അന്തസ്സ് വേണമെടാ അന്തസ്സ്; വന്ദേ ഭാരതിനെതിരെ കല്ലേറ് നടത്തുന്നത് മൂന്നാം തവണ

വന്ദേ ഭാരത് ട്രെയിനിന് നേരെ കർണാടകയിലും കല്ലേറ് നടന്നിരിക്കുകയാണ്. കേരളത്തിലും വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ് പലതവണ നടന്നിട്ടുണ്ട്. ചെയർ കാറുകളിലൊന്നിലെ ജനൽ പാളിയുടെ പുറം ഭാഗം തകർന്നതിനാൽ സാരമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ശനിയാഴ്ച വൈകീട്ട് 3.30-4 ന് ദാവംഗരെയിൽ നിന്ന് ട്രെയിൻ പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കല്ലേറുണ്ടായത്.

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവിനും ധാർവാഡിനും ഇടയിലുള്ള എക്‌സ്‌ക്ലൂസീവ് അൾട്രാ ലക്ഷ്വറി സെമി-ഹൈ സ്പീഡ് വന്ദേ ഭാരത് എക്‌സ്പ്രസ് ജൂൺ 28-നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത്. ഇത് മൂന്നാമത്തെ തവണയാണ് വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലെറിയുന്നത്. അത് കൊണ്ട് കൂടുതൽ സിആർപിഎഫ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിന് വിന്യസിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അന്തസ്സ് വേണമെടാ അന്തസ്സ്; വന്ദേ ഭാരതിനെതിരെ കല്ലേറ് നടത്തുന്നത് മൂന്നാം തവണ

നല്ല വേഗതയിൽ ട്രെയിൻ പൊയ്കൊണ്ടിരിക്കുമ്പോൾ ഒരു കല്ല് എറിഞ്ഞാൽ അത് അകത്തിരിക്കുന്ന യാത്രക്കാർക്ക് വളരെ വലിയ രീതിയിലുളള അപകടം സൃഷ്ടിക്കും. വന്ദേ ഭാരതിൻ്റെ വിൻഡോകളെല്ലാം ഗ്ലാസ് കൊണ്ട് മൂടിയിരിക്കുന്നതാണ്, അത് കൊണ്ട് തന്നെ കല്ല പതിച്ചാൽ യാത്രക്കാരുടെ കണ്ണിലേക്ക് ഗ്ലാസ് ചീളുകൾ തെറിച്ച് കയറി കാഴ്ച്ച വരെ നഷ്ടപ്പെട്ടേക്കാം.

കേരളത്തിലും ഒരുപാട് കാത്തിരിപ്പുകൾക്ക് ശേഷമാണ് വന്ദേ ഭാരത് ട്രെയിൻ അനുവദിച്ചത്. ആദ്യം എട്ട് കോച്ചുകൾ എന്നാണ് പറഞ്ഞിരുന്നത് എങ്കിലും 16 കോച്ചുകളാകും വന്ദേ ഭാരത് എക്‌സ്പ്രസിനുണ്ടാവുക.മറ്റ് ട്രെയിനുകളേക്കാൾ വേഗതയും സജ്ജീകരണങ്ങളുമാണ് വന്ദേഭാരതിലുളളത്. 100 കി.മി വേഗം കൈവരിക്കാൻ വന്ദേ ഭാരത് എക്‌സ്പ്രസിന് 52 സെക്കൻഡുകൾ മതി. ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് തടയുന്നതിന് വേണ്ടി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടെക്‌നോളജിയായ കവാച്ച് വന്ദേ ഭാരതിലുണ്ട്.

അന്തസ്സ് വേണമെടാ അന്തസ്സ്; വന്ദേ ഭാരതിനെതിരെ കല്ലേറ് നടത്തുന്നത് മൂന്നാം തവണ

ട്രെയിനിൻ്റെ രണ്ട് അറ്റത്തും ഡ്രൈവർ ക്യാബിനുളളത് കൊണ്ട് ദിശ മാറ്റാൻ ഒരുപാട് സമയം വേണ്ടി വരുന്നില്ല എന്നതും പ്രത്യേകതയാണ്. അഡ്വാൻസ്ഡ് റീജെനറേറ്റിവ് ബ്രേക്കിംഗ് സിസ്റ്റമാണ് വന്ദേ ഭാരതിലുളളത്. ഇത് വഴി 30 ശതമാനം വൈദ്യുതി ലാഭിക്കാൻ സാധിക്കുന്നു. അത് പോലെ അടിയന്തര സാഹചര്യങ്ങളിൽ ലോക്കോ പൈലറ്റിനും ട്രെയിൻ ഗാർഡിനും യാത്രക്കാരുമായി സംസാരിക്കുവാനുമുളള സൗകര്യവുമുണ്ട്.

ട്രെയിനുകളുടെ മറ്റ് സവിശേഷതകളിലേക്ക് നോക്കുകയാണെങ്കിൽ സീറ്റുകളെല്ലാം റിക്ലൈനർ സീറ്റുകളാണ്. എക്‌സിക്യൂട്ടിവ് കോച്ചിൽ നോക്കുകയാണെങ്കിൽ 180 ഡിഗ്രി റൊട്ടേറ്റിംഗ് സീറ്റുകളുമാണുളളത്.അതായത് ട്രെയിൻ പോകുന്ന ദിശ അനുസരിച്ച് സീറ്റിന്റെ ദിശ തിരിക്കാമെന്നതാണ് പ്രത്യേകത. എല്ലാ സീറ്റുകൾക്ക് മുന്നിലും 32 ഇഞ്ച് സ്‌ക്രീനുകളും ലഭിക്കുന്നുണ്ട്. മറ്റ് പ്രത്യേകതകൾ ഭിന്നശേഷി സൗഹൃദമായ ബാത്രൂമുകളാണ് വന്ദേ ഭാരതിൽ സജ്ജീകരിച്ചിരിക്കുന്നത്. ഒപ്പം സീറ്റുകളിൽ ബ്രെയ്‌ലി ലിപിയിൽ സീറ്റ് നമ്പറും നൽകിയിട്ടുണ്ട്.

ചെന്നൈ-കോയമ്പത്തൂർ റൂട്ടിലേക്കുളള വന്ദേ ഭാരത് എക്സ്പ്രസ് ആണ് കേരളത്തിൽ ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് മുൻപ് തുറന്നത്. തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടെങ്കിൽ, ചെന്നൈയ്ക്കും കോയമ്പത്തൂരിനും ഇടയിലുള്ള 495.28 കിലോമീറ്റർ 6 മണിക്കൂറിനുള്ളിൽ ട്രെയിൻ സഞ്ചരിക്കും. മറ്റ് വന്ദേഭാരത് ട്രെയിനുകളുടെ മാതൃക തന്നെ പിന്തുടർന്ന് ആഴ്ചയിൽ ആറ് ദിവസവും ഈ റൂട്ടിൽ ട്രെയിൻ സർവീസ് നടത്തുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.

വന്ദേ ഭാരത് 2.0 പോലെ സ്റ്റീലിന് പകരം അലുമിനിയം ഉപയോഗിച്ചാണ് ഈ ട്രെയിനുകള്‍ നിര്‍മ്മിക്കുന്നത്. ഇത് ട്രെയിനിന്റെ ഭാരം കുറയ്ക്കുകയും വേഗത വര്‍ധിപ്പിക്കുകയും ചെയ്യും. വന്ദേ ഭാരത് ട്രെയിനുകളുടെ സ്ലീപ്പര്‍ പതിപ്പിന്റെ പരമാവധി വേഗത മണിക്കൂറില്‍ 220 കിലോമീറ്ററായിരിക്കും. ഇതോടെ ഇവ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളായി മാറും. ഇത് ട്രാക്കുകളില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ഓടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

More from DriveSpark

Article Published On: Monday, July 3, 2023, 14:34 [IST]
English summary
Stone pelting against vande bharat train in karnataka
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X