എസ്‌യുവികൾ പ്രകൃതിക്ക് മാത്രമല്ല നിങ്ങളുടെ ആരോഗ്യത്തിനും ദോഷകരമാണ്; എങ്ങനെയെന്നറിയാം
ഇന്ധനക്ഷമത കുറവുള്ള എസ്‌യുവികളാണ് അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയായി നില്‍ക്കുന്നത്. ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വെല്ലുവിളിയാണ് ഈ വാഹനങ്ങള്‍. കഴിഞ്ഞ വര്‍ഷത്തെ പുതിയ കാര്‍ വില്‍പ്പനയുടെ പകുതിയും എസ്‌യുവികളാണ്. ഒരു പതിറ്റാണ്ട് കാലത്തെ മൊത്തം വില്‍പ്പനയുടെ നാലിലൊന്നും എസ്‌യുവികളാണെന്നാണ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷന്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.

ഓസ്ട്രേലിയയില്‍ വില്‍ക്കുന്ന എല്ലാ പുതിയ കാറുകളും പുറന്തള്ളുന്ന കാര്‍ബണ്‍ 2021-ല്‍ 2 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട് കണ്ടെത്തി. ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷം മൂന്നിരട്ടിയായി. പക്ഷേ ഇപ്പോഴും നമ്മുടെ നിരത്തുകളിലെ എല്ലാ കാറുകളുടെയും കണക്കെടുത്താല്‍ അതിന്റെ 0.23 ശതമാനം മാത്രമേ അത് വരൂ.

ഈ വര്‍ഷമാദ്യം അന്താരാഷ്ട്രതലത്തില്‍ നടത്തിയ ഒരു ഗവേഷണത്തില്‍ സിഡ്നി നഗരത്തിലെ അഞ്ച് എസ്‌യുവികളുടെ ഉദ്വമനം അളന്നു. സ്ഥിതിഗതികള്‍ പുതിയ റിപ്പോര്‍ട്ട് കണ്ടെത്തിയതിനേക്കാള്‍ മോശമായിരിക്കാമെന്നാണ് അതിലെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്. 'ന്യൂ യൂറോപ്യന്‍ ഡ്രൈവ് സൈക്കിള്‍' (എന്‍ഇഡിസി) എമിഷന്‍ ടെസ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷന്റെ റിപ്പോര്‍ട്ടിലെ കണക്കുകള്‍. എസ്‌യുവികളുടെ യഥാര്‍ത്ഥ സാഹചര്യങ്ങളിലെ ഉദ്വമനം എന്‍ഇഡിസി മൂല്യത്തേക്കാള്‍ ശരാശരി 30 ശതമാനം കൂടുതലാണെന്നാണ് ഗവേഷണത്തിലെ കണ്ടെത്തല്‍. ഇതിനര്‍ത്ഥം ശരാശരി ഉദ്വമനം പ്രതിവര്‍ഷം കുറയുകയല്ല മറിച്ച് യഥാര്‍ത്ഥത്തില്‍ അവ ഓരോ വര്‍ഷവും കുറച്ച് ശതമാനം വര്‍ധിക്കുകയാണ്.

എന്താണ് റിപ്പോര്‍ട്ട് കണ്ടെത്തിയത്
ഓസ്ട്രേലിയയുടെ മലിനീകരണത്തിന്റെ 20 ശതമാനത്തിന് ഗതാഗത മേഖലയാണ് ഉത്തരവാദി. വൈദ്യുതി, കാര്‍ഷിക മേഖലയ്ക്ക് പിന്നില്‍ മൂന്നാം സ്ഥാനത്താണ് അവര്‍. 2019 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കോവിഡ് മഹാമാരി എത്തിയ 2020ല്‍ ഗതാഗത കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉദ്വമനം ഏകദേശം 7 ശതമാനം കുറഞ്ഞു. 2005-2020 കാലഘട്ടത്തില്‍ ഗതാഗത CO2 ഉദ്വമനം 14 ശതമാനം വര്‍ദ്ധിച്ചുവെന്നത് വ്യക്തമാണ്.

എസ്‌യുവികള്‍ സാധാരണയായി മറ്റ് പാസഞ്ചര്‍ കാറുകളേക്കാള്‍ വലുതും ഭാരമുള്ളതുമാണ്. അതിനര്‍ത്ഥം ചെറുതും ഭാരം കുറഞ്ഞതുമായ കാറുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു കിലോമീറ്റര്‍ യാത്രചെയ്യാന്‍ കുറച്ച് കൂടുതല്‍ ഊര്‍ജ്ജവും ഇന്ധനവും അവ ചെലവാക്കുന്നു. ആഗോളതലത്തില്‍ എസ്‌യുവി വില്‍പ്പന ഉയരുന്നുണ്ടെങ്കിലും ഓസ്ട്രേലിയയുടെ കാര്യം വ്യത്യസ്ഥമാണ്. നിരത്തിലുള്ള എസ്‌യുവികളുടെ എണ്ണമാണ് അതിന് കാരണം. പലപ്പോഴും അതില്‍ അധികവും ഫോര്‍-വീല്‍ ഡ്രൈവ് ശേഷിയുള്ളവയുമാണ്.

നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച്, 2021-ല്‍ ഫോര്‍ വീല്‍ ഡ്രൈവുകളുടെ വില്‍പ്പന 43,000-ത്തിലധികം കൂടി. അതേസമയം വലിയ എസ്‌യുവി വില്‍പ്പന 25,000 ആയി ഉയര്‍ന്നു. ഇലക്ട്രിക് കാറുകളിലേക്ക് അതിവേഗം മാറുന്നത് മലിനീകരണം കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന മാര്‍ഗമാണ്. എന്നാല്‍ റിപ്പോര്‍ട്ട് പ്രകാരം 2021-ല്‍ ഓസ്ട്രേലിയയുടെ കാര്‍ വില്‍പ്പനയുടെ 2.8 ശതമാനം മാത്രമാണ് ഇലക്ട്രിക്. ഇതിനെ യൂറോപ്പിലെ 17 ശതമാനവും ചൈനയിലെ 16 ശതമാനവും അമേരിക്കയിലെ 5 ശതമാനവുമായി താരതമ്യം ചെയ്യുക. ഓസ്ട്രേലിയയില്‍ ഇപ്പോഴും ഒരു ഇലക്ട്രിക് കാര്‍ വാങ്ങാന്‍ ഓപ്ഷനുമില്ല. അതിനൊപ്പം ഇലക്ട്രിക് വാഹനങ്ങളുടെ വിലയും കൂടുതലാണ്.

സിഡ്നിയിലെ എസ്‌യുവി എമിഷന്‍
വാഹനങ്ങളുടെ മലിനീകരണ തോത് അളക്കാന്‍ ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്ന നിരവധി രീതികളുണ്ട്. ലോകമെമ്പാടുമുള്ള ഒരു ജനപ്രിയ രീതി 'ഓണ്‍-ബോര്‍ഡ് പോര്‍ട്ടബിള്‍ എമിഷന്‍ മോണിറ്ററിംഗ് സിസ്റ്റങ്ങള്‍' എന്ന് വിളിക്കപ്പെടുന്നു. ഈ സംവിധാനങ്ങള്‍ ഫലപ്രദമാണ്. കാരണം അവ റോഡിലെ വിവിധ യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ സെക്കന്‍ഡ്-ബൈ-സെക്കന്‍ഡ് എമിഷന്‍ ടെസ്റ്റിംഗ് പ്രാപ്തമാക്കുന്നു.മറുവശത്ത് ന്യൂ യൂറോപ്യന്‍ ഡ്രൈവ് സൈക്കിള്‍ (എന്‍ഇഡിസി) എമിഷന്‍ ടെസ്റ്റ് ലബോറട്ടറിയിലാണ് നടത്തുന്നത്. 1970-കളുടെ തുടക്കത്തില്‍ ഇത് വികസിപ്പിച്ചെടുത്തതും യാഥാര്‍ത്ഥ്യബോധമില്ലാത്ത ഡ്രൈവിംഗ് പെരുമാറ്റത്തെ പ്രതിഫലിപ്പിക്കുന്നതുമാണ്. കാരണം അക്കാലത്തെ ടെസ്റ്റ് സൗകര്യങ്ങള്‍ക്ക് വേഗതയില്‍ കാര്യമായ മാറ്റങ്ങള്‍ നേരിടാന്‍ കഴിഞ്ഞില്ല.

പോര്‍ട്ടബിള്‍ എമിഷന്‍ മോണിറ്ററിംഗ് സിസ്റ്റം അഞ്ച് എസ്‌യുവികളില്‍ ഘടിപ്പിക്കുകയും സിഡ്നിക്ക് ചുറ്റും 100 കിലോമീറ്ററിലധികം ദൂരം ഓടിക്കുകയും ചെയ്തു. നഗരത്തിലും തിരക്കില്ലാത്ത റോഡുകളിലും ഓടിച്ചു. തുടര്‍ന്ന് ലഭിച്ച മൂല്യങ്ങള്‍ ഗ്രീന്‍ വെഹിക്കിള്‍ ഗൈഡുമായി താരതമ്യം ചെയ്തു. വാഹന ഇന്ധന ഉപഭോഗത്തിന്റെയും പാരിസ്ഥിതിക പ്രകടനത്തിന്റെയും ദേശീയ ഗൈഡാണിത്. ഇത് NEDC ടെസ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഇന്ധന ഉപഭോഗത്തിന്റെയും CO2 ഉദ്വമനത്തിന്റെയും മൂല്യം സ്ഥിരമായി ഉയര്‍ന്നതാണ്. ഇത് യഥാര്‍ത്ഥ കാര്‍, ഡ്രൈവിംഗ് സാഹചര്യങ്ങള്‍ എന്നിവയെ ആശ്രയിച്ച് NEDC മൂല്യങ്ങളേക്കാള്‍ 16 ശതമാനം മുതല്‍ 65 ശതമാനം വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. യഥാര്‍ത്ഥ ഡ്രൈവിങ് സാഹചര്യത്തിലെ ഇന്ധന ഉപഭോഗവും CO2 ഉദ്വമനവും NEDC മൂല്യത്തേക്കാള്‍ 27 ശതമാനം കൂടുതലാണ്. 2019-ലെ ഗവേഷണം അനുസരിച്ച് ഓസ്ട്രേലിയയില്‍ പുതിയ കാറുകളും എസ്‌യുവികള്‍ക്കുമുള്ള ഹരിതഗൃഹ വാതക ഉദ്വമന ഫ്‌ലീറ്റ് ശരാശരി 2015 മുതല്‍ പ്രതിവര്‍ഷം 2-3 ശതമാനം വര്‍ദ്ധിക്കുന്നതായി കണ്ടെത്തി. വാഹനത്തിന്റെ ഭാരം വര്‍ധിക്കുന്നതും കൂടുതല്‍ ഫോര്‍ വീല്‍ ഡ്രൈവ് കാറുകളുടെ വില്‍പ്പനയും ഈ മാറ്റത്തിന് കാരണമാകുന്ന പ്രധാന ഘടകങ്ങളാണ്.

ഫില്‍ട്ടറുകള്‍ എസ്‌യുവികള്‍ക്ക് വില്ലനോ?
ഓസ്ട്രേലിയയില്‍ നടത്തിയ വിവിധ എമിഷന്‍ മെഷര്‍മെന്റ് കാമ്പെയ്നുകളുടെ ഫലങ്ങളും ഞങ്ങള്‍ അടുത്തിടെ സംഗ്രഹിക്കുകയും അന്താരാഷ്ട്ര പഠനങ്ങളുമായി താരതമ്യം ചെയ്യുകയും ചെയ്തു. ഒരു തുരങ്കത്തിലെ വാഹനങ്ങള്‍ പുറന്തള്ളുന്നതിനെക്കുറിച്ചുള്ള ഒരു പഠനത്തിന്റെ ഫലങ്ങള്‍, റിമോട്ട് സെന്‍സിംഗ് ഉപയോഗിച്ച് റോഡില്‍ അളന്ന വാഹനങ്ങളുടെ മലിനീകരണത്തെക്കുറിച്ചുള്ള പഠനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഓസ്ട്രേലിയയിലെയും ന്യൂസിലന്‍ഡിലെയും മോഡേണ്‍ ഡീസല്‍ എസ്‌യുവി, കാര്‍, ഡീസല്‍ വാഹനങ്ങള്‍ എന്നിവയില്‍ നൈട്രജന്‍ ഓക്സൈഡുകളുടെയും പുകപ്പൊടിയുടെയും ഉയര്‍ന്ന ഉദ്വമനം ഉണ്ടെന്ന് കണ്ടെത്തി. ഇവ രണ്ടും വായു മലിനീകരണമുണ്ടാക്കുന്നു.

ഓസ്ട്രേലിയയില്‍ ഓരോ വര്‍ഷവും ഏകദേശം 2,600 മരണങ്ങള്‍ വായു മലിനീകരണം മൂലം സംഭവിക്കുന്നു. ഗതാഗതവും ഖനനം പോലുള്ള വ്യാവസായിക പ്രവര്‍ത്തനങ്ങളുമാണ് ഇതിന്റെ പ്രധാന ഉറവിടങ്ങള്‍. 2015-ല്‍ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം മൂലം 1,715 മരണങ്ങള്‍ ഉണ്ടായതായി കണക്കാക്കപ്പെടുന്നു. ആ വര്‍ഷത്തെ റോഡ് അപകടങ്ങളേക്കാള്‍ 42 ശതമാനം കൂടുതലാണത്. ഫില്‍ട്ടര്‍ പ്രശ്‌നങ്ങളാണ് ഉയര്‍ന്ന ഉദ്വമനത്തിന് കാരണമെന്നാണ് റിമോട്ട് സെന്‍സിങ് എമിഷന്‍ ഡേറ്റ നിര്‍ദേശിക്കുന്നത്. ബ്രിട്ടനില്‍ നടത്തിയ സമാനമായ പഠനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ കണക്കുകള്‍ ഉയര്‍ന്നതാണ്. എങ്കിലും ഫില്‍ട്ടര്‍ സംബന്ധമായ പ്രശ്നങ്ങളെ കുറിച്ച് വ്യക്തമായ തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

മൂന്ന് പരിഹാര മാര്‍ഗങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന എസ്‌യുവികളുടെ വില്‍പ്പന ഓസ്ട്രേലിയയുടെ മൊത്തം ഹരിതഗൃഹ വാതക ഉദ്വമനം കുറയ്ക്കുന്ന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഇതിന് ഒരുപരിഹാരം കാണാന്‍ തീര്‍ച്ചയായും നിരവധി കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. എന്നാല്‍ ഇന്ധനക്ഷമതയുടെയും ഹരിതഗൃഹ വാതക ഉദ്വമനത്തിന്റെയും കാര്യത്തില്‍ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളാണുള്ളത്. ആദ്യം നമുക്ക് യഥാര്‍ത്ഥ ഇന്ധന ഉപയോഗവും എമിഷന്‍ ഡേറ്റയും ഉണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷനും ഗ്രീന്‍ വെഹിക്കിള്‍ ഗൈഡും NEDC മൂല്യങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തി കൂടുതല്‍ പ്രായോഗികമായ മാര്‍ഗങ്ങളിലേക്ക് മാറണം. എന്നാല്‍ ഇതൊരു ലളിതമായ കാര്യമല്ല. ഇതിന് കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്.

രണ്ടാമതായി ഗതാഗതം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റണം. ഇത് ഒരു ശാശ്വത പരിഹാരമല്ലെങ്കിലും നിര്‍ണായക നീക്കമാണ്. മലിനീകരണം കുറക്കുന്നത് ഉറപ്പാക്കാന്‍ ഗതാഗതത്തിലെ ഊര്‍ജ്ജവും ഇന്ധനക്ഷമതയും ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. ചെറുതും ഭാരം കുറഞ്ഞതുമായ വാഹനങ്ങളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കണം.

കാലാവസ്ഥാ വ്യതിയാനത്തിന് തങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന സംഭാവനകളുടെ ഉത്തരവാദിത്തം കാര്‍ നിര്‍മ്മാതാക്കള്‍ ഏറ്റെടുക്കേണ്ടത് അത്യാവശ്യമാണ്. അതിനായി നമ്മുടെ അന്തരീക്ഷം മലിനപ്പെടുത്തുന്നു ഫോസില്‍-ഇന്ധനമുള്ള എസ്‌യുവികളുടെ വിപണനത്തില്‍ നിന്ന് അവര്‍ പിന്‍മാറണം. പകരം ഭാരം കുറഞ്ഞതും ചെറുതും ഇലക്ട്രിക് വാഹനങ്ങളും വാഗ്ദാനം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും വേണം. എന്നാല്‍ മാത്രമേ അടുത്ത തലമുറകള്‍ക്ക് ഈ പ്രകൃതിയെ ഇതേ നിലയില്‍ കൈമാറാന്‍ നമുക്ക് സാധിക്കൂ.


Click it and Unblock the Notifications








