രണ്ടാം ഭാര്യയാണെങ്കിലും പുള്ളിക്കാരി ഹാപ്പിയാണ്! കൂട്ടുകാരിയുമൊത്ത് ബെൻസിൽ കറങ്ങുന്ന സുന്ദരിയെ മനസിലായോ
സെലിബ്രിറ്റികളുടെ ഇടയിൽ ആദ്യ ഭാര്യയെ ഉപേക്ഷിച്ച് രണ്ടാമത് വിവാഹം കഴിക്കുന്നത് അത്ര പുതുമുളള കാര്യമൊന്നുമല്ല.ഒന്നിച്ചു പോകാൻ സാധിക്കുന്നില്ല എങ്കിൽ പിരിയുന്നത് തന്നെയാണ് നല്ലത്. എന്നാൽ അതിന് ശേഷം ഒരു വിവാഹം കഴിക്കുന്നതും ചിലർക്ക് ശരിയാകും ചിലർക്ക് ശരിയാകത്തില്ല. എന്നാൽ രണ്ടാം വിവാഹം വളരെ സന്തോഷപൂർവ്വം നയിക്കുന്ന ഒരാളാണ് അർബാസ് ഖാൻ. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അർബാസ് ഖാൻ മലയാളത്തിൽ മോഹൻലാൽ ചിത്രം ബിഗ് ബ്രദറിലും വേഷമിട്ടിരുന്നു. നടൻ എന്നതിലുപരി നിർമാതാവായും തിളങ്ങുന്ന താരത്തിന്റെ രണ്ടാം വിവാഹവും ഏറെ ചർച്ചയായിരുന്നു. പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റായ ഷുറാ ഖാനെയാണ് താരം ജീവിതപങ്കാളിയാക്കിയത്.
നടി മലൈക അറോറയുമായുള്ള 19 വര്‍ഷത്തെ ദാമ്പത്യ ജീവിതം അര്‍ബാസ് 2017-ല്‍ അവസാനിപ്പിച്ചിരുന്നു. 2023-ല്‍ മുംബൈയില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ വെച്ചാണ് അര്‍ബാസ് ഖാന്‍ ഷൂറ ഖാനെ ജീവിതസഖിയാക്കിയത്. വിവാഹ സമയത്ത് ഇരുവരുടെയും പ്രായ വ്യത്യാസം വലിയ ചര്‍ച്ചയായിരുന്നു. വിവാഹ സമയത്ത് 56 വയസായിരുന്നു അര്‍ബാസിന്റെ പ്രായം.

ഷുറാ ഖാന് കഴിഞ്ഞ വർഷമാണ് മെർസിഡീസ് ബെൻസ് E ക്ലാസ് ഭർത്താവ് സമ്മാനിച്ചത്. താരം ഇപ്പോൾ തൻ്റെ സുഹൃത്തുമായി റെസ്റ്റോറൻ്റിൽ ഭക്ഷണം കഴിക്കാനെത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 77.05 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന E-ക്ലാസിന്റെ 220d എന്ന വേരിയന്റാണ് അർബാസ് ഭാര്യക്ക് നൽകിയിരുന്നത്. ടാക്സും ഇൻഷുറൻസുമെല്ലാമായി കാറിന് ഏകദേശം 93.17 ലക്ഷം രൂപ വരും മുംബൈയിൽ ഓൺ-റോഡ് വിലയെന്നാണ് റിപ്പോർട്ട്.
രാജ്യത്ത് ഏറ്റവും വിജയകരവും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നതുമായ മെർസിഡീസ് ബെൻസ് മോഡലുകളിൽ ഒന്നാണ് E-ക്ലാസ്. താരതമ്യേന താങ്ങാനാവുന്നതും ഉപഭോക്താക്കളെ സന്തോഷിപ്പിക്കാൻ തരത്തിലുള്ള ആധുനിക സൗകര്യങ്ങളുടെ മികച്ച സന്തുലിതാവസ്ഥയുമാണ് ഈ ആഡംബര സെഡാനുള്ളത്. ഏറ്റവും മികച്ച മെറ്റീരിയലുകളും സാങ്കേതികവിദ്യയും ഉൾക്കൊള്ളിച്ചാണ് കാറിന്റെ ഇന്റീരിയർ കമ്പനി പണികഴിപ്പിച്ചിരിക്കുന്നത്.

നാച്ചുറൽ വോയ്‌സ് കൺട്രോൾ, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേ, MBUX കണക്റ്റഡ് കാർ ടെക്, ഡിജിറ്റൽ കോക്‌പിറ്റ് ഇൻസ്ട്രുമെൻ്റ് ഡിസ്‌പ്ലേ, സ്‌മാർട്ട്‌ഫോൺ ഇൻ്റഗ്രേഷൻ, മെർസിഡീസ് മീ കണക്‌റ്റഡ് സൗകര്യങ്ങൾ, 360 ഡിഗ്രി ക്യാമറ, ആക്‌റ്റീവ് പാർക്കിംഗ് അസിസ്റ്റ്, 18 ഇഞ്ച് അലോയ് വീലുകൾ, അപ്ഹോൾസ്റ്ററിക്ക് ഒന്നിലധികം കളർ ഓപ്ഷനുകൾ എന്നിവയും അതിലേറെയും പോലുള്ള ലക്ഷ്വറി ഫീച്ചറുകളാൽ സമ്പന്നമാണ് ബെൻസിന്റെ E-ക്ലാസ് സെഡാൻ.
പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലെത്തുന്ന മെർസിഡീസ് ബെൻസ് E-ക്ലാസിന്റെ ഡീസൽ 220d വേരിയന്റാണ് അർബാസ് ഖാൻ തന്റെ ഭാര്യ ഷുറാ ഖാന് സമ്മാനം കൊടുത്തിരിക്കുന്നത്. 2.0 ലിറ്റർ 4-സിലിണ്ടർ ടർബോ ഡീസൽ യൂണിറ്റ് തുടിപ്പേകുന്ന കാറിന് 200 bhp കരുത്തിൽ പരമാവധി 440 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്.

2.0 ലിറ്റർ 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണെങ്കിൽ 197 bhp പവറിൽ 320 Nm torque വരെയാണ് നൽകുക. പവർഫുൾ വേരിയന്റുകളിൽ ഒന്നായ 3.0 ലിറ്റർ 6-സിലിണ്ടർ ടർബോ ഡീസലുള്ള E-ക്ലാസിന്റെ ടോപ്പ് വേരിയന്റ് 286 bhp പവറിൽ 600 Nm torque വരെ നൽകാനാവും. ഏറ്റവും ശക്തമായ ക്രമീകരണങ്ങളിൽ കാറിന് മണിക്കൂറിൽ 0 മുതൽ 100 കി.മീ വരെ വേഗത കൈവരിക്കാൻ വെറും 6.1 സെക്കൻഡ് സമയം മാത്രം മതിയാവും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








