ആരാണ് ഒരു വെറൈറ്റി ആഗ്രഹിക്കാത്തത്; പൂച്ചട്ടി മോഷ്ടിക്കാൻ ആഢംബര കാർ
പല തരം മോഷണം നമ്മൾ കേട്ടിട്ടുണ്ട്, ചിലരൊക്കെ നേരിട്ട് കണ്ടിട്ടും ഉണ്ടാവാം, എന്നാൽ ആഡംബര വാഹനത്തിൽ വന്ന് പൂച്ചട്ടികൾ മോഷ്ടിക്കുന്നവരെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. അതും ജി 20 ഉച്ചക്കോടിക്ക് വേണ്ടി വച്ചിരുന്ന പൂച്ചട്ടി. രണ്ട് പേർ ബിഎംഡബ്ല്യൂ കാറിൽ വന്ന് പൂച്ചട്ടികൾ മോഷ്ടിക്കുന്നതിൻ്റെ വീഡിയോ ട്വിറ്ററിൽ വന്നതോടെയാണ് അധികൃതരുടെ ശ്രദ്ധയിൽ പതിഞ്ഞത്.
വീഡിയോയിൽ വളരെ വ്യക്തമായി കാണാൻ സാധിക്കും രണ്ട് പേർ ബിഎംഡബ്ല്യു 3 സീരിസ് കാറിൽ വരുകയും അവർ നാഗ്പൂരിലെ വാർധ റോഡിലെ ഫ്ലൈഓവറിന് കീഴിൽ നിർത്തുകയും കാറിൽ നിന്ന് ഇറങ്ങി ഡിവൈഡറിൽ വച്ചിരുന്ന പൂച്ചട്ടികൾ മോഷ്ടിച്ച് കടന്ന് കളയുന്നത്. മാർച്ച് 20 മുതൽ 23 വരെ നടക്കുന്ന ജി 20 ഉച്ചക്കോടിക്ക് ആതിഥേയത്വം വഹിക്കുന്നത് നാഗ്പൂരാണ്. അത് കൊണ്ട് നഗരത്തിൽ എല്ലാം മോടി പിടിപ്പിക്കാൻ നിരവധി സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ബിഎംഡബ്ല്യു 3 സീരിസ് പോലൊരും വാഹനം സ്വന്തമായിട്ടുളള വ്യക്തി ഇത്രയം തരംതാണ പ്രവർത്തി കാണിച്ചത് തീർത്തും ലജ്ജാകരം തന്നെയാണ്. മൂന്നു ലിറ്റര്‍ ആറു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. ഈ എഞ്ചിന്‍ 387 bhp കരുത്തും 500 nm ടോര്‍ക്കും ഉല്‍പാദിപ്പിക്കും. വെറും 4.4 സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. ഏകദേശം 68.90 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. 330i സ്പോര്‍ട്ട്, 330i M സ്പോര്‍ട്ട്, 320d ലക്ഷ്വറി എഡിഷന്‍, M340i എന്നിങ്ങനെ നാല് വകഭേദങ്ങളിലാണ് ബിഎംഡബ്ല്യു ഈ വാഹനം ലഭ്യമാക്കുന്നത്.
330i സ്പോര്‍ട്ട്, 330i M സ്പോര്‍ട്ട് വേരിയന്റുകള്‍ക്ക് ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കള്‍ 2-ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ നല്‍കുന്നു. ഇത് 258 bhp കരുത്തും 400 nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിനുള്ള 320d ലക്ഷ്വറി എഡിഷനാണ് ഏക ഡീസല്‍ ഓപ്ഷന്‍. ഇത് 190 bhp കരുത്തും 400 nm ടോര്‍ക്കും ഉത്പാദിപ്പിക്കും. ഈ രണ്ട് എഞ്ചിനുകളും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോഡിയാക്കിയിരിക്കുന്നു.

387 bhp കരുത്തും 500 Nm ടോര്‍ക്കും നല്‍കുന്ന മൂന്ന് ലിറ്റര്‍ സ്ട്രെയിറ്റ്-സിക്സ് ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് M340i വകഭേദത്തിന് ലഭിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നു. 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ്, സണ്‍റൂഫ്, 12.3 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങി നിരവധി ഫീച്ചറുകളാണ് ഈ ആഡംബര കാറില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്.
ആറ് എയര്‍ബാഗുകള്‍, ബ്രേക്ക് അസിസ്റ്റുള്ള എബിഎസ്, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിങ്ങനെ സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ച ചെയ്യുന്നില്ല. വിപണിയില്‍ മെര്‍സിഡീസ് ബെന്‍സ് സി ക്ലാസ്, ജാഗ്വാര്‍ XE, വോള്‍വോ S60 , ഔഡി A4 എന്നിവരുമായിട്ടാണ് ബിഎംഡബ്ല്യു ത്രീ സീരിസ് എതിരിടുന്നത്.

ഇതിന് സമാനമായ ഒരു സംഭവമാണ് ഫെബ്രുവരി മാസം ഗുരുഗ്രാമിലും സംഭവിച്ചത്. അത് കിയ കാർണിവലിൽ വന്നായിരുന്നു മോഷണം. ആഡംബര വാഹനങ്ങൾ സ്വന്തമായിട്ടുളളവർക്ക് പൂച്ചട്ടിയോട് എന്താണ് ഇത്ര ഭ്രമം എന്ന് മനസിലാകുന്നില്ല. സിസിടിവി ദ്യശ്യങ്ങളിൽ നിന്ന് കണ്ടുപിടിച്ച് മൻമോഹൻ എന്ന വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.2020 ഓട്ടോ എക്‌സ്‌പോയിലാണ് കിയ കാർണിവൽ അവതരിപ്പിച്ചത്, ഇന്ത്യൻ വിപണിയിൽ വാഗ്ദാനം ചെയ്യുന്ന ബ്രാൻഡിൽ നിന്നുള്ള രണ്ടാമത്തെ മോഡലായിട്ടാണ് വാഹനം എത്തിയത്.
എംപിവിയുടെ പ്രാരംഭ എക്സ്-ഷോറൂം വില 30.99 ലക്ഷം രൂപയാണ്, ഇത് 35.49 ലക്ഷം രൂപ വരെ ഉയരുന്നു. പ്രസ്റ്റീജ്, ലിമോസിൻ, ലിമോസിൻ പ്ലസ് വേരിയന്റുകളിലുടനീളം ഏഴ് സീറ്റർ കോൺഫിഗറേഷനിൽ മാത്രമാണ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത്. ഓവർ-ദി-എയർ മാപ്പ് അപ്‌ഡേറ്റുകൾ അടങ്ങുന്ന 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, UVO കണക്റ്റ്, രണ്ടാം നിരയിൽ ലെഗ് സപ്പോർട്ടുള്ള ലെതറെറ്റ് സീറ്റുകൾ തുടങ്ങിയ പ്രീമിയം ഫീച്ചറുകളോടെയാണ് ലിമോസിൻ വേരിയന്റ് വരുന്നത്.
2.2 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിനാണ് കിയ ഉപയോഗിക്കുന്നത്, ഈ യൂണിറ്റ് പരമാവധി 200 PS പവർ ഔട്ട്‌പുട്ടും 440 Nm പീക്ക് torque ഉം പുറപ്പെടുവിക്കാൻ പര്യാപ്തമാണ്, കൂടാതെ എട്ട് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി മാത്രമാണ് പവർട്രെയിൻ കണക്ട് ചെയ്തിരിക്കുന്നത്.
ഡ്യുവൽ 10.1 ഇഞ്ച് റിയർ സീറ്റ് എന്റർടെയ്ൻമെന്റ് സിസ്റ്റം, എയർ പ്യൂരിഫയർ, ഹർമൻ കാർഡൺ എട്ട് സ്പീക്കർ ഓഡിയോ സിസ്റ്റം, 18 ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയി വീലുകൾ, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, 10 വേ അഡ്ജസ്റ്റബിൾ പവർഡ് & വെന്റിലേറ്റഡ് ഡ്രൈവർ സീറ്റ്, ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീലും ഗിയർ നോബും, അപ്പ്സ്കെയിൽ ഇന്റീരിയർ വുഡ് ഫിനിഷ്,TPMS (ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം) തുടങ്ങിയവയും കിയ കാർണിവലിന്റെ എക്യുപ്മെന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്.


Click it and Unblock the Notifications








