ജയിൽ വാസമെങ്കിലും റോൾസ് റോയ്സ് വാങ്ങിയ ആളെ മനസിലായോ; കാമുകിക്ക് വേണ്ടി കോടികൾ മുടക്കിയ വ്യവസായി

രാജ്യത്ത് അഴിമതി കാണിച്ച് ജയിലിൽ കിടക്കുന്ന പല കോടീശ്വരൻമാരേയും നിങ്ങൾക്ക് അറിയാമായിരിക്കും. അത്തരത്തിൽ വാർത്തകളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുന്ന ഒരു വ്യക്തിയാണ് സുകേഷ് ചന്ദ്രശേഖർ.200 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിനാണ് തീഹാർ ജയിലിൽ കഴിയുന്നത്. എന്നാൽ ഇപ്പോൾ എല്ലാവരുടേയും കണ്ണുത്തളളിക്കുന്ന ഒരു കാര്യമാണ് നടന്നിരിക്കുന്നത്. ജയിലിൽ ശിക്ഷ അനുഭവിക്കുന്ന സുകേഷ് കോടികൾ വിലമതിക്കുന്ന ഒരു പുതിയ റോൾസ് റോയ്സ് കാർ സ്വന്തമാക്കിയിരിക്കുകയാണ്. തൻ്റെ എക്സ് പേജിലൂടെയാണ് സുകേഷ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് വായിക്കുന്ന എല്ലാവർക്കും സംശയം ഉണ്ടായേക്കാം ജയിലിൽ കിടക്കുന്ന ആളെങ്ങനെ കാർ വാങ്ങുന്നത് പോസ്റ്റ് ഇടുന്നതെന്ന്. അതറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ഇദ്ദേഹത്തിൻ്റെ പിആർ ടീമാണ് സോഷ്യൽ മീഡിയ പേജിൽ പോസ്റ്റുകൾ കൈകാര്യം ചെയ്യുന്നത്. ബ്രിട്ടീഷ് അള്‍ട്രാ ലക്ഷ്വറി കാര്‍ കമ്പനിയായ റോള്‍സ് റോയ്സിന്റെ ആദ്യത്തെ ഇലക്ട്രിക് കാറിന് നിലവില്‍ 7.50 കോടി രൂപയാണ് എക്സ് ഷോറൂം വില. കസ്റ്റമൈസേഷനുകള്‍ ചേര്‍ക്കുമ്പോള്‍ കോടികള്‍ പിന്നെയുമാകും. റോള്‍സ് റോയ്സ് ഫാന്റം കൂപ്പെ, വ്രെയ്ത്ത് എന്നിവയുടെ ആത്മീയ പിന്‍ഗാമിയായാണ് സ്പെക്ടര്‍ വിശേഷിപ്പിക്കപ്പെടുന്നത്.

sukesh Chandrashekhar latest purchase rolls Royce

ഇലക്ട്രിക് കാര്‍ ആണെങ്കിലും സ്‌പെക്ടറിന്റെ രൂപകല്‍പ്പനയുടെ കാര്യത്തില്‍ റോള്‍സ് റോയ്‌സ് വിട്ടുവീഴ്ച ചെയ്തിട്ടില്ല. ബോണറ്റില്‍ സ്പിരിറ്റ് ഓഫ് എക്സ്റ്റസിയും റോള്‍സ്-റോയ്സിന്റെ സിഗ്‌നേച്ചര്‍ ഗ്രില്ലുമാണ് കാറിന് ആഡംബരമേകുന്നത്. കൂപ്പെ പോലെയുള്ള ചരിഞ്ഞ മേല്‍ക്കൂര ഇലക്ട്രിക് കാറിന്റെ ടെയില്‍ഗേറ്റിലേക്ക് ഒഴുകിയിറങ്ങുന്നു.

ഐസിഇ എഞ്ചിന്‍ മോഡലുകളേക്കാള്‍ വ്യത്യസ്തമായ 23 ഇഞ്ച് അലോയ് വീലുകളും മൊഞ്ച് കൂട്ടുന്നു. മറ്റെല്ലാ റോള്‍സ് റോയ്സ് മോഡലുകളെയും പോലെ സൂയിസൈഡ് ഡോറുകളാണ് ഇതിലുമുള്ളത്. സ്റ്റാര്‍ലൈറ്റ് റൂഫ്, പ്രീമിയം ലെതര്‍ അപ്ഹോള്‍സ്റ്ററി, ഡാഷ്ബോര്‍ഡിലെ വുഡ്, ഗ്ലാസ് പാനല്‍ ഇന്‍സെര്‍ട്ടുകള്‍, ഇലക്ട്രിക് സീറ്റുകള്‍, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള ആഡംബര ഫീച്ചറുകള്‍ സ്പെക്ടറില്‍ സജ്ജീകരിച്ചിട്ടുണ്ട്.നിശബ്ദമായ ക്യാബിന് പേരുകേട്ടതാണ് റോള്‍സ് റോയ്സ് കാറുകള്‍.

ഇലക്ട്രിക് കാര്‍ ആയതിനാല്‍ അകത്തളം കൂടുതല്‍ പ്രീമിയവും നിശബ്ദവുമാക്കാന്‍ കമ്പനിക്ക് വലിയ രീതിയില്‍ പണിപ്പെടേണ്ടി വന്നിട്ടില്ല. 4 സീറ്റുകളുള്ള അള്‍ട്രാ ലക്ഷ്വറി ഇവി 102 kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് പവര്‍ എടുക്കുന്നത്. ഫുള്‍ ചാര്‍ജില്‍ 530 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്നാണ് റോള്‍സ് റോയ്സ് അവകാശപ്പെടുന്നത്. മുന്നിലെയും പിന്നിലെയും ആക്‌സിലുകളില്‍ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറുകള്‍ 575 bhp പവറും പരമാവധി 900 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

ഇതിന് ആക്ടീവ് സസ്പെന്‍ഷനും ഫോര്‍ വീല്‍ സ്റ്റിയറിങ്ങും ലഭിക്കുന്നുണ്ട്. 95 കിലോവാട്ട് ഡിസി ചാര്‍ജര്‍ ഉപയോഗിച്ച് 34 മിനിറ്റ് കൊണ്ട് 80 ശതമാനം ചാര്‍ജ് ചെയ്യാനും സാധിക്കും. അതുപോലെ തന്നെ വെറും ഒമ്പത് മിനിറ്റ് ചാര്‍ജ് ചെയാല്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് ബാറ്ററിയിലെത്തുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.5 സെക്കന്‍ഡ് മാത്രം മതി.

sukesh Chandrashekhar latest purchase rolls Royce

സുകേഷും ബോളിവുഡ് നടിയുമായ ജാക്വിലിൻ ഫെർണാണ്ടസുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പുറത്ത് വന്നിരുന്നു. കോടികൾ വില വരുന്ന സമ്മാനങ്ങൾ നൽകിയത് വലിയ വാർത്തയായിരുന്നു. 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ഇപ്പോഴും ജാക്വിലിന് കത്തുകള്‍ അയക്കുകയും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യുന്നുണ്ട്. ഇക്കഴിഞ്ഞ പ്രണയ ദിനത്തില്‍ ഒരു പ്രൈവറ്റ് ജെറ്റ് ആണ് സുകേഷ് ജാക്വിലിന് സമ്മാനമായി അയച്ചത് വലിയ വാര്‍ത്തയായിരുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, May 1, 2025, 19:45 [IST]
English summary
Sukesh chandrashekhar bought a rolls royce spectre while in prison truth behind this
കൂടുതല്‍... #auto news #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X