ഇനി റേസിങ്ങിൽ വാഹനങ്ങൾ 'കൊടുങ്കാറ്റാകും', പുതിയ ഇന്ധനം അവതരിപ്പിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

റേസിങ്ങ് കാറുകളും ബൈക്കുകളും എന്നും ഒരു വികാരം തന്നെയാണ്. വിദേശ രാജ്യങ്ങളിൽ നടക്കുന്ന റേസിങ്ങ് മത്സരങ്ങൾ കുത്തിയിരുന്ന കാണുന്നവർ കുറവല്ല. ഇന്ത്യയിൽ റേസിങ്ങ് മത്സരങ്ങൾ നടക്കുന്നത് സ്വപ്നം കാണാത്ത ഒരു റേസിങ്ങ് ആരാധകനും കാണില്ല. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഫോർമുല വൺ പോലുള്ള മോട്ടോർസ്പോർട്സിൽ പങ്കെടുക്കുന്ന റേസിംഗ് കാറുകൾക്കും ബൈക്കുകൾക്കുമായി പ്രത്യേകമായി ശുദ്ധീകരിച്ച ഹൈ-ഒക്ടെയ്ൻ പെട്രോൾ പുറത്തിറക്കിയിരിക്കുകയാണ്. ഒഡീഷയിലെ പാരദീപ് റിഫൈനറിയിൽ സ്റ്റോം-എക്സ് എന്ന ഇന്ധനം ഉൽപ്പാദിപ്പിക്കാൻ തുടങ്ങിയതായി റീട്ടെയിലർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ ചെന്നൈയിലെ മദ്രാസ് ഇൻ്റർനാഷണൽ സർക്യൂട്ടിലേക്ക് ആദ്യ ഡെലിവറി നടത്തുകയും ചെയ്തിരിക്കുകയാണ്.

ഇന്ത്യയിലും അന്താരാഷ്‌ട്ര സർക്യൂട്ടിലും മോട്ടോർ റേസിംഗ് ഇവൻ്റുകളിൽ പങ്കെടുക്കുന്ന കാറുകൾക്കും ബൈക്കുകൾക്കും കരുത്ത് പകരുന്നതിനാണ് സ്റ്റോം-എക്‌സ് ഹൈ ഒക്ടേൻ ഇന്ധനം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഫെഡറേഷൻ ഇൻ്റർനാഷണൽ ഡി മോട്ടോസൈക്ലിസ്‌മെ (എഫ്ഐഎം), ഏഷ്യാ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പ് (എആർആർസി) എന്നിവ ഉൾപ്പെടുന്ന ഔദ്യോഗിക ഇന്ധന പങ്കാളിയായി രണ്ട് മോട്ടോർസ്‌പോർട് സംഘാടകരുമായി കരാറിലേർപ്പെട്ടിരിക്കുകയാണ് ഐഒസി.

ഫരീദാബാദിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഓയിൽ റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് സെൻ്റർ ആണ് ഉയർന്ന ഒക്ടേൻ സ്റ്റോം-എക്സ് ഇന്ധനം വികസിപ്പിച്ചെടുത്തത്. ഇന്ത്യൻ ഓയിൽ ചെയർമാൻ ശ്രീകാന്ത് മാധവ് വൈദ്യയാണ് ഈ പുതിയ ഇന്ധനത്തിന് പിന്നിൽ. 2G എത്തനോൾ ഉൾപ്പെടെയുള്ള വിപുലമായ സുസ്ഥിര ഘടകങ്ങളുള്ള ഉയർന്ന ഒക്ടേൻ ഗ്യാസോലിൻ സ്ട്രീമുകളുടെ മിശ്രിതമാണ് ഇന്ധനം. ഫോർമുല വണ്ണിൽ പങ്കെടുക്കുന്ന റേസിംഗ് കാറുകൾക്ക് കരുത്ത് പകരാൻ ഹൈ ഒക്ടെയ്ൻ ഇന്ധനമാണ് ഉപയോഗിക്കുന്നത്.

നിലവിൽ വാഹനങ്ങൾക്ക് ഇന്ത്യയിൽ പെട്രോളും ഡീസലും വിൽക്കുന്നത് ഐഒസിയാണ്. റെഗുലർ, പ്രീമിയം എന്നിങ്ങനെ രണ്ട് അടിസ്ഥാന വേരിയൻ്റുകളിലാണ് ഓഫർ ചെയ്യുന്നത്. ഐഒസി വാഗ്ദാനം ചെയ്യുന്ന സ്റ്റാൻഡേർഡ് ഇന്ധനത്തിന് ഒക്ടേൻ നമ്പർ 87 ആണ്, പ്രീമിയം ഇന്ധനത്തിന് ഒക്ടേൻ നമ്പർ 91 ആണ്. ഐഒസി മൂന്ന് തരം പ്രീമിയം ഇന്ധനങ്ങൾ വാഗ്ദാനം ചെയ്യുന്നു, അതിൽ 95-ഒക്ടെയ്ൻ XP95 പെട്രോൾ, ആഡംബര കാറുകൾക്കായി ലക്ഷ്യമിട്ടുള്ള 100-ഒക്ടെയ്ൻ XP100 പെട്രോൾ എന്നിവ ഉൾപ്പെടുന്നു. മികച്ച മൈലേജും കുറഞ്ഞ മലിനീകരണവും വാഗ്ദാനം ചെയ്യുന്ന ബൈക്കുകളും XtraGreen ഡീസൽ.

നിങ്ങളുടെ വാഹനത്തിൻ്റെ മൈലേജ് കൂട്ടാൻ ചില കുറുക്കുവഴികളുണ്ട്. പ്രത്യേകിച്ച് രാജ്യത്ത് ഇപ്പോൾ മഴക്കാലമായത് കൊണ്ട് തന്നെ മൺസൂൺ സമയത്ത് നിങ്ങളുടെ വാഹനത്തിൻ്റെ മൈലേജ് എങ്ങനെ കൂട്ടാം എന്ന് പറയാം. മഴക്കാലത്ത് നിങ്ങളുടെ കാറിന്റെ മൈലേജ് മെച്ചപ്പെടുത്തുന്നതിന് ടയറില്‍ ശ്രദ്ധ പതിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കാര്‍ ടയറില്‍ നിര്‍മ്മാതാവ് നിര്‍ദേശിച്ച ടയര്‍ പ്രഷര്‍ നിലനിര്‍ത്തിയിട്ടുണ്ടോ എന്ന കാര്യം ഉറപ്പാക്കണം. ടയര്‍ പ്രഷര്‍ കുറയുന്നത് ഇന്ധന ഉപഭോഗം കൂട്ടുകയും മൈലേജ് കുറയുകയും ചെയ്യുന്നു.

മഴക്കാലത്ത് മരം വീണും വെള്ളം പൊങ്ങിയുമെല്ലാം ഗതാഗതക്കുരുക്കുകള്‍ പതിവായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ ട്രാഫിക് കൂടുതലുള്ള റോഡുകളില്‍ ദീര്‍ഘ നേരം കാത്തിരിക്കേണ്ടി വന്നാല്‍ കാര്‍ ഐഡില്‍ ചെയ്യുന്നതിനു പകരം എഞ്ചിന്‍ സ്വിച്ച് ഓഫ് ചെയ്യുന്നതാണ് മൈലേജ് ലഭിക്കാനായി ചെയ്യേണ്ടത്. കാര്‍ ചുമ്മാ ഒരു മിനിറ്റ് ഇതേപോലെ ട്രാഫിക്കില്‍ കിടക്കുമ്പോള്‍ കത്തി തീരുന്ന ഇന്ധനത്തില്‍ കുറവ് മാത്രമേ റീസ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ചെലവാകൂ.

മഴക്കാലത്തായാലും മറ്റേത് കാലാവസ്ഥയിലായാലും നമ്മുടെ ഡ്രൈവിംഗ് രീതിയും മൈലേജും തമ്മില്‍ ബന്ധമുണ്ട്. പെട്ടെന്നുള്ള ആക്‌സിലറേഷനും സഡന്‍ ബ്രേക്കിംഗും മഴക്കാലത്ത് അപകടമുണ്ടാക്കുക മാത്രമല്ല ഇന്ധനക്ഷമത കുറക്കുകയും ചെയ്യുന്നു. ആക്‌സിലറേറ്റില്‍ കാലമര്‍ത്തുന്നത് കൂടുതല്‍ ഇന്ധനം ഉപയോഗിക്കാന്‍ കാരണമാകും. അതിനാല്‍ നിശ്ചിത പരിധിക്കുള്ളില്‍ സ്ഥിരമായ വേഗത നിലനിര്‍ത്തുന്നതാണ് നല്ലത്. മഴക്കാലത്ത് അപകട സാധ്യത കുറക്കാനും ഇന്ധനക്ഷമത കൂട്ടാനും സഡന്‍ ബ്രേക്കിടേണ്ട സാഹചര്യം ഇല്ലാത്ത രീതിയില്‍ ശരാശരി വേഗതയില്‍ മാത്രം വാഹനം ഓടിക്കുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, July 16, 2024, 13:45 [IST]
English summary
Storm x fuel produced at indian oils refinery for racing cars and bikes
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X