കറക്കം എസ് ക്ലാസ് ബെൻസിൽ; ഖാൻ കുടുംബത്തിലെ ഭാവി ലേഡി സൂപ്പർസ്റ്റാർ, ചെറുപ്പക്കാരുടെ ഡ്രീം ഗേളിനെ കണ്ടോ
മെർസിഡീസ് ബെൻസിൻ്റെ ഏറ്റവും വില കൂടിയ മോഡലാണ് മെയ്ബാക്ക് എസ് ക്ലാസ്. ബോളിവുഡിലെ ഒട്ടുമിക്ക സെലിബ്രിറ്റികളുടെ ഗാരേജിലും ഈ മോഡൽ ഉണ്ട്.മെര്‍സിഡീസ് ബെന്‍സ് മെയ്ബാക്ക് S-ക്ലാസ് നിലവില്‍ S580, S680 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വിപണനം ചെയ്യുന്നത്. ഇതില്‍ S580 വേരിയന്റിന്റെ വില 2.77 കോടി രൂപയാണ്. S 680 വേരിയന്റിന്റെ വില 3.48 കോടി രൂപയാണ്. എക്‌സ്-ഷോറൂം വിലകളാണിത്. ഈ രണ്ട് മോഡലുകളും നിരത്തിലെത്തിക്കാന്‍ ഓണ്‍-റോഡ് വിലയായി യഥാക്രമം 3.50 കോടി രൂപയും 4.40 കോടി രൂപയും മുടക്കേണ്ടതായുണ്ട്.
മെര്‍സിഡീസ് ബെന്‍സ് മെയ്ബാക്ക് S-ക്ലാസിന്റെ S580 വേരിയന്റില്‍ 4.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. 496 bhp പവറും 700 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഈ എഞ്ചിന്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. മറുവശത്ത്, 6.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് S 680 വേരിയന്റിന്റെ ഹൃദയം. കരുത്തുറ്റ ഈ മോട്ടോര്‍ പരമാവധി 603 bhp പവറും 900 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്.

ബോളിവുഡിൻ്റെ കിംഗ് ഖാനായ ഷാരൂഖ് ഖാൻ്റെ മകളായ സുഹാന ഖാൻ കുടുംബത്തിലെ ഭാവി സൂപ്പർസ്റ്റാറാണ്. ഇതു വരെ രണ്ട് ചിത്രങ്ങളിലാണ് സുഹാന അഭിനയിച്ചിട്ടുള്ളത്.ആദ്യ ചിത്രത്തിലെനായകനുമായ സുഹാന ഇഷ്ടത്തിലാണ് എന്നാണ് ബോളിവുഡിലെ പാപ്പരാസികൾ പറഞ്ഞു പരത്തുന്നത്. വാഹനത്തിൻ്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് നോക്കിയാൽ കാറിന്റെ അകത്തളത്തില്‍ നിരവധി സാങ്കേതിക, സുഖ സൗകര്യങ്ങള്‍ മെര്‍സിഡീസ് കുത്തിനിറച്ചിട്ടുണ്ട്.
എല്ലാ സീറ്റുകള്‍ക്കും മള്‍ട്ടി-കോണ്ടൂര്‍ മസാജ്, ഹീറ്റഡ് ആംറെസ്റ്റുകള്‍, ഡോര്‍ പാനലുകള്‍, സീറ്റ് വെന്റിലേഷന്‍, റിയര്‍സീറ്റ് ഫുട്‌റെസ്റ്റിനുള്ള കാള്‍ഫ് മസാജര്‍ അടക്കമുള്ള ഫീച്ചറുകള്‍ ഇതില്‍ കാണാം. മുന്നിലും മധ്യത്തിലും 12.8 ഇഞ്ച് സ്‌ക്രീനും 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ഉള്ള ഏറ്റവും പുതിയ MBUX ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് കാറില്‍ വരുന്നത്.

രണ്ട് 11.6 ഇഞ്ച് റിയര്‍സീറ്റ് എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകളും 1,750 വാട്ട് ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റവും കാറിലുണ്ട്. സുഖസൗകര്യങ്ങള്‍ മാത്രമല്ല സേഫ്റ്റിയുടെ കാര്യത്തിലും ഈ ആഡംബര കാര്‍ മികച്ച് നില്‍ക്കുന്നു.എവേസിവ് സ്റ്റിയറിംഗ് അസിസ്റ്റ്, ആക്റ്റീവ് ബ്രേക്ക് അസിസ്റ്റ്, ക്രോസ്-ട്രാഫിക് ഫംഗ്ഷന്‍ എന്നിവയടക്കം ലെവല്‍ 2 ഓട്ടോണോമസ് ഡ്രൈവിംഗുമായാണ് ഇത് എത്തുന്നത്. രണ്ട് ബെല്‍റ്റ്-ബാഗുകളും റിയര്‍ എയര്‍ബാഗുകളും ഉള്‍പ്പെടെ 13 എയര്‍ബാഗുകളാണ് ഇതില്‍ ഓഫര്‍ ചെയ്യുന്നത്.
യാത്രകള്‍ കൂടുതല്‍ സുഖകരമാക്കാന്‍ റിയര്‍-ആക്‌സില്‍ സ്റ്റിയറിംഗും എയര്‍മാറ്റിക് എയര്‍ സസ്പെന്‍ഷനും ഓപ്ഷണലായി ലഭിക്കുന്നു. സുഹാന കൂട്ടുകാരുടെ ഒപ്പം കറങ്ങാൻ പോകുന്ന പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. താരം ഒരു ഹ്യുണ്ടായി അയോണിക് 5 ലാണ് യാത്ര ചെയ്ത്. ഇലക്ട്രിക് കാര്‍ കംപ്ലീറ്റ്ലി നോക്ഡ് ഡൗണ്‍ (CKD) റൂട്ടിലൂടെ ഇന്ത്യയിലെത്തുന്ന അയോണിക് 5 ഇവിക്ക് ആഭ്യന്തര വിപണയില്‍ 46 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

ടാക്‌സും ഇൻഷുറൻസുമെല്ലാമായി ഏകദേശം 48.78 ലക്ഷം രൂപയാണ് അയോണിക് 5 ഇവിക്കായി മുടക്കേണ്ടി വരുന്ന ഓൺ-റോഡ് വില. ഹ്യുണ്ടായിയുടെ സെന്‍സസ് സ്‌പോര്‍ട്ടിനസ് ഡിസൈന്‍ ഫിലോസഫിയെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് എസ്‌യുവി കാഴ്ച്ചയിൽ അതിമനോഹരമാണെന്ന് വേണം പറയാൻ. 72.6 kWh ബാറ്ററി പായ്ക്കുമായി വരുന്ന വാഹനത്തിന് സിംഗിൾ ചാര്‍ജില്‍ 631 കി.മീ റേഞ്ച് വരെ നല്‍കാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഇനി യാത്രക്കിടെ ചാർജ് തീർന്നാൽ മണിക്കൂറുകളോളം വഴിയിൽ പോസ്റ്റാവുമോയെന്ന ആശങ്കയും വേണ്ട. 350 kW DC ചാര്‍ജര്‍ പിന്തുണയുള്ള ഇവി വെറും 18 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ അയോണിക് 5 എസ്‌യുവിയുടെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും എന്നതാണ് ഹൈലൈറ്റ്. പെർഫോമൻസിന്റെ കാര്യത്തിലും ആള് പുലിയാണെന്ന് വേണം പറയാൻ. വെറും 7.6 സെക്കന്‍ഡിനുള്ളില്‍ 0-100 കി.മീ/മണിക്കൂര്‍ വേഗത കൈവരിക്കാന്‍ ഹ്യുണ്ടായിയുടെ ഇവിക്ക് സാധിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








