'എന്നാത്തിനാ ഈ സീറ്റ് ബെല്‍റ്റ്' എന്നു ചോദിക്കുന്നവര്‍ക്ക്
സീറ്റ് ബെല്‍റ്റ് ധരിക്കാനുള്ള ആഹ്വാനങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ് നമ്മുടെ പതിവ്. ഇത് ആഹ്വാനക്കാരെ കൂടുതല്‍ പ്രകോപിതരാക്കുകയും അവര്‍ വീണ്ടും വീണ്ടും ആഹ്വാനം ചെയ്യാന്‍ തുടങ്ങുകയും ചെയ്യുന്നു. ഇത് നമ്മെ കൂടുതല്‍ക്കൂടുതല്‍ പ്രകോപിതരാക്കുകയും നമ്മള്‍ വീണ്ടും വീണ്ടും കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു.
'എന്റെ കാറില്‍ എബിഎസ്സും, ഇബിഡിയും, അഞ്ചുപത്ത് എയര്‍ബാഗുകളും അപകടം പറ്റിയാല്‍ ആംബുലന്‍സിനെ വിളിച്ചറിയിക്കുന്ന ഓട്ടോമാറ്റിക് സംവിധാനങ്ങളും മറ്റെല്ലാ കുണ്ടാമണ്ടികളുമുണ്ട്. പിന്നെന്നാത്തിനാണ് നെഞ്ചത്തൂടെ ഒരു ബെല്‍റ്റുകൂടി?' എന്നാണ് പലരുടെയും ചോദ്യം. തെറ്റു പറയാന്‍ പറ്റില്ല. കാശൊത്തിരി മുടക്കിയിട്ടുണ്ടല്ലോ? എന്നാല്‍, മുടക്കിയ കാശിന്റെ തോതനുസരിച്ച് ഇടിയുടെ ആഘാതം കുറയുന്നില്ല. ഇടിച്ചാല്‍ അത് ഇടിച്ചതുതന്നെയാണ്.
എയര്‍ബാഗിനും മറ്റ് സംവിധാനങ്ങള്‍ക്കും തടുക്കാന്‍ സാധിക്കാത്ത ചില സംഭവവികാസങ്ങള്‍ നമ്മുടെ ശരീരത്തില്‍ ഇതിനകം തന്നെ നടന്നിരിക്കുന്നു. എയര്‍ബാഗ് ചെയ്യുന്ന ജോലിയല്ല സീറ്റ് ബെല്‍റ്റ് ചെയ്യുന്നത്. മിക്കപ്പോഴും ശരീരത്തിനു പുറത്തു സംഭവിക്കുന്ന മുറിവുകളല്ല ഇത്തരം സംഭവങ്ങളില്‍ മരണകാരണമാവുന്നത്. ശരീരത്തിനകത്തു സംഭവിക്കുന്ന മുറിവുകളാണ്. ഇടിയുടെ ആഘാതത്തില്‍ സംഭവിക്കുന്ന ഈ മുറിവുകളെയാണ് സീറ്റ് ബെല്‍റ്റ് ചെറുക്കാന്‍ ശ്രമിക്കുന്നത്. ഈ വീഡിയോ അത് കൃത്യമായി വെളിപ്പെടുത്തിത്തരികയാണിവിടെ. ഇതാണ് ഡ്രൈവ്‌സ്പാര്‍ക്കിന്റെ ഇന്നത്തെ ഫേസ്ബുക്ക് വീഡിയോ.


Click it and Unblock the Notifications








