ലോകമഹായുദ്ധക്കാലത്ത് കടലിലാണ്ടുപ്പോയ കപ്പലുകൾക്ക് ത്രിമാനചിത്രങ്ങളിലൂടെ പുനർസൃഷ്ടി

Written By:

ഏതാണ്ട് 100 വർഷങ്ങൾക്ക് മുൻപ് മുങ്ങിപ്പോയ ബ്രിട്ടീഷ് നാവികസേനയുടെ കപ്പൽ എച്ച്എംഎസ് ഫാൽമൗത്തിനെ 3ഡി ചിത്രങ്ങളിലൂടെ വീണ്ടും പുനർസൃഷ്ടിച്ചു. ഒന്നാം ലോകമഹായുദ്ധക്കാലത്ത് യോർക്ക്ഷെയർ തീരങ്ങളിൽ ജർമ്മൻ മുങ്ങികപ്പൽ യൂബോട്ടുമായുള്ള ഏറ്റുമുട്ടലിലായിരുന്നു ഈ ബ്രിട്ടീഷ് കപ്പൽ തകർന്നത്.

വിമാനവാഹിനിക്കപ്പലും അജ്ഞാതമായ കാര്യങ്ങളും

ലോകമഹായുദ്ധ കാലഘട്ടങ്ങളിൽ മുങ്ങിപ്പോയ കപ്പലുകളുടെ സർവെ നടത്തി ഹിസ്റ്റോറിക് ഇംഗ്ലണ്ടാണ് 3ഡി ചിത്രങ്ങൾ പുറത്തിറക്കിയത്. യോർക്ക്ഷെയർ തീരങ്ങളിൽ മുങ്ങിപ്പോയ കപ്പലുകളുടെ ശതവാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് എച്ച്എംഎസ് ഫാൽമൗത്തിന്റെ ത്രിമാന രൂപമുണ്ടാക്കിയിരിക്കുന്നത്.

ലോകമഹായുദ്ധക്കാലത്ത് കടലിലാണ്ടുപ്പോയ കപ്പലുകൾക്ക് ത്രിമാനചിത്രങ്ങളിലൂടെ പുനർസൃഷ്ടി

1916 കാലഘട്ടങ്ങളിൽ ജർമ്മൻ നാവികസേനയുമായുള്ള ഏറ്റുമുട്ടലിലായിരുന്നു ഈ ബ്രിട്ടീഷ് കപ്പലിന്റെ തകർച്ച.

ലോകമഹായുദ്ധക്കാലത്ത് കടലിലാണ്ടുപ്പോയ കപ്പലുകൾക്ക് ത്രിമാനചിത്രങ്ങളിലൂടെ പുനർസൃഷ്ടി

ഒന്നാം ലോകമഹായുദ്ധക്കാലത്തിലെ ഏറ്റവും വലിയ നാവിക യുദ്ധങ്ങളിലൊന്നായ ജട്ട്‌ലാന്റ് യുദ്ധത്തിലെ നിറസാന്നിധ്യമായിരുന്നു എച്ച്എംഎസ് ഫാൽമൗത്ത്.

ലോകമഹായുദ്ധക്കാലത്ത് കടലിലാണ്ടുപ്പോയ കപ്പലുകൾക്ക് ത്രിമാനചിത്രങ്ങളിലൂടെ പുനർസൃഷ്ടി

ബ്രിട്ടീഷ് നാവികസേന ഈ യുദ്ധം വിജയിച്ചതിനുശേഷം മാസങ്ങൾക്കകം ജർമ്മനിയുമുണ്ടായൊരു ഏറ്റുമുട്ടലിലായിരുന്നു എച്ച്എംഎസ് മുങ്ങിപ്പോകുന്നത്.

ലോകമഹായുദ്ധക്കാലത്ത് കടലിലാണ്ടുപ്പോയ കപ്പലുകൾക്ക് ത്രിമാനചിത്രങ്ങളിലൂടെ പുനർസൃഷ്ടി

ആക്രമണത്തെ തുടർന്ന് ബ്രില്ലിംഗിട്ടൺ ഉൾക്കടലിൽ മുങ്ങിപ്പോയ കപ്പലിൽ പന്ത്രണ്ടോളം നാവികരായിരുന്നു ഉണ്ടായിരുന്നത്. പന്ത്രണ്ടുപേരും കപ്പലിനൊപ്പം കടലിലേക്ക് താഴുകയായിരുന്നു.

ലോകമഹായുദ്ധക്കാലത്ത് കടലിലാണ്ടുപ്പോയ കപ്പലുകൾക്ക് ത്രിമാനചിത്രങ്ങളിലൂടെ പുനർസൃഷ്ടി

നൂറ്റാണ്ടുകൾക്ക് മുൻപ് മുങ്ങിപ്പോയ കപ്പലുകളുടെ ഓർമ്മപുതുക്കി വിവരങ്ങൽ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കടലിനടിത്തട്ടിൽ സർവെ നടത്തിയത്.

ലോകമഹായുദ്ധക്കാലത്ത് കടലിലാണ്ടുപ്പോയ കപ്പലുകൾക്ക് ത്രിമാനചിത്രങ്ങളിലൂടെ പുനർസൃഷ്ടി

സർവെ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ബ്രിട്ടീഷ് കപ്പൽ എച്ച്എംഎസ് ഫാൽമൗത്തിന്റെ ത്രിമാനചിത്രത്തിന് രൂപം നൽകിയിരിക്കുന്നത്.

ലോകമഹായുദ്ധക്കാലത്ത് കടലിലാണ്ടുപ്പോയ കപ്പലുകൾക്ക് ത്രിമാനചിത്രങ്ങളിലൂടെ പുനർസൃഷ്ടി

മാരിടൈം, കോസ്റ്റ്ഗാർഡ് ഏജൻസി എന്നിവരുമായുള്ള കൂട്ടായ്മയിലാണ് ബ്രിട്ടീഷ് ഗവൺമെന്റ് ഹെരിറ്റേജ് ഏജൻസിയായ ഹിസ്റ്റോറിക് ഇംഗ്ലണ്ട് ത്രിമാന രൂപങ്ങൾ നിർമ്മിച്ചത്.

ലോകമഹായുദ്ധക്കാലത്ത് കടലിലാണ്ടുപ്പോയ കപ്പലുകൾക്ക് ത്രിമാനചിത്രങ്ങളിലൂടെ പുനർസൃഷ്ടി

ത്രിമാനചിത്രത്തിലൂടെ ലോമഹായുദ്ധങ്ങളിൽ നിറസാന്നിധ്യമായിരുന്ന കപ്പലുകളെ പുനർസൃഷ്ടിക്കുന്നത് ലോകജനതയ്ക്ക് പുത്തൻ അറിവായിരിക്കുമെന്നാണ് ഹിസ്റ്റോറിക് ഇംഗ്ലണ്ടിലെ മുതിർന്ന ഗവേഷകനായ വെയിൻ കോക്രോഫ്റ്റ് വ്യക്തമാക്കിയത്.

ലോകമഹായുദ്ധക്കാലത്ത് കടലിലാണ്ടുപ്പോയ കപ്പലുകൾക്ക് ത്രിമാനചിത്രങ്ങളിലൂടെ പുനർസൃഷ്ടി

ലോകമിതുവരെ കണ്ടിരിക്കാനും കേൾക്കാനും സാധ്യതയില്ലാത്ത കാലാകാലങ്ങളായി കടത്തട്ടിൽ മറിഞ്ഞിരിക്കുന്ന കപ്പലുകളുടെ ഗവേഷണം നടത്തി പുത്തൻ സാങ്കേതികയിലൂടെ ത്രിമാനരൂപങ്ങളാക്കി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ആധുനിക ലോകത്തിന് ഇതൊരു പുത്തൻ അറിവുതന്നെയാണ്.

കൂടുതൽ വായിക്കൂ

ശത്രുക്കൾക്ക് ഒരു താക്കീതായി ചൈനയ്ക്ക് അത്യാധുനിക പടക്കപ്പൽ

കൂടുതൽ വായിക്കൂ

പുട്ടിനെ തളയ്ക്കാൻ ബ്രിട്ടന്റെ ഭീമൻ യുദ്ധക്കപ്പലുകൾ

കൂടുതല്‍... #കപ്പൽ #ship
English summary
Shipwreck of HMS Falmouth brought back to life on 100th anniversary of sinking
Story first published: Wednesday, August 24, 2016, 11:56 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark