ചുംബനസമരക്കാലത്തെ ഒരു സ്റ്റോപ്പീ ചുംബനം

Written By:

ഒരു കിസ്സ് കൊടുക്കാന്‍ എന്തിനാണിത്ര പണിപ്പെടുന്നതെന്ന് ചിന്തിക്കുന്നവരുണ്ടാകാം. നോക്കൂ, പ്രണയം ഒരു വന്‍ സാഹസിക സംരംഭമാകുന്നു. ഇതാണ് എപ്പോഴും യുവത്വം നിറഞ്ഞ മനസ്സുകളെ പ്രണയിക്കാന്‍ പ്രേരിപ്പിക്കുന്നത്. ത്രില്ലുള്ള ഏതൊരേര്‍പാടാണ് യുവാക്കളെ ആകര്‍ഷിക്കാത്തത്? പറഞ്ഞോണ്ടുവന്നത്, ഇച്ചിരി ത്രില്ലോടെ, സാഹസപ്പെട്ട് ഉമ്മവെക്കാന്‍ ഏതൊരു പ്രണയിയും ആഗ്രഹിച്ചുപോകും എന്നാകുന്നു.

സാഹസികരായ മോട്ടോറിങ് പ്രാന്തന്മാര്‍ കാമുകിമാരെ ഉമ്മവെക്കാറുള്ളത് സ്റ്റോപ്പി കളിച്ചാണ്. അതിവേഗതയില്‍ പാഞ്ഞുവരുന്ന കൊടുംകരുത്തുള്ള ബൈക്കിനെ വകവെക്കാതെ തന്റെ കാമുകന്റെ ചൂടുള്ള ചുണ്ടുകളിലേക്ക് തന്റെ ചുണ്ടമര്‍ത്താന്‍ കാത്തുനില്‍ക്കുന്ന ആ പെണ്‍കൊടിയെ ഓര്‍ക്കുന്നതേ അത്യന്തം റൊമാന്റിക്കായ ഒരുനുഭൂതിയല്ലയോ?

ഇവിടെ സാഹസികചുംബനം കൈമാറാന്‍ ആഗ്രഹിക്കുന്ന രണ്ടുപേരെ കാണാം. പ്രശ്‌നം സംഭവിച്ചത് കാമുകന്റെ ഭാഗത്താണ്. അവന്‍ സസ്‌പെന്‍ഷന്‍ ട്രാവല്‍ കൂടിയ ഒരു ബൈക്കും കൊണ്ടാണ് വന്നത്. ചുംബനത്തിന് കാത്തുനില്‍ക്കുന്ന തന്റെ കാമുകിക്ക് ഒരു കട്ടപ്പണി കൊടുക്കാന്‍ കാമുകന് സാധിച്ചു. വീഡിയോ കാണുക.

<iframe width="600" height="450" src="//www.youtube.com/embed/JV_YSYH5DYE?rel=0" frameborder="0" allowfullscreen></iframe>

English summary
Stoppie Kiss of Love Fails.
Story first published: Monday, January 12, 2015, 16:23 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark