ചെറിയ പുളളി അല്ല ഇവൻ; രോഹൻ മാധേഷ് F4 റേസിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

ഡിസംബർ 9, 10 തീയതികളിൽ ചെന്നൈയിൽ നടക്കുന്ന എഫ്4 റേസിലേക്ക് ബെംഗളൂരുവിലെ കനേഡിയൻ ഇന്റർനാഷണൽ സ്‌കൂൾ വിദ്യാർത്ഥിയായ രോഹൻ മാധേഷ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. തന്റെ അരങ്ങേറ്റ സീസണിൽ ഈ മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യക്കാരനും കൂടിയാണ് അദ്ദേഹം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

മോട്ടോർ സ്പോർട്സിന്റെ വിവിധ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള രോഹൻ മാധേഷ് ഇതിനോടകം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഈ വർഷം രോഹൻ സീനിയർ റോട്ടാക്സ് മാക്സ് ചാമ്പ്യനായിരുന്നു. പോർച്ചുഗലിൽ നടന്ന ലോക ഫൈനലിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും 76 രാജ്യങ്ങളിൽ നിന്നുള്ള റേസർമാർ പങ്കെടുത്ത ഈ മത്സരത്തിൽ രോഹൻ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

Student From Canadian International School Selected For F4 Racing

കഴിഞ്ഞ വർഷം മെറിഡാസ് കപ്പിൽ രോഹൻ ചാമ്പ്യനായിരുന്നു. ദുബായിൽ നടന്ന റോട്ടക്‌സ് ഇന്റർനാഷണൽ മത്സരത്തിലും രോഹൻ പങ്കെടുത്തിട്ടുണ്ട്. 2019-ൽ ഫ്രാൻസിൽ നടന്ന റോട്ടാക്സ് വേൾഡ് ഫൈനൽസിൽ രോഹൻ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. കൂടാതെ, 2018 ൽ, ഫ്രാൻസിൽ നടന്ന X30 വേൾഡ് ഫൈനൽസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അദ്ദേഹം മത്സരിച്ചു. ഇവ കൂടാതെ, വിവിധ ആഭ്യന്തര, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി അവാർഡുകൾ രോഹൻ സ്വന്തമാക്കിയിട്ടുണ്ട്.

റേസിങ്ങിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും പങ്കെടുക്കുന്ന എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അത് എങ്ങനെ വിശകലനം ചെയ്യാമെന്ന് പഠിക്കുകയും ചെയ്തു എന്നാണ് രോഹൻ പറഞ്ഞത്. റേസിംഗ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വളരെയധികം ഫിറ്റ്നസ് ആവശ്യമാണ്, അതിനായി അദ്ദേഹം ദിവസവും വ്യായാമം ചെയ്യുന്നു. എന്റെ കുടുംബവും സ്കൂളുമാണ് എന്റെ നേട്ടത്തിന്റെ നട്ടെല്ല് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Student From Canadian International School Selected For F4 Racing

ബെംഗളൂരുവിൽ ജനിച്ച രോഹൻ 7 വയസ്സുള്ളപ്പോൾ മുതലാണ് റേസിംഗ് മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയത്. അന്താരാഷ്ട്ര റേസിംഗ് മത്സരങ്ങളിൽ പങ്കെടുക്കാൻ മലേഷ്യയിൽ നിന്ന് പരിശീലനം നേടിയിട്ടുണ്ട്. എഫ്1 (ഫോർമുല 1) റേസുകളും യൂറോപ്യൻ കാർട്ടിംഗ് മത്സരങ്ങളും കണ്ടുകൊണ്ടാണ് രോഹൻ റേസിംഗിൽ താൽപര്യം വളർത്തിയെടുത്തത്, ഇപ്പോൾ എഫ്4 റേസുകളിൽ പങ്കെടുക്കുന്നത് അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ തെളിവ് തന്നെയാണ്.

ഇന്ത്യയിൽ റോസിങ്ങിനോട് താൽപ്പര്യമുളള കുട്ടികൾ ഒരുപാട് ഉണ്ടെങ്കിലും അവർക്ക് അത് വളർത്തിയെടുക്കാനുളള സാഹചര്യങ്ങൾ കുറവാണ് എന്നതാണ് സത്യം. വിദേശ രാജ്യങ്ങളിലൊക്കെ ചെറിയ റേസിംഗ് ബൈക്കിലെല്ലാം കുട്ടികൾ വരെ ചെത്തുന്ന വീഡിയോയെല്ലാം ഇന്റർനെറ്റ് ലോകത്ത് നാം കണ്ടിട്ടുണ്ടാവും. ഇന്ത്യയിൽ ഇത്തരം വാഹനങ്ങളൊന്നും ലഭ്യമല്ലേയെന്ന സംശയവും മനസിൽ കടന്നുകൂടാറുമുണ്ട്.

Student From Canadian International School Selected For F4 Racing

കുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ആറ്റം GP1 എന്നറിയപ്പെടുന്ന റേസ് ബൈക്കിന് 2.75 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. 10-17 വയസിനിടയിൽ പ്രായമുള്ള ബഡ്ഡിംഗ് റേസർമാരെ ലക്ഷ്യം വച്ചുള്ള മോട്ടോർസൈക്കിളിന്റെ വിലയ്ക്കൊപ്പം ജിഎസ്‌ടിയുടെ തുകയും ചേർക്കേണ്ടതായി വരും. 28 ശതമാനം ജിഎസ്ടി കൂടി ചേർത്താൽ ഏകദേശം 3.52 ലക്ഷം രൂപ വരെ വില വരും.

മിനി ജിപി മോട്ടോർസൈക്കിൾ കിറ്റായി സ്വന്തമായി ഒരു സെഗ്‌മെന്റ് സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് കോയമ്പത്തൂർ ആസ്ഥാനമായുള്ള സിആർഎ മോട്ടോർസ്‌പോർട്‌സ് ആറ്റം GP1 പുറത്തിറക്കിയിരിക്കുന്നത്. വലിയ ബൈക്കുകൾ ഉപയോഗിക്കാൻ തുടങ്ങുന്നതിനു മുമ്പ് റൈഡർമാരെ പവർ, ട്രാക്ക് എന്നിവയുമായി കൂടുതൽ പരിചയപ്പെടാൻ ഇത് സഹായിക്കും. എന്നാൽ കുട്ടികൾക്കായുള്ള ഈ റേസിംഗ് ബൈക്ക് നിരത്തിലിറക്കാൻ നിയമപരമല്ല.

പകരം ട്രാക്കുകളിൽ മാത്രമാണ് ഉപയോഗിക്കാൻ അനുമതിയുള്ളത്. മൂന്ന് വർഷം കൊണ്ടാണ് ആറ്റം GP1 വികസിപ്പിച്ചെടുത്തത്. ആദ്യത്തെ പ്രോട്ടോടൈപ്പ് 2020-ൽ കമ്പനി പൂർത്തിയാക്കിയിരുന്നു. കാരി മോട്ടോർ സ്പീഡ് വേ, മദ്രാസ് മോട്ടോർ റേസ് ട്രാക്ക് (MMRT), ഹൈദരാബാദിലെ ചിക്കെയ്ൻ സർക്യൂട്ട്, യുഎഇയിലെ കാരി ടൗൺ, മെക്കോ കാർട്ടോപ്പിയ തുടങ്ങി രാജ്യത്തുടനീളമുള്ള നിരവധി ട്രാക്കുകളിൽ പ്രോട്ടോടൈപ്പുകൾ പരീക്ഷിക്കപ്പെട്ടിട്ടുമുണ്ട്.

ആറ്റം GP1 159.3 സിസി സിംഗിൾ-സിലിണ്ടർ, ടു-വാൽവ്, കാർബ്യൂറേറ്റഡ് എഞ്ചിനിലാണ് പ്രവർത്തിക്കുന്നത്. 8,000 rpm-ൽ 15 bhp പവറും 7,000 rpm-ൽ 13.85 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ഈ കുട്ടി റേസിംഗ് ബൈക്കിനാവും. 5-സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്ന എഞ്ചിന് പരമാവധി 105 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാനാവും.

കസ്റ്റം ബിൽറ്റ് ഫ്രെയിമിൽ നിർമിച്ചിരിക്കുന്ന കിഡ്‌സ് മോട്ടോർസൈക്കിളിന്റെ സസ്പെൻഷാനായി അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകളും (USD) പിന്നിൽ മോണോഷോക്കുമാണ് കമ്പനി നൽകിയിരിക്കുന്നത്. ഇനി ബ്രേക്കിംഗിലേക്ക് വന്നാൽ ആറ്റം GP1 റേസിംഗ് ബൈക്കിന്റെ മുൻവശത്ത് സിംഗിൾ ഡിസ്‌ക് ബ്രേക്കും പിന്നിൽ പെറ്റൽ ഡിസ്‌ക്കുമാണ് ഇടംപിടിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, December 6, 2023, 10:32 [IST]
English summary
Student from canadian international school selected for f4 racing in chennai details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X