പെട്രോൾ അടിച്ച് മുടിയുവാണോ! വണ്ടി സിഎൻജിയിലോട്ട് മാറ്റിയാൽ കാശ് കൈയിലിരിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

പെട്രോൾ കാർ ഉടമകളുടെ പേടിസ്വപ്നമാണ് ഇന്ധനവില വർധനവ്. പെട്രോളടിച്ച് പോക്കറ്റ് കാലിയാകുമ്പോൾ മാസ ബഡ്ജ്റ്റിനെ പോലും തകിടം മറിക്കുന്ന തരത്തിലാണ് മുന്നോട്ട് കുതിക്കുന്നത്. സിഎൻജിയുടെ ജനപ്രീതിയും ആവശ്യകതയും കൂടിക്കൊണ്ടിരിക്കുകയാണ്, ചില വാഹനനിർമ്മാതാക്കൾ രാജ്യത്ത് പെട്രോൾ-സിഎൻജി ബൈ-ഫ്യുവൽ പവർട്രെയിൻ ഘടിപ്പിച്ച കാറുകൾ ലഭ്യമാക്കുന്നുണ്ട്. എന്നാൽ നിങ്ങൾക്ക് നിങ്ങളുടെ വാഹനത്തിൽ സിഎൻജി കിറ്റ് ആഫ്റ്റർ മാർക്കറ്റിൽ നിന്ന് ലഭ്യമാക്കുന്നുണ്ട്. അതിനായി കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് മാത്രം. നിങ്ങളുടെ വാഹനത്തിൽ കിറ്റ് ഘടിപ്പിക്കാൻ ആലോചിക്കുകയാണെങ്കിൽ ഈ ലേഖനം നിങ്ങൾക്ക് പ്രയോജനകരമായിരിക്കും.

വാഹനത്തിൽ സിഎൻജി കിറ്റ് ഘടിപ്പിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ പ്രധാനപ്പെട്ടതാണ് എല്ലാ വാഹനങ്ങളിലും കിറ്റ് യോജിക്കണമെന്നില്ല എന്നതാണ്. നിങ്ങളുടെ കാറ് ഒരു പെട്രോൾ എഞ്ചിനാണെങ്കിൽ മാത്രമേ നിങ്ങൾക്ക് സിഎൻജി കിറ്റ് ഘടിപ്പിക്കാൻ സാധിക്കു. എല്ലാ പെട്രോൾ കാറുകളും CNG കിറ്റ് ഉപയോഗിച്ച് പ്രവർത്തിക്കാൻ സാധിക്കുന്നതുമല്ല. പഴയ കാറുകൾക്ക് CNG കിറ്റിലേക്ക് മാറാൻ പ്രയാസമുണ്ട്. അത് കൊണ്ട് തന്നെ നിങ്ങളുടെ കാറിന് ഒരു CNG കിറ്റ് ഉൾക്കൊള്ളാൻ അനുയോജ്യമാണെന്ന് ഉറപ്പാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം.

convert petrol to cng

അടുത്തതായി നിങ്ങൾ സിഎൻജി കിറ്റ് വാഹനത്തിൽ ഘടിപ്പിക്കുമ്പോൾ അത് ആർസി ബുക്കിൽ മാറ്റേണ്ടതുണ്ട്. RC-യിൽ പരാമർശിച്ചിരിക്കുന്ന ഇന്ധന തരം മാറ്റേണ്ടതുണ്ട്, കൂടാതെ CNG പവർട്രെയിൻ അതിൽ RTO അംഗീകരിക്കേണ്ടതായിട്ടുണ്ട്. അതിനുശേഷം മാത്രമേ, അപ്ഡേറ്റ് ചെയ്ത പേപ്പറുമായി നിങ്ങൾക്ക് റോഡിൽ വാഹനം ഓടിക്കാൻ കഴിയൂ എന്നാണ് നിയമം അനുശാസിക്കുന്നത്.

ഫാക്ടറിയിൽ നിന്ന് CNG കിറ്റുകളുള്ള കാറുകൾ കൂടുതൽ കാശ് ചിലവുളളതാണ്, പക്ഷേ അവ കാർ നിർമ്മാതാവിന്റെ വാറന്റിയോടൊപ്പം വരുന്നത് കൊണ്ട് തന്നെ OEM-ന്റെ സേവന ശൃംഖലയുടെ പിന്തുണയുള്ളതിനാലും ഉപഭോക്താക്കൾക്ക് തലവേദനയുണ്ടാവില്ല എന്ന ഉറപ്പുണ്ട്. എന്നാൽ ആഫ്റ്റർ മാർക്കറ്റ് സിഎൻജി കിറ്റുകൾ ചിലവ് കുറവുളളതാണ്, പക്ഷേ ഗ്യാസ് ചോർച്ച പോലുള്ള സുരക്ഷാ പ്രശ്നങ്ങൾ ഉയർന്ന് വന്നേക്കാം. രജിസ്റ്റർ ചെയ്ത ഡീലറുമാരിൽ നിന്ന് മാത്രം കിറ്റ് ഘടിപ്പിക്കാൻ ശ്രദ്ധിക്കുക.

convert petrol to cng

ഈ വർഷമാദ്യം അരങ്ങേറിയ ടാറ്റ ടിയാഗോ CNG 5.99 ലക്ഷം മുതൽ 8.75 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നത്. AMT (ഓട്ടോമാറ്റിക്) ഗിയർബോക്‌സുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ സിഎൻജി കാർ കൂടിയാണിത് എന്നത് ശ്രദ്ധേയമാണ്.

എട്ട് -സ്പീക്കർ ഓഡിയോ സിസ്റ്റം, പുഷ് -ബട്ടൺ സ്റ്റാർട്ട്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയാണ് ടിയാഗോ CNG _യിലെ ശ്രദ്ധേയമായ ചില ഫീച്ചറുകൾ. ഫാക്ടറി ഫിറ്റഡ് CNG കിറ്റോടുകൂടിയ 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഹാച്ചിന്റെ ഹൃദയം. എഞ്ചിൻ 73 bhp പവറും 95 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. അഞ്ച് -സ്പീഡ് മാനുവലും അഞ്ച് -സ്പീഡ് AMT യൂണിറ്റുമാണ് വാഹനത്തിലെ ട്രാൻസ്മിഷൻ ചോയ്‌സുകൾ.

convert petrol to cng

7.68 ലക്ഷം രൂപ മുതൽ 8.23 ലക്ഷം എക്സ്-ഷോറൂം വിലയിൽ പരമ്പരാഗത സിംഗിൾ സിലിണ്ടർ സജ്ജീകരണത്തിന് പകരമായി പുതുക്കിയ ട്വിൻ സിലിണ്ടർ സെറ്റപ്പോടെയാണ് ഗ്രാൻഡ് i10 നിയോസ് ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ അടുത്തിടെ പുറത്തിറക്കിയത്.

മാഗ്‌ന, സ്‌പോർട്‌സ് വകഭേദങ്ങളിൽ ഈ മോഡൽ ലഭ്യമാണ്. ഇത് ഫാക്ടറി ഫിറ്റഡ് CNG കിറ്റിനൊപ്പം 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്. പരമാവധി 68 bhp പവറും 95 Nm പീക്ക് ടോർക്കുമാണ് ഇത് പുറപ്പെടുവിക്കുന്നത്. ഗ്രാൻഡ് i10 നിയോസ് CNG അഞ്ച് -സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, December 13, 2024, 13:45 [IST]
English summary
Steps to convert petrol car to cng all details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X