ചുമ്മാ അങ്ങ് പൊളിക്കാൻ പറ്റൂല മിസ്റ്റർ, പഴയ വാഹനങ്ങൾ കൈവശമുണ്ടെങ്കിൽ ഈ പണികിട്ടാതെ നോക്കിക്കോ
രാജ്യത്ത് സ്ക്രാപ്പേജ് പോളിസി കൊണ്ടുവന്നപ്പോൾ പലർക്കും വലിയ സങ്കടമായിരുന്നു പഴയ വാഹനങ്ങൾ പൊളിക്കാൻ കൊടുക്കണമല്ലോ എന്നോർത്ത്. എന്നാൽ നിയമം അനുശാസിക്കുന്ന രീതിയിലുളള വാഹനങ്ങൾ പൊളിക്കാതെ തന്നെ റീടെസ്റ്റ് ചെയ്യാൻ സാധിക്കും. എന്നാൽ വാഹനം പൊളിക്കാൻ കൊടുക്കുന്നതിന് ഒരു നിയമം ഒക്കെയുണ്ട് അല്ലാതെ ഒരു ദിവസം രാവിലെ ആക്രിക്കാരനെ വിളിച്ച് വണ്ടി കൊണ്ടു പോയി പൊളിച്ചോ എന്ന് പറയുവല്ല. വാഹനത്തിൻ്റെ ആർസി റദ്ദാക്കാതെ പൊളിക്കാൻ കൊടുത്താൽ എട്ടിൻ്റെ പണി കിട്ടുമേ
മുതുമുത്തച്ഛൻ്റെ പ്രായമുളള വാഹനങ്ങൾ വരെ ചിലരുടെ വീട്ടിൽ പ്രായം ചെന്ന് വയ്യാതെ കിടക്കുന്നുണ്ടാവും. അവരെയൊക്കെ കിട്ടുന്ന വിലയ്ക്ക് തൂക്കി വിറ്റേക്കാം എന്നൊരു ചിന്തയുണ്ടെങ്കിൽ അത് അങ്ങ് മറന്നേക്കുക. നിങ്ങൾക്ക് അവരെ പൊളിക്കാൻ കൊടുക്കണമെങ്കിൽ അത് നിയമപരമായി തന്നെ ചെയ്യാം. കാർ ഉടമ ആദ്യം സ്ക്രാപ്പിംഗ് സംബന്ധിച്ച് അംഗീകൃത ആർടിഒയ്ക്ക് ഒരു അപേക്ഷ നൽകണം ,രേഖകൾക്കായി ഉടമ യഥാർത്ഥ ആർസി ബുക്കും ഷാസി നമ്പറും ആർടിഒയ്ക്ക് സറണ്ടർ ചെയ്യേണ്ടിവരും.

പൂർണ്ണമായ വിലാസത്തോടുകൂടിയ ലെറ്റർഹെഡിൽ സ്ക്രാപ്പ് ഡീലറുടെ വിശദവിവരങ്ങൾ സമർപ്പിക്കേണ്ടത് നിർബന്ധമാണ്. സ്ക്രാപ്പിന്റെയും രജിസ്ട്രേഷൻ റദ്ദാക്കലിന്റെയും അപേക്ഷയോടൊപ്പം ഉടമ ഒരു സത്യവാങ്മൂലവും സമർപ്പിക്കണം. RTO രേഖകൾ പരിശോധിച്ച് ട്രാഫിക് പോലീസിൽ നിന്നും നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ നിന്നും (NCRB) റിപ്പോർട്ട് ലഭിച്ചതിന് ശേഷം കാറിന്റെ രജിസ്ട്രേഷൻ റദ്ദാക്കപ്പെടും.
ഇങ്ങനെയാണ് നിയമപരിമായി നിങ്ങളുടെ വാഹനത്തിൻ്റെ ആർസി റദ്ദാക്കുന്നത്. സംസ്ഥാനത്ത് പലയിടത്തും വാഹനത്തിൻ്റെ ആർസി റദ്ദാക്കാതെ വാഹനം പൊളിക്കാൻ കൊടുക്കയും ആ വാഹനത്തിൻ്റെ ആർസി ബുക്ക് ഉപയോഗിച്ച് മറ്റൊരു വാഹനം സ്വന്തമാക്കുകയും ചെയ്യുന്നുണ്ട്. ഇത് പല കേസുകളിലും പൊലീസിനെ കുഴപ്പിക്കുകയും തെറ്റായ വിവരങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.

സ്ക്രാപ്പേജ് പോളിസിയിലൂടെ നിങ്ങൾക്ക് ലഭിക്കാൻ പോകുന്ന ചില ആനുകൂല്യങ്ങളെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ പഴയതും അനുയോജ്യമല്ലാത്തതുമായ വാഹനങ്ങള്‍ നിരത്തിലിറക്കി പകരം ആധുനികവും പുതിയതുമായ വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതി പ്രകാരം വാഹനത്തിന്റെ എക്സ്‌ഷോറൂം വിലയുടെ ഏകദേശം 4 മുതല്‍ 6 ശതമാനം വരെ സ്‌ക്രാപ്പേജ് സെന്റര്‍ നിങ്ങള്‍ക്ക് ഉടനടി നല്‍കും.
സ്വകാര്യ ആവശ്യങ്ങള്‍ക്ക് വാഹനം വാങ്ങുന്നവര്‍ക്ക് ചില അധിക ആനുകൂല്യങ്ങള്‍ ഉണ്ട്. അവര്‍ പുതുതായി വാങ്ങുന്ന കാറിന് റോഡ് നികുതിയില്‍ 25 ശതമാനം വരെ ഇളവ് നല്‍കുന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. വണ്ടി പൊളിച്ചാല്‍ സ്‌ക്രാപ്പേജ് സെന്റര്‍ നിങ്ങളുടെ പഴയ കാര്‍ സ്‌ക്രാപ്പ് ചെയ്യുന്നതിനുള്ള ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗപ്പെടുത്തി പുതിയ കാറിന്റെ രജിസ്‌ട്രേഷന്‍ ഫീസില്‍ 100 ശതമാനം ഇളവ് നേടാം.
ഇനി ഉടമയായ നിങ്ങള്‍ പുതിയ കാര്‍ വാങ്ങുന്നില്ലെന്ന് വെക്കുക, ഈ സര്‍ട്ടിഫിക്കറ്റ് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ നല്‍കാം. ഒരു പുതിയ കാര്‍ വാങ്ങുമ്പോള്‍ അവര്‍ക്ക് മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങള്‍ നേടാം. മാത്രമല്ല പഴയ കാറിന്റെ സ്‌ക്രാപ്പേജ് സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ പുതിയ വാഹനത്തിന്റെ വിലയില്‍ 5 ശതമാനം കിഴിവ് നല്‍കാനും വാഹന നിര്‍മ്മാതാക്കളോട് കരടില്‍ നിര്‍ദേശമുണ്ട്.
മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കാത്ത പഴയ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതില്‍ വാഹന സ്‌ക്രാപ്പേജ് നയം പ്രധാന പങ്ക് വഹിക്കുന്നു. ഇത് കേടായ പഴയ വാഹനങ്ങളെ തടയുന്നുവെന്ന് മാത്രമല്ല വാഹനങ്ങളില്‍ നിന്നുള്ള മൊത്തത്തിലുള്ള വായു മലിനീകരണം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ഓട്ടോമോട്ടീവ്, സ്റ്റീല്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയ വിവിധ ഇന്‍ഡസ്ട്രികള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ വര്‍ധിച്ചുവരുന്ന വിലയുടെ ആഘാതം കുറയ്ക്കുകയും ചെയ്യുന്നു.
താരതമ്യേന പുതിയ കാറുകളേക്കാള്‍ പഴയ കാറുകളുടെ പരിപാലനച്ചെലവ് കൂടുതലാണെന്ന് കാര്യം നമ്മള്‍ ഏവര്‍ക്കും അറിയാം. പുതിയ വാഹനങ്ങള്‍ കര്‍ശനമായ എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് വരുന്നത്. അതുകൊണ്ട് അവ മലിനീകരണം കുറക്കുന്നുവെന്ന് മാത്രമല്ല ഒപ്റ്റിമല്‍ പെര്‍ഫോമന്‍സ് പുറത്തെടുക്കുകയും മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഇതുകൊണ്ടാണ് 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ മാറ്റി പുതിയത് എടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്.


Click it and Unblock the Notifications








