ഹൈവേയിൽ സഡൻ ബ്രേക്കിട്ടാൽ ഡ്രൈവർ കുടുങ്ങും; കോടതി ഉത്തരവിൽ പറയുന്നതിങ്ങനെ

ദേശീയ പാതയിൽ വാഹനമോടിക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അതിൽ പ്രധാനമാണ് ഓടിക്കൊണ്ടിരിക്കേ പെട്ടെന്ന് സഡൻ ബ്രേക്ക് ഇടുന്നത്. സാധാരണ റോഡുകൾ പോലെയല്ല ഹൈവേകളിൽ വാഹനം വളരെ വേഗത്തിൽ പോകുന്ന വഴിയാണല്ലോ. അവിടെ പെട്ടെന്ന് ഒരു മുന്നറിയിപ്പും കൂടാതെ ബ്രേക്ക് ചെയ്താൽ പിന്നിൽ വരുന്ന വാഹനങ്ങൾക്ക് പെട്ടെന്ന് നിർത്താനോ വെട്ടിച്ച് മാറ്റാനോ സാധിച്ചുവെന്ന് വരില്ല. ഇത്തരത്തിൽ 2017 സംഭവിച്ച അപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഒരു കാർ പെട്ടെന്ന് മുന്നറിയിപ്പൊന്നും കൂടാതെ ബ്രേക്ക് ഇട്ടത് കൊണ്ട് പിന്നിൽ വന്ന ബൈക്ക് യാത്രക്കാരൻ ഇടിച്ച് റോഡിലേക്ക് വീഴുകയും പിന്നാലെ വന്ന വാഹനം ഇടിക്കുകയും ചെയ്തിരുന്നു.

കേസിൽ കാർ ഡ്രൈവർ പറയുന്നത് തൻ്റെ ഗർഭിണിയായ ഭാര്യക്ക് പെട്ടെന്ന് അസ്വസ്ഥത വന്നത് മൂലമാണ് വാഹനം നിർത്തേണ്ടി വന്നത് എന്നായിരുന്നു. എന്നാൽ എത്ര വലിയ സാഹചര്യമാണെങ്കിലും മുന്നറിയിപ്പ് നൽകാതെ വാഹനം ബ്രേക്ക് ചെയ്യുന്നത് കുറ്റകരമാണ് എന്നാണ് കോടതിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. ഹൈവേകളിൽ പാലിക്കേണ്ടതായിട്ടുള്ള ചില കാര്യങ്ങൾ കൂടി നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. ഇനി ഹൈവേകളിൽ വാഹനമോടിക്കുമ്പോൾ ഈ കാര്യങ്ങൾ മനസിൽ ഉണ്ടായിരിക്കുന്നത് നല്ലതായിരിക്കും.

sudden braking on highway without warning

പ്രധാനമായും ഹൈവേകളിൽ, വലതുവശത്തുള്ള റോഡാണ് ഏറ്റവും വേഗതയേറിയ റോഡ്, അതായത് വേഗത കൂട്ടി യാത്ര ചെയ്യാൻ വലതുവശം ചേർന്നു പോകുക. അതായത് വേഗത്തിൽ വാഹനമോടിക്കുന്നവർ വലത്തോട്ടും പതുക്കെ വാഹനമോടിക്കുന്നവർ ഇടത്തോട്ടും പോകണം. രണ്ടുവരി വൺവേ റോഡുകളിലെ റോഡ് നിയമങ്ങൾ ഇവയാണ്. എന്നാൽ പലരും ഇത് പാലിക്കാറില്ല എന്നതാണ് പ്രശ്നം. മെല്ലെ പോകുന്നവർ വലതുവശം ചേർന്ന് പോകുമ്പോൾ വേഗത്തിൽ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാകുന്നു.

ഇത്തരത്തിൽ റോഡ് ഭാഗങ്ങളിൽ നീല ബോർഡിൽ റെഡ് ക്രോസ് അടയാളം ഉണ്ടെങ്കിൽ അത് നോ സ്റ്റോപ്പ് കോഡാണ്. അതായത് ആ ഭാഗത്ത് പതുക്കെ വാഹനം ഓടിക്കരുത്. നിർത്തരുത്. പാർക്ക് ചെയ്യരുത്. അവിടെ വാഹനം നിർത്തിയാൽ അപകടം ഉണ്ടാകാനുളള സാധ്യത കൂടുതലാണ്. അത് മാത്രമല്ല അവിടെ വാഹനം നിർത്തിയാൽ പിഴ ലഭിക്കും. ആ ഭാഗങ്ങളിൽ വാഹനം നല്ല വേഗതയിലായിരിക്കും വരുന്നത്. പെട്ടെന്ന് നിങ്ങൾ വാഹനം നിർത്തിയാൽ പിന്നിൽ ഇടിക്കാൻ സാധ്യതയുണ്ട്.

sudden braking on highway without warning

ഹൈവേകളിലൂടെ സഞ്ചരിക്കേണ്ട അവശ്യം വന്നാൽ ഓൺലൈനിൽ നിന്ന് ചില സിഗ്നലുകൾ നോക്കി മനസിലാക്കിയതിന് ശേഷം മാത്രമേ പോകാവു. നമ്മളുടെ ഒരു അബദ്ധം കൊണ്ട് കൂടെ യാത്ര ചെയ്യുന്നവരുടെ ജീവൻ കൂടി നഷ്ടപ്പെടാതിരിക്കട്ടെ. കേന്ദ്ര ഹൈവേ അതോറിറ്റി നിയമങ്ങളും ചിഹ്നങ്ങളും മനസിലാക്കി തരുന്നതിന് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. പ്രത്യേകിച്ച് മൺസൂൺ കാലങ്ങളിൽ അപകടം കൂടുതലായിരിക്കും.

വളരെ സൂക്ഷിച്ചും ശ്രദ്ധയോടെയും വേണം ഹൈവേകളിൽ വാഹനമോടിക്കുമ്പോൾ. ഭാരവാഹനങ്ങൾക്ക് എപ്പോഴാണ് നിയന്ത്രണം വിടുന്നത് എന്ന് നമ്മൾക്ക് ഒരിക്കലും പറയാൻ കഴിയില്ലല്ലോ. എല്ലാവരും പറയുന്നതാണ് നമ്മൾ എത്ര ശ്രദ്ധിച്ചാലും എതിരെ വരുന്ന വ്യക്തി മര്യാദയ്ക്ക് അല്ല വാഹനം ഓടിക്കുന്നതെങ്കിൽ വല്ല കാര്യമുണ്ടോ എന്ന്. അങ്ങനെ ഒരിക്കലും ചിന്തിക്കരുത്.നമ്മൾ ശ്രദ്ധിക്കാനുളളതും സൂക്ഷിക്കാനുളളതും ചെയ്യുക.അതാണ് വേണ്ടത്.

നിർഭാഗ്യവശാൽ അപകടം സംഭവിച്ചാൽ നിങ്ങൾക്ക് കഴിയുമെങ്കിൽ കാറിൽ നിന്ന് ഇറങ്ങുക. ഇതിനു ശേഷം ദീർഘമായി ശ്വാസം എടുക്കുക. കഴിയുന്നത്ര ശാന്തമായിരിക്കാൻ ശ്രമിക്കാനും ഓർക്കണം. തുടർന്ന് എതിർ കക്ഷിയുമായി തർക്കം ഒഴിവാക്കുക. രണ്ടാം ഘട്ടമായി അപകടം ചെറുതാണെങ്കിലും വലുതാണെങ്കിലും പരിക്കുകൾ പറ്റിയിട്ടുണ്ടോയെന്ന് സ്വയമേ ഒന്നു പരിശോധിക്കണം. നിങ്ങൾക്കോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ പരിക്കേറ്റിട്ടുണ്ടോയെന്നും നോക്കണം. മെഡിക്കൽ സഹായം ഉടൻ തന്നെ തേടുക.

More from DriveSpark

Article Published On: Friday, August 1, 2025, 12:27 [IST]
English summary
Sudden braking on a highway without warning constitutes driver negligence details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X