മഴക്കാലത്ത് വണ്ടി കഴുകുന്നവരാണോ നിങ്ങൾ; എങ്കിൽ ഇത് ഉറപ്പായും വായിച്ചിരിക്കണം

മഴയത്ത് വാഹനമോടിക്കാൻ പലർക്കും ഇഷ്ടമാണ് എന്നാൽ, മഴയത്ത് പുറത്ത് പോയി വരുന്ന വാഹനങ്ങൾ കഴുകുന്നത് വളരെ നല്ല ഒരു കാര്യമാണ് എന്ന് അറിയാമോ. അപ്പോൾ ചോദിക്കും മഴക്കാലത്ത് ആരെങ്കിലും വണ്ടി കഴുകുമോ എന്ന്. പക്ഷേ കഴുകുന്നതാണ് നിങ്ങളുടെ വാഹനത്തിൻ്റെ ആരോഗ്യത്തിന് നല്ലത് എന്ന് മനസിലാക്കണം.

മഴക്കാലത്ത് റോഡിലെ ചെളികൾ തെറിപ്പിച്ച് ആവേശത്താടെ വരുമ്പോൾ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്, പല വസ്തുക്കളും നിങ്ങളുടെ കാറിൻ്റെ ബോഡിയിൽ പറ്റിപ്പിടിച്ചിരിക്കും. അത് ചിലപ്പോൾ നിങ്ങളുടെ പെയിൻ്റ് വരെ ഇളക്കി കളയും. അതുകൊണ്ട് കൃത്യമായ ഇടവേളയില്‍ കഴുകുന്നത് കാറുകളുടെ ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ ഏറെ സഹായിക്കുമെന്ന് ഓർക്കുക. കാറുകള്‍ കഴുകുമ്പോള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ മുതല്‍ കഴുകുന്ന രീതി വരെ ശ്രദ്ധിക്കണം.

മഴക്കാലത്ത് വണ്ടി കഴുകുന്നവരാണോ നിങ്ങൾ; എങ്കിൽ ഇത് ഉറപ്പായും വായിച്ചിരിക്കണം

കാറിന്റെ സംരക്ഷണത്തിൽ പെയിന്റ് പോയാൽ വണ്ടിയൊന്ന് വിൽക്കണമെന്ന് തോന്നിയാൽ പോലും പ്രതീക്ഷിക്കുന്ന വില കിട്ടിയെന്നു വരില്ല. അതിനാൽ കാറിന്റെ പെയിന്റിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധതന്നെയാണ് വേണ്ടത്. ബോഡിയുടെ ഒരു ചെറിയ ഭാഗം പെയിന്റടിക്കാൻ വലിയ ചെലവാണുള്ളത്. മാത്രമല്ല സ്റ്റോക്ക് കണ്ടീഷനിൽ കിട്ടാനും വലിയ പാടാണ്. ഇന്റീരിയർ അല്ലെങ്കിൽ മറ്റ് ഭാഗങ്ങൾ പരിപാലിക്കുന്നത് പോലെ തന്നെ ബോഡിയുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധവേണം.

ഒരു പുത്തൻ കാർ വാങ്ങിയാൽ പലരും ഇന്ന് ആദ്യ ചെയ്യുന്ന കാര്യങ്ങളിൽ ഒന്നാണ് സെറാമിക് കോട്ടിംഗ് ചെയ്യുക എന്നത്. ഇതൊരു പെയിന്റ് സീലന്റ് ആണെന്ന് പറയാം. സെറാമിക് കോട്ടിംഗ് വാഹനത്തിന്റെ പുറംഭാഗത്ത് ഉപയോഗിക്കുന്ന ഒരു ദ്രാവക പോളിമറാണ്. ഈ കോട്ടിംഗ് വാഹനത്തിന്റെ ഫാക്ടറി പെയിന്റുമായി ചേർന്ന് ഒരു സംരക്ഷണ പാളി തീർക്കുന്ന ജോലിയാണ് ചെയ്യുന്നത്.

മഴക്കാലത്ത് വണ്ടി കഴുകുന്നവരാണോ നിങ്ങൾ; എങ്കിൽ ഇത് ഉറപ്പായും വായിച്ചിരിക്കണം

കാർ കഴുകുന്നതിന് പ്രത്യേകം തയാറാക്കിയ ഷാംപൂകള്‍ തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്. സാധാരണ ഉപയോഗിക്കുന്ന തുണിക്കു പകരം മൈക്രോഫൈബര്‍ കയ്യുറകളോ സ്‌പോഞ്ചോ ഉപയോഗിക്കുന്നതാണ് വാഹനത്തിൻ്റെ ബോഡിക്ക് നല്ലത്. ഇത് കാറിന്റെ പെയിന്റില്‍ പോറല്‍ വീഴുന്നില്ലെന്ന് നിങ്ങൾക്ക് ഉറപ്പ് ലഭിക്കുന്നു.

മഴക്കാലത്ത് നിങ്ങൾ പുറത്തേക്ക് പോയി വരുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട ഒരു സ്ഥലമാണ് വാഹനത്തിൻ്റെ വീലുകൾ.കാരണം റോഡുമായും അഴുക്കിനോടുമെല്ലാം ഏറ്റവും കൂടുതല്‍ ബന്ധമുണ്ടാവുന്ന ഭാഗമാണല്ലോ ചക്രങ്ങളും അനുബന്ധ ഭാഗങ്ങളും. അതുകൊണ്ടുതന്നെ അവ വൃത്തിയാക്കി വയ്ക്കാന്‍ ഏറെ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കാറിന്റെ മൊത്തത്തിലുള്ള ഭംഗിക്കു വേണ്ടി മാത്രമല്ല തകരാറില്ലാതെ മുന്നോട്ടു പോകുന്നതിനും ഇതു ഏറെ സഹായിക്കും.

ഇവയെല്ലാം ചെയ്യുന്നത് പെയിന്റിന് കേടുവരാത്ത രീതിയിലുമാവണം. കഴുകിയ ശേഷം കാർ ശരിയായി ഉണക്കേണ്ടതും അത്യാവിശ്യമാണ്. ഇതിനായി മൃദുവായ മൈക്രോ ഫൈബർ ടവൽ ഉപയോഗിക്കുന്നതാവും ഉത്തമം. കാരണം കഴുകിയ കാർ വായുവിൽ ഉണക്കാൻ അനുവദിക്കുന്നത് പെയിന്റിന് ഹാനികരമാകുന്ന വെള്ളത്തിൽ നിന്നുള്ള മിനറലുകൾ അവശേഷിപ്പിക്കാൻ ഇടയാക്കിയേക്കാം. ചിലർ കാർ കഴുകാൻ മടികാണിക്കുന്നത് പിന്നീട് കാറിന് പണികിട്ടുന്ന കാര്യമാണ്.

പിപിഎഫ് അഥവാ പെയിന്റ് പ്രൊട്ടക്ഷൻ ഫിലിം കാറിന്റെ പെയിന്റിനെ പോറലുകൾ, കഠിനമായ സൂര്യപ്രകാശം, മറ്റ് പല ബാഹ്യ ഘടകങ്ങൾ എന്നിവയിൽ നിന്നും സംരക്ഷിക്കുന്ന ഒരു മെറ്റീരിയൽ കൊണ്ട് നിർമ്മിച്ച ഒരു റാപ്പാണ്. അത് അൽപം ചെലവേറിയ കാര്യമാണെങ്കിലും വാക്സിംഗ് അല്ലെങ്കിൽ സെറാമിക് കോട്ടിംഗ് ഉപയോഗിക്കുന്നതിനേക്കാൾ ഉപയോഗപ്രദവും കൂടുതൽ കാര്യക്ഷമവുമാണ്.

കാറിന്റെ പുറംഭാഗം വാക്‌സിംഗ് ചെയ്യുന്നത് പെയിന്റിന് മുകളിൽ ഒരു സംരക്ഷണം നൽകുന്നതിന് സമാനമാണ്. ഇത് അഴുക്ക്, പൊടി, മലിനീകരണം, വെള്ളം, മറ്റ് ദോഷകരമായ വസ്തുക്കൾ എന്നിവയിൽ നിന്ന് പെയിന്റിനെ സംരക്ഷിക്കുന്ന കാര്യമാണ്. ചെറിയ പോറലുകളിൽ നിന്നും മറ്റ് ചെറിയ പാടുകളിൽ നിന്നും രക്ഷനേടാനും ഒരു നല്ല വാക്‌സിന്റെ ഉപയോഗത്തിലൂടെ സാധിക്കും. കൃത്യമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഏതാനും മാസങ്ങൾ കൂടുമ്പോൾ കാർ വാക്‌സ് ചെയ്യുന്നതാണ് ശുപാർശ ചെയ്യുന്നത്.

മഴക്കാലത്ത് നിങ്ങൾ വാഹനം കഴുകാൻ മടി കാണിക്കുമ്പോൾ നനവുളള ഭാഗങ്ങളിൽ തുരുമ്പ് പിടിക്കാനുളള സാധ്യത വർധിക്കുകയും, അതോടൊപ്പം തന്നെ വാഹനത്തിന്റെ ബോഡിയിൽ എന്തെങ്കിലും ഓയിലോ മറ്റോ പറ്റി പിടിച്ചിരിക്കുന്നത് പെട്ടെന്ന് തന്നെ കഴുകി കളഞ്ഞില്ല എങ്കിൽ നിങ്ങളുടെ വാഹനത്തിൻ്റെ പെയിൻ്റിന് ദോഷമായിരിക്കും. മഴക്കാലത്ത് നിങ്ങൾ വണ്ടി കഴുകുന്നത് കണ്ടാൽ നിനക്ക് എന്താടാ വട്ടാണോ എന്ന് ചോദിച്ചേക്കാം, പക്ഷേ അതൊന്നും മൈൻ്റ് ചെയ്യേണ്ട, അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളഞ്ഞേക്ക്.

More from DriveSpark

Article Published On: Friday, August 11, 2023, 18:39 [IST]
English summary
Steps while washing the car during rainy season
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X