റോഡില്‍ പഴക്കച്ചവടം നടത്തുന്നവരെല്ലാം പാവങ്ങളല്ല! ഈ വീഡിയോ കണ്ടാല്‍ മനസ്സിലാകും
ഇന്നും ഇന്ത്യയിലെ സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് കാര്‍ എന്നത് ഒരു ആഡംബരമാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് പുതിയതായാലും പഴയതായാലും കാറുകളുടെ വിലയും പരിപാലനച്ചെലവുകളും താങ്ങാവുന്നതിലും വളരെ അധികമാണ്. അതിനാല്‍ കൂടുതല്‍ പേരും ഇരുചക്രവാഹനങ്ങളിലോ അല്ലെങ്കില്‍ പൊതുഗതാഗത സംവിധാനങ്ങളായ ബസുകള്‍, ട്രെയിനുകള്‍ എന്നിവയെ ആശ്രയിക്കുന്നു. എന്നാല്‍ ഇന്ത്യയിലെ പുതിയ തലമുറ ഇതിന് പതിയെ മാറ്റങ്ങള്‍ കൊണ്ടുവരും എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹരിയാനയിലെ ഗുഡ്ഗാവില്‍ വഴിയോര പഴക്കച്ചവടക്കാരനും വേ്‌ലാഗറും തമ്മിലുള്ള സംഭാഷണമാണ് ഈ വൈറല്‍ വീഡിയോയില്‍ കാണാനാകുക.
ഗുഡ്ഗാവ് ടൈംസ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഗുഡ്ഗാവിലെ ഒരു ഫൈ്‌ലഓവറിന് കീഴില്‍ പാര്‍ക്ക് ചെയ്ത കിയ സെല്‍റ്റോസ് ആണ് കാണിക്കുന്നത്. ശേഷം തൊട്ടടുത്തായി പഴങ്ങള്‍ വില്‍ക്കുന്ന യുവാവിന്റെ അടുത്തേക്ക് നീങ്ങുന്നു. തുടര്‍ന്ന് അദ്ദേഹം പഴക്കച്ചവടക്കാരനോട് കിയ സെല്‍റ്റോസ് ആരുടേതാണെന്ന് ചോദിക്കുന്നു. ഇതിന് പഴക്കച്ചവടക്കാരന്‍ ആദ്യം കൃത്യമായി മറുപടി നല്‍കിയില്ല. നിങ്ങള്‍ക്ക് അത് അറിഞ്ഞിട്ട് എന്താണ് കാര്യമെന്ന മട്ടിലായിരുന്നു മറുപടി.

അറിയാനുള്ള കൗതുകം കൊണ്ട് ചോദിച്ചതാണെന്ന് വീഡിയോ ചിത്രീകരിച്ചയാള്‍ പറഞ്ഞപ്പോള്‍ കാര്‍ തന്റെ സഹോദരന്‍േറതാണെന്ന് പഴക്കച്ചവടക്കാരന്‍ ഉത്തരം നല്‍കി. ഇത് കേട്ട് വീഡിയോ പകര്‍ത്തിയ ആള്‍ ഞെട്ടി. കാരണം കിയ സെല്‍റ്റോസിന്റെ ഉടമയായ അദ്ദേഹത്തിന്റെ സഹോദരനും അതേ സ്ഥലത്ത് കച്ചവടം നടത്തുകയാണ്. റോഡരികില്‍ പഴക്കച്ചവടം നടത്തി നിങ്ങള്‍ കാറുകള്‍ വാങ്ങി എന്നാല്‍ ഞാനും ഇവിടെ ഒരു കടയിട്ട് ബിസിനസ് തുടങ്ങിയാലോ എന്ന് തമാശരൂപേണ ചോദിച്ച് വീഡിയോ അവസാനിപ്പിക്കുന്നു.
ഒരു തെരുവ് കച്ചവടക്കാരന്‍ പുതിയ കിയ സെല്‍റ്റോസ് കാര്‍ സ്വന്തമാക്കിയെന്ന് കാണിക്കുന്ന ഈ വീഡിയോ വെറലായെന്ന് പറയേണ്ട കാര്യമില്ലെല്ലോ. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പാണ് വീഡിയോയില്‍ കാണിക്കുന്നത്. ഇക്കാര്യത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ച് നെറ്റിസണ്‍സ് രംഗത്തെത്തി. വൈറല്‍ വീഡിയോയുടെ കമന്റ് ബോക്‌സില്‍ പക്ഷേ സമ്മിശ്ര പ്രതികരണമാണ്.

ഇത്തരം കച്ചവടക്കാര്‍ മാസശമ്പളക്കാരേക്കാള്‍ കൂടുതല്‍ സമ്പാദിക്കുന്നതായി ഒരാള്‍ അഭിപ്രായപ്പെട്ടു. എന്റെ പാല്‍ക്കാരന് മഹീന്ദ്ര ഥാറിലാണ് വരുന്നതെന്നായിരുന്നു ഒരു കമന്റ്. വൈറ്റ് കോളര്‍ ജോലി ചെയ്യുന്നവര്‍ നികുതി ഇനത്തില്‍ വലിയ തുക നല്‍കുമ്പോള്‍ ഇവര്‍ കോര്‍പറേഷനും പൊലീസിനും കൊടുക്കുന്ന തുക കിഴിച്ച് വലിയൊരു സംഖ്യ പോക്കറ്റിലാക്കുന്നുവെന്നാണ് ചിലരുടെ അഭിപ്രായം. ദിവസം 2000 മുതല്‍ 3000 രൂപ വരെ ഇവര്‍ക്ക് ബാക്കിയാകുമെന്നാണ് പറയുന്നത്. എന്ന് കരുതി വഴിയോര കച്ചവടക്കാരുടെ അധ്വാനം വിസ്മരിക്കാന്‍ പാടില്ല.
സാധാരണഗതിയില്‍ ഇവര്‍ അതിരാവിലെ എഴുന്നേറ്റ് മാര്‍ക്കറ്റില്‍ പോയി നല്ല പഴവര്‍ഗങ്ങള്‍ തെരഞ്ഞെടുത്ത് വാങ്ങണം. അത് തന്റെ കടയിലേക്ക് കൊണ്ട് വന്ന് മാന്യമായ വിലയിട്ടാല്‍ മാത്രമേ ആളുകള്‍ വാങ്ങു. പഴങ്ങള്‍ ആകുമ്പോള്‍ കച്ചവടമില്ലാത്ത സമയത്ത് ചീഞ്ഞ് പോകുന്നതിന്റെയും മറ്റും നഷ്ടങ്ങളും സഹിക്കേണ്ടതുണ്ട്. ഏത് ജോലിക്കും അതിന്‍േറതായ മാന്യതയുണ്ട്. കഷ്ടപ്പെട്ട് പണിയെടുത്താല്‍ അതിന്റെ ഫലം കിട്ടുമെന്ന് ഈ പഴക്കച്ചവടക്കാരന്‍ നമുക്ക് കാണിച്ച് തരുന്നു.

പഴക്കച്ചവടക്കാരന്റെ ഉടമസ്ഥതയിലുള്ള കിയ സെല്‍റ്റോസ് കാറിനെ കുറിച്ച് പറയുമ്പോള്‍ ഇത് ഒരു മിഡ്‌സൈ് എസ്‌യുവിയാണ്. ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ഹോണ്ട എലിവേറ്റ്, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എന്നീ കാറുകള്‍ അണിനിരക്കുന്ന അത്യന്തം മത്സരം നിറഞ്ഞ സെഗ്‌മെന്റിലാണ് സെല്‍റ്റോസ് മത്സരിക്കുന്നത്.
ഇന്ത്യന്‍ വിപണിയില്‍ കിയ സെല്‍റ്റോസിന്റെ പ്രാരംഭ വില നിലവില്‍ 10.90 ലക്ഷം രൂപയാണ്. അതേ സമയം കിയ സെല്‍റ്റോസിന്റെ ഏറ്റവും ഉയര്‍ന്ന വേരിയന്റിന് 20.45 ലക്ഷം രൂപയാണ് വില. എക്സ് ഷോറൂം വിലകളാണിത്.1.5 ലിറ്റര്‍ NA പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് കിയ സെല്‍റ്റോസ് വിപണിയിലെത്തുന്നത്.
നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 115 bhp പവറില്‍ പരമാവധി 144 Nm ടോര്‍ക്ക് ആണ് നല്‍കാനാവുക. ഡീസലാണെങ്കില്‍ 115 bhp കരുത്തില്‍ 250 Nm ടോര്‍ക്ക് വരെയും ഉത്പാദിപ്പിക്കും. ടര്‍ബോയാണെങ്കില്‍ 158 bhp പവറും 253 Nm ടോര്‍ക്കും നല്‍കുന്നു. 6-സ്പീഡ് മാനുവല്‍, IVT ഓട്ടോമാറ്റിക്, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്, iMT, ഡിസിടി എന്നിയാണ് ട്രാന്‍സ്മിഷന്‍ ചോയ്‌സുകള്‍.


Click it and Unblock the Notifications








