വിമാനം വൈകിയതിന് ഇങ്ങനെ ചെയ്യുമെന്ന് ആരും കരുതിയില്ല! വിമാനക്കമ്പനി മുതലാളിമാര്‍ കണ്ട് പഠിക്കണം

നിങ്ങള്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നവരാണെങ്കില്‍ എയര്‍ലൈനുകളില്‍ നിന്ന് നല്ലതും ചീത്തയുമായ ഒത്തിരി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. മുന്നറിയിപ്പ് കൂടാതെ ഫൈ്‌ലറ്റ് ക്യാന്‍സല്‍ ചെയ്യുന്നതടക്കം കമ്പനികള്‍ക്കെതിരെ യാത്രക്കാര്‍ നിരവധി പരാതികളാണ് സോഷ്യല്‍ മീഡിയയിലൂടെ അടക്കം ഉന്നയിക്കുന്നത്. അവധിക്കാലത്ത് പ്രവാസികളുടെ കഴുത്തറുക്കുന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്ന ചില വിമാനക്കമ്പനികളും ജനങ്ങളുടെ ശാപം ഏറ്റുവാങ്ങുന്നു.

എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്താനാവുകയാണ് ഒരു വിമാനക്കമ്പനി മുതലാളി. ഒന്നിലേറെ തവണ ഫൈ്‌ലറ്റ് വൈകുകയും ഒടുവില്‍ റദ്ദാക്കുകയും ചെയ്തതോടെ ജപ്പാനിലെ വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയ യാത്രക്കാരെ നേരില്‍ കണ്ട് ക്ഷമ ചോദിച്ച് സ്റ്റാര്‍ലക്‌സ് എയര്‍ലൈന്‍സിന്റെ സ്ഥാപകനാണ് തലക്കെട്ടുകളില്‍ സ്ഥാനം പിടിച്ചത്. തായ്വാന്‍ ആസ്ഥാനമായുള്ള വിമാനക്കമ്പനിയുടെ ഉടമയാണ് രായ്ക്കുരാമാനം ഉദയസൂര്യന്റെ നാട്ടിലേക്ക് പറക്കുകയായിരുന്നു.

chang kuo wei

മേയ് ഏഴിനായിരുന്നു സംഭവം. 308 യാത്രക്കാരാണ് ഭക്ഷണവും മറ്റ് സൗകര്യങ്ങളുമൊന്നുമില്ലാതെ സ്ലീപ്പിംഗ് ബാഗുകളില്‍ വിമാനത്താവളത്തില്‍ ഒരു രാത്രി തങ്ങാന്‍ നിര്‍ബന്ധിതരായത്. ഇതോടെയാണ് സ്റ്റാര്‍ലക്സ് എയര്‍ലൈന്‍സിന്റെ ചെയര്‍മാന്‍ ചാങ് കുവോ-വെയ് ജപ്പാനിലെ നരിറ്റ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് പറന്നതെന്ന് തായ്‌വാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ശക്തമായ കാറ്റിനെ തുടര്‍ന്നാണ് ആദ്യത്തെ വിമാനം വൈകിയതെന്നും രണ്ടാമത്തെ ഫൈ്‌ലറ്റ് അറ്റകുറ്റപ്പണികള്‍ കാരണമാണ് വൈകിയതെന്നും എയര്‍ലൈന്‍സ് ഉടമ യാത്രക്കാരോട് വിശദീകരിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച അദ്ദേഹം ടിക്കറ്റിന്റെ മുഴുവന്‍ തുകയും റീഫണ്ട് ചെയ്യുമെന്നും വാഗ്ദാനം ചെയ്തു.സ്റ്റാര്‍ലക്‌സ് എയര്‍ലൈന്‍സിന്റെ രണ്ട് വിമാനങ്ങള്‍ വൈകിയതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ രോഷാകുലരായത്.

passenger

JX803 എന്ന ഫ്‌ലൈറ്റില്‍ ആദ്യം വൈകീട്ട് 3:45-നായിരുന്നു ബോര്‍ഡിംഗ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ കാരണങ്ങള്‍ ഒന്നുമില്ലാതെ വിമാനം 4:20 വരെ വൈകി. പിന്നാലെ രണ്ട് വിമാനത്തിലെയും യാത്രക്കാരെ ഒരുമിച്ച് കൊണ്ടുപോവുകയാണെന്ന് ഒരു ജീവനക്കാരന്‍ യാത്രക്കാരെ അറിയിച്ചു. ഇതേത്തുടര്‍ന്ന് വൈകുന്നേരം 5:30 ഓടെ യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റി.

കാലാവസ്ഥാ പ്രശ്‌നങ്ങള്‍ കാരണമല്ല വിമാനം വൈകിയതെന്നും അതിനാല്‍ രണ്ട് വിമാനങ്ങളലെയും യാത്രക്കാരെ ഒന്നിച്ച് കൊണ്ട് പോകാമെന്നുമായിരുന്നു പാസഞ്ചേഴ്‌സ് കരുതിയിരുന്നതെന്നാണ് തായ്‌വാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാത്രി ഏകദേശം 7 മണിയോടെ യാത്രക്കാര്‍ വിമാനത്തില്‍ കയറ്റി. എന്നാല്‍ അര്‍ധരാത്രി വരെ വിമാനത്തില്‍ കഴിയാന്‍ അവര്‍ നിര്‍ബന്ധിതരായെങ്കിലും ടോക്കിയോ നരിറ്റ വിമാനത്താവളത്തിലെ കര്‍ഫ്യൂ കാരണം ഫ്‌ലൈറ്റ് റദ്ദാക്കി.

രാത്രി 11 മണിക്ക് ശേഷവും രാവിലെ 6 മണിക്ക് മുമ്പുമുള്ള സമയത്ത് ഇവിടെ ലാന്‍ഡിംഗിനും ടേക്കോഫിനും വിലക്കുകളുണ്ട്. എന്നാല്‍ കാര്യങ്ങള്‍ അവിടെയും തീര്‍ന്നില്ല. വിമാനം റദ്ദാക്കിയാല്‍ അതില്‍ നിന്ന് പുറത്തിറക്കി വിടുന്നതിന് പകരം സ്ലീപ്പിംഗ് ബാഗ് വരുന്നത് വരെ യാത്രക്കാരെ അവിടെ ഇരുത്തി. പുലര്‍ച്ചെ 1 മണിയോട് കൂടി സ്ലീപ്പിംഗ് ബാഗുകള്‍ വന്നതോടെയാണ് യാത്രക്കാര്‍ക്ക് വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിച്ചത്.

യാത്രക്കാര്‍ക്ക് എയര്‍ലൈന്‍ അധികൃതര്‍ അത്താഴത്തിന് സൗകര്യം ഒരുക്കിയെങ്കിലും പ്രാതലിനായി സ്വന്തം കൈയ്യില്‍ നിന്ന ക്യാഷ് കൊടുക്കേണ്ടി വന്നു. തുടര്‍ന്ന് മെയ് ഏഴാം തീയതി രാവിലെ ആറ് മണിക്ക് വിമാനം പുറപ്പെടുമെന്നാണ് യാത്രക്കാരെ അറിയിച്ചെങ്കിലും പുറപ്പെടല്‍ വീണ്ടും രാവിലെ എട്ട് മണിയിലേക്ക് മാറ്റി. ആ സമയമാണ് എയര്‍ലൈന്‍ ചെയര്‍മാന്‍ വിമാനത്താവളത്തിലെത്തി യാത്രക്കാരോട് ക്ഷമാപണം നടത്തിയത്. ചാങ് കുവോ വെയ് ക്ഷമ ചോദിക്കുകയും റീഫണ്ട് വാഗ്ദാനം ചെയ്യുകയും ചെയ്‌തെങ്കിലും പലരും അതില്‍ തൃപ്തരായിരുന്നില്ല.

starlux airlines

ഒടുക്കം 16 മണിക്കൂറിന് ശേഷമാണ് വിമാനം യാത്രക്കാരുമായി പറന്നുയര്‍ന്നത്. വിമാനം വൈകിയതിന് ഒരു കമ്പനിയുടെ ചെയര്‍മാന്‍ നേരിട്ടെത്തി യാത്രക്കാരോടും ക്ഷമാപണം നടത്തിയത് പലരെയും അത്ഭുതപ്പെടുത്തി. സോഷ്യല്‍ മീഡിയയില്‍ എയര്‍ലൈന്‍സിന്റെയും കമ്പനിയുടെയും നടപടിയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഫ്‌ലൈറ്റ് വൈകുന്നത് സാധാരണ സംഭവമാണെങ്കിലും മിക്ക എയര്‍ലൈനുകളും അത് കാര്യമായി എടുക്കാറില്ല. യാത്രക്കാര്‍ നേരിട്ട ബുദ്ധിമുട്ട് മനസ്സിലാക്കി കമ്പനിയുടെ ചെയര്‍മാന്‍ നേരിട്ടെത്തി ഓരോ യാത്രക്കാരോടും ക്ഷമാപണം നടത്തിയത് കൈയ്യടി അര്‍ഹിക്കുന്നു.

Passenger Image Courtesy: Taipei Times

More from DriveSpark

Article Published On: Wednesday, May 17, 2023, 17:47 [IST]
English summary
Starlux airlines founder apologize in person to delayed flight passengers at airport
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X