ഭാര്യക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത് 56 ലക്ഷം രൂപയുടെ കാര്‍; ശേഷം സംഭവിച്ചത്...

പിറന്നാള്‍ സമ്മാനങ്ങള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതായിരിക്കും. പ്രത്യേകിച്ച് അവ തങ്ങളുടെ പ്രിയപ്പെട്ടവരുടെ കൈകളില്‍ നിന്ന് ലഭിക്കുമ്പോള്‍. ഇന്ന് ജീവിത പങ്കാളികള്‍ക്കും സഹോദരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം പിറന്നാള്‍ സമ്മാനമായി കാര്‍ സമ്മാനിക്കാറുണ്ട്. എന്നാല്‍ പിറന്നാള്‍ ദിനം ഭാര്യക്ക് ഒരു കാര്‍ സമ്മാനിച്ച് അക്കിടി പറ്റിയ ഒരു അമേരിക്കന്‍ സൈനികനുണ്ട്.

ഭാര്യയുടെ പിറന്നാളിന് വിലപിടിപ്പുള്ള ഒരു സമ്മാനം തന്നെ ആയിക്കോട്ടെന്ന് കരുതിയാണ് ജേസണ്‍ സ്‌കോട്ട് എന്ന സൈനികന്‍ ഏകദേശം 56 ലക്ഷം രൂപ (68000 ഡോളര്‍) വില വരുന്ന മസെരാട്ടി കാര്‍ വാങ്ങിയത്. എന്നാല്‍ 2017-ല്‍ മോഷണം പോയ കാറാണ് താന്‍ വാങ്ങിയതെന്ന് മനസ്സിലാക്കിയപ്പോള്‍ ആണ് അവര്‍ തലയില്‍ കൈവെച്ചത്.

ഭാര്യക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത് 56 ലക്ഷം രൂപയുടെ കാര്‍; ശേഷം സംഭവിച്ചത്...

ഫെബ്രുവരിയില്‍ അടുത്തുള്ള മസെരാട്ടി ഡീലര്‍ഷിപ്പില്‍ പതിവ് മെയിന്റനന്‍സ് പരിശോധനകള്‍ക്കായി പോയതായിരുന്നു സ്‌കോട്ട്. അവിടെ വെച്ചാണ് അദ്ദേഹം ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്. മസെരാട്ടി ഡീലര്‍ഷിപ്പിലെ ജീവനക്കാര്‍ സര്‍വീസിനിടെ നടത്തിയ പരിശോധനയിലാണ് ഈ കാര്‍ മോഷ്ടിച്ചതാണെന്ന് മനസ്സിലാക്കിയത്. അവര്‍ ഉടന്‍ തന്നെ ഈ വിവരം സ്‌കോട്ടിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും അറിയിച്ചു.

ഡീലര്‍ഷിപ്പിലെ മെക്കാനിക്ക് കാറിന്റെ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ പരിശോധിച്ചപ്പോഴാണ് കാര്‍ മോഷണം പോയതാണെന്ന് സംശയം ഉദിച്ചത്. സ്‌കോട്ട് കാര്‍ വാങ്ങിയ യൂസ്ഡ് കാര്‍ വെബ്സൈറ്റില്‍ പരസ്യം ചെയ്തത് ഇത് 2021 മോഡല്‍ മസെരാട്ടിയാണ് എന്നായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് 2021 മോഡല്‍ അല്ലെന്നും 2017 യൂണിറ്റാണെന്നും പരിശോധനയില്‍ മനസിലാക്കി. ഷാസിയിലെ VIN നമ്പര്‍ പരിശോധിച്ചപ്പോഴാണ് മോഷ്ടിച്ച വാഹനമാണെന്ന് ജീവനക്കാര്‍ കണ്ടെത്തിയത്.

ഭാര്യക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത് 56 ലക്ഷം രൂപയുടെ കാര്‍; ശേഷം സംഭവിച്ചത്...

കാര്‍ മോഷ്ടിക്കപ്പെട്ടതാണെന്ന് മനസ്സിലാക്കിയതോടെ സര്‍വീസ് സെന്റര്‍ ജീവനക്കാര്‍ ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചു. പിന്നാലെ കാര്‍ അധികൃതര്‍ കണ്ടുകെട്ടി. ഇതിന് പിന്നാലെ തനിക്കുണ്ടായ മാനഹാനിക്കും സാമ്പത്തിക നഷ്ടത്തിനുമായി സ്‌കോട്ട് യൂസ്ഡ് കാര്‍ വാങ്ങിയ വെബ്‌സൈറ്റിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്തു. 10 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കമ്പനിക്കെതിരെ സൈനികന്‍ കേസ് കൊടുത്തത്.

എന്നാല്‍ ഈ കാര്‍ മോഷണം പോയതാണെന്ന് തങ്ങള്‍ക്ക് അറിവില്ലായിരുന്നുവെന്ന് ബിസിനസ് സ്ഥാപനം പറഞ്ഞു. നോര്‍ത്ത് കരോലിനയിലെ കാരവന്‍ എന്ന സ്ഥാപനത്തില്‍ നിന്നാണ് കാര്‍ വാങ്ങിയതെന്നാണ് വെബ്‌സൈറ്റ് അധികൃതര്‍ പറയുന്നത്. സൈനികന്‍ വാങ്ങിയ കാര്‍ മോഷ്ടിക്കപ്പെട്ടതാണെന്ന വിവരം അിയില്ലെന്നാണ് വക്കീല്‍ നോട്ടീസിന് മറുപടിയായി കമ്പനി അറിയിച്ചിരിക്കുന്നത്. ജേസണ്‍ സ്‌കോട്ട് കാര്‍ വാങ്ങാന്‍ ചെലവഴിച്ച പണം തിരികെ നല്‍കാമെന്നാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.

അതിനുള്ള നീക്കങ്ങള്‍ അവര്‍ ആരംഭിച്ചു. കാരവന്‍ എന്ന സ്ഥാപനത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇന്ന് വളരെ ഉയര്‍ന്ന സുരക്ഷ സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും കാര്‍ മോഷണം വളരെ കൂടിയിട്ടുണ്ട്. നിങ്ങളുടെ കാര്‍ മോഷണം പോകുന്നത് തടയാനായി അതിജാഗ്രത തന്നെ ആവശ്യമാണ്. നിങ്ങള്‍ ഒരു കാര്‍ നിര്‍ത്തി പുറത്തിറങ്ങി പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട ആദ്യ കാര്യം എല്ലാ വിന്‍ഡോ ഗ്ലാസുകളും ഉയര്‍ത്തുകയെന്നതാണ്.

ഇതിനൊപ്പം ഇന്നത്തെ കാറുകളില്‍ സണ്‍റൂഫും സാധാരണമായതിനാല്‍ ഇതും അടയ്ക്കുക. നമ്മുടെ ഇത്തരം ചെറിയ അശ്രദ്ധകളാണ് കാര്‍ മോഷണത്തിന് കാരണമാകുന്നത്. വിന്‍ഡോകള്‍ ഉയര്‍ത്തി കഴിഞ്ഞാല്‍ എല്ലാ ഡോറുകളും ലോക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. കാറുകള്‍ ലോക്കല്ലെന്ന കാരണം കൊണ്ട് ധാരാളം കാറുകള്‍ മോഷണം പോകുന്നുണ്ടെന്നതാണ് ഇങ്ങനെ പറയാന്‍ കാരണം. നിങ്ങളുടെ കാര്‍ മോഷണം പോകാതിരിക്കാന്‍ ഡോറുകള്‍ ലോക്കാക്കി മാത്രം പുറത്തുപോകുക.

ഇതോടൊപ്പം തന്നെ നിങ്ങളുടെ വാഹനത്തിന്റെ നമ്പര്‍ മനപ്പാഠമാക്കുക. ഇത് വാഹനം മോഷണം പോയാല്‍ കണ്ടെത്താന്‍ സഹായകമാകും. ഇതോടൊപ്പം കാര്‍ മോഷണം തടയാന്‍ സഹായകമായ ചില ഉപകരണങ്ങള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. അതില്‍ ഒന്നാണ് എഞ്ചിന്‍ കില്‍ സ്വിച്ച്. എഞ്ചിന്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ ഈ സ്വിച്ച് ഉപയോഗിക്കുന്നു. ഇത് മോഷണശ്രമം ഉണ്ടായാല്‍ ചിലപ്പോള്‍ രക്ഷയാകും.

ഒപ്പം ഒരു കാര്‍ സ്റ്റിയറിംഗ് ലോക്കോ ഗിയര്‍ ലോക്കോ കാറില്‍ ഉപയോഗിക്കുന്നതും സുരക്ഷ വര്‍ധിപ്പിക്കും. ഇതിനൊപ്പം തന്നെ വളരെ ഉപകാരപ്രദമായ കാര്യമാണ് ജിപിഎസ് ട്രാക്കിംഗ് ഡിവൈസ്. വില കൂടിയ കാറുകള്‍ ഈ സംവിധാനവുമായിട്ടാണ് എത്തുന്നത്. എങ്കിലും ഇക്കാര്യം വാഹനത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ കാറിന്റെ ലൊക്കേഷന്‍ എളുപ്പത്തില്‍ ട്രാക്ക് ചെയ്യാം.

More from DriveSpark

Article Published On: Monday, March 27, 2023, 17:22 [IST]
English summary
Stolen maserati worth 56 lakh gifted by us army veteran to wife on birthday see what happened next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X