മമ്മൂട്ടിയോ മോഹന്‍ലാലോ വന്നാല്‍ ഇത്രയും ആള്‍ക്കൂട്ടമുണ്ടാകുമോ! റേഞ്ച് റോവറില്‍ വന്നയാളുടെ പേര് കേട്ടാൽ അറിയും
നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസമ്മതിയുള്ള ആളുകളാണ് സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും. അതുകൊണ്ടാണ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സിനിമാക്കാര്‍ രാഷ്ട്രീയക്കുപ്പായമണിഞ്ഞ് വിജയിക്കുന്നതും. കേരളത്തില്‍ രാഷ്ട്രീയത്തിലിറങ്ങി വെന്നിക്കൊടി പാറിച്ചവര്‍ നന്നേ കുറവാണ്. തൃശൂരില്‍ ബിജെപി ടിക്കറ്റില്‍ വിജയിച്ച് കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിയുണ്ട്. എന്നിരുന്നാലും നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലുമൊന്നും ഇതല്ല സ്ഥിതി. തെലുങ്കിലെ സൂപ്പര്‍ താരമായ പവന്‍ കല്ല്യാണ്‍ ഇപ്പോള്‍ ആന്ധ്രപ്രദേശിന്റെ ഉപമുഖ്യമന്ത്രിയാണ്. തമിഴ്‌നാട്ടിലാണെങ്കില്‍ വിജയ് 2026 നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പുത്തന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നു.
ക്രൗഡ് പുള്ളര്‍മാരായ ഇവരുടെ സമ്മേളനങ്ങള്‍ക്ക് ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. കേരളത്തിലെ ഏറ്റവും വലിയ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും പങ്കെടുക്കുന്ന പൊതുചടങ്ങുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ബിഗ് 'M ' പങ്കെടുക്കുന്ന പരിപാടികള്‍ക്ക് വന്‍ ജനക്കൂട്ടമാണ് തടിച്ച് കൂടാറുള്ളത്. ഷൂട്ടിംഗ് ലൊക്കേഷനുകളിലും പ്രിയതാരങ്ങളെ കാണാന്‍ കിലോമീറ്ററുകള്‍ താണ്ടി ആളുകള്‍ വന്നെത്തുന്നു. അടുത്തകാലത്തായി സിനിമാ താരങ്ങള്‍ അല്ലാതെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളും ബിഗ് ബോസ് താരങ്ങളും വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു.

അതിനുള്ള പുത്തന്‍ ഉദാഹരണമാണ് മുനവര്‍ ഫാറൂഖി (Munawar Faruqui). സ്റ്റാന്‍ഡപ്പ് കൊമേഡിയനായ മുനവര്‍ ഫാറൂഖി ഹിന്ദി ബിഗ് ബോസ് 17-ാം സീസണിലെ വിജയിയാണ്. അദ്ദേഹം എവിടെ പോയാലും വലിയ ജനക്കുട്ടം കാണാനാകും. സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ എന്ന നിലയിലല്ലാതെ ഗായകനായും റാപ്പറായും മുനവര്‍ പേരെടുത്തിട്ടുണ്ട്. മുനവറിന്റെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അതിവേഗം പ്രചരിക്കുകയാണ്.
കനത്ത സുരക്ഷാവലയത്തില്‍ വന്‍ ജനക്കൂട്ടത്തിനിടയിലേക്ക് മുനവര്‍ ഫാറൂഖി എത്തുന്നതാണ് യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ കാണാനാകുക. ക്യാന്‍സര്‍ ബോധവല്‍ക്കരണ മാരത്തണില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ എടുത്തതാണ് ഈ വീഡിയോ. മുനവര്‍ ഫാറൂഖിയുടെ ജീവന് ഭീഷണി ഉള്ളതിനാലാണ് ഇത്രയും കനത്ത സുരക്ഷയൊരുക്കിയത്. സ്വന്തം റേഞ്ച് റോവര്‍ സ്‌പോര്‍ട് കാറിലാണ് താരം പരിപാടിക്കെത്തിയത്.

മികച്ച സ്‌റ്റൈലിംഗ്, ആഡംബരപൂര്‍ണമായ ഇന്റീരിയറുകള്‍, ശക്തമായ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ എന്നിവയുമായി എത്തുന്ന റേഞ്ച് റോവര്‍ സ്പോര്‍ട്ട് സെലിബ്രിറ്റികളുടെ ഇഷ്ട വാഹനങ്ങളില്‍ ഒന്നാണ്. ഗുജറാത്ത് രജിസ്ട്രേഷനിലുള്ള ഈ ആഡംബര എസ്‌യുവിക്ക് GJ 18 EC 8888 എന്ന ഫാന്‍സി നമ്പറും ലഭിച്ചിട്ടുണ്ട്. ബ്ലാക്ക് കളറിലുള്ള കാറാണ് മുനവറിന്റെ പക്കലുള്ളത്.
3.0 ലിറ്റര്‍ പെട്രോള്‍, 3.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനുകളാണ് എസ്‌യുവിയില്‍ വാഗ്ദാനം ചെയ്യുന്നു. 400 bhp പവര്‍ നല്‍കുന്ന പെട്രോള്‍ എഞ്ചിന് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവും ലഭിക്കുന്നു. അതേസമയം 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 350 bhp പവറും 700 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സ് ഇതില്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നു. ടെറെയ്ന്‍ റെസ്പോണ്‍സ് 2 ഓഫ്റോഡ് ഹാര്‍ഡ്വെയറും ഇതോടൊപ്പം ലഭിക്കുന്നു. പെര്‍ഫോമന്‍സ് നോക്കിയാല്‍ വെറും 5.9 സെക്കന്‍ഡില്‍ എസ്‌യുവി പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 234 കിലോമീറ്ററാണ് ടോപ് സ്പീഡ്.
13.1 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, 13.7 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഡൈവര്‍ ഡിസ്പ്ലേ, ആക്ടീവ് നോയ്സ് ക്യാന്‍സലേഷന്‍, പനോരമിക് സണ്‍റൂഫ് എന്നീ ഫീച്ചറുകള്‍ ഇതിന് ലഭിക്കുന്നു. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഹീറ്റഡ്-വെന്റിലേറ്റഡ് ഫ്രണ്ട്, റിയര്‍ സീറ്റുകള്‍, ഫ്രണ്ട് സീറ്റില്‍ മസാജ് ഫംഗ്ഷന്‍, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഹെഡ്സ് അപ്പ് ഡിസ്പ്ലേ എന്നീ സവിശേഷതകള്‍ കാറില്‍ വരുന്നു.
3D സറൗണ്ട് ക്യാമറ, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയടക്കം ഒരുപിടി ADAS ഫീച്ചറുകള്‍ കാറിന്റെ സേഫ്റ്റി കിറ്റില്‍ ഉണ്ട്. ബിഎംഡബ്ല്യു X5, പോര്‍ഷ കയെന്‍, മെര്‍സിഡീസ് ബെന്‍സ് GLE എന്നിവയാണ് റേഞ്ച് റോവര്‍ സ്‌പോര്‍ടിന്റെ എതിരാളികള്‍.


Click it and Unblock the Notifications








