സ്പോർട്സ് കാറിന്റെ ആഡംബരത വർധിപ്പിക്കാനായി ലെതറിലുള്ള ത്രീസ്പോക്ക് സ്റ്റിയറിംഗ് വീൽ, അലൂമിനിയത്തിൽ തീർത്ത കൺട്രോൾ ബട്ടണുകൾ, ടച്ച് സ്ക്രീൻ ഡിസ്പ്ലെ, ഡയലുകൾക്ക് ഇടയിലുള്ള ടിഎഫ്‌ടി ഡിസ്പ്ലെ എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 500ബിഎച്ച്പിയിലധികം ഉല്പാദിപ്പിക്കുന്ന സൂപ്പർചാർജ്ഡ് വി8 എൻജിനുകളാണ് എഫ്-ടൈപ്പ് ജാഗ്വറിന് കരുത്തേകുന്നത്.

ആസ്റ്റൺ മാർടിൻ വൺ-77

ആസ്റ്റൺ മാർടിൻ വൺ-77

പൊതുവെ ആസ്റ്റൺ മാർടിൻ ആഡംബരതയ്ക്ക് പേരു കേട്ടതാണ്. എന്നാൽ വൺ-77 മോഡലിലാണ് ആഡംബരത കൂടുതലും ഉൾക്കൊള്ളിച്ചിട്ടുള്ളത്. ലെതർ സ്റ്റിയറിംഗ് വീൽ, ബാങ് & ഒല്യുഫ്സെൻ ഓഡിയോ സിസ്റ്റം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. 750 ബിഎച്ച്പി ഉല്പാദിപ്പിക്കുന്ന നാച്ചുറലി ആസ്പിരേറ്റഡ് വി12 എൻജിനാണിതിന് കരുത്ത് പകരുന്നത്. ഇത് 350km/h ടോപ്പ് സ്പീഡ് നേടാൻ സഹായിക്കുന്നു.

പോർഷെ 918 സ്പൈഡർ

പോർഷെ 918 സ്പൈഡർ

പനേമരയ്ക്ക് ശേഷം പോർഷെ 918 സ്പൈഡറാണ് കമ്പനിയുടെ രണ്ടാമത്തെ ഹൈബ്രിഡ് കാർ. കോൺട്രാസ്റ്റിംഗ് സ്റ്റിച്ചുകൾ ഉൾപ്പെടുത്തിയിട്ടുള്ള ലെതർ ഇന്റീരിയറാണ് ഇതിന്റെ മുഖ്യാകർഷണം. കൂടാതെ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പ്രത്യേക രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. 887 ബിഎച്ച്പി ഉല്പാദിപ്പിക്കുന്ന 4.6 ലിറ്റർ വി8 എൻജിനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ലാ ഫെരാരി

ലാ ഫെരാരി

കാർബൺ ഫൈബർ മോണോക്കോക്ക് സ്ട്രക്ച്ചർ, 12.3ടിഎഫ്‌ടി ഡിസ്പ്ലെ, ലെതർ സീറ്റുകൾ എന്നിവയാണ് ഫെരാരിയുടെ ഈ ഫ്ലാഗ്ഷിപ്പ് മോഡലിന്റെ ആഡംബരത കൂട്ടുന്നത്. 950ബിഎച്ച്പി കരുത്തുള്ള ഹൈബ്രിഡ് എൻജിനാണ് ലാ ഫെരാരിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

 മക്ലാരൻ പി1

മക്ലാരൻ പി1

മക്ലാരന്റെ ഈ ഹൈബ്രിഡ് സൂപ്പർ കാറിൽ വളരെ ആകർഷകമായ ഇന്റീരിയറാണ് നൽകിയിട്ടുള്ളത്. 350km/h ഉയർന്ന വേഗത കൈവരിക്കുന്ന ഈ വാഹനത്തിന് 3.8 ലിറ്റർ ട്വിൻ ടർബോ വി8 ഇലക്ട്രിക് മോട്ടോറാണ് നൽകിയിരിക്കുന്നത്. പലവിധത്തിലുള്ള ഡ്രൈവിംഗ് മോഡുകളും വെഹിക്കിൾ ലിഫ്റ്റ് സിസ്റ്റവും നൽകിയിട്ടുണ്ട്.

കോണിംസെഗ് റെഗേര

കോണിംസെഗ് റെഗേര

ആഡംബരതയ്ക്കൊപ്പം മികച്ച പെർഫോമൻസാണ് ഈ ലക്ഷ്വറി ഹൈപ്പർകാർ നൽകുന്നത്. എട്ട് തരത്തിൽ ക്രമീകരിക്കാവുന്ന മെമ്മറി ഫോം സീറ്റുകൾ, 9 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആപ്പിൾ കാർ പ്ലെ, ആംബിയന്റ് ലൈറ്റിനിംഗ്, ഫ്രണ്ട് ആന്റ് റിയർ പാർക്കിംഗ് സെൻസർ എന്നിവയാണ് നൽകിയിട്ടുള്ളത്. 1,500 ബിഎച്ച്പി കരുത്തുള്ള ഹൈബ്രിഡ് എൻജിനാണ് കരുത്തേകുന്നത്.

ലംബോർഗിനി അവെന്റഡോർ എസ്‌വി

ലംബോർഗിനി അവെന്റഡോർ എസ്‌വി

പെർഫോമൻസിന് കൂടുതൽ ഊന്നൽ നൽകിയിട്ടുള്ള വാഹനമാണ് എസ്‌വി. കാർബൺ ഫൈബർ മോണോക്കോക്ക്, ജി-ഫോസ് മീറ്റർ, ഗിയർഷിഫ്റ്റ് ഇൻഡിക്കേറ്റർ എന്നിവയാണ് അകത്തളത്തിൽ നൽകിയിട്ടുള്ളത്. 750 കുതിരശക്തിയുള്ള എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്.

പഗാനി ഹുവൈറ

പഗാനി ഹുവൈറ

വളരെയധികം അത്യാഡംബരതയാണ് ഈ വാഹനത്തിനകത്ത് ഒരുക്കിയിരിക്കുന്നത്. ഒരു ടൈം മെഷിനെ അനുസ്മരിപ്പിക്കും വിധമാണ് ഇന്റീരിയർ ഡിസൈൻ നടത്തിയിരിക്കുന്നത്. ഇന്റീരിയർ ലൈറ്റിംഗ്, ഡയലുകൾ, എക്സ്പോസ്ഡ് ലിങ്കേജ് എന്നിവയാണ് പ്രത്യേകതകൾ. 6.0ലിറ്റർ ട്വിൻ ടർബോചാർജ്ഡ് വി12 എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്.

 മെഴ്സിഡസ് എഎംജി ജിടി

മെഴ്സിഡസ് എഎംജി ജിടി

എഎംജി സ്റ്റിയറിംഗ് വീൽ, പാഡൽ ഷിഫ്റ്റേസ്, ഹീറ്റഡ് സീറ്റ്, 11.4 സെന്റീമീറ്റർ ടിഎഫ്‌ടി മൾട്ടിഫങ്ഷൻ ഡിസ്പ്ലെ, വ്യത്യസ്ത ഡ്രൈവിംഗ് മോഡുകൾ എന്നിവയാണ് മെഴ്സിഡസ് എഎംജി ജിടിയുടെ പ്രത്യേകതകൾ. 460 കുതിരശക്തിയുള്ള ട്വിൻ ടർബോ വി8 എൻജിനാണ് നൽകിയിരിക്കുന്നത്.

ഫോഡ് ജിടി

ഫോഡ് ജിടി

അത്യാധുനികമായ സവിശേഷതകളാണ് ഫോഡ് ജിടിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വലിയ എയർവെന്റുകൾ, രണ്ട് ഡിജിറ്റൽ ഡിസ്പ്ലെ, മൾട്ടി ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ എന്നിവയാണ് സവിശേഷതകൾ. 755 ബിഎച്ച്പി കരുത്തുള്ള 3.5ലിറ്റർ വി6 ഇക്കോബൂസ്റ്റ് എൻജിനാണ് കരുത്ത് നൽകുന്നത്.

അകത്തള്ളങ്ങളിൽ ആഡംബരത്വം തുളുമ്പുന്ന സ്പോർട്സ് കാറുകൾ

വിചിത്രമായ കാർ സൃഷ്ടികൾ

More from DriveSpark

Article Published On: Tuesday, March 22, 2016, 15:36 [IST]
English summary
10 Sports Cars With The Best Interior
കൂടുതല്‍... #കാർ #car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X