24-ാം വയസ്സിൽ മൂന്ന് കുട്ടികളുടെ അമ്മ! 3 കോടിയുടെ കാറിൽ വന്നിറങ്ങിയ അപ്സരസിനെ കണ്ണുവയ്ക്കല്ലേ
ഒറ്റ ചോദ്യം മതി ജീവിതം മാറിമറിയാൻ എന്ന് നിങ്ങൾക്കും ആകാം കോടീശ്വരൻ എന്ന പ്രോഗ്രാമിൽ സുരഷ് ഗോപി പറയുന്നത് ഒറ്റ ഡാൻസ് കൊണ്ടോ,ചിത്രം കൊണ്ടോ അഭിനേതാക്കളുടെ റേഞ്ച് തന്നെ മാറി പോകും. അത്തരത്തിൽ ഹൈറേഞ്ചുളള താരമായി മാറിയ നടിയാണ് ശ്രീലീല. ഗുണ്ടൂര്‍ക്കാരം എന്ന തെലുങ്ക് ചിത്രത്തില്‍ മഹേഷ് ബാബുവിനോടൊപ്പം മാടത്തപ്പെട്ടി എന്ന ഗാനത്തില്‍ അസാധ്യമായ ഡാന്‍സുമായി എത്തി ആദ്യം വിസ്‌മയിപ്പിച്ച ശ്രീലീലക്ക് പാൻഇന്ത്യൻ റീച്ച് കിട്ടാൻ പുഷ്‌പയുടെ രണ്ടാംഭാഗത്തിലൂടെയായി. താരം എപ്പോഴൊക്കെ പുറത്തേക്കിറങ്ങിയാലും ചുറ്റും ആരാധകർ തടിച്ചു കൂടും. സോഷ്യൽ മീഡിയയിലും താരം കൊടൂര വൈറലാണ്.
ഇപ്പോഴിതാ താരം ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനായി സാരിയുടുത്ത് കാറിൽ നിന്നിറങ്ങുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എല്ലാവരുടേയും നോട്ടം ശ്രീലീലയിലേക്ക് മാത്രമല്ല കേട്ടോ നടി വന്നിറങ്ങിയ മൂന്ന് കോടിയുടെ ആഡംബര എസ്‌യുവിയിലേക്കും കൂടി പോകും. സാരിയണിഞ്ഞ് അന്യായ ലുക്കിലാണ് റേഞ്ച് റോവറിൽ നടി വന്നിറങ്ങിയിരിക്കുന്നത്.

ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളുടെ റേഞ്ച് റോവർ എസ്‌യുവികള്‍ സെലിബ്രിറ്റികളുടെ ഇഷ്‌ട വാഹനമാണ്. റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി HSE ലോംഗ്-വീല്‍ബേസ് മോഡലാണ് ശ്രീലീലയുടെ പക്കലുള്ളത്. ഇന്ത്യയിൽ ഈ ലക്ഷ്വറി എസ്‌യുവിക്ക് 3.11 കോടി രൂപയോളമാണ് എക്സ്ഷോറൂം വില വരുന്നത്. താരത്തിൻ്റെ പ്രതിഫലം തന്നെ കോടികളായിരുന്നു പുഷ്പയിലെ നൃത്തത്തിന് ലഭിച്ചത്.
3.0 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് ഡീസല്‍ എഞ്ചിനാണ് ശ്രീലീലയുടെ ഗരാജിലെ റേഞ്ച് റോവറിന് തുടിപ്പേകുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോസുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 351 bhp പവറിൽ പരമാവധി 700 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് എന്നുളളത് കൊണ്ട് തന്നെ പെർഫോമൻസിൽ ഇവൻ പുലി തന്നെയാണ്.

ഫോർവീൽ ഡ്രൈവ് ഓപ്ഷൻ സ്റ്റാൻഡേർഡായി വരുന്ന ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളുടെ എസ്‌യുവിയുടെ പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ വെറും 5.9 സെക്കന്‍ഡിനുള്ളില്‍ വാഹനത്തിന് മണിക്കൂറിൽ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ സാധിക്കും. അതേസമയം പരമാവധി വേഗം മണിക്കൂറില്‍ 242 കിലോമീറ്ററായി നിയന്ത്രിച്ചിട്ടുണ്ട്. ഡിസൈനിലേക്ക് നോക്കിയാൽ ആഡംബര കാറുകളിലെ ഈ കുഞ്ചാക്കോ ബോബനെ കണ്ടാൽ ആരായാലും മയങ്ങിവീഴുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
മുൻവശത്ത് സിഗ്നേച്ചർ ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, ഹീറ്റഡ് വിൻഡ്‌സ്‌ക്രീൻ, എൽഇഡി ഫോഗ് ലൈറ്റുകൾ, 22 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ തുടങ്ങിയ സംവിധാനങ്ങളാണ് റേഞ്ച് റോവർ എസ്‌യുവിയുടെ പുറംമോടിയിൽ എടുത്തു പറയാനുളളത്. കോടികൾ വില വരുന്ന വാഹനമായത് കൊണ്ട് തന്നെ അത്യാഡംബര ഫീച്ചറുകളാൽ ഇന്റീരിയറും സമ്പന്നമാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ.

13 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കൂള്‍ഡ്-ഹീറ്റഡ് സംവിധാനമുള്ള മസാജ് സീറ്റുകള്‍, ഓട്ടോമാന്‍ സംവിധാനമുള്ള പിന്‍നിര സീറ്റുകള്‍, പിന്നിലെ യാത്രക്കാര്‍ക്കുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, കാർവേ ലെതർ സീറ്റുകൾ, ലെതർ സ്റ്റിയറിംഗ് വീൽ, 24-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഇലക്ട്രിക് ഫ്രണ്ട് സീറ്റുകൾ, എക്സിക്യൂട്ടീവ് റിയർ സീറ്റുകൾ പോലുള്ള ഗംഭീര സവിശേഷതകളെല്ലാം ലാൻഡ് റോവർ റേഞ്ച് റോവറിൽ ഒരുക്കിയിട്ടുണ്ട്.
ഒരു നടിയെന്നതിലുപരി ഒരു തികഞ്ഞ മനുഷ്യസ്നേഹി കൂടിയാണ് ശ്രീലീല. 24 വയസിൽ മൂന്ന് കുഞ്ഞുങ്ങളെയാണ് താരം ദത്തെടുത്തിരിക്കുന്നത്. ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളെ ദത്തെടുത്തത് എങ്ങും വലിയ വാർത്തയായിരുന്നു. അതിന് ശേഷമാണ് ഒരു കുഞ്ഞിനെ കൂടി താരം കൂടെ കൂട്ടിയത്. ഇന്നത്തെ കാലത്ത് വെറും പ്രശസ്തിക്ക് വേണ്ടി നന്മപ്രവർത്തികൾ ചെയ്യുന്നവർ ശ്രീലീലയെ കണ്ട് പഠിക്കുക തന്നെ ചെയ്യണം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








