കളഞ്ഞില്ലേ കഞ്ഞിക്കലം; ഥാറിൽ നിന്ന് തറയിലേക്ക്, വിദ്യാർത്ഥികളുടെ വീഡിയോ വൈറൽ

സ്കൂൾ കാലഘട്ടത്തിൽ ഫെയർവെൽ പാർട്ടികൾ ഇപ്പോഴും ഓർത്തിരിക്കുന്നവരുണ്ടാകും. എന്നാൽ പഴയ പോലെയല്ല ഇപ്പോഴത്തെ ഫെയർവെൽ. അതൊരു ആഘോഷമാണ്. ശരിക്കും പറഞ്ഞാൽ ഒരു ഓട്ടോ ഷോ പോലെയെന്ന് പറയാം. അതാണ് സത്യം. എന്നാൽ തങ്ങളുടെ ഫെയർവെൽ പാർട്ടി പലപ്പോഴും വൈറലാകാൻ വേണ്ടി പല പേക്കൂത്തുകളും കാണിച്ചു കൂട്ടുന്നത് ഒരു പതിവാണ്. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിദ്യാർത്ഥികൾ വാഹനത്തിൻ്റെ മുകളിൽ കയറി ഇരുന്ന് കൊണ്ട് സ്കൂളിലേക്ക് അല്ലെങ്കിൽ കോളേജിലേക്ക് വരികയാണ്. പെട്ടെന്ന് വാഹനം ബ്രേക്ക് ഇട്ടതും അവർ നിലത്ത് വീഴുകയാണ്.

കാണുമ്പോൾ തമാശ തോന്നിയേക്കാം പക്ഷേ വളരെ അപകടം ക്ഷണിത്ത് വരുത്തുന്ന ഒരു കാര്യമാണ് അവർ ചെയ്തു കൂട്ടിയത്. മഹീന്ദ്ര ഥാറിൻ്റെ മുകളിൽ ഇരുന്നാണ് അവർ മാസ് എൻട്രി നടത്തിയത്. മധ്യപ്രദേശിൽ നിന്നുള്ള പ്ലസ് ടു വിദ്യാർത്ഥികളാണ് ഇത്തരത്തിൽ വാഹനത്തിൻ്റെ മുകളിലിരുന്ന് കൊടൂര എൻട്രി നടത്തി പരാജയപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഥാറിൻ്റെ മുകളിൽ ആളുകൾ കയറിയാൽ പിടിച്ച് ഇരിക്കാൻ തക്ക ഒരു സംവിധാനവുമില്ല എന്ന് ഓർക്കണം.

MX1, MX3, AX3L, MX5, AX5L, AX7L എന്നിങ്ങനെ 6 വേരിയൻ്റുകളിൽ വരുന്ന മഹീന്ദ്രയുടെ പുത്തൻ മോഡലിന് ഇന്ത്യൻ വിപണിയിൽ 12.99 ലക്ഷം രൂപ മുതൽ 22.49 ലക്ഷം രൂപ വരയൊണ് എക്സ്ഷോറൂം വില വില വരുന്നത്.ഗംഭീര വരവേൽപ്പാണ് വാഹനത്തിന് ലഭിച്ചിരിക്കുന്നത്. ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് 1 മണിക്കൂറിനുള്ളിൽ എസ്‌യുവി വാരിയത് 1.76 ലക്ഷത്തിലധികം ബുക്കിംഗുകളായിരുന്നു.

അതായത് ഓരോ സെക്കൻഡിലും മഹീന്ദ്ര ഥാർ റോക്‌സിന്റെ 49 യൂണിറ്റുകളാണ് വിറ്റുപോവുന്നതെന്ന് ചുരുക്കം. 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ-പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുകളാണ് മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നത്.

പെർഫോമൻസ് കണക്കുകൾ നോക്കിയാലും എല്ലാത്തരത്തിലുള്ള ആളുകളേയും കൈയിലെടുക്കാൻ റോക്സിനാകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. മാനുവൽ ഗിയർബോക്‌സിനൊപ്പം പെട്രോൾ എഞ്ചിന് 162 bhp കരുത്തിൽ 330 Nm torque വരെ വികസിപ്പിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. അതേസമയം പെട്രോൾ ഓട്ടോമാറ്റിക്കിൽ പെർഫോമൻസ് 177 bhp, 380 Nm torque എന്നിങ്ങനെയുമായി മാറുന്നു.

ഡീസൽ 4x4 മാനുവൽ വേരിയൻ്റുകളിൽ എഞ്ചിന് 150 bhp കരുത്തിൽ 330 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 4X4 ഓട്ടോമാറ്റിക് വേരിയൻ്റുകൾ 172 bhp പവറിൽ പരമാവധി 370 Nm torque വരെ ഉത്പാദിപ്പിക്കാനായാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. മൈലേജ് കണക്കുകൾ പ്രകാരം എസ്‌യുവിയുടെ പെട്രോൾ മോഡലുകൾ ലിറ്ററിന് 12.40 കിലോമീറ്റർ ഇന്ധനക്ഷമത നൽകും.

മഹീന്ദ്ര ഥാർ റോക്‌സിന്റെ ഡീസൽ എഞ്ചിൻ ലിറ്ററിന് 15.20 കിലോമീറ്റർ മൈലേജ് നൽകുമെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര അവകാശപ്പെടുന്നുണ്ട്. ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 6 എയർബാഗുകളും അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളുള്ള ലെവൽ 2 ADAS സംവിധാനവും ലഭിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, January 22, 2025, 21:06 [IST]
English summary
Students falling off a moving vehicle while riding on top of mahindra thar
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X