ഗതാഗതക്കുരുക്കുള്ള പ്രദേശത്താണോ താമസം? അത് ജനിക്കാൻ പോകുന്ന കുഞ്ഞിന് ദോഷകരമെന്ന് പഠനം
വന്‍ ഗതാഗതക്കുരുക്ക് അനുഭപ്പെടുന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന മാതാപിതാക്കള്‍ക്ക് ജനിക്കുന്ന ശിശുക്കളില്‍ ജനനഭാരത്തില്‍ ഒമ്പത് ഗ്രാം കുറവുണ്ടാവുന്നതായി ഒരു പഠനം കണ്ടെത്തി.

വാഹനങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന വായു മലിനീകരണം കാരണമാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇതിനെ കുറിച്ച് ധാരാളം പഠനങ്ങളും പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ വാഹനങ്ങള്‍ മൂലമുള്ള ഗതാഗത തടസ്സം കാരണം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നത്തെ കുറിച്ചുള്ള ഒരു വേഷണത്തെ കുറിച്ചാണ് നമ്മള്‍ പറയാന്‍ പോകുന്നത്.

ബോസ്റ്റണ്‍ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (BUSPH) ഗവേഷകയുടെ നേതൃത്വത്തില്‍ നടത്തിയ ഒരു പുതിയ പഠനത്തിലാണ് ഗതാഗതക്കുരുക്ക് നവജാത ശിശുവിന്റെ ജനനഭാരം കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കാമെന്ന് കണ്ടെത്തിയത്.

സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം, ഹൈവേകളോ ഫ്രീവേകളോ പോലുള്ള കനത്ത ട്രാഫിക്കുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന മാതാപിതാക്കള്‍ക്ക് ജനിക്കുന്ന ശിശുക്കളില്‍ ട്രാഫിക് ബ്ലോക്കുകള്‍ ജനനഭാരത്തിലെ ഒമ്പത് ഗ്രാം കുറവും തമ്മില്‍ ബന്ധങ്ങളുള്ളതായി കണ്ടെത്തി.

ഹൈവേയുടെ 150 മീറ്ററിനുള്ളില്‍ 11 ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്നു. യുഎസിലെ ജനനങ്ങളില്‍ 27 ശതമാനത്തെ പ്രതിനിധീകരിക്കുന്ന 1.3 ദശലക്ഷം ഗര്‍ഭിണികള്‍ പ്രതിവര്‍ഷം രൂക്ഷമായ ഗതാഗതക്കുരുക്കില്‍ പെട്ടിരിക്കാമെന്ന് പഠന ഫലങ്ങള്‍ കാണിക്കുന്നു.

'വര്‍ഷങ്ങളായി, വായു മലിനീകരണം പ്രവചിക്കുന്നതിനുള്ള വിശദമായ മോഡലുകള്‍ ഞങ്ങളുടെ പക്കലുണ്ട്. എന്നാല്‍ ഈ മോഡലുകള്‍ വലിയ തോതില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നു. കാരണം ഇത് വലിയ തോതില്‍ അളക്കാന്‍ കഴിയില്ല' പഠനത്തിന് നേതൃത്വം നല്‍കിയ അനുബന്ധ എഴുത്തുകാരിയും ബിയുഎസ്പിഎച്ചില്‍ എപ്പിഡെമിയോളജി അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. മേരി വില്ലിസ് പറയുന്നു.

'ഒരു റോഡില്‍ 10,000 വാഹനങ്ങള്‍ നിര്‍ത്തിയെടുക്കുന്ന രീതിയിലുള്ള ട്രാഫിക്കില്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ നല്ല ഒഴുക്കോടെ സഞ്ചരിക്കുന്ന 10,000 വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വായു മലിനീകരണത്തിന്റെ സാന്ദ്രതയും ഘടനയും വളരെ വ്യത്യസ്തമാണ്. ഇതിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റോഡിലെ ഗതാഗതക്കുരുക്ക് ഒരു ചര്‍ച്ചയാകുമെന്ന് ഞങ്ങള്‍ കരുതുന്നു. മിക്ക പാരിസ്ഥിതിക അപകടസാധ്യത വിലയിരുത്തലുകളിലോ ചെലവ്-ആനുകൂല്യ വിശകലനങ്ങളിലോ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല' മേരി വില്ലീസ് കൂട്ടിച്ചേര്‍ത്തു.

1982 മുതല്‍ രാജ്യത്തുടനീളം ട്രാഫിക് ബ്ലോക്കുകള്‍ ക്രമാനുഗതമായി വര്‍ദ്ധിച്ചു. ഇത് കാരണം കുറഞ്ഞ ജനനഭാരത്തിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ ഗവേഷകര്‍ തയാറായി. കാരണം ഇത് ശ്വാസതടസ്സം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ബുദ്ധി വൈകല്യം, അകാലമരണങ്ങള്‍ തുടങ്ങിയ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.

ജനനങ്ങളില്‍ ഗതാഗതക്കുരുക്ക് ചെലുത്തുന്ന ആഘാതം പരിശോധിക്കുന്ന ആദ്യ പഠനമാണിത്. വില്ലിസും സഹപ്രവര്‍ത്തകരും ടെക്സാസില്‍ ഏകദേശം 580,000 ജനന സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുകയും കണക്റ്റുചെയ്ത വാഹനങ്ങളില്‍ നിന്നും യഥാര്‍ത്ഥ ഡ്രൈവിംഗ് വോളിയവും വേഗതയും പ്രതിഫലിപ്പിക്കുന്ന ഡാറ്റയിലൂടെ തിരക്ക് അളക്കുകയും ചെയ്തു.

260,000 ഗര്‍ഭധാരണങ്ങളാണ് ഏറ്റവും കൂടുതല്‍ തിരക്കുള്ള പ്രദേശങ്ങളില്‍ സംഭവിച്ചത്. ഹൈവേകള്‍ക്കും ഫ്രീവേകള്‍ക്കും സമീപം താമസിക്കുന്ന അമ്മമാര്‍ ട്രാഫിക് കുരുക്കില്‍ നിന്ന് വലിയ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചതായും ഫലം ചൂണ്ടിക്കാട്ടുന്നു. ഒമ്പത് ഗ്രാം ഭാരം കുറയുന്നത് താരതമ്യേന ചെറുതാണെങ്കിലും, ഈ കണ്ടെത്തല്‍ ജനസംഖ്യയ്ക്കും പരിസ്ഥിതി ആരോഗ്യത്തിനും ഏല്‍പ്പിക്കുന്ന പ്രത്യാഘാതങ്ങള്‍ വലുതാണെന്ന് ഗവേഷകര്‍ പറയുന്നു.

ഫെഡറല്‍ തലത്തില്‍ പ്രാഥമികമായി നിയന്ത്രിക്കപ്പെടുന്ന ടെയില്‍ പൈപ്പ് എമിഷനുകളില്‍ നിന്ന് വ്യത്യസ്തമായി പ്രാദേശിക തലത്തില്‍ സംഭവിക്കുന്ന ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട നയങ്ങളും പ്രോഗ്രാമുകളെയും കുറിച്ചും ഡാറ്റ വെളിച്ചം വീശുന്നു.

ബ്രേക്കുകളുടെയും ടയറുകളുടെയും അധിക തേയ്മാനത്തിലൂടെ സ്റ്റോപ്പ് ആന്റ് ഗോ ട്രാഫിക്ക് അന്തരീക്ഷ മലിനീകരണം വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ ഗ്യാസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാറുകളില്‍ നിന്നുള്ള ഉദ്വമനം കുറയ്ക്കുന്നത് ഗതാഗതക്കുരുക്കിനെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കില്ലെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.


Click it and Unblock the Notifications








