160 കോടി വാരിയ പടത്തിലെ ധനുഷിൻ്റെ അനിയൻ, മുത്തുവേൽരായൻ അമ്മയ്ക്ക് സമ്മാനിച്ചത് 70 ലക്ഷത്തിൻ്റെ കാർ
മുത്തുവേൽരായൻ എന്ന പേര് കേൾക്കുമ്പോൾ ഇപ്പോൾ മനസിലേക്ക് വരുന്ന ചിത്രം സുന്ദീപ് കിഷൻ്റെയാണ്. രായൻ എന്ന ചിത്രത്തിൽ ധനുഷിൻ്റെ അനിയനായി വേഷമിട്ട നടനാണ് സുന്ദീപ് കിഷൻ. ചിത്രത്തിലൂടെ യുവതി യുവാക്കളുടെ മനസിൽ പ്രത്യേക സ്ഥാനം നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മാതാപിതാക്കൾക്ക് വേണ്ടിയാണ് വാഹനം വാങ്ങിയത്. തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ അദ്ദേഹം തന്നെയാണ് മാതാപിതാക്കൾക്ക് സമ്മാനം നൽകുന്നുവെന്ന് പോസ്റ്റ് ചെയ്തത്. ലാൻഡ് റോവർ റേഞ്ച് റോവർ മോഡലിൽ ലഭ്യമായ എൻട്രി ലെവൽ മോഡലായ റേഞ്ച് റോവർ ഇവോക്ക് എന്ന ആഡംബര എസ്‌യുവി കാർ മോഡലാണ് അദ്ദേഹം വാങ്ങിയത്.
67.90 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന റോവർ റേഞ്ച് റോവർ ഇവോക്കിന് ഏകദേശം 86.64 ലക്ഷം രൂപയാണ് ഓൺ-റോഡ് വില വരുന്നതെന്നാണ് കണക്കുകൾ. ഇൻഡിവിജുവൽ രജിസ്ട്രേഷന് തന്നെ 15 ലക്ഷത്തിലധികം രൂപ ചെലവ് വരുമ്പോൾ ഇൻഷുറൻസിനായി 2.85 ലക്ഷം രൂപയാണ് മുടക്കേണ്ടി വരുന്നത്. റേഞ്ച് റോവർ ശ്രേണിയിലെ എൻട്രി ലെവൽ മോഡലാണ് ഇവോക്ക്.

പഴയ പതിപ്പുമായി താരതമ്യം ചെയ്യുമ്പോൾ ലക്ഷ്വറി എസ്‌യുവി വൈവിധ്യമാർന്ന അപ്‌ഡേറ്റുകളുമായാണ് ഇത്തവണ വിപണിയിൽ എത്തിയിരിക്കുന്നത്. റേഞ്ച് റോവർ ഇവോക്ക് ഡൈനാമിക് SE ട്രിമ്മിൽ പെട്രോൾ, ഡീസൽ എന്നിങ്ങനെ രണ്ട് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകളിൽ സ്വന്തമാക്കാനുമാവും. ഡിസൈനിലേക്ക് നോക്കിയാൽ വലിയ റേഞ്ച് റോവറുകൾക്ക് സമാനമായ ഗ്രില്ലാണ് വാഹനത്തെ വേറിട്ടു നിർത്തുന്നത്.
അതോടൊപ്പം മുൻഗാമിയിൽ നിന്നും ഏറെ വ്യത്യസ്‌തമായി റീഡിസൈൻ ചെയ്‌ത എൽഇഡി റണ്ണിംഗ് ലാമ്പ് സിഗ്നേച്ചറുകളുള്ള പുതിയ സൂപ്പർ-സ്ലിം എൽഇഡി ഹെഡ്‌ലാമ്പുകളും ലാൻഡ് റോവർ ഒരുക്കിയിട്ടുണ്ട്. കൂടാതെ പുതിയ റെഡ് ബ്രേക്ക് കാലിപ്പറുകൾ, അലോയ് വീലുകൾക്ക് പുതിയ ട്വിൻ 10-സ്പോക്ക് ഡിസൈൻ എന്നിവയും ഉണ്ട്. ഇന്റീരിയറിലേക്ക് കയറിയാൽ ആഡംബര വാഹനങ്ങൾക്ക് ഉതകും വിധമുള്ള എല്ലാത്തരം സവിശേഷതകളും റേഞ്ച് റോവർ ഇവോക്കിലുമുണ്ട്.

വൃത്തിയുള്ള സെൻ്റർ കൺസോൾ രൂപകൽപ്പനയും കൂടുതൽ ടച്ച് ഫീഡ്‌ബാക്കിനായി പുതിയ ഗിയർ ഷിഫ്റ്ററും നൽകിയാണ് ലാൻഡ് റോവർ ഞെട്ടിച്ചിരിക്കുന്നത്. ഹീറ്റഡ് ആൻഡ് കൂൾഡ് സീറ്റുകൾ, കോൺഫിഗർ ചെയ്യാവുന്ന ക്യാബിൻ ലൈറ്റിംഗ് എന്നിവയും പുതുതായി വന്ന ഫീച്ചറുകളാണ്. ഏറ്റവും പുതിയ നൂതന പിവി പ്രോ1 ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും ആഡംബര എസ്‌യുവിയിൽ കോർത്തിണക്കിയിട്ടുണ്ട്.
റേഞ്ച് റോവർ ഇവോക്ക് കൂടുതൽ ഉപയോഗയോഗ്യമായ ഇൻ്റീരിയർ സ്പേസോടെയാണ് വരുന്നതെന്നും ലാൻഡ് റോവർ പറയുന്നു. ഇന്റീരിയറിനെ ശുദ്ധീകരിക്കാൻ എയർ പ്യൂരിഫയർ സവിശേഷതയും 3D സറൗണ്ട് വ്യൂ വാഗ്ദാനം ചെയ്യുന്ന നിരവധി ക്യാമറകളും ക്ലിയർസൈറ്റ് 2 ഗ്രൗണ്ട് വ്യൂ സാങ്കേതികവിദ്യയും എസ്‌യുവിയിൽ വരുന്നുണ്ട്.
റേഞ്ച് റോവർ ഇവോക്ക് ലക്ഷ്വറി എസ്‌യുവി പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് വരുന്നത്. ഇതിൽ 2.0 ലിറ്റർ ഇൻജെനിയം പെട്രോൾ 247 bhp പവറിൽ 365 Nm torque വരെ നൽകുമ്പോൾ 2.0 ലിറ്റർ ഇൻജെനിയം ഡീസൽ മോഡൽ 201 bhp കരുത്തിൽ 430 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് രണ്ട് എഞ്ചിനുകളും കൈകാര്യം ചെയ്യുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








