എമിറ, എലീസ്, എക്സിജ് ലോട്ടസിന്റെ 'E'-ൽ തുടങ്ങുന്ന നെയിംപ്ലേറ്റുകളുടെ കഥ

2021 ജൂലൈ 6 -ന് ലോട്ടസ് കാർസ് തങ്ങളുടെ പുതിയ മോഡൽ എമിറ (Emira) വെളിപ്പെടുത്താൻ തയ്യാറെടുക്കുകയാണ്. തങ്ങളുടെ എല്ലാ കാറുകളെയും പോലെ, വരാനിരിക്കുന്ന ലോട്ടസ് മോഡലും പേരിന്റെ തുടക്കത്തിൽ 'ഇ' (E) എന്ന അക്ഷരവുമായി വരും.

എമിറ, എലീസ്, എക്സിജ് ലോട്ടസിന്റെ 'E'-ൽ തുടങ്ങുന്ന നെയിംപ്ലേറ്റുകളുടെ കഥ

ഓരോ വാഹന നിർമാതാക്കൾക്കും തങ്ങളുടെ കാറുകൾക്കായി ചില അദ്വിതീയ നാമകരണ തന്ത്രങ്ങളുണ്ട്. മഹീന്ദ്ര തങ്ങളുടെ എല്ലാ കാറുകൾക്ക് 'ഒ' (O) എന്ന് അവസാനിക്കുന്ന പേരിടുന്നത് പോലെ, ലോട്ടസ് കാറുകളുടെ പേരുകൾ ഇംഗ്ലീഷ് അക്ഷരമായ E-യിൽ ആരംഭിക്കുന്നു.

എമിറ, എലീസ്, എക്സിജ് ലോട്ടസിന്റെ 'E'-ൽ തുടങ്ങുന്ന നെയിംപ്ലേറ്റുകളുടെ കഥ

ബ്രിട്ടീഷ് ഓട്ടോമൊബൈൽ കമ്പനി ഈ പേരിടൽ തന്ത്രത്തിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തി. 'E' ലെറ്ററിംഗ് ഉപയോഗിച്ചുള്ള ഈ നാമകരണ തന്ത്രം 1950 -കളിൽ ആരംഭിച്ചതാണെന്ന് കാർ ബ്രാൻഡ് അവകാശപ്പെടുന്നു, പക്ഷേ അതിന്റെ മൂല കാരം 1948 -ലാണ് സംഭവിച്ചത്.

എമിറ, എലീസ്, എക്സിജ് ലോട്ടസിന്റെ 'E'-ൽ തുടങ്ങുന്ന നെയിംപ്ലേറ്റുകളുടെ കഥ

റിപ്പോർട്ടുകൾ അവകാശപ്പെടുന്നതുപോലെ, കമ്പനിയുടെ സ്ഥാപകൻ കോളിൻ ചാപ്മാൻ ആദ്യത്തെ ലോട്ടസ് റോഡ് കാറിന് മാർക്ക് I എന്ന് പേരിട്ടു. മാർക്ക് X വരെ മോഡലുകൾ നിർമ്മാതാക്കൾ പുറത്തിറക്കി.

എമിറ, എലീസ്, എക്സിജ് ലോട്ടസിന്റെ 'E'-ൽ തുടങ്ങുന്ന നെയിംപ്ലേറ്റുകളുടെ കഥ

അടുത്ത മോഡലിനെ ലോട്ടസ് മാർക്ക് XI എന്ന് വിളിക്കേണ്ടതായിരുന്നു, എന്നാൽ ഓട്ടോമോട്ടീവ് മീഡിയ അതിനെ വെറും ലോട്ടസ് XI എന്ന് വിളിക്കാൻ തുടങ്ങി. ഇതോടെ പേരിടൽ തന്ത്രം മാറ്റാൻ ചാപ്മാൻ തീരുമാനിച്ചു.

എമിറ, എലീസ്, എക്സിജ് ലോട്ടസിന്റെ 'E'-ൽ തുടങ്ങുന്ന നെയിംപ്ലേറ്റുകളുടെ കഥ

മാർക്ക് II -ന് സമാനമായി കാണപ്പെടുന്ന അറബിക് നമ്പർ 11 -ന്റെ ആശയക്കുഴപ്പം ഒഴിവാക്കാൻ, അദ്ദേഹം കാറിന് ലോട്ടസ് ഇലവൻ (Eleven) എന്ന് പേരിട്ടു. അതിനുശേഷം എല്ലാ ലോട്ടസ് കാറുകളും തുടക്കത്തിൽ 'E' ലെറ്ററിംഗുമായി വരുന്നു.

എമിറ, എലീസ്, എക്സിജ് ലോട്ടസിന്റെ 'E'-ൽ തുടങ്ങുന്ന നെയിംപ്ലേറ്റുകളുടെ കഥ

ലോട്ടസ് എമിറയും ഇതേ പാരമ്പര്യം തുടരും. ലോട്ടസ് എമിറ ബ്രാൻഡിന്റെ അവസാന ആന്തരിക ജ്വലന എഞ്ചിൻ വാഹനമായിരിക്കുന്നതിനാൽ ഇതൊരു പ്രധാന നാഴികക്കല്ലായി അടയാളപ്പെടുത്തും. ഇതിനുശേഷം, ഭാവിയിലെ ലൈനപ്പിനായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാത്രം നീങ്ങുക എന്നതാണ് ലോട്ടസ് ലക്ഷ്യമിടുന്നത്.

എമിറ, എലീസ്, എക്സിജ് ലോട്ടസിന്റെ 'E'-ൽ തുടങ്ങുന്ന നെയിംപ്ലേറ്റുകളുടെ കഥ

ബ്രിട്ടീഷ് കാർ ബ്രാൻഡ് എമിറയുടെ പവർട്രെയിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ടൊയോട്ടയിൽ നിന്ന് സോഴ്സ് ചെയ്ത 3.5 ലിറ്റർ V6 എഞ്ചിനുകൾ ചരിത്രപരമായി കാർ നിർമാതാക്കൾ ഉപയോഗിച്ചിരുന്നു.

എമിറ, എലീസ്, എക്സിജ് ലോട്ടസിന്റെ 'E'-ൽ തുടങ്ങുന്ന നെയിംപ്ലേറ്റുകളുടെ കഥ

ഇതേ എഞ്ചിൻ എമിറയുടെ കീഴിൽ പ്രവർത്തിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നും. എന്നിരുന്നാലും, ഇതിന് 2.0 ലിറ്റർ ടർബോചാർജ്ഡ് മോട്ടോറും ലഭിക്കുമായിരിക്കാം.

Most Read Articles

Malayalam
English summary
Story Behind Lotus Nameplates Starting With Letter E. Read in Malayalam.
Story first published: Thursday, July 8, 2021, 13:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X