കറുപ്പ് താൻ ഇവർക്ക് പുടിച്ച കളറ്, ഫോർച്ച്യൂണർ മുതൽ ടാറ്റ സഫാരി വരെ കറുപ്പണിഞ്ഞാൽ വേറെ ലെവൽ

പുതിയ വാഹനം വാങ്ങാനുളള തീരുമാനം എടുക്കുമ്പോൾ ആദ്യം മനസിലേക്ക് വരുന്ന ചോദ്യമാണ് ഏത് കളർ എടുക്കണമെന്നുളളത്. എന്നാൽ എല്ലാ വാഹന നിർമാതാക്കളും കറുപ്പ് കളർ ഓപ്ഷനുകൾ നൽകുന്നില്ല. പക്ഷേ നിങ്ങൾ ഒരു എസ്‌യുവിയാണ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ കൂടുതലും വാഹനത്തിന് ചേരുന്ന നിറം കറുപ്പായിരിക്കും. എന്തുകൊണ്ടായിരിക്കും അങ്ങനെ സംഭവിക്കുന്നത്. കറുപ്പ് നിറത്തിൽ കിടിലൻ ലുക്കുളള എസ്‌യുവികളെ ഒന്ന് പരിചയപ്പെട്ടാലോ. കറുപ്പ് നിറത്തിൽ എസ്‌യുവിയുടെ വരവ് തിടമ്പേറ്റിയ കരിവീരൻ്റെ ഗാംഭീര്യം നിറഞ്ഞതാണ് എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകാൻ വഴിയില്ല. ലിസ്റ്റിൽ ടൊയോട്ട ഫോർച്ച്യൂണർ മുതൽ ടാറ്റ സഫാരി വരെയുണ്ട്. വിശദമായി അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ടൊയോട്ടയുടെ കൊമ്പനാണ് ഫോർച്ച്യൂണർ എന്ന മോഡൽ. ഫോർച്ച്യൂണറിൻ്റെ കറുപ്പ് നിറമുളള മോഡൽ നിരവധി ആളുകൾ സ്വന്തമാക്കുന്നുണ്ട്. പണ്ട് ഫുൾ-സൈസ് എസ്‌യുവി വിഭാഗത്തിൽ ഫോർഡ് എൻഡവർ പോലും വിചാരിച്ചിട്ട് ഫോർച്യൂണറിനെ താഴെയിറക്കാനായില്ല. 2.7 ലിറ്റര്‍ പെട്രോള്‍, 2.8 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം സ്വന്തമാക്കാനാവുന്നത്. ആദ്യത്തെ എഞ്ചിന്‍ 164 bhp പവറില്‍ പരമാവധി 245 Nm ടോര്‍ക്ക് നല്‍കുമ്പോള്‍ രണ്ടാമത്തേത് 201 bhp കരുത്തില്‍ 500 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

ഓപ്ഷണല്‍ 4x4 സിസ്റ്റമുള്ള 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളാണ് എസ്‌യുവിയില്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ എംജി ഗ്ലോസ്റ്റര്‍, ജീപ്പ് മെറിഡിയന്‍, സ്‌കോഡ കൊഡിയാക്ക്, ഫോക്സ്‍വാഗണ്‍ ടിഗുവാന്‍ എന്നീ മോഡലുകള്‍ക്കെതിരെയാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ മത്സരിക്കുന്നത്. സെലിബ്രിറ്റികളുടെ ഇടയിലും അത് പോലെ രാഷ്ട്രീയ നേതാക്കൾക്കു പ്രിയപ്പെട്ട വാഹനമാണ് ടൊയോട്ട ഫോർച്ച്യൂണർ.

എസ്‌യുവികളുടെ ലിസ്റ്റിൽ അടുത്തത് ഹ്യുണ്ടായി ക്രെറ്റയാണ്. E, EX, S, S(O), SX, SX ടെക്, SX(O) എന്നിങ്ങനെ 7 വേരിയന്റുകളിലാണ് ഹ്യുണ്ടായി ക്രെറ്റയെ വിപണിയിൽ എത്തിക്കുന്നത്. 11 ലക്ഷം മുതൽ 20.15 ലക്ഷം രൂപ വരെയാണ് വാഹനത്തിന് വരുന്ന എക്സ്ഷോറൂം വില. പെർഫോമൻസ് പ്രേമികളെ വശത്താക്കാനായി N-ലൈൻ മോഡലും ഇപ്പോൾ ക്രെറ്റയ്ക്കുണ്ട്.

N8, N10 പതിപ്പുകളിൽ വാഗ്‌ദാനം ചെയ്യുന്ന ഇതിന് 16.82 ലക്ഷം മുതൽ 20.45 ലക്ഷം വരെയാണ് വിലവരുന്നത്. 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ടർബോ-പെട്രോൾ, 1.5 ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് ക്രെറ്റ ലഭ്യമാകുന്നത്. ഗിയർബോക്‌സ് ചോയിസുകളുടെ കാര്യത്തിൽ 6 സ്പീഡ് മാനുവൽ, ഇന്റലിജന്റ് വേരിയബിൾ ട്രാൻസ്മിഷൻ (IVT), 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (DCT), 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവയാണ് എസ്‌യുവിയിലുള്ളത്.

അടുത്തത് മഹീന്ദ്ര XUV700 ആണ്. മുൻപ് കറുപ്പ് കളർ ഓപ്ഷൻ കമ്പനി നൽകിയിരുന്നില്ല. എന്നാൽ വിപണിയിൽ നടത്തിയ സർവേയും ആവശ്യക്കാരുടെ എണ്ണവും കറുപ്പ് നിറത്തിൻ്റെ ആവശ്യകത കൂട്ടിയത് കൊണ്ടാവാം കറുപ്പ് നിറം കമ്പനി നൽകിയത്. എന്നാൽ കറുപ്പിൽ വാഹനത്തിൻ്റെ വലിപ്പവും, ലുക്കും ഏറെ വർധിപ്പിച്ചിട്ടുണ്ട്. MX എന്നറിയപ്പെടുന്ന വേരിയന്റ് പുറത്തിറക്കിക്കൊണ്ട് മഹീന്ദ്ര XUV700 എസ്‌യുവിയുടെ 7 സീറ്റർ പതിപ്പിനെ കൂടുതൽ താങ്ങാനാവുന്നതാക്കുകയാണ് ബ്രാൻഡിന്റെ ലക്ഷ്യം.

ഇതിനോടൊപ്പം തന്നെ മൂന്നാം നിരക്കായി പ്രത്യേക എസി വെൻ്റുകൾ, സെന്റർ ആംറെസ്റ്റുള്ള രണ്ടാം നിര സീറ്റുകൾ, മറ്റ് 7 സീറ്റർ ട്രിമ്മുകളിൽ കാണുന്ന 60:40 വൺ-ടച്ച് ടംബിൾ ഫംഗ്‌ഷൻ എന്നിവയും ഇതിൽ മഹീന്ദ്ര അവതരിപ്പിച്ചിട്ടുണ്ട്. അതായത് മൊത്തത്തിൽ കൊടുക്കുന്ന വിലയ്ക്കുള്ള എല്ലാ സംഭവങ്ങളും എസ്‌യുവിയിൽ ഉണ്ടെന്ന് സാരം.

ടാറ്റയുടെ ഏതൊരു എസ്‌യുവി മോഡൽ അവതരിപ്പിച്ചാലും അതിൻ്റെ ഒരു ബ്ലാക്ക് എഡീഷൻ കൂടി അവതരിപ്പിക്കുക എന്നത് ടാറ്റയുടെ ശീലമാണ്. 2019 ൽ ഹാരിയറിൽ നിന്നുമാണ് ടാറ്റ മോട്ടോർസ് ഡാർക്ക് എഡിഷൻ മോഡലുകൾ ആദ്യമായി അവതരിപ്പിക്കുന്നത്. ആവശ്യക്കാർ ഏറെ അന്വേഷിച്ച് എത്തിയതിനാൽ പിന്നീട് അടുത്ത രണ്ട് വർഷത്തിനുള്ളിൽ സഫാരി, നെക്‌സോൺ എസ്‌യുവികൾ പോലുള്ള മറ്റ് മോഡലുകളിലേക്കും കറുപ്പിനെ വ്യാപിപ്പിച്ചു.

16.19 ലക്ഷം മുതല്‍ 27.34 ലക്ഷം രൂപ ടാറ്റ സഫാരി എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ടാറ്റ സഫാരിക്ക് കരുത്തേകുന്നത്. ഈ ഡീസല്‍ എഞ്ചിന്‍ 167.6 bhp പവറും 350 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ഇണചേര്‍ക്കുകയും ചെയ്യുന്നു. ഇക്കോ, സിറ്റി, സ്‌പോര്‍ട് എന്നിങ്ങനെ മൂന്ന് ഡ്രൈാ് മോഡുകളും കാറിന് ലഭിക്കുന്നു.

More from DriveSpark

Article Published On: Saturday, June 8, 2024, 18:22 [IST]
English summary
Stunning black cars from fortuner to safari a complete list
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X