തലമണ്ട രക്ഷിക്കാൻ ഇനി സാധാരണ ഹെൽമറ്റ് പോര;സ്റ്റീൽബേർഡിൻ്റെ പുതിയ മോഡൽ കണ്ടോ

ഇരുചക്ര വാഹനങ്ങളോടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കേണ്ടത് വളരെ അത്യാവശമാണ്. നിങ്ങളുടെ സുന്ദരമായ മുഖം നാട്ടുകാരെ കാണിക്കാനും, അത് പോലെ തന്നെ തന്നെ ഹെൽമറ്റ് ധരിച്ചാൽ മുടി അലങ്കോലമാകും എന്ന മുട്ടാപോക്ക് ന്യായങ്ങളൊക്കെ ഒരു അപകടം ഉണ്ടായാൽ നിങ്ങളെ രക്ഷിക്കാൻ ഓടിവരില്ല എന്ന് ഓർത്താൽ നന്ന്. അത് പോലെ തന്നെ ചെക്കിങ്ങിൽ നിന്ന് നിങ്ങൾക്ക് രക്ഷ നേടാൻ വില കുറഞ്ഞതും അത് പോലെ തന്നെ ഗുണമേൻമയില്ലാത്ത ഹെൽമറ്റുകൾ ധരിച്ചാൽ നിങ്ങൾക്ക് തന്നെയാണ് നഷ്ടം. ഒരു അപകടമുണ്ടായാൽ അത് പെട്ടെന്ന് തന്നെ തകരുകയും അതോടൊപ്പം നിങ്ങളുടെ തലയ്ക്ക് പരിക്കേൽക്കുകയും ചെയ്യും.

അത് കൊണ്ട് നിങ്ങൾക്ക് ഉപകാരപ്രദവും ഗുണമേൻമയുളളതും എന്നാൽ അമിത വിലയുമില്ലാത്ത ഹെൽമറ്റ് ഇപ്പോൾ സ്റ്റീൽബേർഡ് പുറത്തിറക്കിയിരിക്കുകയാണ്. സ്റ്റീൽബേർഡ് ഹെൽമറ്റുകൾ അവരുടെ ഏറ്റവും പുതിയ മോഡലായ SBH-64 ZIP പുറത്തിറക്കിയിരിക്കുകയാണ്. ഹാഫ്-ഫേസ് ഹെൽമെറ്റുകൾ എന്നാൽ വളരെ ഒതുക്കമുള്ളതും, അത്യാധുനികവും, റൈഡർ-ഫസ്റ്റ് സവിശേഷതകളാൽ നിറഞ്ഞതുമായ SBH-64 ZIP RF അവതരിപ്പിച്ചിരിക്കുകയാണ്.

വെറും 999 രൂപ എന്ന പ്രാരംഭ വിലയിൽ, SBH-64 ZIP സ്റ്റൈലിന്റെയും സുരക്ഷയുടെയും താങ്ങാനാവുന്ന വിലയും സംയോജിക്കുന്ന മോഡൽ തന്നെയാണ്. ഒരു ഹാഫ്-ഫേസ് ഹെൽമെറ്റ് ആണെങ്കിലും, എക്സ്റ്റെൻഡഡ് പോളികാർബണേറ്റ് വൈസർ പൂർണ്ണമായ മുഖം കവറേജ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു ക്വിക്ക്-റിലീസ് ബക്കിൾ സിസ്റ്റം റൈഡർമാരെ ഒരു ബട്ടൺ അമർത്തി ഹെൽമെറ്റ് അഴിക്കാൻ സാധിക്കുന്നതാണ്.

ഹെല്‍മറ്റ് കേടാകുമ്പോള്‍ അത് മാറ്റേണ്ടത് നിര്‍ബന്ധമാണ്. കേടായ ഹെല്‍മറ്റ് ഉപയോഗിക്കുന്നത് ഹെല്‍മറ്റ് ഉപയോഗിക്കാതിരിക്കുന്നതിന് തുല്യമാണെന്ന കാര്യം ഓര്‍മിക്കുക. നിങ്ങള്‍ ഇരുചക്ര വാഹനം ഉപയോഗിക്കുമ്പോള്‍ അപകടത്തില്‍ പെട്ടാല്‍ ഹെല്‍മെറ്റിന് പോറലുകള്‍ ഏല്‍ക്കാനും അത് കേടാകാനും സാധ്യതയുണ്ട്. ഹെല്‍മെറ്റിന്റെ പുറംഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചില്ലെങ്കിലും അകത്ത് കാര്യമായ ക്ഷതങ്ങളും കേടുപാടുകളും സംഭവിക്കാന്‍ സാധ്യതയുണ്ട്. ആന്തരിക ക്ഷതം ഉണ്ടായിട്ടുണ്ടെങ്കില്‍ ആ ഹെല്‍മറ്റ് പിന്നീട് ഉപയോഗിക്കരുത്.

ചിലര്‍ ഹെല്‍മെറ്റിന്റെ ബാഹ്യവശത്തുള്ള കേടുപാടുകള്‍ മറയ്ക്കാന്‍ ടേപ്പുകള്‍ ഉപയോഗിക്കുന്നു. ഇത് തെറ്റായ സംഗതിയാണ്. ഹെല്‍മെറ്റിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്് വിസര്‍. പോറലുകളും കേടുപാടുകളും ഉണ്ടായാലും പലരും ഇപ്പോഴും അതേ വിസറുകള്‍ തന്നെ ഉപയോഗിക്കുന്നത് കാണാം. കേടായ വിസറുള്ള ഹെല്‍മെറ്റ് ഉപയോഗിക്കുന്നത് നിങ്ങളുടെ കാഴ്ചയെ ബാധിക്കുന്നു. ഇതുമൂലം രാത്രികാലങ്ങളില്‍ വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ എതിരെ വരുന്ന വാഹനത്തിന്റെ വെളിച്ചം പതിച്ച് ദൂരക്കാഴ്ച കുറയാനും കാരണമാകും.

നിങ്ങള്‍ ഒരു പുതിയ ഹെല്‍മെറ്റ് വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഹെല്‍മെറ്റിന്റെ ബാഹ്യ രൂപകല്‍പ്പനയില്‍ ഏതെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് ആദ്യം പരിശോധിക്കണം. എന്തെങ്കിലും കേടുപാടുകളോ തകരാറുകളോ ശ്രദ്ധയില്‍ പെട്ടാല്‍ അവ അവിടെ വെച്ചേക്കണം. ഒരിക്കലും വാങ്ങരുത്. അടുത്തതായി ഹെല്‍മെറ്റ് ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് നോക്കണം. കാണാന്‍ കുഴപ്പമില്ലെങ്കിലും ചിലപ്പോള്‍ ഹെല്‍മെറ്റിന്റെ ഭാഗങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചെന്ന് വരില്ല.

ഹെല്‍മെറ്റ് മുകളിലേക്കോ താഴേക്കോ ഉയര്‍ത്തുന്നതിനും താഴ്ത്തുന്നതിനും പറ്റാതെ വരാം ചിലപ്പോള്‍ വിസറുകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം ഹെല്‍മെറ്റുകളും വാങ്ങേണ്ടതില്ല. ഹെല്‍മെറ്റ് സ്ട്രിപ്പുകളും ബക്കിളുകളും ശരിയാണോ എന്ന് പരിശോധിക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. ധരിച്ച് നോക്കിയ ശേഷം സ്ട്രാപ്പുകളും ബക്കിളുകളും ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും ഹെല്‍മെറ്റ് നിങ്ങള്‍ക്ക് പാകമാണോ എന്നും പരിശോധിക്കുക. നിങ്ങളുടെ തലയ്ക്ക് 58 സെന്റീമീറ്റര്‍ വലിപ്പമുണ്ടെങ്കില്‍ 60 സെന്റീമീറ്റര്‍ ഹെല്‍മെറ്റ് നിങ്ങള്‍ക്ക് അനുയോജ്യമാകും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, April 8, 2025, 13:44 [IST]
English summary
Steelbird helmets has unveiled its latest offering with more features details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X