ഡിഫൻഡറുമായി അങ്ങ് മലമുകളിലേക്ക് ! ബോളിവുഡിലെ ഏറ്റവും വലിയ യുദ്ധചിത്രത്തിലെ നായകനെ കണ്ടോ

ബോർഡർ എന്ന ചിത്രം അക്കാലത്തെ ഏറെ പ്രിയപ്പെട്ടതും ഹിറ്റുമായിരുന്നു ചിത്രമായിരുന്നു. പടത്തിലെ നായകനായിരുന്നത് സണ്ണി ഡിയോളായിരുന്നു. അദ്ദേഹത്തിൻ്റെ എല്ലാ ചിത്രങ്ങളും ഹിറ്റ് ആയിരുന്നു.അഭിനയത്തോടൊപ്പം തന്നെ രാഷ്ട്രീയത്തിലും അദ്ദേഹം തൻ്റെ സാന്നിധ്യം അറിയിച്ചിരുന്നു. ഒരു സിനിമ കഴിഞ്ഞാൽ അദ്ദേഹം ഒരു യാത്ര പോകുന്നതാണ് ശീലം. യാത്രകളെ ഇഷ്ടപ്പെടുന്ന അദ്ദേഹം ഒരു വലിയ വാഹനപ്രേമി കൂടിയാണ്. ബോർഡർ 2 എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് അവസാനിച്ചതിന് ശേഷം അദ്ദേഹം ഒരു യാത്ര പോയിരിക്കുന്നതിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. താരം എങ്ങോട്ടാണ് പോയതെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

എപ്പോഴും നല്ല മാസ് ലുക്കിൽ കാണാറുളള സണ്ണി ഡിയോളിനെ ഇപ്പോൾ അദ്ദേഹം റിലാക്സ് ചെയ്യുന്ന ലുക്കിൽ ക്ലീൻ ഷേവ് ചെയ്ത് തൻ്റെ ഡിഫൻഡർ ഒക്ടയുടെ ബോണറ്റിൽ ഇരിക്കുന്നത് കാണാം. അദ്ദേഹം തൻ്റെ പുതിയ വാഹനവുമായി 16,040 അടി ഉയരത്തിലുള്ള ഒരു പർവതനിരയായ ബരാലാച്ച ലായിൽ ആണ് പോയിരിക്കുന്നത്. താരം തന്നെ ഓടിച്ചാണ് വന്നിരിക്കുന്നതെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ ഡിഫൻഡർ സാധാരണ മോഡൽ അല്ല കേട്ടോ.

sunny deol with defender octa in Baralacha La

മുമ്പത്തേക്കാള്‍ ശക്തവും ഹാര്‍ഡ് കോര്‍ ഓഫ്-റോഡിംഗ് പ്രകടനത്തിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒക്ട മോഡല്‍ ആണ് താരം സ്വന്തമാക്കിയത്. ഡിഫെന്‍ഡര്‍ ഒക്ടയില്‍ വരുത്തിയിരിക്കുന്ന എക്‌സ്റ്റീരിയര്‍, ഇന്റീരിയര്‍ പരിഷ്‌കാരങ്ങള്‍ അതിനെ കൂടുതല്‍ ശക്തവും നൂതനവുമാക്കി മാറ്റിയിട്ടുണ്ട്. ഡിഫെന്‍ഡറിനെ വ്യത്യസ്തമാക്കുന്ന സംഗതികളില്‍ ഒന്ന് വ്യത്യസ്ത ബോഡി സ്‌റ്റൈലുകളിലും എഞ്ചിന്‍ ഓപ്ഷനുകളും ലാന്‍ഡ് റോവര്‍ ഈ എസ്‌യുവി ഓഫര്‍ ചെയ്യുന്നുവെന്നതാണ്.

ഡിഫന്‍ഡര്‍ 90 , ഡിഫന്‍ഡര്‍ 110 , ഡിഫന്‍ഡര്‍ 130 എന്നിങ്ങനെ മൂന്ന് ബോഡി സ്‌റ്റൈല്‍ ഓപ്ഷനുകളില്‍ ഈ കാര്‍ വാങ്ങാം. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 5 ശക്തമായ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 2.0 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ പെട്രോള്‍ മൈല്‍ഡ്-ഹൈബ്രിഡ്, 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍, 3.0 ലിറ്റര്‍ ഡീസല്‍ മൈല്‍ഡ്-ഹൈബ്രിഡ് എന്നിവയാണ് ഡിഫെന്‍ഡറില്‍ ലഭ്യമായ എഞ്ചിന്‍ ഓപ്ഷനുകള്‍.

sunny deol with defender octa in Baralacha La

ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 5 വേരിയന്റുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. X, X-ഡൈനാമിക് HSE, സെഡോണ എഡിഷന്‍, ഒക്ട, ഒക്ട എഡിഷന്‍ വണ്‍ എന്നിവയാണ് ആ വേരിയന്റുകള്‍. ഇതില്‍ ഏറ്റവും പുതിയ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ഒക്ട ഹാര്‍ഡ്കോര്‍ ഓഫ്-റോഡിങ്ങിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. പുതിയ ഡിഫെന്‍ഡര്‍ ഒക്ടയുടെ വില ആരംഭിക്കുന്നത് 2.59 കോടി രൂപ മുതലാണ്.

2.79 കോടി രൂപ വില വരുന്ന ഒക്ട എഡിഷന്‍ വണ്‍ വേരിയന്റ് ഒരു വര്‍ഷത്തേക്കാണ് വാങ്ങാന്‍ സാധിക്കുക. പുതിയ ഡിഫെന്‍ഡര്‍ ഒക്ടയുടെ ഹുഡിന് കീഴില്‍ 4.4 ലിറ്റര്‍, ട്വിന്‍-ടര്‍ബോ, മൈല്‍ഡ്-ഹൈബ്രിഡ് V8 എഞ്ചിനാണുള്ളത്. ഇത് 626 bhp പവറും 800 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

sunny deol with defender octa in Baralacha La

ഈ വാഹനത്തിന് വെറും 4 സെക്കന്‍ഡിനുള്ളില്‍ നിശ്ചലാവസ്ഥയില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. 6D ഡൈനാമിക് സസ്പെന്‍ഷന്‍, പുനര്‍നിര്‍മ്മിച്ച ഷാസി, സസ്പെന്‍ഷന്‍ ഘടകങ്ങള്‍, എസ്‌യുവിക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത ഏറ്റവും വലിയ ടയറുകള്‍ എന്നിവയാണ് സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനെ അപേക്ഷിച്ചുള്ള മാറ്റങ്ങള്‍.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, July 17, 2025, 19:18 [IST]
English summary
Sunny deol spotted with his new defender octa baralacha la images goes viral
കൂടുതല്‍... #auto news #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X