ധൃതി പിടിച്ച് പമ്പിലേക്ക് ഓടണ്ടെന്ന് കമ്പനികൾ; ഇഷ്ടം പോലെ പെട്രോളും ഡീസലും രാജ്യത്തുണ്ട്
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധത്തിൽ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ആശങ്കകൾ നിറയുന്നത് ഇന്ധനക്ഷാമം വരുമോ എന്നതാണ്. എന്നാൽ ഇന്ധന കമ്പനികൾ പറയുന്നത് ഒരു ഉപഭോക്താവും പേടിക്കേണ്ട എന്നതാണ്. രാജ്യത്ത് ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്നും ഇന്ധന വിതരണ ശൃംഖലകൾ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനികൾ അറിയിച്ചിരിക്കുകയാണ്. ഈ വര്‍ഷം ഏപ്രിലോടെ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പെട്രോള്‍ വാഹനങ്ങളും ബൈ-ഫ്യൂവല്‍ വാഹനങ്ങള്‍ പോലുള്ള ഐസി എഞ്ചിന്‍ വാഹനങ്ങള്‍ E20 ഇന്ധനത്തില്‍ ഓടുന്ന തരത്തിലേക്ക് മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. നിശ്ചിത സമയപരിധിക്ക് അഞ്ച് വര്‍ഷം മുമ്പ് 20 ശതമാനം എഥനോള്‍ കലര്‍ത്തുകയെന്ന ലക്ഷ്യം ഇന്ത്യ മറികടന്നിരിക്കുകയാണ്.
യഥാര്‍ത്ഥത്തില്‍ 2030-ഓടെയാണ് ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വളരെ നേരത്തെ തന്നെ 2025 ഏപ്രില്‍ ഒന്നിന് രാജ്യത്തുടനീളമുള്ള എല്ലാ ഫ്യുവല്‍ സ്റ്റേഷനുകളും E20 പെട്രോള്‍ വില്‍ക്കാന്‍ നിര്‍ബന്ധിതമായതോടെ ലക്ഷ്യം കൈവരിക്കാനായി. പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നത് പരിസ്ഥിതി സുസ്ഥിരതാ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതിനൊപ്പം അസംസ്‌കൃത എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് അടിവരയിടുന്നത്.

ഇപ്പോള്‍ 2030 ആകുമ്പോഴേക്കും 30 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ത്വരിതപ്പെടുത്താനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. 30 ശതമാനം എഥനോള്‍ ബ്ലെന്‍ഡിംഗ് എന്ന പുതിയ ലക്ഷ്യത്തിലെത്താന്‍, പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം E30 പെട്രോള്‍ പുറത്തിറക്കുന്നതിനുള്ള തന്ത്രങ്ങള്‍ വിലയിരുത്തി വരികയാണ്.
E30 ഇന്ധനം രാജ്യത്തെ നഗരങ്ങളില്‍ ഘട്ടം ഘട്ടമായി ലഭ്യമാക്കണോ അതോ രാജ്യമെമ്പാടും ഒരേസമയം ലഭ്യമാക്കുന്ന ഏകീകൃത നടപടിയോ സ്വീകരിക്കേണ്ടത് എന്ന ആലോചനയിലാണ് കേന്ദ്ര സര്‍ക്കാര്‍. കൂടുതല്‍ എഥനോള്‍ കലര്‍ത്തിയ ഇന്ധനത്തിന്റെ ഉപയോഗം വ്യാപകമാക്കുന്നതിനും അതിലേക്കുള്ള മാറ്റം സുഖമമാക്കുന്നതിനും ഈ തീരുമാനം നിര്‍ണായകമാണ്. പെട്രോളില്‍ കലര്‍ത്തുന്ന എഥനോളിന്റെ അളവ് കൂടുന്നത് പെട്രോള്‍ കാര്‍ ഉടമകളെ സംബന്ധിച്ച് അത്ര നല്ല വാര്‍ത്തയല്ല.

കുറഞ്ഞ പരിസ്ഥിതി മലിനീകരണം, അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കല്‍, കര്‍ഷകരെ പിന്തുണയ്ക്കല്‍ എന്നീ ഗുണങ്ങള്‍ ഇതുകൊണ്ട് ഉണ്ടെങ്കിലും അവ വാഹനത്തിന്റെ പെര്‍ഫോമന്‍സിനെ ബാധിക്കുമെന്നതാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയില്‍ നിലവില്‍ വില്‍പ്പനക്കെത്തുന്ന പെട്രോള്‍ കാറുകള്‍ E20 കംപ്ലയിന്റ് പവര്‍ട്രെയിനുമായാണ് വരുന്നത്. ഹോണ്ടയടക്കമുള്ള കമ്പനികള്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ തന്നെ വാഹന നിര E20 ഇന്ധനത്തിന് അനുസൃതമായി പരിഷ്‌കരിച്ചിരുന്നു.
പെട്രോളും ഡീസലും ഉള്‍പ്പെടെ എല്ലാ ഇന്ധനങ്ങളും ക്രൂഡ് ഓയിലില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്. ഇന്ത്യക്ക് ആവശ്യമായ ഫോസില്‍ ഇന്ധനത്തിന്റെ 85 ശതമാനവും വിദേശരാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില കൂടുന്നതും കുറയുന്നതുമെല്ലാം ഇന്ത്യയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയെ നേരിട്ട് ബാധിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ അസംസ്‌കൃത എണ്ണ വില ഉയരുകയാണെങ്കില്‍ ഇന്ത്യയിലും പെട്രോളിന്റെയും ഡീസലിന്റെയും വില കൂടും.

അതേസമയം, അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില കുറയുമ്പോള്‍ ഇന്ത്യയിലും പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കയറ്റിറക്കങ്ങള്‍ ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വിലകളെ വലിയ തോതില്‍ ബാധിച്ചിട്ടില്ല. ക്രൂഡ് ഓയില്‍ എക്കാലത്തെയും കുറഞ്ഞ നിലവാരത്തില്‍ എത്തിയ വേളയില്‍ പോലും എണ്ണക്കമ്പനികളുടെ നഷ്ടം നികത്താനായി ഇന്ധന വില കുറക്കാതിരുന്നതിനാല്‍ ഇതിന്റെ ആനുകൂല്യം പൊതുജനങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല.
ക്രൂഡ് ഓയിലിന്റെ വില യുഎസ് ഡോളറിലാണ് നിശ്ചയിച്ചിരിക്കുന്നത്. അതിനാല്‍ യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യന്‍ രൂപയുടെ മുല്യം രാജ്യത്തെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഡോളറിനെതിരെ രൂപ ദുര്‍ബലമായാല്‍ ഇറക്കുമതി ചെയ്യുന്ന ഓരോ ബാരല്‍ ക്രൂഡ് ഓയിലിനും അധികം പണം മുടക്കേണ്ടതായി വരും. ഇതിന്റെ ഭാരം കൂടി ഇന്ധനം വാങ്ങുന്ന സാധാരണക്കാരുടെ തലയിലേക്കാണ് വരുന്നത്.
ക്രൂഡ് ഓയില്‍, പ്രകൃതിവാതകം എന്നിവയ്ക്കുള്ള റോയല്‍റ്റി, കസ്റ്റംസ് നികുതി, എക്സൈസ് നികുതി, കോര്‍പ്പറേറ്റ് നികുതി, ആദായനികുതി, സംസ്ഥാനങ്ങളുടെ വില്‍പന നികുതി, സംസ്ഥാന സെസ് തുടങ്ങിയ നികുതികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഈടാക്കുന്നത്. ഇന്ത്യയില്‍ വില്‍ക്കുന്ന ഒരു ലിറ്റര്‍ പെട്രോളിന് 19.90 രൂപ വരെയും ഡീസലിന് 15.80 രൂപ വരെയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന എക്‌സ്‌സൈസ് നികുതി. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ഈ നികുതിപ്പണവും ചേര്‍ക്കുന്നു.
പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ സംസ്ഥാന സര്‍ക്കാരുകളും നികുതി ചുമത്തുന്നു. ഓരോ സംസ്ഥാനവും വ്യത്യസ്തമായ നികുതി വ്യവസ്ഥയാണ് കൈകാര്യം ചെയ്യുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ മൂല്യവര്‍ധിത നികുതി ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഈ നികുതി ചുമത്തുകയും അതില്‍ നിന്ന് വരുമാനം നേടുകയും ചെയ്യുന്നു.
പെട്രോളിന് ലിറ്ററിന് 30.08 ശതമാനം വില്‍പന നികുതി, ഒരു രൂപ അഡിഷണല്‍ വില്‍പന നികുതി, ഒരു ശതമാനം സെസ്, രണ്ടു രൂപ സാമൂഹിക സുരക്ഷാ സെസ് എന്നിവയാണ് കേരളം ഈടാക്കുന്നത്. ഡീസലിന് ഇത് 22.76 ശതമാനം വില്‍പന നികുതി, ഒരു രൂപ അഡിഷണല്‍ വില്‍പന നികുതി, ഒരു ശതമാനം സെസ്, രണ്ടുരൂപ സാമൂഹിക സുരക്ഷാ സെസ് എന്നിങ്ങനെയാണ്.
പട്ടികയില്‍ ഏറ്റവും അവസാനത്തേത് ഡീലര്‍ കമ്മീഷനാണ്. പെട്രോളും ഡീസലും ചില്ലറ വിതരണം ചെയ്യുന്ന ഡീലര്‍ഷിപ്പുകള്‍ ലിറ്ററിന് നിശ്ചിത തുക കമ്മീഷനായി നല്‍കുന്നു. ഈ കമ്മീഷന്‍ അവരുടെ വില്‍പ്പന അളവ് അനുസരിച്ച് വ്യത്യാസപ്പെടുന്നു. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്ന കാര്യം എല്ലാവര്‍ക്കും അറിയാം.
മലിനീകരണം കുറയ്ക്കാന്‍ സര്‍ക്കാരിന് കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരുന്നതിനാലാണ് പെട്രോളിന്റെയും ഡീസലിന്റെയും വില്‍പനയ്ക്ക് നികുതി ചുമത്തുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കി ഇലക്ട്രിക് അടക്കം ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. പെട്രോള്‍, ഡീസല്‍ വാഹനങ്ങളേക്കാള്‍ ചെലവ് കുറവായതിനാലും സര്‍ക്കാറില്‍ നിന്ന് സബ്‌സിഡികള്‍ ലഭിക്കുന്നതിനാലും നിരവധി ആളുകള്‍ ഇപ്പോള്‍ ഇവികളിലേക്ക് മാറുന്നുണ്ട്.
ഇന്ധനം നിറയ്ക്കാൻ എത്തുന്ന ഉപഭോക്താക്കൾ വേണ്ടത്ര ജാഗ്രത പാലിക്കുന്നില്ലെങ്കിൽ പമ്പുകാർക്ക് എളുപ്പത്തിൽ ചെയ്യാവുന്നൊരു കൗശലമാണ് ഷോർട്ട് ഫ്യൂവലിംഗ്. വാഹനത്തിൽ ഒരു നിശ്ചിത തുകയ്ക്ക് ഇന്ധനം നിറയ്ക്കാൻ പറയുമ്പോൾ ചെയ്യുന്ന ഈ ഉടായിപ്പ് സിസ്റ്റം റീ സെറ്റ് ചെയ്യാതെ അടിക്കുന്ന വിദ്യയാണിത്. ഉദാഹരണത്തിന് നിങ്ങൾ 1000 രൂപയ്ക്ക് പെട്രോൾ അടിക്കാൻ ആവശ്യപ്പെട്ടുവെന്നിരിക്കട്ടെ.
എന്നാൽ അറ്റൻഡർ മീറ്റർ പൂജ്യത്തിലേക്ക് റീസെറ്റ് ചെയ്യാതെ ഇന്ധനം നിറക്കാൻ തുടങ്ങിയാൽ ഉപഭോക്താവിന് 800 രൂപയുടെ പെട്രോൾ മാത്രമാവും ലഭിക്കുക. അതിനാൽ നിങ്ങളുടെ വാഹനത്തിൽ ഇന്ധനം നിറയ്ക്കുമ്പോൾ റീഡിംഗ് മീറ്ററിൽ ശ്രദ്ധ ചെലുത്തേണ്ടത് വളരെ അത്യാവിശ്യമായൊരു കാര്യമാണ്. ഇതിനായി സിസ്റ്റം റീ സെറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. മിഷീനിലെ അളവ് കാണിക്കുന്ന ഭാഗം പൂജ്യം ആണെന്ന് ഉറപ്പിക്കുക
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








