സ്ത്രീകള്‍ ഓടിക്കുമ്പോള്‍ സന്തോഷവതികളാകുന്നു!
ഓടിക്കുന്നവളും ഓടിക്കാത്തവളും തമ്മിലുള്ള വ്യത്യാസമെന്താണ്? ചോദ്യം വളരെ സിമ്പിളാണെങ്കിലും ഉത്തരം പറയാന്‍ ഒരല്‍പം പ്രയാസം കാണും. ഇതിനു കാരണം ഇവളുമാരുടെയൊന്നും മനസ്സിലിരിപ്പ് എന്താണെന്ന് നമുക്ക് പിടിയില്ലാത്തതാണെന്ന് ഒഴികഴിവ് പറയാം. എന്നാല്‍, ഹാര്‍ലി ഡേവിസന് അങ്ങനെ പറഞ്ഞൊഴിയാന്‍ കഴിയുന്നില്ല. കച്ചവടം ഇങ്ങനെയൊക്കെയാണ് നടക്കേണ്ടത്.
ഓടിക്കുന്ന പെണ്ണുങ്ങളുടെ എണ്ണം കൂട്ടുക എന്ന ഉദ്ദേശ്യത്തോടെ ഹാര്‍ലി നടത്തിയ ഒരു പഠനം പെണ്‍മനസ്സിലെ തമോഗര്‍ത്തങ്ങള്‍ക്കുള്ളിലേക്ക് അതിസാഹസികമായി കടന്നുചെല്ലുവാന്‍ നമ്മെ സഹായിച്ചേക്കും. ഹാര്‍ലിയുടെ സര്‍വേയിലേക്ക് കടക്കാം.

ബൈക്കോടിക്കാത്ത സ്ത്രീകളെക്കാള്‍ ബൈക്കോടിക്കുന്നവര്‍ സന്തോഷവതികളാണ് എന്ന് ഹാര്‍ലിയുടെ പഠനം പറയുന്നു!

പ്രായപൂര്‍ത്തിയെത്തിയ, ബൈക്കോടിക്കുന്ന 1,013 സ്ത്രീകളിലും ബൈക്കോടിക്കാത്ത 1,016 സ്ത്രീകളിലും നടത്തിയ സര്‍വേയില്‍ നിന്നാണ് ഹാര്‍ലി ഈ നിഗൂഢരഹസ്യം പുറത്തുകൊണ്ടുവന്നത്. ഓടിക്കുന്ന പെണ്ണുങ്ങള്‍ ഓടിക്കാത്തവരെക്കാള്‍ സന്തുഷ്ടരാണ് എന്ന തിയറിയിലേക്കെത്തിയതിന്റെ കാരണങ്ങള്‍ ഹാര്‍ലിയുടെ ചോദ്യോത്തരങ്ങളില്‍ നിന്ന് മനസ്സിലാകും.

സര്‍വേയില്‍ പങ്കെടുത്ത ഓടിക്കുന്ന പെണ്ണുങ്ങളില്‍ മുക്കാല്‍ പങ്കും ബൈക്ക് തങ്ങളുടെ ജീവിതത്തില്‍ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങളെ പ്രകീര്‍ത്തിച്ചു. ഓടിക്കാന്‍ തുടങ്ങിയതുമുതല്‍ തങ്ങളുടെ ജീവിതം വലിയതോതില്‍ മാറിയതായി 74 ശതമാനം പേരും വ്യക്തമാക്കി.

മറ്റുള്ളവരുമായി ആശയവിനിമയം നടത്തുവാന്‍ ബോക്കോടിക്കുന്ന സ്ത്രീകള്‍ക്ക് കഴിയുന്നതായി പഠനം പറയുന്നു. ബൈക്കോടിക്കുന്നവരില്‍ 60 ശതമാനം പേരാണ് ഇതിനോട് യോജിക്കുന്നത്. ഓടിക്കാത്തവരില്‍ 38 ശതമാനം പേര്‍ മാത്രമേ ഇതിനോട് യോജിക്കാത്തതുള്ളൂ.

ലൈംഗികബന്ധം
ഓടിക്കാത്ത സ്ത്രീകളെക്കാള്‍ ഓടിക്കുന്നവര്‍ ലൈംഗികമായി കൂടുതല്‍ പ്രകടനശേഷിയുള്ളവരാണെന്ന് ഹാര്‍ലിയുടെ പഠനം പറയുന്നു.


Click it and Unblock the Notifications








