ദാരിദ്ര്യം കൊണ്ടാ.. വാഹന ഇറക്കുമതി നിർത്തിവച്ച് ശ്രീലങ്ക
കഴിഞ്ഞ കുറേ മാസങ്ങളായി സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ഉഴലുകയായിരുന്ന രാജ്യം ഇപ്പോൾ ചെറുതായി കരകയറികൊണ്ടിരിക്കുകയാണ്. വലിയ പണപ്പെരുത്തിലാണ് രാജ്യം. ഈ സമയത്ത് ഒരു കാർ വാങ്ങുക എന്ന് പറഞ്ഞാൽ ചിന്തിക്കാൻ പോലും സാധിക്കുന്ന ഒന്നല്ല. രാജ്യത്ത് പ്രാദേശിക നിർമ്മാണം വളരെ പരിമിതമായതിനാൽ ശ്രീലങ്ക എല്ലാ വാഹനങ്ങളും ഇറക്കുമതി ചെയ്യുകയാണ് പതിവ്.
നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ, വാഹനങ്ങൾ ഉൾപ്പെടെ വിവിധ വസ്തുക്കളുടെ ഇറക്കുമതി നിരോധിച്ചു. നിരോധിച്ച വസ്തുക്കളുടെ പട്ടികയിൽ നിന്നുള്ള ചില ഇനങ്ങൾ കഴിഞ്ഞ ആഴ്ച ആദ്യം നീക്കം ചെയ്‌തിരുന്നുവെങ്കിലും, വിദേശ നിർമ്മിത വാഹനങ്ങളുടെ കയറ്റുമതി കർശനമായി തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞയാഴ്ച ഇന്ധന ഇറക്കുമതിക്ക് വേണ്ടി മാത്രം 80 മില്യൺ ഡോളർ ചെലവഴിച്ചിട്ടുണ്ട്. സർക്കാരിൻ്റെ കണക്കുകൾ പ്രകാരം ശ്രീലങ്കയുടെ സമ്പദ്‌വ്യവസ്ഥ 2023 ന്റെ ആദ്യ പാദത്തിൽ മുൻ വർഷത്തേക്കാൾ 11.5 ശതമാനം കുറഞ്ഞിരുന്നു. മാർച്ചിൽ, രാജ്യത്തിന് ഐഎംഎഫ് -ൽ നിന്ന് 3 ബില്യൺ യുഎസ് ഡോളറിന്റെ ജാമ്യ പാക്കേജ് നൽകിയിരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും അവശ്യ കാര്യങ്ങൾക്ക് തന്നെയാണ് മുൻഗണന. മറ്റ് പാഴ്‌ചിലവുകളൊന്നും വരുത്താൻ സർക്കാർ സമ്മിക്കുന്നില്ല.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ആശ്രയിച്ചിരുന്നത് ടൂറിസം, അരി ഉത്പാദനം, തേയില കയറ്റുമതി, തുണിത്തരങ്ങൾ എന്നിവയിലായിരുന്നു. പക്ഷേ ഉയർന്ന ഇന്ധന വിലയും ഓപ്ഷനുകളുടെ കുറവും കാരണം ഗതാഗത ചെലവ് പലമടങ്ങായി വർധിക്കാൻ കാരണമായി. വ്യക്തിഗത ഉപഭോക്താക്കൾ പോലും തങ്ങളുടെ വാഹനങ്ങൾക്ക് ഇന്ധനം ലഭിക്കാൻ നീണ്ട നിരയിൽ കാത്തിരിക്കേണ്ടി വന്നതോടെ ദുരിതം ഇരട്ടിച്ചു.

ഭക്ഷണം, ഇന്ധനം തുടങ്ങി അവശ്യവസ്തുക്കളെല്ലാം തീർന്ന അവസ്ഥയാണു രാജ്യത്ത്. സ്കൂൾ, കോളജ്, സർക്കാർ സ്ഥാപനങ്ങൾ എല്ലാം അടഞ്ഞുകിടക്കുന്നു. ചില ആശുപത്രികൾ പോലും പ്രവർത്തിക്കുന്നില്ല. വൈദ്യുതിയും കൃത്യമായി ഇല്ല. 2019 അവസാനത്തോടെ ശ്രീലങ്കയിൽ 7.6 ബില്യൺ ഡോളർ വിദേശനാണ്യ കരുതൽ ശേഖരം ഉണ്ടായിരുന്നു. 2020 മാർച്ചോടെ ഇത് 1.93 ബില്യൺ ഡോളറായി കുറഞ്ഞു. നിലവിൽ വിദേശനാണ്യ കരുതൽ ശേഖരത്തിൽ 50 ദശലക്ഷം ഡോളർ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് ശ്രീലങ്കൻ സർക്കാർ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
നിലവിലെ സാഹചര്യത്തിൽ ഇന്ധനം, മരുന്ന് തുടങ്ങി എല്ലാ അവശ്യസാധനങ്ങളും ഇറക്കുമതി ചെയ്യാൻ ശ്രീലങ്കയ്ക്ക് കഴിയുന്നില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. രാജ്യത്ത് പെട്രോൾ, ഡീസൽ വില കുതിച്ചുയരുകയാണ്. കരുതൽ ഇന്ധനം സ്റ്റോക്ക് തീരുന്നതിൻ്റെ വക്കിലുമാണ്. വൈദ്യുതിയും ഇന്ധനവും ലാഭിക്കുന്നതിനായി സ്‌കൂളുകളും ഓഫീസുകളും അടച്ചിട്ടിരിക്കുന്നു.
കേരളത്തിൻ്റെ ഭൂപ്രകൃതിയുമായി ഒരുപാട് സാമ്യമുളള രാജ്യമാണ് ശ്രീലങ്ക. ഏറെക്കുറെ ഭക്ഷണരീതികളും സംസ്കാരവുമെല്ലാം സമാനമാണ്. 2.2 കോടി ജനസംഖ്യയുള്ള ശ്രീലങ്ക വര്‍ഷങ്ങൾ നീണ്ടു നിന്ന ആഭ്യന്തര സംഘര്‍ഷത്തിൽ നിന്നു കര കയറി ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളിൽ നിന്ന് വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതിയിലായിരുന്നു. അതിനിടയ്ക്കാണ് ഇത്തരത്തിലൊരു പ്രശ്നം ഉടലെടുത്തത്.
ലങ്കയുടെ പൊതുകടം തിരിച്ചടവ് അസാധ്യമായ വിധം ഉയര്‍ന്നെന്നും ദീര്‍ഘകാല വായ്പകൾ തിരിച്ചടയ്ക്കാൻ രാജ്യത്തിന് നിലവിലെ അവസ്ഥയിൽ കിയില്ലെനനുമാണ് ഏഷ്യൻ ഡെവലപ്മെൻ്റ് ബാങ്ക് വ്യക്തമാക്കുന്നത്. ഇതിനായി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളും പര്യാപ്തമല്ലെന്ന് ഗവേഷകര്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഐഎംഎഫിൻ്റെ സഹായം തേടണമെന്ന ആവശ്യങ്ങളും ശ്രീലങ്കൻ സര്‍ക്കാരും സെൻട്രൽ ബാങ്കും തള്ളിയിരുന്നു. എന്നാൽ യുക്രൈൻ യുദ്ധം സൃഷ്ടിച്ച പുതിയ പ്രതിസന്ധിയ്ക്കിതെ ഈ നീക്കവുമായി മുന്നോട്ടു പോകുകയാണ് ശ്രീലങ്ക. ഇതിനിടയിൽ ഇന്ത്യയും ചൈനയും ഇന്ധനവും അവശ്യസാധനങ്ങളും നൽകി സഹായിക്കുന്നതും ശ്രീലങ്കയ്ക്ക് ആശ്വാസമാകുന്നുണ്ട്.


Click it and Unblock the Notifications








