വിൻ ഡീസൽ ആവാൻ നോക്കി പണി കിട്ടി, ഫാസ്റ്റ് ആൻ്റ് ഫ്യൂരിയസ് സ്റ്റൈലിൽ മോഷണം, വീഡിയോ വൈറൽ

ഫാസ്റ്റ് ഫ്യൂരിയസ് സിനിമ ഏതൊരു വണ്ടി പ്രാന്തൻ്റേയും ഇഷ്ടസിനിമകളിൽ ഒന്നായിരിക്കും എന്ന് കാര്യത്തിൽ ഒരു സംശയവുമില്ല. പോൾ വാക്കറും വിൻഡീസലും സിനിമയിലെ ഓരോ വണ്ടികളും ഒരുപാട് ആകർഷിച്ചിട്ടുണ്ട്. സിനിമയിൽ ചില സീനുകളിൽ ഒരു ഓയിൽ ടാങ്കർ മോഷ്ടിക്കുന്നത് കാണാം. അത് പോലെ ഇന്ത്യയിൽ ഓടുന്ന ട്രക്കിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചാൽ എങ്ങനെയിരിക്കും. അത്തരമൊരു വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

രാജ ബാബു എന്ന വ്യക്തിയാണ് തൻ്റെ എക്‌സ് പ്രൊഫൈലിൽ വീഡിയോ പോസ്റ്റ് ചെയ്തിട്രിക്കുന്നത്. സംഭവത്തിൻ്റെ കൃത്യമായ സ്ഥലം എവിടെയാണെന്ന് വ്യക്തമല്ല. വീഡിയോ പോസ്റ്റ് ചെയ്തയാളാണോ പകർത്തിയതെന്ന കാര്യത്തിൽ ഇതു വരെ വ്യക്തമല്ല. ഈ വീഡിയോയിൽ, ഒരു ഹൈവേയുടെ ഇടത് പാതയിലൂടെ പൂർണ്ണമായി ലോഡുചെയ്‌ത ഒരു ട്രക്ക് നീങ്ങുന്നത് കാണാൻ സാധിക്കും. ഇതേ പാതയിലൂടെ സഞ്ചരിച്ച കാറിൽ നിന്നാണ് വീഡിയോ പകർത്തിയത്. വീഡിയോ പകർത്തുന്നയാൾ ബൈക്കിലെത്തിയ മോഷ്ടാക്കളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്.

പൂർണമായും തുണികൊണ്ടുള്ള കവർ കൊണ്ട് മറച്ചിരുന്ന ട്രക്കാണ്. വാഹനം നീങ്ങുമ്പോൾ സാധനങ്ങൾ വീഴാതിരിക്കാൻ കാർഗോ ഏരിയ മുഴുവൻ കയർ ഉപയോഗിച്ച് കെട്ടിവെച്ചിട്ടുണ്ട്. ട്രക്കിന് തൊട്ടുപിന്നിൽ ബജാജ് പൾസറിൽ മൂന്ന് പേരെ കാണാം. ട്രക്ക് ഡ്രൈവർക്ക് ORVM-കളിൽ കണ്ടെത്താൻ കഴിയാത്ത വിധത്തിലാണ് ബൈക്ക് ഓടിക്കുന്നത്. ബൈക്കിൽ നിന്ന് രണ്ട് പേർ സീറ്റിൽ എഴുന്നേറ്റ് മുന്നിലേക്ക് നടന്ന് ഇന്ധന ടാങ്കിൽ നിന്നതിന് ശേഷം കയറിൽ പിടിച്ച് ലോറിയിലേക്ക് കയറുകയാണ്.

മൂന്നാമൻ ട്രക്കിന് പിന്നിൽ ബൈക്ക് ഓടിച്ചുകൊണ്ടിരിക്കുകയാണ്, അവരാരും ഏതെങ്കിലും തരത്തിലുള്ള ഹെൽമെറ്റോ സുരക്ഷാ ഗിയറോ ധരിച്ചിട്ടില്ല.ലോറിയുടെ മുകളിൽ കയറിയ രണ്ട് പേർ ഒരു പെട്ടി എടുത്ത് ട്രക്കിൽ നിന്ന് താഴേക്ക് എറിയുന്നു. ബോക്സിൽ കൃത്യമായി എന്താണ് ഉണ്ടായിരുന്നതെന്ന് വീഡിയോയിൽ കാണാൻ സാധിക്കുന്നില്ല. പക്ഷേ ട്രക്കിൽ വസ്ത്രങ്ങളോ ദുർബലമല്ലാത്ത മറ്റ് ചില വസ്തുക്കളോ കൊണ്ടുപോകുന്നതായി തോന്നുന്നു.

ട്രക്ക് ഡ്രൈവർ ഇതൊന്നും അറിയുന്നേ ഉണ്ടായിരുന്നില്ല. പെട്ടി താഴേക്ക് വലിച്ചെറിഞ്ഞതിന് ശേഷം, മുകളിൽ നിൽക്കുന്ന രണ്ടുപേരും കയറിൽ പിടിച്ച് താഴേക്ക് തെന്നി ബൈക്കിൽ തന്നെ തിരിച്ചെത്തി. വീഡിയോ വൈറലായതോടെ നിരവധി പേരാണ് ഇതിന് താഴെ കമൻ്റുകൾ പോസ്റ്റ് ചെയ്തത്. ചിലർ തമാശ രൂപേണ ഈ വീഡിയോ എടുത്തപ്പോൾ, മറ്റുള്ളവർ ഹൈവേകളിലെ ആളുകളുടെയും ചരക്കുകളുടെയും സുരക്ഷയെയും കുറിച്ച് ആകുലരായി. കാരണം പട്ടാപ്പകൾ ഇത് പോലെയൊരു മോഷണം നടക്കുക എന്ന് പറഞ്ഞാൽ ഞെട്ടിക്കുന്ന ഒന്നാണ്.

പലരും കമൻ്റിൽ പറയുന്ന ഒരു കാര്യം എന്താണെന്ന് വച്ചാൽ ഇവരിത് ആദ്യമായി ചെയ്യുന്നു എന്ന് തോന്നുന്നില്ല എന്നാണ്. കാരണം വളരെ കാാലമായി ഇവർ ചെയ്യുന്ന ഒരു പ്രവർത്തിയായിട്ടാണ് ഇതിനെ കാണാൻ സാധിക്കുന്നതെന്നാണ് കമൻ്റിൽ പറയുന്നത്. ചിലർ പറയുന്നത് ട്രക്കിൻ്റെ ഡ്രൈവർക്കും ഈ മോഷണത്തിൽ പങ്ക് കാണുമെന്നാണ്. അങ്ങനെ സംശയിക്കാനും കാരണമുണ്ട്. ഡ്രൈവർ അത്രയ്ക്ക് ശ്രദ്ധയില്ലാതെയാണോ ചരക്കുമായി പോകുന്നത്.

ഒരു സുരക്ഷാ ഗിയറും ഇല്ലാതെയാണ് അവർ ബൈക്കിൽ പോകുന്നത്. ഒരു അപകടമുണ്ടാകാൻ അധികം നേരമൊന്നും വേണ്ടല്ലോ. ഒരു ചെറിയ അശ്രദ്ധ പോലും ഡ്രൈവിംഗിൽ വലിയ പാളിച്ചകൾ ഉണ്ടാക്കാം. അഥവാ നിങ്ങളുടെ വാഹനം അപകടത്തിൽപ്പെട്ടാൽ ആദ്യം ചെയ്യേണ്ടത് വാഹനം നിർത്തുക എന്നതാണ്. വണ്ടി നിർത്തി കാര്യങ്ങൾ പരിഹരിക്കാൻ അനുവദിക്കുക എന്നതാണ് ആദ്യത്തെ ഘട്ടം. ഇത് നിങ്ങളുടെ നിയമപരമായ ബാധ്യത മാത്രമല്ല ധാർമികവും കൂടിയാണെന്ന് എപ്പോഴും ഓർമിക്കണം. അപകടം വലുതല്ലെങ്കിൽ പോലും, സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ശ്രമിക്കരുത്.

ആദ്യം ചെയ്യേണ്ടത് വാഹനം നിർത്തുക എന്നതാണ്. വണ്ടി നിർത്തി കാര്യങ്ങൾ പരിഹരിക്കാൻ അനുവദിക്കുക എന്നതാണ് ആദ്യത്തെ ഘട്ടം. ഇത് നിങ്ങളുടെ നിയമപരമായ ബാധ്യത മാത്രമല്ല ധാർമികവും കൂടിയാണെന്ന് എപ്പോഴും ഓർമിക്കണം. അപകടം വലുതല്ലെങ്കിൽ പോലും, സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ശ്രമിക്കരുത്.

More from DriveSpark

Article Published On: Monday, May 27, 2024, 17:30 [IST]
English summary
Stealing cargo from moving truck with bajaj pulsar video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X