സ്വപ്നങ്ങളെ പിന്തുടര്‍ന്ന് ടിനുവിന്‍റെ ട്വീറ്റുകള്‍

സോഷ്യല്‍ മീഡിയയില്‍ ഒരു വന്‍ജനക്കൂട്ടം പിന്തുടരുന്നു എന്നതല്ല ടിനു ചെറിയാനെ ശ്രദ്ധേയനാക്കുന്നത്. തന്‍റെ സ്വപ്നങ്ങള്‍ക്കു പിന്നാലെ സാഹസികമായി പായാന്‍ തയ്യാറാകുന്ന വളരെ ചുരുക്കം പേരില്‍ ഒരാളാണ് ടിനു. തന്നെ പിന്തുടരുന്ന ആള്‍ക്കൂട്ടം ആ സാഹസികതയുടെ ഒരു ഭാഗം മാത്രമാണ്. ടിനു ചെറിയാന്‍ ഇപ്പോള്‍ വാര്‍ത്തകളിലെത്തുന്നത് അദ്ദേഹത്തിന്‍റെ സ്വപ്നാടനം ചില 'വലിയ മീനുകള്‍' തിരിച്ചറിഞ്ഞ് അംഗീകാരം നല്‍കിയതുവഴിയാണ്.

ബങ്കളുരുവിലെ നിരവധിയായ ഐടി സ്ഥാപനങ്ങളില്‍ ഒരാള്‍ എന്ന നിലയിലാണ് ടിനു സ്വയം പരിചയപ്പെടുത്തുന്നത്. എന്നാല്‍, ജര്‍മന്‍ ആഡംബര കാര്‍ ഭീമനായ മെഴ്സിഡിസ് അങ്ങനെയല്ല ടിനുവിനെ മനസ്സിലാക്കിയത്. ട്വിറ്ററില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ പിന്തുടരുന്ന ടിനുവിന് കാറുകളോടുള്ള അഭിനിവേശം തിരിച്ചറിഞ്ഞ മെഴ്‍സിഡിസ്, ഒരു എസ്എല്‍കെ350 കണ്‍വെര്‍ടിബ്ള്‍ അദ്ദേഹത്തിന് വാഗ്ദാനം ചെയ്തു. ഒരു വീക്കെന്‍ഡ് മുഴുവന്‍ ടിനുവിനൊപ്പം കറങ്ങാനായി മെഴ്‍സിഡിസ് എസ്‍എല്‍കെ350 പൂനെയില്‍ നിന്ന് ബങ്കളുരുവരെ ഓടിയെത്തി.

Mercedes SLK350

ബങ്കളുരുവില്‍ ജൂനിപ്പര്‍ നെറ്റ്‍വര്‍ക്സില്‍ സോഫ്‍റ്റ്വെയര്‍ എന്‍ജിനീയറാണ് ടിനു. നേരത്തെ സിസ്കോ സിസ്റ്റംസ്, ഇന്‍ഫോസിസ് ടെക്‍നോളജീസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ തൊഴിലെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണെന്നതിനു പുറമെ വിക്കിപീഡിയ/വിക്കിമീഡിയ മുന്നേറ്റങ്ങളില്‍ പങ്കാളിയാണ് ഇദ്ദേഹം. വിക്കിമീഡിയ ഇന്ത്യ ചാപ്റ്ററിന്‍റെ എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പറായിരുന്നിട്ടുള്ള ടിനു ഇംഗ്ലീഷ് വിക്കിപീഡിയയുടെ ഇന്ത്യന്‍ അഡ‍മിനിസ്ട്രേറ്റര്‍മാരില്‍ ഒരാളാണ്.

ഒരു സോഫ്റ്റ്വെയര്‍ എന്‍ജിനീയറാണ് താനെന്നറിയമ്പോള്‍ പലരും അത്ഭുതപ്പെടാറുള്ളതായി ടിനു പറയുന്നു. ഏതോ പബ്ലിക് റിലേഷന്‍സ് സ്ഥാപനത്തിന്‍റെയാളെന്നോ സോഷ്യല്‍ മീഡിയ ഏജന്‍സി നടത്തിപ്പുകാരനെന്നോ ഒക്കെയാണ് ആളുകളുടെ വിചാരം. ആളുകളുമായി ബന്ധം സ്ഥാപിക്കുന്നതിന് പബ്ലിക് റിലേഷന്‍കാരനാവണോ? സമൂഹവുമായി നിരന്തരം സംവദിച്ചുകൊണ്ടിരിക്കുക എന്നത് മാത്രമാണ് തന്‍റെ ഉദ്ദേശ്യം.

കാറുകളോടുള്ള താല്‍പര്യം വളരെ പണ്ടേയുണ്ട്. ഇപ്പോള്‍ കൈയിലുള്ളത് ഹ്യൂണ്ടായ് ഐ10 ആണ്. അഞ്ച് വര്‍ഷമായി ഈ കാര്‍ ടിനുവിന്‍റെ കൂടെ. ഒരു അപ്‍ഗ്രേഡിന് സമയമായിട്ടുണ്ട്. ഹ്യൂണ്ടായിയിലേക്ക് തന്നെയാണ് ടിനുവിന്‍റെ താല്‍പര്യം നീങ്ങുന്നത്. ഹ്യൂണ്ടായ് വെര്‍ണയോ, ഇലന്‍ട്രയോ സ്വന്തമാക്കും.

കൈ പൊ ചെ

മെഴ്സിഡിസ് എസ്‍എല്‍കെ350 തന്‍റെ പക്കലെത്തിയതിന് കാരണക്കാരിലൊരാള്‍ ജനകീയ എഴുത്തുകാരന്‍ ചേതന്‍ ഭഗത് ആണെന്ന് ടിനു ചെറിയാന്‍ പറയുന്നു. തന്‍റെ നോവലായ 3 മിസ്റ്റേക്സ് ഓഫ് മൈ ലൈഫിനെ ആധാരമാക്കിയെടുത്ത സിനിമ കൈ പൊ ചെയുടെ പ്രമോഷന്‍റെ ഭാഗമായി ചേതന്‍ ഭഗത് #MyKaipocheDream എന്ന പേരില്‍ ഒരു ഒരു മത്സരം സംഘടിപ്പിച്ചിരുന്നു. മെഴ്‍സിഡിസ് കാറില്‍ ഒരു വീക്കെന്‍ഡ് ആഘോഷിക്കാന്‍ അവസരം എന്നതായിരുന്നു സമ്മാനവാഗ്ദാനം. ട്വീറ്റുകളുമായി ടിനുവും ഒന്നു പരിശ്രമിച്ചു നോക്കി. നൂറിലധികം റിട്വീറ്റുകള്‍ ലഭിച്ചു. പക്ഷെ മെഴ്‍സിഡിസ് തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ടിനുവിനെ കടന്നുപോയി.

സോഷ്യല്‍ മീഡിയ ഒരു ചെറിയ മീനല്ല

ഇതിനകം സംഗതികളുടെ കിടപ്പുവശം മനസ്സിലാക്കിയിരുന്നു ടിനു. തന്‍റെ എക്കാലത്തെയും സ്വപ്നം സാക്ഷാല്‍ക്കരിക്കാനുള്ള മാര്‍ഗമാണ് പെരുമ്പാതയായി മുമ്പില്‍ കിടക്കുന്നത്. ആദ്യം ഓഡിയെ സമീപിച്ചു. സോഷ്യല്‍ മീഡിയയില്‍ അല്‍പം ക്ഷീണത്തിലാണ് ഓഡിയിപ്പോള്‍. ഒരു സെലിബ്രിറ്റി ട്വിറ്റര്‍ വഴി കൊടുത്ത പണിയായിരുന്നു അത്. തന്‍റെ ഓഡി ക്യു7 കാര്‍, കമ്പനിയുടെ സര്‍വീസ് സ്റ്റേഷന്‍ ഗഡികള്‍ എടുത്തോണ്ട് ടൂറ് പോയി എന്ന സെലിബ്രിറ്റിയുടെ ട്വീറ്റ് വൈറലായി മാറി.

തങ്ങള്‍ക്ക് സംഭവിച്ച സോഷ്യല്‍ മീഡിയ പരുക്ക് ഭേദമാക്കാന്‍ താല്‍പര്യമില്ലാത്ത പോലെയാണ് ഓഡി പ്രതികരിച്ചത്. പക്ഷെ ടിനുവിന്‍റെ നീക്കങ്ങള്‍ മെഴ്‍സിഡിസ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവര്‍ ടിനുവുമായി ബന്ധപ്പെട്ടു.

അബ്ദുള്ളയെ തിരഞ്ഞ് മല വരുമ്പോള്‍

ഒരു ദിവസം രാവിലെ ടിനുവിന്‍റെ വീട് തെരഞ്ഞ് ആ സ്വപ്നം പൂനെയില്‍ നിന്ന് എത്തിച്ചേര്‍ന്നു. ഒരു ആഴ്ചാവസാനത്തില്‍ മാത്രമല്ല, ഒരു ജീവിതകാലം മുഴുവന്‍ ഓര്‍ത്തെടുത്ത് അര്‍മാദിക്കാന്‍ പോന്ന സംഗതി ടിനുവിന്‍റെ വീട്ടിനു മുമ്പില്‍ കിടന്ന് വെട്ടിത്തിളങ്ങി.

ബങ്കളുരുവിലെമ്പാടും കാറുമായി ടിനു കറങ്ങി. ഒരു ദിവസം ഓഫീസിലേക്കും കാറുമായി ചെന്നു. ബങ്കളുരുവിലെ പരസ്പരം സ്നേഹിച്ച്, ചുംബിച്ചുനീങ്ങുന്ന ട്രാഫിക്കില്‍ എസ്എല്‍കെ350യിമായി ഇത്തിരി പണിപ്പെട്ടതായി ടിനു സമ്മതിക്കുന്നു. വേഗതയില്‍ ഏതറ്റം വരെ പോയി എന്ന ചോദ്യത്തിന് 'പണി തരല്ലേ മോനേ!' എന്നാണ് ടിനുവിന്‍റെ മറുപടി.

More from DriveSpark

Article Published On: Tuesday, March 12, 2013, 13:02 [IST]
English summary
Mercedes Benz India has sent me home a beautiful Mercedes SLK 350 convertible, all the way from Pune to Bangalore, to be enjoyed for an entire weekend - Says Tinu Cheriyan,
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X