1.22 കോടിയുടെ ലക്ഷ്വറി എംപിവി വാങ്ങി കൊമേഡിയന്‍! സമ്പന്നരായ യൂട്യൂബര്‍മാരില്‍ 3-ാമന്‍, വിവാദങ്ങളുടെ തോഴന്‍

ഇന്ത്യയിലെ ഏറ്റവും വില കൂടിയ ലക്ഷ്വറി എംപിവികളില്‍ ഒന്നാണ് ടൊയോട്ട വെല്‍ഫെയര്‍. ഈ കാറിലെ സുഖസൗകര്യങ്ങളും അത്യാധുനിക സവിശേഷതകളും ഒരു മിനി പ്രൈവറ്റ് ജെറ്റിന് സമാനമായ അനുഭവം സമ്മാനിക്കുന്നു. ഈ കാരണങ്ങള്‍ കൊണ്ട് രാജ്യത്തെ സമ്പന്നരും സെലിബ്രിറ്റികളും ഈ കാര്‍ വാങ്ങിക്കൂട്ടുന്നു. ഇന്ത്യയില്‍ ടൊയോട്ട വെല്‍ഫെയര്‍ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ആദ്യത്തെ ഹൈ വേരിയന്റിന് 1.19 കോടി രൂപയാണ് വില. കൂടുതല്‍ പ്രീമിയം വേരിയന്റായ വിഐപി വിത്ത് എക്‌സിക്യൂട്ടീവ് ലോഞ്ച് പാക്കേജിന് 1.29 കോടി രൂപയാണ് മുടക്കേണ്ടത്. ടൊയോട്ട വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന എക്സ്ഷോറൂം വിലകളാണ് ഇത്.

വെല്‍ഫെയര്‍ ടൊയോട്ടയുടെ പുതിയ TNGA-K പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് റൈഡ്, ഹാന്‍ഡ്ലിംഗ്, NVH (ശബ്ദം, വൈബ്രേഷന്‍, കാഠിന്യം) ലെവലുകള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. വലിപ്പം നോക്കിയാല്‍ വെല്‍ഫെയറിന് ഏകദേശം 4,995 mm നീളം, 1,850 mm വീതി, 1,950 mm ഉയരം, 3,000 mm വീല്‍ബേസ് എന്നിവയുണ്ട്. ഇത് സിഗ്‌നേച്ചര്‍ 'ബോക്സി' MPV സിലൗറ്റ് നിലനിര്‍ത്തുന്നു.

samay raina buys toyota vellfire

പ്രീമിയം ടച്ചുകള്‍ക്കൊപ്പം വലിയ ഗ്രില്‍, സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, വിപുലമായ ക്രോം ഡീറ്റെയിലിംഗ്, വലിയ ഗ്ലാസ്ഹൗസ് സൈഡ് പാനലുകള്‍ എന്നിവയാണ് പ്രധാന എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. ടൊയോട്ട വെല്‍ഫയറിന്റെ ഇന്റീരിയര്‍ അതിമനോഹരമാണ്. മസാജ് ഫംഗ്ഷനോടുകൂടിയ റീക്ലൈനിംഗ് ക്യാപ്റ്റന്‍ സീറ്റുകള്‍, ഓട്ടോമാറ്റിക് ഫുട്‌റെസ്റ്റ്, ആംബിയന്റ് മൂഡ് ലൈറ്റിംഗ് എന്നിവ ഓരോ യാത്രയും ബിസിനസ് ക്ലാസ് പോലെയാക്കുന്നു.

ഒരു വലിയ ടച്ച്സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വിപുലമായ കണക്റ്റിവിറ്റി സവിശേഷതകള്‍ എന്നിവയും എംപിവിക്ക് ലഭിക്കുന്നു. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ആഡംബര എംപിവികളില്‍ ഒന്ന് കൂടിയാണ് വെല്‍ഫെയര്‍. 6 എയര്‍ബാഗുകള്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ്, ഓട്ടോ എമര്‍ജന്‍സി ബ്രേക്കിംഗ് സിസ്റ്റം, 360-ഡിഗ്രി ക്യാമറ എന്നിവ സുരക്ഷയും ആഡംബരവും ഒരുപോലെ ഉറപ്പാക്കുന്നു.

samay raina buys toyota vellfire

സ്‌ട്രോംഗ് ഹൈബ്രിഡ് സംവിധാനവുമായി ഇണചേര്‍ത്ത 2.5 ലിറ്റര്‍, 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ടെയോട്ട വെല്‍ഫെയര്‍ എംപിവിയുടെ ഹൃദയം. ഈ എഞ്ചിന്‍ ഏകദേശം 193 PS പവറും 240 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിന്‍ ഒരു e-CVT ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. പ്രീമിയം കാര്‍ ആണെങ്കിലും ഇതിന് ലിറ്ററിന് 19 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് ജാപ്പനീസ് ബ്രാന്‍ഡ് അവകാശപ്പെടുന്നത്.

ബ്ലാക്ക്, സില്‍വര്‍ മൈക്ക മെറ്റാലിക്, പുതിയ പേള്‍ വൈറ്റ് തുടങ്ങിയ ആകര്‍ഷകമായ നിറങ്ങളില്‍ ഈ ലക്ഷ്വറി എംപിവി തെരഞ്ഞെടുക്കാം. ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍, അജയ് ദേവഗണ്‍, കൃതി സനോണ്‍, കിയാര അദ്വാനി, ആയുഷ്മാന്‍ ഖുറാന തുടങ്ങി നിരവധി പ്രമുഖര്‍ ഈ വാഹനം സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയനും യൂട്യൂബറുമായ സമയ റെയ്ന ധന്‍തേരസില്‍ പുത്തന്‍ വെല്‍ഫെയര്‍ സ്വന്തമാക്കി.

samay raina buys toyota vellfire

ധീരമായ പ്രസ്താവനകളിലൂടെയും വിവാദങ്ങളിലൂടെയും തലക്കെട്ടുകള്‍ സൃഷ്ടിക്കുന്ന താരമാണ് സമയ് റെയ്ന. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ ഭിന്നശേഷിക്കാരെ പരിഹസിക്കുന്ന വീഡിയോ പങ്കിട്ടതിന് സമയ് റെയ്‌നയുള്‍പ്പടെയുള്ള അഞ്ച് സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ പരസ്യമായി മാപ്പ് പറയണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മൂന്നാമത്തെ യൂട്യൂബറാണ് സമയ് റെയ്‌ന.

കോമഡിയും ചെസും സംയോജിപ്പിച്ച് വ്യത്യസ്തമായ കണ്ടന്റ് സൃഷ്ടിക്കുന്ന സമയ് റെയ്‌നയ്ക്ക് 73 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. ഏകദേശം 140 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തിയെന്ന് പറയപ്പെടുന്നു. ഏതായാലും പുതിയ ടൊയോട്ട വെല്‍ഫെയര്‍ ലക്ഷ്വറി എംപിവി വാങ്ങിയ വിവരം ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സമയ് റെയ്ന ആരാധകരെ അറിയിച്ചത്.

കുടുംബത്തിന്റെ കൂടെ പുതിയ ആഡംബര വാഹനത്തിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോകളും സമയ് പങ്കുവെച്ചു. കറുത്ത നിറത്തിലുള്ള വെല്‍ഫെയറാണ് സമയ് തെരഞ്ഞെടീത്തത്. എന്നാല്‍ വേരിയന്റ് ഏതാണെന്ന് അറിവില്ല. 2020-ല്‍ വാങ്ങിയ ഹോണ്ട സിറ്റിയായിരുന്നു സമയിന്റെ ആദ്യത്തെ കാര്‍. അനുസരിച്ച് സമയ് റെയ്‌നയുടെ ഗരാജില്‍ മിനി കൂപ്പര്‍, ഫോര്‍ഡ് മസ്താംഗ്, കിയ കാര്‍ണിവല്‍, പോര്‍ഷ ബോക്‌സ്റ്റര്‍ തുടങ്ങിയ കാറുകള്‍ ഉണ്ടെന്നാണ് ഗോമെക്കാനിക്ക് പറയുന്നത്

More from DriveSpark

Article Published On: Monday, October 20, 2025, 7:00 [IST]
English summary
Stand up comedian and youtuber samay raina buys toyota vellfire luxury mpv on dhanteras 2025 details
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X